Search This Blog

Monday, April 11, 2016

ഉപ്പളയിലെ കഞ്ചാവ് മാഫിയ

എന്‍റെ സഹോദരങ്ങള്‍ ഈ മാഫിയയുടെ ചതികളെ സൂക്ഷിക്കുക...... നമ്മുടെ നാട്ടിലെയും പരിസര നാടുകളിലെയും യുവാക്കളും വിദ്യാര്‍ത്ഥികളും മയക്ക് മരുന്നിന് അടിമപ്പെടുന്നത് ദിനംപ്രതി വര്‍ദ്ധിച്ച് വരുന്ന ദയനീയ കഴ്ച്ചയാണ് കണേണ്ടി വരുന്നത്. ഉപ്പളയിലും പരിസരങ്ങളിലും വര്‍ദ്ധിച്ച് വരുന്ന ക്രമിനല്‍ പശ്ചാതലങ്ങള്‍ക്ക് പിന്നിലും മയക്ക് മരുന്നിന് അടിമകളാണ്. വിദ്ധ്യാര്‍ത്ഥികളെ വലയിലാക്കി കണ്ണി ചേര്‍ക്കുന്നു. വീടുകള്‍ കേന്ദ്രികരിച്ച് സ്ത്രീകളെ ഉപയോഗിച്ച് വിപണനം നടത്തുന്നു. ഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അടുത്തുള്ള കടയില്‍ നിന്നും മധുരപലഹാരം വാങ്ങി സ്കൂളിന്‍റെ ഒഴിഞ്ഞ കോണുകളില്‍ കഞ്ചാവ് വലിച്ച് മധുരം കഴിക്കുന്ന കാഴ്ച്ച സര്‍വ സാധരണമായി കൊണ്ടിരിക്കുന്നു. യുവാക്കളെ പ്രലോഭിച്ച് മെച്ചപ്പെട്ട ജീവിതം വാഗ്ദ്ധാനം ചെയ്ത് മയക്ക് മരുന്നിനടിമയാക്കി മയക്ക മരുന്ന് കടത്തിനുപയോഗിക്കുന്നു. ചിലര്‍ അറിയാതെ ഇവരുടെ വലയില്‍ പെടുന്നു. വലയില്‍ പെട്ടവര്‍ പിന്നെ എന്ത് ക്രൂരത ചെയ്യാനും തയ്യാറാവുന്നു. അടിച്ച് പൊളിച്ച് ജീവിക്കാന്‍ മോഷണം നടത്തുകയും ബ്ളാക്ക്മയില്‍ നടത്തി പണം തട്ടുകയും ചെയ്യുന്‌നു. സൂക്ഷിക്കുക ... ഇതില്‍ നമ്മുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടാവം. അല്ലെങ്കില്‍ ഉള്‍പ്പെടാം. അതിമോഹങ്ങള്‍ കൊന്‍ട് നഷ്ടപ്പെടുന്നത് ഒരു ജീവിതമാണ്, ഒരു കുടുംബത്തിന്‍റെ ആശ്രയമാണ്. ഈ ചങ്ങലകളെ എതിര്‍ക്കുന്ന ഒരു ചങ്ങലയായ് കൈകോര്‍ക്കാം നമുക്ക്. ഭാവി തലമുറയെയെങ്കിലും ഇവരില്‍ നിന്നും രക്ഷിക്കാന്‍ ഒത്തു ചേരാം ഉപ്പളയുടെയും പരിസര പ്രദേശങ്ങളുടെയും കഞ്ചാവ് മണമകറ്റാന്‍ രാഷ്ട്രീയ മത ഭേതമില്ലാതെ ആളുകള്‍ ഒന്നിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..യ

No comments:

Post a Comment