Search This Blog

Sunday, April 10, 2016

പൈവളികെയിലെ സ്ഥലനാമ ചരിത്രങ്ങള്‍

എര്‍പ്പക്കട്ട, പാണ്ഡ്യട്ക്ക, മുതലപ്പാറ എന്നീ സ്ഥലങ്ങളുടെ എെതിഹങ്ങളിലൂടെ എര്‍പ്പക്കട്ടെ *************** പൊസടിഗുംപയില്‍ നിന്നുമുദിച്ച് കുക്കാര്‍ പാലം വഴി അറബിക്കടലില്‍ ചേരുന്ന വലിയ തോടാണ് സുവര്‍ണ്ണ നദി. ഈ തോടിന് നെറുകെ പല സ്ഥലങ്ങളിലും ജനുവരി മാസങ്ങളില്‍ കമുക് കൃഷിക്ക് വെള്ളത്തിനാവാശ്യമായി തടയണ നിര്‍മ്മിക്കും, അത്തരമൊരു തടയണ കെട്ടുന്ന സ്ഥലമാണ് എര്‍പ്പക്കട്ടെ. പൈവളികെ ബായിക്കട്ടയ്ക്ക് അടുത്തുള്ള എര്‍പ്പക്കട്ടയ്ക്കും പിന്നിലൊരു എെതിഹമുണ്ട്. പണ്ട് എര്‍പ്പക്കട്ടയ്ക്ക് ചുറ്റുമുള്ള കര്‍ഷകര്‍ കാര്‍ഷിക ആവശ്യത്തിനായി ഈ തോട്ടില്‍ തടയണ കെട്ടുമായിരുന്നത്രെ. അന്ന് ആ തോടിന് മേലെയുള്ള പ്രദേശത്ത് കയ്യാര്‍ പറമ്പളയില്‍ താമസിച്ചിരുന്ന രണ്ട് സഹോദരങ്ങളായ മായിളന്മാര്‍ (മാവിലന്മാര്‍) ഈ തടയണയെ പൊട്ടിക്കും. അതിശക്തരായ ഇവരെ തടയാനോ തോല്‍പ്പിക്കാനോ ഈ പ്രദേശത്ത്ക്കാര്‍ക്ക് കഴിവില്ലയിരുന്നു. കൃഷിക്ക് ആവശ്യമുള്ള വെള്ളത്തിനായി വഴിയില്ലാത്ത ആ പ്രദേശത്തെ കര്‍ഷകര്‍ ഇവരെ വകവരുത്താന്‍ തീരുമാനിച്ചു. രാത്രി കാലങ്ങളില്‍ വന്ന് തടയണ തകര്‍ക്കാന്‍ വരുന്ന ഇവരെ വക വരുത്താന്‍ അവിടത്ത്കാര്‍ ചെയ്ത ഉപായം അവര്‍ രാത്രി വരുന്ന ചെങ്കുത്തായ ആ പ്രദേശത്ത് (ഇന്ന് ആ കുന്നില്‍ വലിയ കരിങ്കല്‍ ക്വാരയും ക്രഷറും പ്രവര്‍ത്തിക്കുന്നു) രണ്ട് ചാക്ക് നെല്ലിക്ക വിതറി. അതില്‍ തെന്നി വീണ മായിലന്‍മാരെ അവര്‍ വക വരുത്തി . അതിന് ശേഷം ആ സ്ഥലത്ത് തടയണ നിര്‍മ്മിക്കുമ്പോള്‍ രണ്ട് സഹോദരന്‍മാരുടെ ഓര്‍മ്മയ്ക്കായി രണ്ട് കട്ടകള്‍ നിര്‍മ്മിക്കും. ഇന്നും ആ നിര്‍മ്മാണത്തിന് സമയവും പരിധിയും ശൈലിയുമുണ്ട് പണ്ഡ്യട്ക്ക ************ എര്‍പ്പക്കട്ടയ്ക്ക് തൊട്ടടുത്ത പ്രദേശമാണ് പാണ്ട്യടുക്ക്.സ്ഥലത്തിന് ഈ പേര് വരാന്‍ മൂന്ന് കാരണങ്ങള്‍ പറയുന്നുണ്ട്. ഒന്ന് പൊസടിഗുംപെയില്‍ വന്ന പാണ്ഡവന്‍മാര്‍ (പൊസടി ഗുംപെയിലെവിടെയോ ഇന്നും പാണ്ഡവന്‍മാരുടെ കാല്‍ പദിഞ്ഞ സ്ഥലമുണ്ടെന്ന് പറയുന്നു.) പണ്ട്യടുക്കയില്‍ താമസിച്ചത് കൊണ്ട് ആ സ്ഥലത്തിന് ആ പേര വന്നു എന്നും. തമിഴ് നാട്ടിലെ പാണ്ഡ്യ രാജവിന്‍റെ അനുയായികള്‍ താമസിച്ചത് കൊണ്ടാണ് ആ പേര് വന്നതെന്നും പറയുന്നു. എല്ലാത്തിനെക്കാളും വിശ്വാസ യോഗ്യമായത് ആസ്ഥലം മുമ്പ് പാണ്ടിക്കണ്ടം അഥവ ചതുപ്പ് വയലായിരുന്നത് കൊണ്ടാണ് ആ പേര് വന്നതെന്ന്. ഇന്നും പാണ്ട്യടുക്കയിലെ പല സ്ഥലത്തും ഭൂമിയില്‍ അമര്‍ത്തി ചവിട്ടുമ്പോള്‍ ചതുപ്പ് നിലം ഉണങ്ങിയ ശബ്ദം കേള്‍ക്കാം കടപ്പാട്ഃP.N.Moodithaya മുതലപ്പാറ *********** ബായിക്കട്ട പള്ളത്തിനടുത്ത പാറയില്‍ ഇന്നും ഒരു മുതലയുടെ ആകൃതിയുണ്ട്. ബായിക്കട്ട പള്ളത്തിലെ ഒരു മുതല അപ്രത്യക്ഷമായ സ്ഥലമാണ് ഇതെന്ന് പല പഴമക്കാറും വിശ്വസിക്കുന്നു. പാറയില്‍ രൂപപ്പെട്ട ഒരു മുതലയുടെ ആകൃതിയാണ് ഈ വിശ്വാസത്തിന് കാരണം. പണ്ട് കാലത്ത് കാള വണ്ടികള്‍ പോകുന്ന വഴിയായിരുന്നത് കൊണ്ട് അതിന്‍റെ ചക്രം പതിഞ്ഞ് അവിടെ അങ്ങനെയൊരു രൂപമുണ്ടായി എന്നും പറയപ്പെടുന്നു. ഏതായാലും അതിനപ്പുറത്ത് കാളവണ്ടികളുടെ ചക്രങ്ങള്‍ പതിഞ്ഞ സ്ഥലം ഇന്നും കാണാം. ഇന്ന് ആ മുതലാകൃതി തേഞ്ഞ് മായാറയെങ്കിലും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണും വാലുമുള്ള ശരിക്കുമുള്ള ഒരു മുതലയുടെ രൂപത്തിലായിരുന്നു ആ പാറയെന്ന് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഫോട്ടോഃ റിയാസ് മുഹമ്മദ്

No comments:

Post a Comment