സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Monday, April 11, 2016
ബാല്യകാല പെരുന്നാള്‍
ഓര്‍മ്മയിലെ മധുര പെരുന്നാളുകള്‍
************************************
*ആണ്‍ കുട്ടികള്‍ പടക്കങ്ങള്‍ക്കായും, പെണ്‍ കുട്ടികള്‍ മൈലാഞ്ചികള്‍ക്കും ഫാന്‍സി എെറ്റംസുകള്‍ക്കുമായി വെമ്പല്‍ കൊള്ളുന്ന പെരുന്നാള്‍ തലേ ദിവസങ്ങള്‍.
* മൈലാഞ്ചി അണിഞ്ഞ് പെണ്‍കുട്ടികളും പടക്കം പൊട്ടിച്ച് ആണ്‍കുട്ടികളും സന്തോഷം പന്ക് വെക്കുന്ന പെരുന്നാള്‍ രാത്രി.
* സുബഹി നിസ്ക്കാരത്തിന് ശേഷം വീടുവീടുകളില്‍ ഫിത്റ് സക്കാത്ത് അരി എത്തിക്കാന് നിര്‍ബന്ധമായ ബാല്യം.
*പാല്‍ ഡിപ്പോകളില്‍ അദ്യം പാല്‍ കിട്ടാന്‍ തിടുക്കം കൂട്ടുന്ന കുട്ടികള്‍.
*തലേ ദിവസം ടൈലര്‍ കടയില്‍ നിന്നും തുന്നി വാങ്ങിയ ഉടുപ്പുകള്‍ അണിഞ്ഞ് തൃപ്തനാകുന്ന കൗമാരം.
*പെരുന്നാളിന് വാങ്ങിയ പുതിയ റബ്ബര്‍ ചെരുപ്പ ധരിച്ചാല്‍ പള്ളിയില്‍ നിന്ന് ആരെന്കിലും അടിച്ച് മാറ്റിയാലെന്ന് പേടിച്ച് പഴയ ചെരുപ്പ് തന്നെ ധരിച്ച് പോകുന്ന കാലം.
* പുതിയ ചെരുപ്പ് ധരിച്ച് പോയാല്‍ ഒരുപാട് ദുരം ഒളിപ്പിച്ച് വെയ്ക്കുന്ന വിദൂര പ്രദേശക്കാര്‍.
* പുതിയ തൊപ്പിയൊ ടവലോ ധരിച്ചില്ലെന്‍കില്‍ പള്ളിയില്‍ പോവില്ലെന്ന് ശഠ്യം പിടിക്കുന്ന കുട്ടിത്തം
* ജന്നത്തുല്‍ ഫിര്‍ദൗസ് അത്തര്‍ പുരട്ടിയ പരുത്തിയും ചെവിക്കിടയില്‍ തിരുകി പോകുന്ന ഉപ്പാമ്മാര്‍
* മൈദയില്ലാത്ത മധുരപലഹാരമുന്‍ടായിരുന്ന കാലം
* ഇടലിയും, നെയ്ചോറും, സീര്‍കുറുമയും, താരമായിരുന്ന കാലം
*വിദൂരങ്ങളിലുള്ള ബന്ധുക്കളുടെ വീടില്‍ വരെ സന്ദര്‍ശനം നടത്താന്‍ നിര്‍ബന്ധം പിടിച്ചിരുന്ന കാലഘട്ടം.
ഇന്നെല്ലാം യാന്ത്രകമായി ആശംസകള്‍ വരെ.
എന്കിലും എല്ലാ കൂട്ടുകര്‍ക്കും കുടുംബങ്ങള്‍ക്കും നേരുന്നു സന്തോശത്തിന്‍റെയും സൗഹാര്‍ദ്ധത്തിന്‍റെയും ഈദുല്‍ ഫിത്തര്‍ ആശംസകള്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment