Search This Blog

Monday, April 11, 2016

കരിനൊച്ചിയോടുള്ള പരിഭവം പറച്ചിലുകള്‍..

നിന്‍റെ വേരുകള്‍ കൊണ്ടെന്നേ ഇറുക്കല്ലേ.... ഈ ശബ്ദം കേട്ടാണ് ഇളം കാറ്റ് അങ്ങോട്ട് ചെവി പിടിച്ചത് അത് ആ അസീസിന്‍റെ വീടിനരികില്‍ നിന്നാണ്. അവിടെ നിന്ന് ഇത് പോലുള്ള ആര്‍ത്ഥനാഥം ഇടക്കിടക്ക് കേള്‍ക്കും. അവനെന്നും പരാതിയാണ് പരിഭവമാണ്. ഇപ്പോള്‍ ഈ ഉദ്യാനത്തില്‍ ഒരുപാട് പേര് പതിച്ച കല്ലുകള്‍ ഉയര്‍ന്നു. അതിന്‍റെ ഇരുഭാഗത്ത് കരി നൊച്ചികള്‍ പിടിപ്പിച്ച് ആതൊരു ഉദ്യാനമായി. നാട്ടിലെ എല്ലാവരും ഒരു നാള്‍ ഇവിടെ വന്ന് താമസിക്കുന്നു. ഇളം കറ്റ് ഇത്രയും ഓര്‍ത്ത് ഓരോ ചെടികളേയും തഴുകി പരിഭവം കേട്ട വീടിനടുത്തെത്തി ചെവി കൂര്‍പ്പിച്ചു. നൊച്ചി...നീയെന്തിനാ എന്‍റെ കാലും തലയും നിന്‍റെ വേരുകള്‍ കൊണ്ട് ഇറുക്കുന്നേ..? ഞാന്‍ പഴയനിലയില്‍ ആയിരുന്നെങ്കില്‍ നിന്‍റെ തലയും കാലും വെട്ടിയെടുത്തേനേ പക്ഷേഇന്ന് ഞന്‍ എല്ലാം കാണുന്നു കേള്‍ക്കുന്നു മനസ്സിലാക്കുന്നു. എങ്കിലും എനിക്ക് അനങ്ങാനോ സംസാരിക്കാനോ പറ്റുന്നില്ല. പലരും എന്‍റെയടുക്കല്‍ വന്നു, പലതും പറഞ്ഞു, പുതിയ കുടുംബംഗങ്ങളെ പരിചയപ്പെടുത്തി . എനിക്ക് അവരോട് പലതും പറയണമെന്നുണ്ട് പക്ഷേ ഞാന്‍ ബന്ധസ്ഥനാണ്. കാലിലും താടിയിലും കെട്ടിയ തുണികളും മൂക്കില്‍ വെച്ച പരുത്തിയും ദ്രവിച്ച് പോയി. എങ്കിലും എന്നെയാരോ ബന്ധസ്ഥനാക്കിയിരിക്കുന്നു. ഞാന്‍ വന്ന ദിവസം ഈ വീടെന്നെ ഇറുക്കിയുടച്ചു. അഹങ്കാരി നീയെന്‍റെ,മുകളില്‍ ചവിട്ടി മെതിച്ച് നടന്നില്ലേ എന്ന ഗര്‍ജനവുമായി. അത് ഭൂമിയുടെ ശബ്ദമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.ഞാന്‍ അലമുറയിട്ടു. പക്ഷേ കൊണ്ട് വന്നവരാരും അത് കേട്ടില്ല. അവരെന്‍റെ മേല്‍ മണ്ണെറിഞ്ഞു ഈ ഇരുട്ടറയിലാക്കി. ഇടക്ക് എന്‍റെ പ്രിയസഖി വന്ന് എന്‍റെ മാറില്‍ നട്ട മുല്ല ചെടിയേ വളരാന്‍ നീ സമ്മതിച്ചില്ല. മൂക്കുകള്‍ ബന്ധസ്ഥനായ നിനക്കെന്തിന് മുല്ലപൂവിന്‍റെ മണം എന്ന് നീ ചോദിച്ചു. എങ്കിലും നീ വളര്‍ന്നത് മണ്ണിലടിഞ്ഞ എന്‍റെ നീര് കുടിച്ചാണെന്ന് കാര്യം നീ മറന്ന് പോയി. ലോകത്ത് ഏത് ചോദ്യങ്ങള്‍ക്കും ഉത്തരം പറയുന്ന എല്ലാ കാര്യങ്ങളും ഓര്‍ത്ത് വെയ്ക്കുന്ന എനിക്ക് ദൂതന്മാര്‍ വന്ന് ചോദിച്ച ചെറിയ ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം പറയാന്‍ പറ്റുന്നില്ല. ഉത്തരം ഓര്‍ത്ത്വരുമ്പോള്‍ എന്‍റെ നാവിനെയൊരാള്‍ ബന്ധിച്ചു. നീ ആരണെന്ന് അവനോട് ചോദിച്ചപ്പോള്‍ നീ ചെയ്ത കര്‍മ്മമാണെന്നാണ് അവന്‍റെ ഉത്തരം. ഇതിനെല്ലാം സാക്ഷിയായി നീ ഉണ്ടായിട്ടും നീയും എന്തിനെന്നേ ദ്രോഹിക്കുന്നു. അതാ പള്ളിയില്‍ നിന്നും ബാങ്ക വിളിയല്ലേ കേള്‍ക്കുന്നത് എനിക്കങ്ങോട്ട് പോകണം. ''നീ സര്‍വ്വ സ്വതന്ത്രനായിരുന്ന കാലത്ത് നീയിവിളി കേട്ടിട്ടുണ്ടോ...? ഈ വീടിനെ പറ്റി ഓര്‍ത്തിട്ടുണ്ടോ . നിന്‍റെ വേറേ സ്വന്തം ആവശ്യത്തിന് ഈ ഉദ്യാനത്തിന്‍റെ അരികിലൂടെ നടന്നപ്പോള്‍ ഇവിടെയുള്ള വീടുകളില്‍ കിടക്കുന്നവരെ ഓര്‍ത്തിട്ടുണ്ടോ..?'' നൊച്ചിയുടെ മറു ചോദ്യം കേട്ടപ്പോള്‍ അവന് ഉത്തരമില്ലാതായി. അതാ പള്ളിക്കരികിലൂടെ തന്‍റെ പൊന്നുമോന്‍ കടന്ന് പോകുന്നു അവനെ ഒരു വട്ടം ഇങ്ങോട്ട് വിളിക്കൂ.എനിക്ക് അടുത്ത് നിന്ന് ഒന്ന് കാണാന്‍ മാത്രം. അവന്‍ കൊഞ്ചി.എന്‍റെ തല ഉയരുന്നില്ല ഉയര്‍ന്നാല്‍ അവനെന്നെ കാണുമായിരുന്നു. അവന്‍ ഉറക്കേ വിളിച്ച് പറഞ്ഞു. ''പൊന്നു മോനെ ഇന്നലെയുണ്ടായിരുന്ന അരോഗ്യത്തിലും സമ്പത്തിന്‍റെ പവറിലും ഞാനെന്‍റെ ഇന്നുകളെ മറന്നു. അവിടത്തെ സുഖസൗകര്യങ്ങളാണ് സ്വര്‍ഗ്ഗം എന്ന് വിചാരിച്ച് ആര്‍മാദിച്ച എന്നേ നോക്കൂ,എന്നെ പോലെയാകരുത് നീ''. കാറ്റിനവനോട് സഹതാപം തോന്നി. ആ ദൂതുമായി ആ ഇളം കാറ്റ് ഒരു വലിയ കാറ്റായി ആ മകന്‍റെ അടുത്തെക്കോടി. പക്ഷേ അവനത് കറ്റിന്‍െ വെറുമൊരു സീല്‍ക്കാരമായേ തോന്നിയുള്ളു.. ********അസീസ് കട്ട************

No comments:

Post a Comment