സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Tuesday, April 12, 2016
സേല്‍സ്മാന്‍ അഥവ,ഇരിക്കാന്‍ മറന്നവര്‍
പ്രയാസം മറക്കുന്ന പ്രവാസി...
******** ************ ********
ഇരിക്കാനും നിക്കാനും സമരം ചെയ്തിരുന്ന നാട്ടില്‍ നിന്നും,
പിടിച്ച് നില്‍ക്കാന്‍ പാടുപെടുന്ന ചുട്ടു പൊള്ളുന്ന നാട്ടിലെത്തിയപ്പോള്‍,
നാട്ടില്‍ ഇരുന്നു കൊന്‍ടുള്ള ജോലി, ഇരിപ്പിന്‍റെ മടുപ്പകറ്റാന്‍ വൈകുന്നേരങ്ങളില്‍ ഒഴിഞ്ഞ പാടങ്ങളിലെ കളികള്‍. കുടുംബങ്ങളിലെ ദുഃഖങ്ങളിലും സന്തോഷങ്ങളിലും പന്ക് ചേരല്‍, ആഘോഷങ്ങളിലെ സാനിദ്ധ്യം, എന്നും ഉത്സവമായിരുന്ന ജീവിതത്തില്‍ നിന്നുമാണ് വീന്‍ടും പ്രവസത്തിലെക്ക പലരെയും പോലെ എന്നെയും പറിച്ച് നട്ടത്.
പറയാന്‍ തക്ക ഒരു വെള്ളക്കോളര്‍ ജോലിതന്നെയായിരുന്നു, സെയില്‍സ്മാന്‍.
ഗള്‍ഫില്‍ വന്ന ശേഷം തോന്നിയ ഒരു സംശയം, ഇവിടെ ഇരിക്കാര്ന്‍ പറ്റാത്ത ജോലിക്കാരെ പറയുന്ന പേരാണോ സെയില്‍സ്മാന്‍, കാരണം ഇവിടെ ഇന്‍ഡോര്‍ സെയില്‍സ്മാന്‍മാരില്‍ മിക്കവര്‍ക്കും ഇരിക്കാന്‍ അവകാശമില്ല, അല്ലെന്‍കില്‍ കിട്ടുന്നില്ല, അതിന് സൗകര്യവുമില്ല.
ആളൊഴിഞ്ഞ് ഇരിക്കാമെന്ന് കരുതുകയാണെന്‍കില്‍ ഇവിടെയെന്നും പെരുന്നാളായത് കൊന്‍ട് പൂട്ടി താക്കോല്‍ വയ്ക്കും വരെ ആളൊഴിയാറില്ല.
ആദ്യമാദ്യം ദിവസം പത്തോ പന്ത്രന്‍ടോ മണിക്കുറുകളുള്ള നില്‍പുകള്‍ ബുദ്ധിമുട്ടായി. എല്ലാവരെയും പോലെ പിന്നെയതൊരു ശീലമായി. ഇരിക്കണമെന്‍കില്‍ ജോലി കഴിഞ്ഞ് താമസ സ്ഥലത്തെത്തണം.
അതിലാരും ഇവിടെ പരിഭവിച്ചത് കന്‍ടിട്ടില്ല. നമ്മളെക്കാള്‍ എത്രയെ വിശമം പിടിച്ച് കൊടും ചൂടത്ത് തലയിലെ വിയര്‍പ്പ് കാലിലെ ഷൂവില്‍ നിറച്ചു് പണിയെടുക്കുന്ന കെട്ടിട ജോലിക്കരെയും, ഔട്ട് ഫാനുകള്‍ പോലും ശരിക്കും വര്‍ക്ക് ചെയ്യാത്ത കിച്ചനുകളില്‍ തുച്ഛമായ ശമ്പളത്തിന് ജീവിതം തള്ളി നീക്കുന്ന ഹോട്ടല്‍ ജീവനക്കാരെയും, മുടികള്‍ കരിഞ്ഞ് പോകുന്ന ചൂടില്‍ സൈക്കളിലും, ചുമന്നും വെള്ളം കൊന്‍ട് പോകുന്ന ടെലിവറി ബോയ്കളുമായ പ്രവാസി സഹോദരങ്ങളെ കാണുമ്പോള്‍ നമുക്കെന്ത് പരിഭവം, കിട്ടിയ അനുഗ്രഹത്തിന് നന്ദിയല്ലാതെ.
Subscribe to:
Post Comments (Atom)
No comments:
Post a Comment