സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്‍റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Monday, April 11, 2016
ഇസ്മായില്‍ച്ച പറയാതെ അകന്നതെന്തേ
ഇസ്മായില്‍ച്ച നിങ്ങളെന്തിന് പറയാതെ യാത്രപോയി.....
എല്ലാ തവണയും നിങ്ങളെ കണ്ട് നിങ്ങളോട് പറഞ്ഞാണ് ഞാന്‍ യാത്ര പോകാറ്, ഇടയ്ക്കിടയ്ക്ക് ഫോണില്‍ വിളിച്ചാണ് കാര്യങ്ങള്‍ അറിയാറ്. എന്തോ എന്‍റെ തിരക്ക് കാരണം ഇപ്രാവശ്യം നാട്ടില്‍ നിന്നും വരുമ്പോള്‍ നിങ്ങളെ കാണാനോ യാത്ര പറയാനോ പറ്റിയില്ല ശേഷം വിളിക്കാനും അത് കൊണ്ടാണോ പറയാതെ യാത്രയായത്.
ഇനി പാര്‍ട്ടി പരിപാടികള്‍ക്കും മറ്റു പരിപാടികള്‍ക്കും തോമസ് മാഷിന്‍റെ കൈപിടിച്ച് കൊണ്ടുപോകാന്‍ ആരുണ്ട് ഇച്ചാ .
നാട്ടില്‍ പോലും വരാന്‍ പറ്റാതെ പന്ത്രണ്ട് വര്‍ഷക്കാലം പ്രവാസ ലോകത്ത് നിങ്ങള്‍ കഷ്ടപ്പെട്ടില്ലേ, ഒന്നും സമ്പാദിക്കാതെ തിരിച്ച് വന്നില്ലേ. ഞാന്‍ ഇടവേളക്ക് ശേഷം വീണ്ടും പ്രവാസ ജീവിതം തിരഞ്ഞെടുത്തപ്പോള്‍ നിങ്ങള്‍ തന്ന ഉപദേശം എനിക്ക് മനസ്സില്‍ മാത്രം വെയ്ക്കാന്‍ കഴിഞ്ഞുള്ളു ഇസ്മായില്‍ച്ച, ജീവിതത്തില്‍ പകര്‍ത്താന്‍ കഴിഞ്ഞില്ല അത് കൊണ്ടാണ് നിങ്ങള്‍ക്കൊരു അന്ത്യയാത്രപോലും തരാന്‍ എനിക്ക് പറ്റാതെ ഞാന്‍ ഇവിടെയായത്.
പാര്‍ട്ടി എന്ന് എപ്പോളും വികാരം കൊള്ളുന്ന നിങ്ങള്‍ ഇല്ലാമയിലും നിങ്ങള്‍ക്കായി ഇത് വരെ ഒന്നും ചോദിച്ചില്ല മറ്റുള്ളവര്‍ക്കല്ലാതെ. കുറഞ്ഞ കാലം കൊണ്ടാണ് നിങ്ങള്‍ ഞങ്ങളുടെ മനസ്സില്‍ ഇടം നേടിയത്. അസുഖ ബാധിതനായും നിങ്ങള്‍ സമൂഹത്തിനും പാര്‍ട്ടിക്കും വേണ്ടി ഒരുപാട് പ്രവര്‍ത്തിച്ചു. നിങ്ങള്‍ ചെയ്ത നന്മകള്‍ നിങ്ങള്‍ പരലോകത്ത് തണലായി വരും ഇച്ചാ...
നിങ്ങളുടെ കയ്യില്‍ ഒന്നുമില്ലാതിരുന്നിട്ടും കുടുംബപ്രാരാബ്ധമായിട്ടും ഇതൊന്നുമറിയിക്കാതെ സ്വന്തം കാര്യങ്ങള്‍ക്ക് പരാതി പറയാതെ നിങ്ങളോടിയില്ലേ അത് മറ്റാരും കണ്ടില്ലെങ്കിലും പടച്ചവന്‍ കണ്ടിട്ടുണ്ട് ഇച്ചാാ അതിനുള്ള പ്രതിഫലം നിങ്ങള്‍ക്ക് ലഭിക്കാന്‍ സമയമായത് കൊണ്ടാണ് നിങ്ങള്‍ യാത്രയായതല്ലേ ഇച്ചാ.
രാപകലില്ലാതെ നിങ്ങള്‍ പ്രവര്‍ത്തിച്ചിട്ടും നിങ്ങളുടെ വാര്‍ഡില്‍ രണ്ട് വോട്ടിന് പാര്‍ട്ടി സ്ഥാനാര്‍ത്തി തോറ്റപ്പോള്‍ സ്ഥാനാര്‍ത്ഥിക്കുള്ളതിനേക്കാള്‍ എത്രയെറയോ വിശമത്തോടെ നിങ്ങള്‍ വിങ്ങിപൊട്ടിയില്ലേ. എന്നും കാണുമ്പോള്‍ ആ വിഷമം പങ്ക് വച്ചില്ലേ..? അത് നിങ്ങളുടെ ആത്മാര്‍ത്ഥത കൊണ്ടാണ് ഇച്ചാ.. ഇലക്ഷനിലായാലും പാര്‍ട്ടിയിലായാലും ഇതിലൊക്കെയുള്ള വിജയം ശാശ്വതമാണ്. നിങ്ങളുടെ പ്രവര്‍ത്തിയില്‍ നിങ്ങള്‍ക്ക് പരലോക വിജയമുണ്ടാവും ഇച്ചാ..
കണ്ണീരോടെ എനിക്ക് അകലെയിരുന്ന് യാത്രപറയാനും പ്രാര്‍ത്ഥിക്കാനുമേ പറ്റൂ......ഇന്നല്ലെങ്കില്‍ നാളെ ഞാനും അങ്ങോട്ട് വരും ഇവിടെ എല്ലാത്തിനും എനിക്ക് കൈതാങ്ങായിരുന്ന നിങ്ങള്‍ നാളെ പരലോകത്ത് അര്‍ശിന്‍റെ തണലിലേക്കും ഒരു കൈതാങ്ങാകണം ഇച്ചാ....
Subscribe to:
Post Comments (Atom)
No comments:
Post a Comment