Search This Blog

Sunday, April 10, 2016

നരസണ്ണന്‍മാര്‍

നറസണ്ണമ്മാര്‍ ***************** (ನರಸಣ್ಣ್ರು ಎoಬ ಜೊಗಿ ಪುರುಷರು)... കേരളത്തില്‍ തുളുനാട്ടില്‍ മാത്രമുള്ള ഒരു ചെറിയ ന്യൂനപക്ഷമാണ് നര്‍സണ്ണമ്മാര്‍ എന്ന ജോഗി പുരുഷ വിഭാഗം. പൈവളികെ-മീഞ്ച-മംഗല്‍പാടി പഞ്ചാത്തിന്‍റെ സംഗമ സ്ഥാനമായ ജോട്കല്ലിലും പൈവളികെ പഞ്ചാത്തിലെ സജങ്കില, ബായാര്‍ എന്നിവിടങ്ങളിലാണ് ഈ വിഭാഗമുള്ളത്. അവരധികവും ഭിക്ഷാടക്കാരും അതോടെന്നിച്ച് വീടുവീട് കയറി ഫലപ്രവചനം പറയുന്നവരായിരുന്നു. നായാട്ട്, പായമടയല്‍ എന്നിവയായിരുന്നു ഇവരുടെ മുഖ്യതൊഴില്‍. ഇവര്‍ തമ്മില്‍ ആശയ വിനിമയം നടത്തുന്നത് ഒരു പ്രത്യേക ഭാഷയിലാണ്. മറാഠിയും, മാര്‍വാരിയും, തെലുങ്കും, കന്നടയും കലര്‍ന്ന ഒരു പ്രത്യേക ഭാഷ.മൈല്‍പീലി കൊണ്ടുണ്ടാക്കിയ പ്രത്യേക തരം തൊപ്പിയും ഇവരണിയുന്നു. ശിവ ഭക്തരായ ഇവര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ എത്തിയതെന്ന് ചരിത്രം.കര്‍ണ്ണാടകയില്‍ ദക്ഷിണ കന്നടയിലെ കദ്രി മഞ്ചുനാഥ ക്ഷേത്രം, ധര്‍മ്മസ്ഥല ക്ഷേത്രം എന്നിവയെ ചുറ്റിപറ്റിയാണ് ഇവരുടെ വിശ്വാസവും ചരിത്രവും ചരിത്രംഃ യോഗി എന്ന വാക്കില്‍ നിന്നുമാണ് ജോഗിയുടെ ഉത്ഭവം, ജോഗിയിലെ ഒരു വിഭാഗമാണ് പുരുഷര്‍ എന്ന നറസണ്ണമ്മാര്‍. നേപാള്‍, യൂപി ഭാഗത്ത് നിന്നും തുളുനാട്ടില്‍ വന്ന യോഗികളായ, മത്സയന്ത്രനാഥ് (മച്ചേന്ത്രനാഥ), ഗോറക്ഷനാഥ് (ഗോകര്‍നാഥ) എന്ന ബുദ്ധന്‍മാരില്‍ നിന്നും ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത നാഥ്പന്ഥ വിഭാഗക്കാരുടെ പിന്‍ഗാമികള്‍ എന്ന് പറയുന്നു. മഞ്ചുനാഥ ക്ഷേത്രത്തില്‍ ഇന്നും ഈ വിഭാഗങ്ങളിലെ അവതാരപുരുഷര്‍ എന്ന് വിശ്വസിക്കുന്ന ശ്രിംഗ്നാഥ്, ലോകേശ്വര്‍, മഞ്ജുശ്രി എന്നിവര്‍ക്ക്‌ ആരാധനയുണ്ട്. ജോഗികള്‍ക്ക് പന്ത്രണ്ട് ബരികള്‍ (കുലങ്ങള്‍) ആണുള്ളത്. കുലങ്ങള്‍ നാഥ്പന്ഥ് എന്നാണറിയപ്പെട്ടിരുന്നത്. ഓരോ കുലത്തിനൊരു അറസുവി (മൂപ്പന്‍) നെ തെരഞ്ഞെടുക്കും. ജോഗി മുട്ട് എന്നാണ് ഇവരുടെ നാട്ടു പഞ്ചായത്ത് അറിയപ്പെട്ടിരുന്നത്. മൂപ്പന് പന്ത്രണ്ട് വര്‍ഷത്തെ കാലാവധിയാണ് നിലനിന്നിരുന്നത്. പുരുഷന്മാര്‍ മരണപ്പെട്ടാല്‍ യോഗ രീതിയില്‍ അടക്കം ചെയ്യുന്ന ഒരു പ്രത്യേക ആചാരും ഇവര്‍ക്കിടയിലുണ്ടായിരുന്നു. കര്‍ണ്ണാടകയിലെ ഭാട്ക്കല്‍, മുരുടേശ്വര്‍ , ഹെന്നാവര്‍, കുംട , ഹുബ്ളി, ശിര്‍സ്സി, ധര്‍മ്മസ്ഥല എന്നീ ഭാഗങ്ങളിലായി എണ്ണുറോളം കുടുംബങ്ങളാണുള്ളത്. ഇന്ന് നരസണ്ണമ്മാര്‍ തുളുവരുടെയും കന്നടക്കാരുടെയും സംസ്ക്കരത്തില്‍ കലര്‍ന്ന് ജീവിച്ച് തുളു കന്നട സംസ്ക്കാരക്കാറായി. പഞ്ചുരുരുളിയും കല്ലുരുട്ടിയും ആരാധ്യ ദൈവങ്ങളായി. എങ്കിലും ധര്‍മ്മസ്ഥല ക്ഷേത്രത്തെ ചുറ്റിപറ്റിയുള്ള അവരുടെ ആരാധനയും വിശ്വാസവും ഇന്നും നില നില്‍ക്കുന്നു.

No comments:

Post a Comment