Search This Blog

Monday, April 11, 2016

പള്ളിക്കുളവും ബായിക്കട്ട പള്ളവും

നശിച്ചും അന്യം നിന്നും പോകുന്ന നമ്മുടെ നാടിന്‍റെ പൈതൃകങ്ങള്‍ ഇത് പൈവളികെയുടെ പ്രകൃതി സമ്പത്തായ പള്ളിക്കുളവും ബായിക്കട്ട പള്ളവും. വര്‍ഷകാലത്തെ ഒഴിവ് സമയങ്ങളില്‍ തലമുറകള്‍ നിന്തല്‍ പഠിച്ച് നീന്തി ആസ്വദിച്ച പള്ളിക്കുളം. പുതിയ തലമുറയിലെ ചുരുക്കം ചിലരൊഴിച്ച് മിക്കവരും മറന്ന് പോയ കുളം. ഒരു മനുശ്യന് നിര്‍ബന്ധമായ ഒന്നാണ് നീന്തല്‍ അറിയല്‍, അത് സ്വയം വും മറ്റുള്ളവരെയും രക്ഷിക്കും. പുതു തലമുറയ്ക്ക് അതിനോട് താല്‍പര്യമില്ല. നടക്കാന്‍ പടിക്കുന്നതിന് മുമ്പേ ഡ്രൈവിംഗ് പടിക്കാന്‍ മാത്രമാണ് താല്‍പര്യം. ചെറുപ്പ കാലത്ത് ഞങ്ങള്‍ ഈ നാട്ടുകാരും അടുത്തുള്ള നാട്ടുകാരും നീന്തല്‍ പടിച്ചതും കളിച്ച് വളര്‍ന്നതും ഇവിടെയാണ്. അന്ന് ഒരുപാട് കുട്ടികളെയും മുതിര്‍ന്നവരെയും എല്ലാ സമയത്തും ഇവിടെ കാാണാമായിരുന്നു. ഇന്നാകട്ടെ ആര്‍ക്കും സമയമില്ല. വെള്ളം കവിഞ്ഞ് നില്‍ക്കുന്ന ബായിക്കട്ട പള്ളത്തോളം രമണീയ ദൃശ്യം അടുത്ത ഭാഗത്ത് എവിടെയുമില്ല. അത്രയ്ക്കും സുന്ദരമായിരുന്നു ഈ പ്രകൃതി തീര്‍ത്ത ജലസംഭരണി. പൈവളികെ പാടത്തെ കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഇവിടെ നിന്നുമാണ് വെള്ളം ഉപയോഗിച്ചിരുന്നത്. ഈ പള്ളത്തില്‍ നടത്തിയ അശാസ്ത്രിയ വികസനം ജല സംഭരണിയെ പെട്ടന്നുള്ള വരള്‍ച്ചയിലെക്ക് തള്ളിവിട്ടു. ഒരു കാലത്ത് രാവിലെയും വൈകുന്നേരങ്ങളിലും ഇവിടെ കഴുകാനുള്ള വണ്ടികളുടെ നീണ്ട നിര കാണാമായിരുന്നു. ചുറ്റുപാടുമുള്ള കുട്ടികള്‍ വണ്ടി കഴുകിയാണ് വട്ട ചിലവിനുള്ള കാശുണ്ടാക്കിയതും ഡ്രൈവിംഗ് പടിച്ചതും. കോരിക്കാര്‍ വിഷ്ണുമുര്‍ത്തി ദൈവത്തിന്‍റെ ഒറ്റക്കോല ഉല്‍സവം അരങ്ങേറുന്നതും, നിരവധി അന്തര്‍ സംസ്ഥാന കബഡി, വോളിബോള്‍ മത്സരം അരങ്ങേറുന്നതും വറ്റിപോകുന്ന ഈ പള്ളത്തില്‍ വെച്ചാണ്

No comments:

Post a Comment