Search This Blog

Monday, April 11, 2016

എന്‍റെ ഉപ്പയുടെ ഓര്‍മ്മയ്ക്കായി

എനിക്ക് നേര്‍ വഴി കാട്ടിയത് എന്‍റെ പിതാവ് ആയിരുന്നു ,പൂര്‍ണ്ണമായും ആ വഴിയിലൂടെ സന്ചരിക്കാന്‍ എനിക്ക് കഴിഞ്ഞില്ലായെങ്കിലും നീതി പുലര്‍ത്താന്‍ ഞാന്‍ ശ്രമിച്ചു. ബന്ധങ്ങളുടെയും സ്വന്തങ്ങളുടെയും വില കാണിച്ചു തന്നെങ്കിലും ഇന്നും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞില്ലാ.. ഞങ്ങള്‍ക്ക് വേന്‍ടതെല്ലം പൂര്‍ത്തികരിച്ച് അദ്ദേഹം യാത്രയായപ്പോള്‍...... കാലമാവത്തത് കൊന്‍ട് ബാക്കിയായതൊന്നും പൂര്‍ത്തികരിക്കനും ഞങ്ങള്‍ക്കായില്ല, അവസാന യാത്രയിലെന്കിലും ആ മുഖം കാണനാവാത്ത ഹതഭാഗ്യനായി ഞാന്‍ മാറി. ആശപോലെ നല്ലതായി ജീവിക്കാനെനിക്ക് കൊതിയുന്ണ്ടായിരുന്നെന്‍കിലും ലക്ഷ്യത്തെത്താറാവുമ്പോള്‍ അദ്ദേഹം കൂടെയില്ലാതായി. പറഞ്ഞ വാക്കിലും മത കാര്യങ്ങളിലും അദ്ദേഹത്തിനുന്‍ടായിരുന്ന കര്‍ക്കശ്യം തുടരാനവത്തത് എന്‍ ജീവിതത്തില്‍ താളപിഴയുന്‍ടാക്കി. മറ്റ് തൊഴിലിനിടയിലും കൃഷിയെ സ്നേഹിച്ച ആ പാരമ്പര്യമോ മക്കള്‍ക്കാര്‍ക്കും തുടരാനായില്ല. അദ്ദേഹം നട്ട് വളര്‍ത്തിയ മരത്തണലിലാണ് ഞാനിന്നും ജീവിക്കുന്നത്.

No comments:

Post a Comment