സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Sunday, April 10, 2016
മഞ്ചേശ്വരത്തിന്‍റെ ചരിത്രത്തിലൂടെ
തുളുനാടന്‍ ചരിത്രത്തിലൂടെ
മഞ്ചേശ്വരം
**********
*കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം ഒരുകാലത്ത് നായര്‍ ബല്ലാള രാജാക്കന്‍മാരുടെ കീഴിലായിരുന്നു. ജൈനന്മാരും അവരുടെ ആരാധനാലയങ്ങളും ഇവിടെ ഉണ്ടായിരുന്നു എന്നതിന് അവിടുത്തെ സ്ഥലനാമങ്ങള്‍ തെളിവ് നല്‍കുന്നു. കന്നഡ, തുളു, മലയാളം, കൊങ്ങിണി, മറാത്തി എന്നീ ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ ഇവിടെ വസിക്കുന്നു. ബംട്ട, മണിയാണി, മറാത്തി, മുല്ല, മാപ്പിള, ശിവള്ളി, വിശ്വകര്‍മ്മ, ഹവ്യക, കര്‍ഹാട, സ്ഥാനിക, കൊങ്കണി, ഗാഡ, മൊഗേറ മുതലായ വിഭാഗക്കാരാണ് ഇവിടെ പ്രധാനമായും ഉള്ളത്. ഇന്ത്യയുടെ പശ്ചിമതീരത്ത് കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസര്‍ഗോഡ് അതിപുരാതനകാലത്തു തന്നെെ പ്രസിദ്ധമായ പ്രദേശമാണ്.
#കുമ്പളരാജാവായിരുന്ന ജയസിംഹയുടെയും മഞ്ചേശ്വരം രാജാവായിരുന്ന ബങ്കറസുവിന്റെയും പട്ടത്തമൊഗര്‍ രാജാവായിരുന്ന മൊഗറയുടെയും ഭരണത്തില്‍ കീഴിലായിരുന്നു ഈ പ്രദേശം. നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെെ വളരെ പ്രസിദ്ധിയാര്‍ജ്ജിച്ചതും അറിയപ്പെട്ടിരുന്നതുമായ ഒരു പ്രദേശമാണ് മുമ്പത്തെ മദ്രാസ് സംസ്ഥാനത്തിലെ ദക്ഷിണ കാനറ ജില്ലയില്‍പ്പെട്ട മഞ്ചേശ്വരം.പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യം വരെ ഈ പ്രദേശം മായിപ്പാടി വിട്ട്ള രാജവംശത്തിന്റെ കീഴിലായിരുന്നു. പാണ്ഡ്യ രാജവംശവുമായി ഈ പ്രദേശത്തിന് കൂടുതല്‍ അടുത്ത ബന്ധമുണ്ടായിരുന്നു.
* പരശുരാമന് വരുണനില്‍ നിന്ന് കിട്ടിയ 108 ശിവലിംഗങ്ങളില്‍ ഒന്നായ ‘മഞ്ചരീശ്വര’ എന്ന ശിവലിംഗത്തെ ഇവിടെ സ്ഥാപിച്ചത് കൊണ്ട് ആ പ്രദേശം മഞ്ചേശ്വര എന്ന പേരില്‍ അറിയപ്പെട്ടുവെന്ന് ). മഞ്ചേശ്വര മാഹാത്മ്യം എന്ന കൃതിയില്‍ പറയപ്പെടുന്നു. എന്നാല്‍ ശിവന്‍ മഞ്ചുനാഥന്‍ അഥവാ ഈശ്വരന്‍ എന്നര്‍ത്ഥത്തില്‍ മഞ്ചുനാഥേശ്വര എന്ന് ഈ സ്ഥലം അറിയപ്പെട്ടു എന്നും ഇത് ലോപിച്ച് മഞ്ചേശ്വരം എന്നായി എന്നുമാണ് സ്ഥലനാമ ചരിത്രം.
*പുരാതനകാലംതൊട്ടേ മഞ്ചേശ്വരം നല്ലൊരു വ്യാപാരകേന്ദ്രമായിരുന്നു. ചൈന, അറേബ്യ, പെര്‍ഷ്യ, മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളിലെ പ്രധാന ഹാര്‍ബറുകളുമായി ഈ പ്രദേശത്തിന് വ്യാപാരബന്ധമുണ്ടായിരുന്നു. ജൈനന്മാര്‍ തെക്ക് തുളു രാജ്യങ്ങളില്‍ വന്ന് ഭരണ സൗകര്യത്തിനായി നാടിനെ സീമകളായി വിഭജിക്കുകയും പ്രദേശത്തിന് മഞ്ചേശ്വരസീമ എന്ന പേര് നല്‍കുകയും ചെയ്തു. ഒരു ബല്ലാള രാജാവിനെ ഭരിക്കാനായി നിയമിച്ച് അയാളുടെ കീഴില്‍ ബംഗ്രമഞ്ചേശ്വര, ഹൊസബെട്ടു, ഉദ്യാവറ, ബഡാജെ, കുഞ്ചത്തൂറു, കടംബാറു, മീഞ്ച, വൊര്‍ക്കാടി, മജിബൈലു, മുടംബൈലു, എന്ന് പത്ത് ഗ്രാമങ്ങള്‍ നല്‍കിയിരുന്നു. അധികം വൈകാതെ മഞ്ചേശ്വരം ഒരു വലിയ നഗരമായി. ഭംഗ്ര മഞ്ചേശ്വരത്ത് ഒരു കുന്നിന്‍മുകളില്‍ തീര്‍ത്ഥംകര ചന്ദ്രനാഥന്‍റെ ഒരു ദേവാലയവും ആ കുന്നിന്‍റെ താഴ്വരയില്‍ ശാന്തിനാഥ പാര്‍ശവനാഥ എന്ന തീര്‍ത്ഥംകരന്‍മാരുടെ ചതുര്‍മുഖദസദിയും (ദേവാലയം) ജൈനന്മാര്‍ നിര്‍മ്മിച്ചിട്ടുണ്ട്. ശ്രീ മദനംതേശ്വര ക്ഷേത്രവും മഞ്ചേശ്വരത്ത് നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.
* ജഗരാണി ശങ്കരദേവി ഇക്കേരി രാജാക്കന്‍മാര്‍ക്ക് കൊടുക്കേണ്ട കരം കൊടുക്കാത്തത് കൊണ്ട് ദേഷ്യപ്പെട്ട രാജാവ് സൈന്യസമേതനായി വന്ന് കോട്ട തകര്‍ത്ത് കഡംബാറു, മീഞ്ച, വൊര്‍ക്കാടി, മജിബൈലു, മൂടംബൈലു എന്നീ ഗ്രാമങ്ങളെ കൈവശപ്പെടുത്തി. പിന്നീട് റാണിക്ക് ബംഗ്രമഞ്ചേശ്വര, ഹൊസബെട്ടു, ഉദ്യാവറ, ബഡാജെ, കുഞ്ചത്തൂറു എന്നീ ഗ്രാമങ്ങള്‍ നല്‍കി അതിനെ മഞ്ചേശ്വരമാഗണെ എന്ന് നാമമിട്ടു. ഇക്കേരി രാജാക്കന്‍മാരുടെ കാലത്ത് ഉദ്യാവറ സൂപ്പിബ്യാരിയുടെ മകന്‍ പോകച്ചുബ്യാരി സേനാപതിയായിരുന്നു. ഇക്കേരി രാജാവ് സോമശേഖര നായക്ക കോലോത്ത് രാജാക്കന്‍മാരോട് യുദ്ധം ചെയ്യുന്ന അവസരത്തില്‍ സേനാപതി പോകച്ചുബ്യാരി സഹായിച്ച് വിജയിപ്പിച്ചതിന്‍റെ ഓര്‍മ്മയ്ക്കായി പോകച്ചുബ്യാതിക്ക് ഹൊസബെട്ടു, വൊര്‍ക്കാടി, ഗ്രാമത്തിലെ പാത്തൂര്‍ എന്നീ സ്ഥലങ്ങള്‍ ഇഷ്ടദാനമായി നല്‍കി. കാലക്രമേണ മുസ്ലീം പള്ളികളും, ക്രിസ്ത്യന്‍ പള്ളികളും നിര്‍മ്മിക്കപ്പെട്ടു. ഹൈദരാലി ടിപ്പു സുല്‍ത്താന്‍മാരുടെ ആക്രമണ സമയത്ത് പുതുതായി ഇസ്ലാം മതത്തില്‍ ചേര്‍ന്നവര്‍ക്ക് സൈനികരായിട്ടും നാവികരായിട്ടും നിയമനം ലഭിച്ചു. കാട്യാര്‍ എന്ന സ്ഥലം ഇവരുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.
കണ്വതീര്‍ത്ഥ എന്ന സ്ഥലത്തുനിന്ന് വടക്ക് വശത്തായി പരശുരാമനാല്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് വിശ്വസിക്കുന്ന് രാമതീര്‍ത്ഥവും, അഗസ്ഥ്യതീര്‍ത്ഥവും ധാരാളം വെള്ളത്തിന്‍റെ ഊറ്റുള്ള പ്രദേശമാകുന്നു. നേരത്തെ മദ്രാസ് സംസ്ഥാനത്തിന്‍റെ ഭാഗമായിരുന്ന ദക്ഷിണ കന്നഡ ജില്ലയില്‍പ്പെട്ടിരുന്ന ഈ പ്രദേശം 1956 ല്‍ കേരള സംസ്ഥാനത്തോട് ചേര്‍ക്കപ്പെട്ടു.
*പണ്ട്മുതല്‍ക്കേ മഞ്ചേശ്വരം വാണിജ്യ ഗതാഗത പ്രാധാന്യമുള്ള ഒരു പ്രദേശമായിരുന്നു. ഉദ്ദേശം 500 വര്‍ഷങ്ങള്‍ക്കു മുമ്പേ മഞ്ചേശ്വര ടൗണ്‍ മഞ്ചേശ്വര പേട്ടെ എന്ന പേരുണ്ടായിരുന്നു. കൃഷി ഉത്പന്നങ്ങളുടെ സമ്പല്‍ഭരിതമായ ജലഗതാഗത വാണിജ്യോദ്യമ കേന്ദ്രമായിരുന്നു.
അടുത്ത് തുടങ്ങിയ പുതിയ അങ്ങാടി ഹൊസങ്ങാടി എന്ന പേരിലും അറിയപ്പെട്ടു.
അവലംബംഃ മഞ്ചേശ്വര മഹാഗണേ
മഞ്ചേശ്വരം ബ്ളോക്ക് ചരിത്രം
Subscribe to:
Post Comments (Atom)
No comments:
Post a Comment