സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്‍റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Monday, April 11, 2016
ഞാന്‍ ഇങ്ങനെയിരുന്നാല്‍ മതി
ഏകാന്തത ഇന്നതെന്നെ മുഷിപ്പിക്കാറില്ല, ഓര്‍മ്മകള്‍ പങ്ക് വയ്ക്കാനുള്ള നിമിശങ്ങളായി ഞാനതിനെ മാറ്റുന്നു
നിരാശ ഇന്നതെന്നെ അലട്ടാറില്ല. പലതും ആവണമെന്നാശിച്ച ഞാന്‍ ഒന്നുമായില്ല എങ്കിലും പഴയ ഞാന്‍ ഇപ്പോഴും എന്നിലുണ്ട്. അതാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയനുഗ്രഹമെന്ന് ഞാന്‍ കരുതുന്നു.
മാറ്റം എന്‍റെ ശരീരപ്രാകൃതിക്ക് മാത്രമേ മാറ്റമുണ്ടായുള്ളു, സ്വഭാവത്തിനൊരു മാറ്റവും വന്നിട്ടില്ല. മാറ്റാന്‍ ശ്രമിച് പലതും മാറിയില്ല. പുതുതായി കടന്ന് കൂടിയതല്ലതേ
വായന പുസ്തകത്തിന്‍റെ പേജ് മറിക്കുന്നതില്‍ നിന്നും മാത്രമേ മറിയുള്ളു . പേജ് സ്ക്രോള്‍ ചെയ്ത് ഞാന്‍ എന്‍റെ വിനോദം തുടരുന്നു.
എഴുത്ത് ഇന്ന് എന്‍റെ കൈയ്യില്‍ പേനയും കടലാസുമില്ല എങ്കിലും എന്‍റെ വിരലുകളില്‍ എന്‍റെ ചിന്തകള്‍ കുറിക്കുന്നു ഒരു ചെറിയ കുപ്പിചില്ലിന് മേല്‍
കൂട്ടുകാര്‍ പുതിയ സൗഹൃദ് വലയങ്ങള്‍ ഉണ്ടാകുന്നു പക്ഷേ പഴയത് മറക്കാതെ പിന്തുടരുന്നു ,
ഒന്നുമാത്രം ഉറപ്പിച്ചു....ഞാന്‍....ഇങ്ങനെതന്നെ ആയാല്‍ മതി ഉയര്‍ച്ചയും താഴ്ച്ചയുമില്ലാതെ
Subscribe to:
Post Comments (Atom)
No comments:
Post a Comment