Search This Blog

Sunday, April 10, 2016

കൊറഗജ്ജ്

തുളുനാടന്‍ വിശേഷങ്ങള്‍- അസീസ് കട്ട ************************* കൊറഗജ്ജ് തുളു നാട്ടില്‍ ഏറ്റവും കൂടുതല്‍ കെട്ടിയാടുന്നതും ആരാധിക്കുന്നതുമായ തെയ്യമാണ് കൊറഗ തനിയ അഥവ കൊറഗജ്ജ ആബാല വൃദ്ധ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന തെയ്യമാണ് കൊറഗ തനിയ. ഭൂരിഭാഗം തെയ്യക്കോലങ്ങളും അട്ടഹാസ നൃത്തത്തോടെ കാണികളുടെ മനസ്സില്‍ ഭീതിയോടു കൂടിയ ഭക്തി പകരുമ്പോള്‍ കൊറഗ തനിയ തെയ്യം ഹാസ്യവതാരത്തോടെ കൂടി കാണികളുടെ മനസ്സില്‍ ഒരു പ്രത്യേക ഇടം നേടുന്നു. വളരെ സാത്വികനായ തെയ്യമാണ് കൊറഗ തനിയ. കുട്ടികള്‍ക്ക് വളരെ ഇഷ്ടപ്പെട്ട തെയ്യം. വീടുകളില്‍ വല്ല മോഷണം നടന്നാലോ വസ്തുക്കള്‍ നഷ്ടപ്പെട്ടാലോ തിരിച്ച് കിട്ടാന്‍ കൊറഗ തനിയ തെയ്യത്തിന് ഒരു കുപ്പി കള്ളോ ചാരായമോ നേര്‍ച്ച നേരുന്ന പതിവ് തുളുനാട്ടിലുണ്ട്. വളര്‍ത്തു മൃഗങ്ങളുടെ പേരിലും ഇത് പോലെ നേര്‍ച്ച നേരാറുണ്ട്. തുളുവന്‍മാരുടെ വിശ്വാസം കൊറഗതനിയ തെയ്യം നാട്ടിലെ വിളകളെയും മൃഗങ്ങളെയും സംരക്ഷിക്കുന്നു എന്നാണ്. തുളുക്കന്‍മാരായ എല്ല വിഭാഗം ജനങ്ങളും ഈ തെയ്യത്തിനെ കോലം നല്‍കി ആരാധിക്കുന്നു. കൊറഗ എന്ന ആദിവാസി ഗോത്രത്തില്‍ ജനിച്ച് അസ്വാഭിവികയായി മരണപ്പെട്ട അസമാന്യ വീരനാണ് കൊറഗ തനിയ. പാള കൊണ്ട് നിര്‍മ്മിക്കുന്ന മുട്ടപാള തലയില്‍ ധരിക്കുന്നുന്ന ഈ തെയ്യത്തിന്‍റെ വേശത്തിനും പ്രത്യേകതയുണ്ട്. ഇതര തെയ്യങ്ങളെപ്പോലെ ഈ തെയ്യം വലിയ ഉടയാടകള്‍ അണിയാറില്ല. തെയ്യത്തിന്‍റെ ഉതഭവത്തെ കുറിച്ചുള്ള പാഡ്തനെ(തോറ്റം പാട്ട്). കൊറഗറു പുട്ട്യര്‍യാ ഓളു പന്നഗ കന്തന കദ്രുഡു, ബേന്തന ബെദ്രുഡു ജപ്പു കാര്‍ണ്ണൂറു മുല്‍ക്കി മുന്നൂറു..... കൊറഗ വിഭാഗങ്ങള്‍ കൂടുതല്‍ താമസിക്കുന്ന തുളുനാട്ടിലെ സ്ഥലങ്ങളായ ജപ്പു, കാര്‍ണുറു, മുല്‍ക്കി മുന്നുറു എന്ന ഇടങ്ങളിലെ ഏതെ കൊറഗരുടെ കൊട്ടിലിലാണ് കൊറഗ തനിയ ജനിച്ചതെന്ന് ഈ പാട്തനയിലൂടെ പറയുന്നു.

No comments:

Post a Comment