സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്‍റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്‍റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Wednesday, April 13, 2016
പൈവളികെയുടെ സ്വന്തം കവി
1969 ല്‍ ചന്ദ്രനില്‍ നീൽ ആംസ്ട്രോങും എഡ്വിൻ ആൽഡ്രിനും കാല്‍കുത്തിയതിന് ശേഷമുള്ള കാലഘട്ടം. പല മതമൗലികവാദികളും ഇതിനെ വിശ്വസിക്കാതിരിക്കുകയും തള്ളിക്കളയുകയും ചെയ്തു.
ആ കാലത്ത് വടക്കന്‍ കാസറഗോഡിന്‍റെ പല ഭാഗങ്ങളിലും മാപ്പിളപാട്ടിലെ കൈമുട്ടപാട്ട് അതിന്‍റെ പൂര്‍ണപ്രതാപത്തിലായിരുന്നു. കല്യാണത്തിനും സുന്നത്ത് കല്യാണത്തിനും രാഗങ്ങളോടും താളങ്ങളോടും കൂടിയുള്ള കൈമുട്ടുപാട്ടുകള്‍ മണിക്കൂറുകളോളം മത്സരത്തോടെ പാടുമായിരുന്നു.
പുതുമണവാളനെ മണവാട്ടിയുടെ വീട്ടിലേക്ക് കൈമുട്ടും പാട്ടുമായി നാട്ടുകാരും കൂട്ടുകാരും ആനയിക്കും . അവിടെ പാട്ട് ജോറാക്കുക എന്നത് പുതുമണവാളന്‍റെ നാട്ടുകാരുടെ അഭിമാനമായിരുന്നു ആകാലത്ത്.അയതിനാല്‍ അവരുടെ കഴിവ് വേറേ നാട്ടുകാര്‍ക്ക് കാണിക്കാന്‍ മണിക്കുറുകളോളം നിലനില്‍ക്കും.
ഒരു വീട്ടിലെ രണ്ട് പെണ്‍കുട്ടികള്‍ക്കാണ് കല്യാണമെങ്കില്‍ രണ്ട് ഭാഗങ്ങളില്‍ നിന്നും വരുന്ന പുതിയാപ്പിളയുടെ നാട്ടുകാര്‍ അവിടെ മല്‍സരിച്ച് പാടും, മറ്റേ നാട്ടുകാരെ്ക്കാളും ഞങ്ങളുടെ പാട്ട് നന്നാവണമെന്ന വാശി പലപ്പോഴും പാട്ട് നിര്‍ത്താത്തതിനാലുഃ മറ്റേ പാര്‍ട്ടിക്ക് അവസരം നല്‍കാത്തത് കൊണ്ടും പലസ്ഥലങ്ങളില്‍ അടിപിടിയില്‍ കലാശിച്ചിട്ടുണ്ട്.
അന്ന പൈവളികെ, കൊടിയമ്മ, ഉളുവാര്‍, ബംബ്രാണ, മൊഗ്രാല്‍ എന്നീ ദേശക്കാര്‍ കൈമുട്ട്പാട്ടില്‍ പ്രശസ്തിയാര്‍ജിച്ചവരായിരുന്നു. മാപ്പിളപ്പാട്ടില്‍ എല്ലാ അനുകാലിക വിശയങ്ങളും പ്രതിപാദിക്കുക സാധാരണയാണല്ലോ.
മനുശ്യന്‍ ചന്ദ്രനില്‍ കാല്കുത്തിയെന്നത് പൊള്ളായവാദമാണെന്നും അത് വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യമാണെന്നും പ്രതിപാദിക്കുന്ന ഒരുപാട്ട് അക്കാലത്ത് ബംബ്രാണഭാഗങ്ങളില്‍ ഉള്ളവര്‍ കൈമുട്ട് താളത്തോടെ പാടി അത് പ്രശസ്തമായി.
പൈവളികെയിലേക്ക് ആ ഭാഗത്ത് നിന്നും ഒരു പുതിയാപ്പിളയെ കൊണ്ട് വന്നു. അവര്‍ തങ്ങളുടെ കൈമുട്ടപാട്ടിലെ കഴിവ് പഴയ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കോളാമ്പി മൈക്കിലൂടെ പാടിതെളീക്കുകയാണ്. അതിനിടയ്ക്ക് അവരുടെ മാസ്റ്റര്‍ പീസായ ചന്ദ്രനില്‍ പോയിട്ടില്ല എന്ന പാട്ടും പാടി.
പാട്ട് കേട്ട്കൊണ്ടിരുന്ന ഒരു യുവാവ് ആ പാട്ട് കഴിഞ്ഞയുടനെ മൈക്ക് ഓപറേറ്ററിന്‍റെ സഹായത്തോടെ മൈക്ക് ഓഫ് ചെയ്തു. അവരുടെ പാട്ട് അവസാനിച്ചയുടനെ അദ്ദേഹം ആ പാട്ടിന് മറുപടിയായി ക്ഷണനേരം കൊണ്ട് പാട്ടുരചിച്ച് പാടി. ആ പാട്ടാണ് ''ചന്ദ്രകോളം പാട്ട്''.
ആ പാട്ടിന് വരികളിലെ അര്‍ത്ഥം ഇതായിരുന്നു. മനുശ്യന്‍ ചന്ദ്രനില്‍ കാല്കുത്തിയെന്നതൊരു സത്യമാണ്.
പ്രവാചകന്‍ തിരുമേനി ഒറ്റ രാത്രികൊണ്ട് മൈലുകള്‍ക്കപ്പുറമുള്ള ബൈത്തുല്‍ മുഖദ്ദിസിലേക്കും അവിടെ നിന്ന് ഏഴാനാകാശത്തിലേക്കും പോയെന്ന് വിശ്വസിക്കുന്ന എന്‍റെ സമുദായം ഇതും വിശ്വസിക്കണം. ശാസ്ത്രം കണ്ടുപിടിക്കുന്നതിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് കേട്ട അതിശയങ്ങളാണ് നാമിന്ന് കാണുന്നത് എന്നുള്ള ശാസ്ത്രത്തെ അംഗീകരിക്കാത്തവര്‍ക്കുള്ള സാമൂഹ്യ വിമര്‍ഷനമുള്ള പാട്ടായിരുന്നു.
അന്ന് വളരെ അര്‍ത്ഥവത്തായ ആ പാട്ട് രചിച്ച യുവാവാണ് പൈവളികെ പള്ളിക്കുട്ടി ഹാജിയുടെ മകനായ എ.പി.മുഹമ്മദ് മൗലവി. അതിന് ശേഷം അദ്ദേഹം ഒരുപാട് മാപ്പിളപാട്ടുശാഖകളായ മാലപ്പാട്ട്, കിസ്സപാട്ട്, കത്ത് പാട്ട്,എന്നിവ രചിച്ചു. അദ്ദേഹത്തിന്‍റെ പിതാവും നല്ലൊരു പാട്ടുകാരനായിരുന്നു.
തന്‍റെ ബാല്യകാലം അദ്ദേഹം ചിലവഴിച്ചത് തന്‍റെ മാതാവിന്‍റെ തറവാടായ കുമ്പോലിലായാരുന്നു. ജീവിതത്തില്‍ ഒരുപാട് വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന് മാപ്പിളപ്പാട്ട് രചനയൊരു ഹരമായിരുന്നു. ബോംബെയില്‍ എത്തിയ ശേഷം അദ്ദേഹം തന്‍റെ വലിയ മകള്‍ക്കെഴുതിയ കത്ത് പാട്ട് വളരെ പ്രശസ്താമാണ്.
മാപ്പിളപാട് ചരിത്രവും ഗവേഷണവും എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയ മാപ്പിളപ്പാട്ട് ശാഖയായ മങ്ങലപ്പാട്ട് (കദീജ ബീവിയുടെ മങ്ങലം ) എന്ന രചന വളരെ പ്രശസ്തമാണ്. അടുത്ത കാലത്ത് അദ്ദേഹത്തിന്‍റെ ദുബൈ യാത്രയില്‍ അദ്ദേഹത്തോട് ഏതോ തിരക്ക് മൂലം വാക്ക്പാലിക്കാനാവത്ത സുഹൃത്തോട് വാട്സപ്പിലൂടെയുള്ള അദ്ദേഹത്തിന്‍റെ സങ്കടം പറച്ചിലായുള്ള പാട്ട് വാട്സപ്പിലാകെ വയറലായിരുന്നു.
പക്ഷേ നാട്ടുകാര് പോലും അദ്ദേഹത്തിന്‍റെ കഴിവറിയാതെ പോയി. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്‍റെ കൂട്ടുകാരനായ പത്രപ്രവര്‍ത്തകന്‍ അനിസ് ഉപ്പളയുടെ സഹായത്തോടെ അദ്ദേഹത്തേക്കുറിച്ചുള്ള ഒരു ചെറിയ ലേഖനം മാധ്യമം പതത്തില്‍,നല്‍കിയിരുന്നു. ഈയിടെ ആ ന്യൂസ് വാട്സപ്പിലൂടെ ഷെയര്‍ ചെയ്തപ്പോളാണ് അദ്ദേഹത്തിന്‍റെ കഴിവുകള്‍ തൊട്ടടുത്തുള്ള പലരും മനസ്സിലാക്കിയതെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതവും സങ്കടവും തോന്നി.
വളരെ നല്ലകഴിവുള്ള ഇത്തരക്കാരെ ഇനി ആരും അറിയാതെ പോകരുത്.
എന്‍റെ ഗുരുവന്ദ്യനായ മൗലവിക്ക് ദീര്‍ഘായുസ്സും ആരോഗ്യവും നേര്‍ന്ന്കൊണ്ട് പ്രാര്‍ത്ഥനയോടെ
Subscribe to:
Post Comments (Atom)
No comments:
Post a Comment