Search This Blog

Sunday, April 10, 2016

തുളുവന്‍റെ ആഘോഷം , കെഡ്ഡാസ

കെഡ്ഡാസ ************ തുളുനാടന്‍ ആഘോഷങ്ങളിലുടെ തുളുനാട്ടില്‍ മാത്രം കണ്ടു വരുന്ന പ്രത്യേക ആഘോഷമാണ് കെഡ്ഡാസ. കൃഷിയോടനുബന്ധിച്ച് നടക്കുന്ന ഈ ആഘോഷം മണ്ണിനോടും കൃഷിയോടുള്ള ബഹുമാനമായാണ് കരുതുന്നത്. തുളുമാസമായ പൊന്നി എന്ന് പുയിന്തല്‍ 27 (ഫെബ്രുവരി) നാണ് കെഡ്ഡാസ. മൂന്ന് ദിവസമാണ് കെഡ്ഡാസ. ആദ്യത്തെത് കെഡ്ഡാസ രണ്ടാമത്തെത് നടു കെഡ്ഡാസ, മൂന്നാമത്തെത് കടെ കെഡ്ഡാസ. മൂന്ന് ദിവസമാരും മണ്ണില്‍ പണി ചെയ്യില്ല . ഭൂമിക്കുള്ള വിശ്രമമാണ്. ഭൂമിയില്‍ പണിയിയുധം തൊടാന്‍ പാടില്ല എന്നാണ് വിശ്വാസം. കെഡ്ഡാസ ദിനത്തിലെ കാറ്റിനാണ് മാവ്, കശുമാവ് പോലുള്ള ഫലവൃക്ഷങ്ങള്‍ പൂക്കുന്നതെന്നും ഒരു വിശ്വാസമുണ്ട്. കെഡ്ഡാസയ്ക്ക് തുളുവരുടെ വീടുകളില്‍ അവില്‍, പൊരി, ശര്‍ക്കര എന്നിവ ഉപയോഗിച്ച് പ്രത്യേക പലഹാരം ഉണ്ടാക്കും.അന്ന് മാംസം ഭക്ഷിക്കണം എന്നാണ് വിശ്വാസം. അന്നാണ് നായട്ടിന് (ബോംട്ടേക്ക്) പോകുന്നത്. മുള്ളന്‍ പന്നിയെയും, മുയലിനെയും, കുണ്ടകോഴിയേയും നായാടും. ഒരു തുണ്ട് കുണ്ട കോഴിയുടെ ഇറച്ചിയെങ്കിലും നായാടി കഴിക്കണമെന്നാണ് തുളുവരുടെ ചെല്ല്. കെഡ്ഡാസയോടനുബന്ധിച്ച് നടക്കുന്ന തെയ്യങ്ങളുണ്ട്. അതിലൊരു തെയ്യമാണ് പൈവളികെ ബോളംഗയിലെ അണ്ണ അറസു തെയ്യം. പൈവളികെ അറസു സഹോദരങ്ങളുടെ തെയ്യത്തിന് ഒന്നിച്ചാണ് നാള്‍ കുറിക്കുന്നത്. നാള്‍ കുറിച്ചയന്ന് മുതല്‍ നാട്ടിലെ തുളുവര്‍ ആ ഗ്രാമത്തില്‍ നായാട്ട് ചെയ്യാനോ ബലി കൊടുക്കാനോ, രക്തം കാണിക്കാനോ പാടില്ല. കെഡ്ഡസ ദിവസം ബോളംഗളയില്‍ തെയ്യം കഴിഞ്ഞാല്‍ അറസു തുളുവരോട് പറയും. ഇനി നായട്ടിന് തയ്യാറായിക്കൊള്ളുക. അന്ന് പാതിരാത്രിയില്‍ മാടകളിലും, കുന്നുകളിലും വലവിരിച്ച് തുളുവര്‍ രാത്രി മുഴുവന്‍ കാത്ത് നില്‍ക്കും ഒന്നും കിട്ടിയില്ലെല്‍ ചിലപ്പോള്‍ ആ കാത്തിരിപ്പ് രണ്ട് ദിവസംവരെ നീളും. കൃഷിയോടും ഭൂമിയോടുമുള്ള തുളുവരുടെ ബന്ധം വര്‍ണ്ണാതീതമാണ്. നായാട്ടിന്‍റെ ഉദ്ദേശം കൃഷി നഷിപ്പിക്കാന്‍ വരുന്ന ജന്തുക്കളെ വേട്ടയാടലാണ്. പലരും ഒരു രസത്തിന് വേണ്ടിയും ചെയ്യുന്നു. നായട്ട് നിയമ വിരുദ്ധമാക്കിയത് കൊണ്ട് ഇന്ന് കോഴിമാംസം കറിവച്ചെങ്കിലും തുളുവര്‍ കെട്ടാസ ആഘോഷിക്കുന്നു.

No comments:

Post a Comment