സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്‍റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Monday, April 11, 2016
ബിളിക്കാത്ത മങ്ങലം
വിളിക്കാത്ത കല്യാണത്തിന് പോയാല്‍
××××××××××× ×××××××××××× ×××××××
നാട്ടില്‍ നടക്കുന്ന മിക്ക കല്യാണങ്ങള്‍ക്കും വീട്ടില്‍ വിളിക്കുന്നത് കൊണ്ട് നാട്ടില്‍ വിളിക്കാത്ത കല്യാണത്തിന് പോയി ചോറുണ്ണേണ്ടി വന്നിട്ടില്ല,
ചെറുപ്പത്തില്‍ കല്യാണത്തിന് പോകല്‍ നിങ്ങളെ പോലെ എനിക്കൊരു ഹരമായിരുന്നു.
ബിരിയാണിയും, കോഴി കാച്ചിയതും, കോളയും അപൂര്‍വമാണ്, അതിന് വലിയ കല്യാണത്തിന് പോണം,
നാട്ടിലെവിടെയെന്‍കിലും കല്യാണമുണ്ടെങ്കില്‍ ഉച്ചക്ക് സ്‌കൂള്‍ വിട്ട സമയത്ത് ഒരൊറ്റ ഓട്ടം, പിള്ളരുടെ തിരക്കായത് കൊന്‍ട് ആദ്യം കയറിയിരിക്കണം. പിന്നെ പിള്ളരുടെ തള്ളലാണ്. കഴിച്ച ടേബിള്‍ തുടക്കേണ്ട ആവശ്യമില്ല. പിള്ളരാണ് വരുന്നതെന്കില്‍ ആരും തുടക്കറുമില്ല.
എല്ലാവരും എഴുന്നേല്‍ക്കാന്‍ ആരും കാത്ത്നില്‍ക്കാറില്ല. കഴിച്ച് കഴിഞ്ഞവരെ പെട്ടെന്ന് എഴുന്നേല്‍പിച്ച് അവിടെ കയറി ഇരിക്കും. ലേറ്റായാല്‍ ചോറ് തീരും, പിന്ന അടുത്തത് വേവും വരെ കാക്കണം, പലപ്പോഴും അങ്ങ പറ്റീട്ടുണ്ട്.
സപ്ളൈക്കാരാന്‍ വിളമ്പ്കാരനോട് വിളിച്ച് പറയും, ''പിള്ളര്‍ക്ക് ഒരിരുപത് പ്ളേറ്റ് റെഡിയാക്ക്, കഷ്ണം ചെറുത് മതി, കോഴി ഷോട്ടാണെന്‍കില്‍ വേണ്ട. ഉണ്ടെങ്‌കില്‍ കഴുത്ത ഇട്ടോ''.
അന്ന് മിക്ക കല്യാണങ്ങള്‍ക്കും നെയ്ചോറും, ആടിന്‍ ചാറുമാണ് കിട്ടല്‍. സാദാ ചോറും ദാലും നിര്‍ബന്ധം. ചിലപ്പോ കൂടെയൊരു മൈസൂര്‍ പഴവുമുന്‍ടാവും.
സ്കൂള്‍ പ്രവര്‍ത്തി ദിവസമായ വ്യാഴ്ച്ചയോ തിങ്കളാഴച്ചയോ ആണ് കല്യാണമെന്‍കില്‍ 200 പേര്‍ക്കുള്ള അരി അധികം വേവിക്കും, കുട്ടികള്‍ വരുമെന്ന് അറിയാം.
അവധി ദിവസങ്ങളിലാണ് കല്യാണമെങ്കില്‍ പിള്ളര്‍ക്ക് പുതിയാപ്പിളയുടെ കൂടെ പെണ്ണിന്‍റെ വീട്ടില്‍ പോണം. അവിടെ പുതിയാപ്പിളക്കും കുട്ടര്‍ക്കും നല്ല ഭക്ഷണമൊരുക്കി വെക്കും.
പിള്ളര്‍ ആദ്യാമേ ജീപ്പിലും ബാസ്സിലും കയറിയിരിക്കും. വലിയാളുകള്‍ വന്ന് പറയും '' പുള്ളര്‍ കീറാ, പുള്ളര്‍ ബരണ്ട ജാഗെയുണ്ടെങ്ക് ബന്നന്‍ക് മതി''. അങ്ങന് കുട്ടികള്‍ ബേജാറോടെ ബസ്സ് പോന്നതും നോക്കി നിക്കും.
ഞാനൊരിക്കല്‍ വിളിക്കത്തയൊരു കല്യാണത്തിന് പോയി എനിക്കൊരു അബദ്ധം പറ്റി.
ഉപ്പള ബസ്സ്സ്റ്റാണ്ടിലെ കടയില്‍ ജോലി ചെയ്യുന്ന സമയം. അവിടെ തൊട്ടടുത്തന്നെ ഒരു കല്യാണമുണ്ട്. അടുത്ത കടകളില്‍ ജോലി ചെയ്യുന്ന കൂട്ടുകാര്‍ക്കൊക്കെ ക്ഷണമുണ്ട് എന്നെ വിളിച്ചിട്ടില്ല. കൂട്ടുകാര്‍ അവിടെ പോകുമ്പോ എന്നെ വിളിച്ചു. ഞാന്‍ പറഞ്ഞു എന്നെ ക്ഷണിച്ചിട്ടില്ല കല്യാണം ആര്‍ക്കാണെന്ന് പോലുമെനിക്കറിയില്ല.
അവര്‍ വിട്ടില്ല ഞങ്ങളുടെ അടുത്ത കൂട്ടുകാരനാണ് കല്യാണം.നീ വരണം നിന്നെ ഒരുത്തനെ വിട്ട് ഞങ്ങള്‍ പോകുന്നില്ലായെന്ന്.
അങ്ങനെ മനസ്സില്ലാ മനസ്സോടെ അവരെ നിര്‍ബന്ധത്തിന് വഴങ്ങി കുടെ പോയി.
കല്യാണ വീട്ടില്‍ നല്ല തിരക്കോട് തിരക്ക് കൈയ്യില്‍ സിഗരറ്റ് പാക്കറ്റുകളും പിടിച്ച് നില്‍പുണ്ട് , പുതിയാ്പ്പിളയുടെ അടുത്ത് ഒരുപാട് പേര് നിന്ന് കുശലം പറയുന്നുണ്ട്, അധികവും പരിചയ മുഖങ്ങള്‍. വീഡിയോ പിടിക്കുന്ന വെളിച്ചത്തില്‍ ഒന്നും വ്യക്തമല്ല.
കൂട്ടുകാര്‍ പോയി ആദ്യം ചെറുക്കന് കൈ കൊടുത്തു. ചെറുക്കന് തലയാട്ടി. അവര്‍ പറഞ്ഞപോലെയുള്ള വല്യ പരിചയ ഭാവം നടിച്ചില്ല.
അടുത്തത് എന്‍റെ ഊഴമാണ്. കൈ കൊടുക്കാനായി അവന്‍റ് മുഖം നോക്കിയതും ഞാന്‍ ഞെട്ടി പോയി! . മുംബൈയില്‍ എന്‍റെ കൂടെ
മൂന്ന് മാസം ജോലി ചെയ്തയാള്‍. അവനും എന്നെ കണ്ടപ്പോള്‍ അതിശയം തോന്നി. ബോംബയില്‍ നിന്ന് പിരിഞ്ഞ ശേഷം ആദ്യാമായി കാണുകയാ. ഈ പഹയനാണ് കല്യാണമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.
അവനെന്നെ കെട്ടിപിടിച്ച് പറയുകയാണ്
'' നിന്നെ വിളിക്കാന്‍ ഞാന്‍ വിട്ട് പോയി, നീ വന്നത് നന്നായി, സോറിയളിയാ...''
ഇത്രയും പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി ഞാനവിടെ വിളിക്കതെയാണ് കല്യാണത്തിന് പോയതെന്ന്, എന്‍റെ കൂട്ടുകാര്‍ക്ക് അത്ഭുതവും, എനിക്കാകട്ടെ തുണിയുരിഞ്ഞത് പോലെയുമായി.
Subscribe to:
Post Comments (Atom)
No comments:
Post a Comment