സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Wednesday, April 20, 2016
തുളുലിപിയും സാഹിത്യവും
തുളു ലിപി-അനന്തപുരം ശാസനത്തില്‍
തുളു ഭാഷയ്ക്ക് സ്വന്തമായൊരു ലിപിയില്ല. തുളു ഭാഷ ബി.സി. 6-ാം നൂറ്റാണ്ടിനുമുമ്പു തന്നെ മൂലദ്രാവിഡഭാഷയില്‍ നിന്ന് വേര്തിാരിഞ്ഞ് ഒരു സ്വതന്ത്രഭാഷയായെന്നാണ് ഭാഷാ പണ്ഡിതന്മാരുടെ അഭിപ്രായം. 19-ാം നൂറ്റാണ്ടിന്റെ മധ്യകാലത്തിനുശേഷം തുളു എഴുതാനും സാഹിത്യകൃതികളുടെ രചനയ്ക്കും കന്നഡ ലിപിയാണ് സ്വീകരിച്ചിരിക്കുന്നത്. അതിനുമുമ്പ് മലയാളത്തോടു സാദൃശ്യമുള്ള ഒരു ലിപിയിലാണ് തുളു എഴുതിയിരുന്നത്. തമിഴ്നാട്ടിലെ ബ്രാഹ്മണരും തുളുനാട്ടിലെ ബ്രാഹ്മണരും ആഗമശാസ്ത്രം, തന്ത്രശാസ്ത്രം, ജ്യോതിഷം, പൗരോഹിത്യം മുതലായ വൈദിക വിഷയങ്ങള്‍ സംസ്കൃതത്തില്‍ എഴുതുന്നതിന് 'ഗ്രന്ഥലിപി' യാണ് ഉപയോഗിച്ചിരുന്നത്. പൂജാദികര്മനങ്ങള്ക്ക്ല കേരളത്തിലെത്തിയ തുളു ബ്രാഹ്മണര്‍ ദേവാലയങ്ങളിലെ പൂജാദി കാര്യങ്ങള്‍ എഴുതിവയ്ക്കുന്നതിന് ഈ ലിപി ഉപയോഗിച്ചു. 15, 16 നൂറ്റാണ്ടുകളില്‍ ഈ ലിപിയില്‍ തുളുഭാഷയില്‍ എഴുതപ്പെട്ട ചില സാഹിത്യ കൃതികളും ശിലാലേഖനങ്ങളും കിട്ടിയിട്ടുണ്ട്. ആ ഗ്രന്ഥലിപി തന്നെ ആര്യലിപിയെന്നും തുളുലിപിയെന്നും തുളു മലയാള ലിപിയെന്നും അറിയപ്പെട്ടിരുന്നു.
തുളുഭാഷയില്‍ അ, ആ, ഇ, ഈ, ഉ, ഊ, എ, ഏ, ഒ, ഓ, എന്നീ സ്വരാക്ഷരങ്ങളും, വിവൃത ഉ കാരവും വിവൃത മധ്യ എകാരവും ഐ എന്ന സന്ധ്യക്ഷരവും ഉണ്ട്.
ക, ഗ, ച, ജ, ട, ഡ, ത, ദ, പ, ബ, യ, റ, ല, വ, സ, ഹ, ള എന്നീ വ്യഞ്ജനാക്ഷരങ്ങളും, ങ, ഞ, ണ, ന, മ എന്നീ അനുനാസികങ്ങളും ഉണ്ട്. കൂടാതെ ബ്രാഹ്മണരുടെ തുളുവില്‍ ഖ, ഘ, ഛ, ഝ, ഠ, ഢ, ഥ, ധ, ഫ, ഭ, ശ, ഷ എന്നീ അക്ഷരങ്ങളുമുണ്ട്.
തുളുവില്‍ വിവിധ നാമപദങ്ങളും പോ(പോവുക), ബല്ല (വരുക), തിന് (തിന്നുക), കൊറു (കൊടുക്കുക), ദെപ്പു (എടുക്കുക) മുതലായ ക്രിയാപദങ്ങളുമുണ്ട്.
യാന് (ഞാന്‍), ഈ (നീ), എംക്ളു (ഞങ്ങള്‍), നിക്ളു (നിങ്ങള്‍), ഈറ് (താങ്കള്‍), ആറ് (അദ്ദേഹം), ആയെ (അവന്‍), ആള്
(അവള്‍), ആക്ളു (അവര്‍) എന്നിവയാണു സര്വയനാമങ്ങള്‍. കൂടാതെ അത്, അവ എന്നീ രണ്ടര്ഥൊത്തിലും അവു എന്ന പദം ഉപയോഗിക്കുന്നു. ഏറ് (ആര്), ഒവു (ഏത്), ഓളു (എവിടെ), ദായെ (എന്തിന്), ദായിത്ത (എന്താണ്) എന്നിവ പ്രശ്നാര്ഥക പദങ്ങളും. -ലു, -കുലു എന്നിവ ബഹുവചന പ്രത്യയങ്ങളാണ്.
തുളുവില്‍ എട്ട് വിഭക്തികളുണ്ട്.
പ്രഥമാ വിഭക്തി - പ്രത്യയം ഇല്ല.
പ്രതിഗ്രാഹികാവിഭക്തി പ്രത്യയം - ന്,
സംയോജികാ വിഭക്തി പ്രത്യയങ്ങള്‍ - ട്ട്, -ഡ്, -ല്
ഉദ്ദേശികാ വിഭക്തി പ്രത്യയങ്ങള്‍ - ക്ക്, -ഗ്
പ്രയോജികാ വിഭക്തി പ്രത്യയം - ഡ്ദ്
സംബന്ധികാ വിഭക്തി പ്രത്യയങ്ങള്‍ - ത, -ത്ത, -ദ, -ന
ആധാരികാ വിഭക്തി പ്രത്യയങ്ങള്‍ സംയോജികയുടേതു തന്നെ -ട്ട്, -ഡ്, -ല്
സംബോധനാ വിഭക്തി പ്രത്യയം. -ആ (രാമ - രാമാ)
തുളുവില്‍ ക്രിയാപദത്തിനുശേഷം പുരുഷപ്രത്യയം ഉണ്ട്.
യാന് ബത്തെ - ഞാന്‍ വന്നു
എംക്കുളു ബത്തൊ - ഞങ്ങള്‍ വന്നു
ഈ ബത്ത - നീ വന്നു
നിക്ക്ള് ബത്തര്‍ - നിങ്ങള്‍ വന്നു
ആയെ ബത്തെ - അവന്‍ വന്നു
ആള്‍ ബത്തള്‍ - അവള്‍ വന്നു
ആക്കുളു ബത്തെര്‍ - അവര്‍ വന്നു
ആര്‍ ബത്തെര്‍ - അദ്ദേഹം വന്നു
ആവു ബത്ത്ണ്ട് - അത് വന്നു
ആവു ബത്തൊ - അവ വന്നു.
തുളുഭാഷയുടെ കാലപ്രത്യയങ്ങള്‍:
ഭൂതകാല പ്രത്യയങ്ങള്‍ : -ത്, -ത്ത്, -ദ്, -യ്.
വര്ത്ത മാനകാല പ്രത്യയങ്ങള്‍ : -പ്, -ബ്
ഭാവികാല പ്രത്യയം : -വ്
നിഷേധാര്ഥ് പദങ്ങളും പ്രത്യയങ്ങളും:
ഇദ്ദി / ഇജ്ജി (ഇല്ല), അത്ത് (അല്ല), -ചി, -ജി, -രി, -അ. സംഖ്യാവാചകപദങ്ങള്‍: ഒഞ്ജി (ഒന്ന്), റഡ്ഡ് (രണ്ട്), മൂജി (മൂന്ന്), നാല് (നാല്), എന് (അഞ്ച്), ആജി (ആറ്), ഏള് (ഏഴ്), എണ്മ (എട്ട്), ഒര്മ്ബ് (ഒന്പചത്), പത്ത് (പത്ത്), പത്തൊഞ്ജി (പതിനൊന്ന്), പദ്രാഡ് (പന്ത്രണ്ട്), പദിമൂജി (പതിമൂന്ന്), പദ്നാല് (പതിനാല്), പദിനൈന് (പതിനഞ്ച്), പദ്നാജി (പതിനാറ്), പദ്നേല് (പതിനേഴ്), പദ്നെണ്മ (പതിനെട്ട്), പതിനൊര്മ്ബപ (പത്തൊന്പപത്), ഇറുവ (ഇരുപത്), ഇറുവത്തൊഞ്ജി (ഇരുപത്തൊന്ന്), ഇറുവത്രഡ്ഡ് (ഇരുപത്തിരണ്ട്), .... ഇതുപോലെ നൂറ് വരെ പോകുന്നു. പത്തുകള്‍ ഇങ്ങനെയാണ് : പത്ത് (പത്ത്), ഇറുവ (ഇരുപത്), മുപ്പ (മുപ്പത്), നല്വ (നാല്പത്), എവ (അന്പഇത്), അജിപ്പ (അറുപത്), എള്പ (എഴുപത്), എണ്പന (എണ്പ്ത്), സൊണ്പര (തൊണ്ണൂറ്), നൂദു (നൂറ്), സാറൊ (ആയിരം).
തുളുവില്‍ സകര്മതക ക്രിയാപദങ്ങളും ക്രിയാവിശേഷണങ്ങളും നാമവിശേഷണ പദങ്ങളും ഉണ്ട്.
നാടന്‍ സാഹിത്യം. തുളു ഭാഷയില്‍ നാടന്‍ സാഹിത്യം സമൃദ്ധമായിട്ടുണ്ട്. ജനങ്ങളുടെ അനുഷ്ഠാനങ്ങളും ആചാരങ്ങളുമൊക്കെ വിവിധ നാടന്‍ സാഹിത്യത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. പാഡ്ദന (പാട്ട്), കബിതഗുളു (കവിത), ഉരെല്‍ (നീണ്ട കവിതകള്‍), കഥകള്‍, കടംകഥകള്‍, പഴഞ്ചൊല്ലുകള്‍, ഐതിഹ്യങ്ങള്‍ ഇങ്ങനെ പലവിധമാണ് നാടന്‍ സാഹിത്യം. അടുത്ത കാലത്ത് ഇവ ശേഖരിച്ച് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
പ്രാചീന കാവ്യങ്ങള്‍. തുളുവില്‍ പ്രാചീന കാലത്ത് കാവ്യ രചന നടന്നിട്ടില്ലെന്നാണ് മുമ്പ് ധരിച്ചിരുന്നത്. എന്നാല്‍ സമീപകാലത്ത് രണ്ട് പുരാണകാവ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. തുളുവില്‍ ആദികവിയെന്ന് അറിയപ്പെടുന്ന വിഷ്ണുതുംഗയുടെ ശ്രീഭാഗവതൊ (1695) ആണ് അതില്‍ ഒന്ന്. ഈ കൃതിയുടെ 3 സ്കന്ധങ്ങളേ ലഭ്യമായിട്ടുള്ളൂ. പ്രൌഢശൈലിയിലുള്ള ഈ കൃതി ഒരപൂര്വ്കാവ്യമാണ്. വര്ണഢവൃത്തം സ്വീകരിച്ചു രചിച്ച ഈ കൃതി പഴയ തുളു ശൈലിയിലുള്ളതാണ്. അത്രതന്നെ പഴയ കാവ്യമെന്ന് അറിയപ്പെടുന്ന കൃതിയാണ് കാവേരി. വര്ണതവൃത്തത്തില്ത്തനന്നെ രചിക്കപ്പെട്ട പുരാണ കാവ്യമാണിത്. ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗം വ്യക്തതയോടു കൂടി ലഭിക്കാഞ്ഞതിനാല്‍ കവിയുടെ പേരും കാവ്യത്തിന്റെ ശരിയായ പേരും അറിയാന്‍ സാധിച്ചിട്ടില്ല. സമ്പാദകന്‍ കാവ്യവസ്തു മനസ്സിലാക്കിയാണ് കൃതിക്ക് കാവേരി എന്ന പേരു നല്കിിയിരിക്കുന്നത്. സ്കന്ദപുരാണത്തിലെ കാവേരി മാഹാത്മ്യം എന്ന കഥാഭാഗമാണ് ഈ കൃതിയുടെ കഥാവസ്തു. തെംകില്ലായ എന്ന കവിയാല്‍ രചിക്കപ്പെട്ട മറ്റൊരു കൃതിയാണ് തുളുദേവിമഹാത്മെ. ഗദ്യശൈലിയില്‍ രചിക്കപ്പെട്ട ഈ കൃതിയുടെ കാലം വ്യക്തമല്ല. മാര്ക്കിണ്ഡേയപുരാണാന്തര്ഗപതമായ ദേവീമാഹാത്മ്യത്തിന്റെ കഥയാണ് അതിലടങ്ങിയിരിക്കുന്നത്. ഈ മൂന്ന് കൃതികളും തുളു മലയാള ലിപിയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. കാസര്ഗോളഡുള്ള വെങ്കടരാജ പുണിഞ്ചത്തായ ഇവ സമ്പാദിച്ച് കന്നഡയില്‍ ലിപ്യന്തരപ്പെടുത്തിയിട്ടുണ്ട്. വൈദ്യശാസ്ത്ര സംബന്ധിയായ മനുഷ്യഭാഷാവ്യാഖ്യാ എന്ന മറ്റൊരു കൃതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അതില്‍ മൂലപാഠം സംസ്കൃത ശ്ളോകത്തിലും അതിന്റെ വ്യാഖ്യാനം തുളുവിലു
ശ്രീ ഭാഗവതത്തിലെ ഒരു താളിയോല : തുളുഭാഷ
മാണ്. ഇത് തുളു മലയാള ലിപിയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. മന്ദാരകേശവഭട്ടന്റെ മന്ദാര രാമായണമാണ് മറ്റൊരു പ്രധാന കൃതി. വാല്മീകിരാമായണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ആ മഹാകാവ്യം രചിച്ചിരിക്കുന്നത്. ഇത് കന്നഡ ലിപിയിലാണുള്ളത്.
ആധുനിക സാഹിത്യത്തിന്റെ അരുണോദയം. തുളു സാഹിത്യത്തിന്റെ നൂതനയുഗം ആരംഭിച്ചത് 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലാണ്. ക്രൈസ്തവ മതപ്രചാരണത്തിനായി ജര്മ നിയില്‍ നിന്ന് മംഗലാപുരത്തെത്തിയ ബാസെല്‍ മിഷന്‍ വൈദികരാണ് തുളു സാഹിത്യ രചന ആരംഭിച്ചത്. കന്നഡ ലിപിയിലാണ് തുളു ക്രൈസ്തവ സാഹിത്യം രചിച്ചത്. അവയില്‍ ബഹുഭൂരിഭാഗവും തര്ജു്മകളാണ്. ഈ കൃതികളില്‍ മത്തായെ ബരെത്തിന സുവര്ത്തജമാന (മത്തായി എഴുതിയ സുവാര്ത്ത കള്‍) 1842-ലും തുളു ബൈബിള്‍ 1859ലും പ്രസിദ്ധീകരിക്കപ്പെട്ടു. തുളുഭാഷ പഠിക്കുന്നതിനു വേണ്ടി ചില ഭാഷാ മഞ്ജരികളും (1862-1890) പ്രസിദ്ധീകരിച്ചു. തുളു അധ്യയനത്തിന് വേണ്ടി ജെ.ബ്രിഗെല്‍ തുളു വ്യാകരണം ഇംഗ്ളീഷില്‍ പ്രസിദ്ധീകരിച്ചു (1872). പിന്നീട് എ. മാനര്‍ സമ്പാദകനായി തുളു-ഇംഗ്ളീഷ് നിഘണ്ടു 1886-ലും ഇംഗ്ളീഷ് - തുളു നിഘണ്ടു 1888-ലും പ്രസിദ്ധീകരിക്കപ്പെട്ടു. ബൈബിള്‍ കഥകള്‍, ഭക്തിഗീതികള്‍, പൂജാദികര്മരങ്ങള്ക്കാെവശ്യമായ പുസ്തകങ്ങള്‍ തുടങ്ങി പലതരത്തിലുളള പുസ്തകങ്ങള്‍ രചിക്കപ്പെട്ടു. അതോടൊപ്പം യക്ഷഗാനത്തെ സംബന്ധിച്ച് ബായാര്‍ സങ്കയ്യ ഭാഗവതര്‍ വിട്ട്ള രാജാവിന്റെ അപേക്ഷ മാനിച്ച് പഞ്ചവടി രാമായണം സ്വതന്ത്ര കൃതിയായി 1887-ല്‍ രചിച്ചു.
തുളു സാഹിത്യക്രാന്തി. 20-ാം നൂറ്റാണ്ടില്‍ തുളു സാഹിത്യത്തിലെ അനേകം കൃതികള്‍ കന്നഡ ലിപിയില്‍ രചിക്കപ്പെട്ടു. 1919-ല്‍ എം.ആര്‍. സുബ്രഹ്മണ്യ ശാസ്ത്രികള്‍ തുളു കന്യോപദേശ എന്ന കൃതി രചിച്ചു. 88 ശ്ളോകങ്ങള്‍ അടങ്ങിയ ഈ കൃതിയില്‍ പതിഗൃഹത്തിലേക്ക് പുറപ്പെടുന്ന വധുവിനു നല്കുടന്ന ഉപദേശങ്ങളാണുള്ളത്. ദക്ഷിണ കന്നഡ ഭാഗത്ത് സ്വാതന്ത്യ സമരം പ്രബലമായതോടെ തുളുനാട്ടിലും തുളു സാഹിത്യവുമായി ബന്ധപ്പെട്ട പുതിയ പ്രക്ഷോഭം ആരംഭിച്ചു. ഉഡുപ്പി അതിന്റെ കേന്ദ്രബിന്ദുവായി. സ്വാതന്ത്യ സമരനായകനായ ശ്രീനിവാസ ഉപാധ്യായ പണിയാഡി (1897-1959) ആ പ്രക്ഷോഭത്തിന് നേതൃത്വം വഹിച്ചു. അതിന്റെ ഭാഗമായി അദ്ദേഹം 'തുളുവ മഹാസഭെ' എന്നൊരു സംഘടന രൂപീകരിച്ചു. തുടര്ന്ന് തുളുനാട് ബാങ്ക്, തുളുനാട് പ്രിന്റിങ് പ്രസ്സ്, തുളു സാഹിത്യമാലെ എന്നിവയും രൂപീകരിച്ചു. തുളുവിനെ വിവിധ മാധ്യമങ്ങളില്‍ ഉള്ക്കൊചള്ളിക്കുവാനും ശ്രമിച്ചു. അതിന്റെ ഭാഗമായി 1929-ല്‍ തുളുവ മഹാസഭെത്തൊ വാര്ഷി്ക എന്ന കൃതി പ്രസിദ്ധീകരിച്ചു. അതില്‍ കവിത, വിമര്ശകനം, ഗവേഷണം, വിവിധ തരത്തിലുള്ള ഗദ്യലേഖനങ്ങള്‍ മുതലായവ അടങ്ങിയിട്ടുണ്ട്. തുടര്ന്ന് വിവിധ സാഹിത്യകൃതികള്‍ രചിക്കപ്പെട്ടു. അവയില്‍ എസ്.യു. പണിയാഡിയുടെ തുളു വ്യാകരണം (1932) തുളുഭാഷയില്‍ ഉണ്ടായ ആദ്യ വ്യാകരണഗ്രന്ഥവും സതീകമലെ (1936) നോവലും ആണ്. മാധവ തിംഗളായയുടെ ജനമര്ല്ൃ (1933) എന്ന ആദ്യ നാടകം പുറത്തു വന്നു. കൂടാതെ സത്യമിത്ര ബംഗേറയുടെ അളിയ സംതനകട്ട്ദ ഗുട്ട് (1929) എന്ന ഗവേഷണ പ്രബന്ധം, എം.വി. ഹെഗ്ഗഡെയുടെ മദ്മാളത്ത് മദ്മായെ (1933) എന്ന ചെറുകഥാ സമാഹാരം, ശീനപ്പ ഹെഗ്ഗഡെയുടെ മിത്യനാരായണ കതെ (1935) എന്ന നീണ്ടകഥ എന്നിവ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് എം.സി.വി. ശര്മ.യുടെ കന്നഡ കൊ (1930), പര്കയളമാറപ്പഷെട്ടിയുടെ അമല്ദെകപ്പടെ (1929), പൊര്ല കംട്ട് (1930), കെ.ബി. നാരായണഷെട്ടി (എന്‍.എസ്സ്.കില്ലെ) യുടെ കാനികെ (1932), കെ. ഗംഗാധര രാമചന്ദ്രയുടെ തുളുപദ്യമാലികെ, എച്ച്. നാരായണരായയുടെ പതിതോദ്ധരണ എന്നീ കവിതാ സമാഹാരങ്ങള്‍ ഇക്കാലത്തു വെളിച്ചം കണ്ടു. ബഡകബയിലു പരമേശ്വരയ്യരുടെ ഭജഗോവിന്ദൊ, ബി.മോനപ്പതിംഗളായയുടെ തുളുപദ്യാവലി എന്നീ ഭക്തിഗാനങ്ങളും പ്രസിദ്ധീകൃതമായി. തുളുസാഹിത്യത്തിലുണ്ടായ മറ്റൊരു പ്രധാന കൃതിയാണ് മൂല്കി നരസിംഹരായരുടെ തുളുകാവ്യഭഗവദ്ഗീത (1934).
ഉഡുപ്പിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന നവയുഗ എന്ന കന്നഡ പത്രികയില്‍ 'തുളു സഞ്ചികെ' എന്നൊരു വിഭാഗം 1936 മുതല്‍ തുടര്ച്ച യായി മൂന്ന് വര്ഷംക പ്രസിദ്ധീകരിച്ചു. 1945-നു ശേഷം കേമത്തൂര്‍ ദൊഡ്ഡണ്ണ ഷെട്ടി, അദ്ദേഹത്തിന്റെ പത്തിലേറെ കൃതികള്‍ ഉഡുപ്പിയിലെ കസ്തൂരി സാഹിത്യമാലെ എന്ന പ്രസിദ്ധീകരണത്തില്‍ ഉള്പ്പെയടുത്തി. ബായാര്ജചത്തി ഈശ്വര ഭാഗവതരുടെ കീര്ത്തലനമാലെ, സീതാനദി ഗണപയ്യഷെട്ടരുടെ തുളുഭജനാവലി, പുണ്ടൂരു ദാമോദറ പുണിഞ്ചത്തായരുടെ സ്തുതിപദ്യലു എന്നിവ കീര്ത്തണന സാഹിത്യത്തെ സമൃദ്ധമാക്കിയ കൃതികളാണ്. സ്വാതന്ത്യസമരത്തിന്റെ ഭാഗമായി രചിക്കപ്പെട്ട കൃതികളാണ് നേതാജി പാഡ്ദന, മദ്യ നിഷേധലാവണി എന്നിവ.
സ്വാതന്ത്യനന്തര തുളുസാഹിത്യം. സ്വാതന്ത്യം ലഭിച്ചതോടെ തുളുസാഹിത്യരംഗത്ത് ചെറിയ മങ്ങലുണ്ടായി. ഇത് അധികകാലം തുടര്ന്നി ല്ല. മാതൃഭാഷയില്‍ നമ്മള്‍ വളരണം, നമ്മുടെ സാഹിത്യം വളരണം എന്നൊരു ഉണര്വ്െ തുളു സംസാരിക്കുന്നവരിലുണ്ടായി. അതിനെ തുടര്ന്ന്ണ തുളുക്കട്ട് (1969), തുളുസിരി (1970), തുളുനാഡ്, തുളുവെരെബന്ധു, തുളുരാജ്യ, തുളുവെരെതുടര്‍ എന്നീ പത്രങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അവ തുളുസാഹിത്യ രചനയ്ക്ക് സഹായകങ്ങളായി. അങ്ങനെ തുളുസാഹിത്യ രചന വീണ്ടും സജീവമായി. കവിത, നോവല്‍, നാടകം, ചെറുകഥ മുതലായ സാഹിത്യ വിഭാഗങ്ങള്‍ രചിക്കപ്പെട്ടു. ഇവയില്‍ പ്രധാനം നാടകമാണ്. മുത്തുമാനിഗ, സര്വ്സങ്കലെ, മൂവേറ്മുത്തേസി (ബി.രാമകിരോഡിയന്‍), ഏര്മതല്ത്തിനതപ്പു, യാന്‍ സന്ന്യാസിയാപെ, തമ്മലെ അറുവത്തനകോല (കെ.എന്‍. ട്ടൈലര്‍), രായറാവുതെ, ഗോന്ദൊലു, അമൃതസോമേശ്വര ഇങ്ങനെ അന്പിതിലധികം നാടകരചയിതാക്കള്‍ ആയിരത്തില്പറരം നാടകങ്ങള്‍ രചിച്ചു. അവയില്‍ 200-ല്പധരം നാടകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുളുനാടകം നാട്ടിലും വീട്ടിലും സജീവമായി തിളങ്ങി. അതിലെ ഭാഷാസൗന്ദര്യം അനുവാചകരെ വളരെയധികം ആകര്ഷിിച്ചു.
നാടകം കഴിഞ്ഞാല്‍ കൂടുതല്‍ സാഹിത്യരചന നടന്നിട്ടുള്ളത് കാവ്യ മേഖലയിലാണ്. നാടക രചന നടത്തിയവരില്‍ ചിലര്‍ കവിതാരചനയിലും ഉള്പ്പെകട്ടിട്ടുണ്ട്. കെലിംജ. എന്‍. സീതാരാമ ആള്വി തുളു ഹരിശ്ചന്ദ്ര കാവ്യൊ എന്ന കാവ്യത്തെ നാടന്പാ ട്ട് (സാംഗത്യ) ശൈലിയിലാണ് രചിച്ചിട്ടുള്ളത്. എന്നപ്പെ തുളുവപ്പെ (കയ്യാര്‍ കിഞ്ഞണ്ണറൈ), മീസെ ഇത്തി ആണ് ഗുളു (ഗണപതി ദിവാണ), ആലഡെ (വെങ്കിട്ട രാജ പുണിഞ്ചത്തായ), പറബനമോകെ (റസികപുത്തിഗെ), ജോക്ക്ലെ പദക്കുലു, ജീവന പാഡ്ദന (കനരാഡിവാദിരാജഭട്ട), ബയ്യമല്ലിഗെ (പാ.വെം. ആചാര്യ), പച്ചെകുറല്‍, ദുനിപു, (പാല്ത്താ ഡി രാമകൃഷ്ണ ആചാര്‍), പിംഗാറ (പഡാരുമഹാബലേശ്വര ഭട്ട), രത്നകര്മ്മെ (എം. രത്നകുമാര്‍), പിംഗാറ, സംക്രാന്തി (സുനിതാ ശെട്ടി) തുടങ്ങിയ ഒട്ടനേകം കവിതകളും കാവ്യങ്ങളും തുളു സാഹിത്യത്തെ സമ്പന്നമാക്കിയിട്ടുണ്ട്.
തുളുവില്‍ ചെറുകഥ, നോവല്‍ എന്നീ പ്രസ്ഥാനങ്ങളും ചെറിയ തോതില്‍ ആവിര്ഭ്വിച്ചിട്ടുണ്ട്. കിന്യകതെക്ളൂ, ബോംട്ടെ, മോകെ (ബാ. സാമംഗ), ഉദിപു (മുദ്ദു മുഡു ബെള്ളെ), തുളുട്ടു പനികതെ (വാമനനന്ദാവറ), ബദ്ക്ക്ദബണ്ടി (മനോഹറപ്രസാദ്), ബാറണെ (പ്രഭാകറ ശിശില) മുതലായവ ചെറുകഥകളാണ്. നാണജ്ജെര്‍ സുദെതിര്ഗാടയെര്‍ (കെ.മഹാലിംഗ), കുദുറുദകേദഗെ (എം. ജാനകി), ബോംബായി ഇല്ല് (കെ.ട്ടി. ഗട്ടി), ലെക്കേസിരി (കുദ്ക്കാഡി വിശ്വനാഥ റൈ) എന്നീ നോവലുകളും ശ്രദ്ധേയമാണ്.
തുളുഭാഷയെപ്പറ്റിയും തുളുനാടിനെപ്പറ്റിയും തുളുസാഹിത്യത്തെപ്പറ്റിയും വിവിധ ലേഖകര്‍ തുളു ഭാഷയില്‍ എഴുതിയ അന്പതതോളം ലേഖനങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുളുസാഹിത്യ രംഗത്തെ എഴുത്തുകാരെല്ലാം തുളു മാതൃഭാഷക്കാരല്ല. തുളുവരെക്കൂടാതെ പല ഭാഷ സംസാരിക്കുന്നവരുമുണ്ട്. എന്നാല്‍ എല്ലാവരും കന്നഡ പഠിച്ചവരാണ്. തുളു എഴുത്തുകാരില്‍ കൂടുതലും കന്നഡ സാഹിത്യകാരന്മാരാണ്. തുളു സാഹിത്യ കൃതികളില്‍ തനിമയുണ്ടെങ്കിലും മിക്ക കൃതികളിലും കന്നഡ സാഹിത്യ കൃതികളുടെ പ്രതിച്ഛായ കാണാം. കന്നഡ ഭാഷാകൃതികളിലും ആനുകാലികങ്ങളിലും തുളുനാട്, തുളുഭാഷ, ചരിത്രം, ഫോക്ലോര്‍, ഭൂതാരാധന, തുളു സംസ്കൃതി മുതലായ വിഷയങ്ങളെപ്പറ്റി ധാരാളം എഴുതിയിട്ടുണ്ട്. ഇവയില്‍ പഞ്ജെമംഗേഷരായര്‍ രചിച്ച കോട്ടി-ചെന്നയ, പി. കമലാക്ഷ എഴുതിയ ദക്ഷിണ കന്നഡദ ഹരിജന മത്തുഗിരിജനറ ഇതിഹാസ, അഡ്യ നസ്ക കൃഷ്ണഭട്ട് സമ്പാദനം നിര്വഗഹിച്ച സുദര്ശസന, ഏര്യ ലക്ഷ്മീനാരായണ ആള്വ സമ്പാദനം നിര്വഗഹിച്ച മംഗളതിമര്‍ എന്നിവ എടുത്തു പറയേണ്ടവയാണ്.
ഗണപതി റാവ് ഐഗള്‍ പ്രസിദ്ധീകരിച്ച ദക്ഷിണ കന്നഡദ പ്രാചീന ഇതിഹാസ (1923) തുളുനാട്ടിന്റെ ഇതിഹാസത്തെപറ്റിയുള്ള ഒരു പഠനമാണ്. കെ.വി. രമേശ്, ഗുരുരാജഭട്ട്, ബി.എ. വിവേക റൈ, ചിന്നപ്പ ഗൌഡ എന്നിവര്‍ തുളുനാട്, തുളുസംസ്കൃതി, തുളുനാടന്‍ പാട്ട്, ഭൂതാരാധന മുതലായ വിഷയങ്ങളെപ്പറ്റി ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യു.പി. ഉപാധ്യായയും സുശീല ഉപാധ്യായയും ഭൂത വര്ഷിസപ് ഒഫ് ദ തുളുവാസ് (Bhoovta Worship of the Tuluvaas) എന്ന ഗ്രന്ഥം തയ്യാറാക്കി. വിദേശികളും തുളുഭാഷ, ചരിത്രം, തുളു സംസ്കൃതി മുതലായവ പഠിക്കുന്നതില്‍ താത്പര്യം കാണിച്ചിട്ടുണ്ട്. പീറ്റര്‍ ക്ളാസിന്റെ തുളുവ സംസ്കാരത്തെ പറ്റിയുള്ള ഇംഗ്ളീഷ് പ്രബന്ധങ്ങളുടെ സംഗ്രഹത്തെ എ.വി. നാവഡ കന്നഡയില്‍ തര്ജുാമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹൈഡ്രന്‍ ബ്രൂക്നര്‍, മാര്ഥു അസ്ട്ടന്‍, നിക്ട്ടന്‍ മുതലായവരും ഗവേഷണ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവരെ കൂടാതെ സ്വദേശ പണ്ഡിതന്മാരും ഗവേഷകരും തുളുനാട്, സംസ്കൃതി, ഭാഷ, ഭൂതാരാധന, നാടോടിസാഹിത്യം, കല മുതലായവയെ കുറിച്ചുള്ള ഗവേഷണ ലേഖനങ്ങള്‍ വിവിധ കൃതികളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിവര്ത്ത ന സാഹിത്യവും തുളുവില്‍ ലഭ്യമാണ്. ഈ മേഖലയില്‍ എടുത്തു പറയേണ്ട ഒരു പേരാണ് കെദംബാഡി ജത്തപ്പറൈയുടേത്. അദ്ദേഹം ശിവരാമകാരന്തിന്റെ ചോമനദുഡി, കെ.വി. പുട്ടപ്പയുടെ യമനസോലു, എം.ആര്‍. ശ്രീനിവാസ മൂര്ത്തിമയുടെ നാഗരിക (പഡില്പംരപെ), ടാഗോറിന്റെ കാബൂളിവാല, നിരഞ്ജനയുടെ ചിരസ്മരണെ (മദപ്പംദിനെംപു) എന്നീ കൃതികള്‍ തുളുവിലേക്ക് പരിഭാഷപ്പെടുത്തി. ഗോവിന്ദ പൈയുടെ ഏകലവ്യ എന്ന നാടകവും മുദണ്ണ കവിയുടെ ശ്രീരാമാശ്വമേധ എന്ന ഗദ്യകൃതിയും തുളുവിലേക്ക് തര്ജുണമ ചെയ്തിട്ടുണ്ട്. ഗിരീഷ് കര്ണാതഡിന്റെ യയാതി എന്ന നാടകത്തെ പ്രേമാനന്ദ കിശോര്‍ ആണ് തുളുവിലേക്ക് പരിഭാഷപ്പെടുത്തിയത്.
തുളുവില്‍ ചില യക്ഷഗാന കൃതികളും രചിക്കപ്പെട്ടിട്ടുണ്ട്. കന്നഡയിലെ യക്ഷഗാന പിതാവ് എന്ന് പ്രസിദ്ധനായ പാര്ത്തി സുബ്ബയുടെ പഞ്ചവടി എന്ന യക്ഷഗാന കൃതി ബായാര്സ ങ്കയ ഭാഗവതര്‍ തുളു പഞ്ചവടി എന്ന പേരില്‍ പ്രസിദ്ധീകരിച്ചു(1887). ഇതാണ് തുളുവിലെ ആദ്യത്തെ യക്ഷഗാനകൃതി. തുളുനാട്ടിലെ വീരനായകന്മാരായ കോട്ടിചെന്നയരുടെ യക്ഷഗാന പ്രസംഗവും മറ്റു ചില കൃതികളും പ്രസിദ്ധീകൃതമായിട്ടുണ്ട്.
തുളുവില്‍, വ്യാകരണഗ്രന്ഥങ്ങളും തുളുവിനെ പറ്റിയുള്ള ഗവേഷണ പ്രബന്ധങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. റവ. ബ്രീഗെല്‍ ഇംഗ്ളീഷിലും യു.പി. പണിയാഡി കന്നഡയിലും തുളു വ്യാകരണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ആധുനിക കാലത്ത് എല്‍.വി. രാമസ്വാമി അയ്യര്‍, വി.എസ്. സുബ്രഹ്മണ്യം, കുശാലപ്പ ഗൗഡ, മരിയപ്പഭട്ട്, ഹംപാനാഗരാജയ്യ മുതലായവര്‍ തുളുവിനെപ്പറ്റിയുള്ള ഗവേഷണ ലേഖനങ്ങളും ഡോ. ഡി.എന്‍.എസ്. ഭട്ട്, ഡോ. ബി.രാമചന്ദ്രറാവു എന്നിവര്‍ തുളുവിനെപ്പറ്റിയുള്ള കൃതികളും രചിച്ചു. ഡി.എന്‍.എസ്. ഭട്ട്, സൂസലക്ഷമീ നാരായണ ഭട്ട്, രാമകൃഷ്ണ ശെട്ടി, എ.എസ്. ആചാര്യ, ഡോ. കെ.വി. ജലജാക്ഷി, എം. രാമ, മല്ലികാദേവി, പദ്മനാഭകേകുണ്ണായ മുതലായവര്‍ തുളുഭാഷയില്‍ രചിച്ച ഗവേഷണ പ്രബന്ധങ്ങളില്‍ ചിലത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
തുളുവില്‍ നിഘണ്ടുക്കളും നിര്മി ച്ചിട്ടുണ്ട്. റെ.എ.മാനര്‍ തയ്യാറാക്കിയ തുളു-ഇംഗ്ളീഷ് നിഘണ്ടു (1886)വാണ് ആദ്യത്തെ നിഘണ്ടു. കൂടാതെ ഇംഗ്ളീഷ്-തുളു നിഘണ്ടുവും ലഭ്യമാണ്. മാനര്‍ തയ്യാറാക്കിയ നിഘണ്ടുവിനെ മരിയപ്പഭട്ടും ശങ്കരകെദില്ലായയും ചേര്ന്ന് സംഗ്രഹിച്ചത് മദ്രാസ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ചു. ഇന്നത്തെ ആവശ്യങ്ങള്ക്ക്ച ഉപകരിക്കുന്ന രീതിയില്‍ യു.പി. ഉപാധ്യായ സമ്പാദകനായി ഉഡുപ്പി എം.ജി.എം. കോളജ് ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവേഷണ കേന്ദ്രം 6 ഭാഗങ്ങളുള്ള ഒരു തുളു നിഘണ്ടുവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തുളുനാടിനേയും സംസ്കൃതിയേയും പറ്റി കന്നഡഭാഷയ്ക്കു പുറമേ മലയാളത്തിലും അടുത്തകാലത്ത് ഒരു കൃതി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സി. രാഘവന്‍ എഴുതി, ഭാഷാ ഇന്സ്റ്റി റ്റ്യൂട്ട് ആണ് അത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
(സി.രാഘവന്‍ മാസ്റ്ററുടെ തുളുഭാഷയും സംസ്ക്കാരവും എന്ന ഗ്രന്ഥത്തില്‍ നിന്നും)
Subscribe to:
Post Comments (Atom)
No comments:
Post a Comment