സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Sunday, April 10, 2016
പമ്പദാര്‍
തുളുനാടന്‍ വിശേഷങ്ങള്‍
*************************
തുളുനാട്ടില്‍ ഗ്രാമ തെയ്യങ്ങളും, അറസു (രാജ) തെയ്യങ്ങളും കെട്ടിയാടുന്ന ഒരു വിഭാഗമാണ് പമ്പദാര്‍
, പമ്പാ എന്ന പദത്തില്‍ നിന്നാണ് പമ്പദാര്‍ എന്ന വാക്ക് ഉണ്ടായതെന്ന് പറയപ്പെടുന്നു. പമ്പ എന്നാല്‍ തുളുവില്‍ ടങ്കൂര അഥവ വിളംഭരം എന്നാണ്. പമ്പാദേവി എന്ന സ്ത്രീയാണ് ഇവരുടെ പൂര്‍വീക എന്നുമൊരു വിശ്വാസമുണ്ട് .
ഡാര്‍സ്റ്റന്‍ (1909) ല്‍ എഴുതിയ ഗ്രന്ഥത്തില്‍ പമ്പദാര്‍ എന്ന വിഭാഗത്തെ പറ്റി തെയ്യം (കോല) അണിയുന്നവരും ദേവനൃത്തം ആടുന്നവരുമായ ഒരു ചെറു വിഭാഗമാണെന്നും, ഇവര്‍ കവുങ്ങിന്‍ പാള കൊണ്ട് കവളരെ മനോഹരമായ അര്‍ദ്ധ ചന്ദ്രകൃതിയിലുള്ള കിരിടങ്ങളും തെയ്യങ്ങളുടെ മുഖങ്ങള്‍ നിര്‍മ്മിക്കുന്ന കലാകാരന്‍മാരാണെന്നും എഴുതിയിട്ടുണ്ട്. ഇവരുടെ സഹ വിഭാഗങ്ങള്‍ തെക്കന്‍ കേരളത്തിലും തമിഴ്നാട്ടിലും വസിക്കുന്നു.
പമ്പദാറില്‍ രണ്ട് വിഭാഗങ്ങളുണ്ട്. ഒന്ന് ബയലു പമ്പദാര്‍ മറ്റൊന്ന് ബടൈ പമ്പദാര്‍.
പമ്പദാറുകളുടെ തെയ്യങ്ങളാണ് ഗുളികന്‍, പഞ്ചുരുളി, കല്ലുര്‍ട്ടി, ബ്രഹ്മേറു , ബൊെബ്ബരിയര്‍ മുതലായ. തുളു ഇവരുടെ സാഹിത്യ സംസ്ക്കാരിക ഭാഷയാണെങ്കിലും കന്നടയിലും ഇവര്‍ ആശയ വിനിമയം നടത്തുന്നു.
ബംഗേറണ്ണായ, പെര്‍ഗദണ്ണായ, ബാലിദണ്ണായ എന്ന സ്ഥാന പേരുകളില്‍ ഇവരറിയപ്പെടുന്നു. കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ ചിപ്പാര്‍ സുന്നാട, വൊര്‍ക്കാടി, കുഞ്ചത്തൂര്‍ എന്നി സ്ഥലങ്ങളില്‍ ഈ വിഭാഗക്കാര്‍ താമസിക്കുന്നു.
തെയ്യം_ മൂല മൈസന്തായ
കോലാദാരി _ഗണേഷ് സുന്നാട
ഫോട്ടോ കടപ്പാട് _ തുളുഒരിപ്പുഗ
Subscribe to:
Post Comments (Atom)
No comments:
Post a Comment