Search This Blog

Monday, April 11, 2016

ഗോകള്ളന്‍മാര്‍ നാട് വണിടും കാലം

തുളുനാടിന്‍റെ ശാപമായും പേടി സ്വപ്നവുമായി ഗോകള്ളന്‍മാരെന്ന പയ്യു കള്ളന്‍മാര്‍ മാറി കാലം കുറേയായി. ഇതിന്‍റെ പിന്നില്‍ ഒരുപാട് സംഘങ്ങളുന്‍ട്. ആദ്യം രാത്രി കെട്ടിയിടാത്ത പശുക്കളെയാണ് മരകായുധമായി വന്ന് തെരുവില്‍ നിന്നും കട്ട് കൊന്‍ട് പോയി കശാപ് ചെയ്തിരുന്നത്. ഇന്നത്‌ മാറി തെരുവില്‍ പശുവിനെ കിട്ടാതയപ്പോള്‍ തൊഴുത്തില്‍ നിന്നും കൊന്‍ട് പോയി കശാപ് ചെയ്യാന്‍ തുടങ്ങീ. ഇവര്‍ക്ക് പ്രാദേശികമായി പിന്‍ തുണയുന്‍ട് ഇല്ലെന്‍കിലെങ്ങനെ ഏതൊക്കെ വീട്ടില്‍ കന്നുകാലികള്‍ ഉന്‍ടെന്ന് ഇവര്‍ക്കറിയും. കുറച്ച് കാലം മുമ്പ് മംഗലാപുരത്തിനടുത്ത് നിന്ന് ഇത്തരം ഒരു സംഘത്തെ അറസ്ററ് ചെയ്തു. അവരില്‍ നിന്നുമറിഞ്ഞത് അവര്‍ കശാപിന് വേന്‍ടി മോഷ്ടിക്കുന്നവരല്ല ,മറിച്ച് ലോക മാര്‍ക്കറ്റില്‍ ബീജത്തിന് നല്ല വിലയുള്ള നമ്മുടെ നാടനായിരുന്ന ''കാസറഗോട് കുള്ളന്‍ പശു'' (Kasaragod dwarf cow) നെ ബീജത്തിന് വേന്‍ടി മോഷ്ടിച്ച് ലക്ഷദ്വിപിലേക്ക് കകടത്തുന്ന സംഘമായിരുന്നു അവര്‍. പല പ്രാവശ്യവും രാത്രി പശു മോഷ്ടിക്കുന്നത് പലരും കന്‍ടിട്ടുന്‍ട്. മാരകായുധവുമായി വരുന്ന അവരെ എതിര്‍ക്കാന്‍ ഒറ്റയ്ക്കാരും ധൈര്യപ്പെടില്ല. സുമോ, ഓമ്നി പോലോത്ത വാഹനങ്ങളില്‍ കശാപിനുള്ള എല്ലാ സൗകര്യവുമായി വരുന്ന സംഘങ്ങളുടെ വാഹനങ്ങളെ ഓടിച്ച് പിടിക്കാന്‍ പല പ്രാവശ്യം പോലീസ് ശ്രമിച്ച് പോലും പറ്റിയിട്ടില്ല.ഇവരെ പിന്തുടര്‍ന്ന് പല പ്രാവശ്യം പോലീസ് വാഹനം പോലും അപകടത്തില്‍ പെട്ടിട്ടുന്‍ട്. പിന്തുടരുന്ന് പോലീസ് വാഹനത്തിന്‍റെ മുമ്പിലേക്ക് വന്‍ടിയിലുള്ള കാലികളെ തള്ളിയാണ് ഇവര്‍ രക്ഷപ്പെടാറ്. ഇവരെ പേടിച്ച് നഷ്ടപ്പെട്ടത് ഈ നാട്ടിലെ കന്നുകാലി വളര്‍ത്തുകളാണ്. പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യപ്തത നേടിയിരുന്ന ഗ്രാമങ്ങള്‍ ഇന്ന് പാക്കറ്റ് പാലിനെയും പാല്‍പൊടിയെയും ആശ്രയിക്കുന്നു. പൂട്ടിയിട്ട ആലകളില്‍ നിന്ന് പോലും കാലികളെ മോഷ്ടിക്കുന്നു. പൂര്‍ണ്ണ പ്രസവമെത്തിയ പശുവിനെ പ്രസവത്തിനായി ഉമ്മറത്ത് കെട്ടി ഒരു നിമിഷം കണ്ണ് തെറ്റിയപ്പോള്‍ കശാപ്‌കാര്‍ കൊന്‍ട് പോയ കഥ ഉടമ കണ്ണീരോടെയാണ് പറഞ്ഞത്. പശുവിനെ കറന്ന് പല്‍ വിറ്റു ജീവിക്കുന്ന വിധവയുടെ ലോണെടുത്ത് വാങ്ങിയ പശുവിനെ പകല്‍ വില്‍ക്കുന്നോ എന്ന് ചോദിച്ച് രാത്രി കട്ട് കൊന്‍ട് പോയപ്പോള്‍ അവര്‍ പ്രാകിയ പ്രാക് മതി ജീവിത കാലം മുഴുവനുമനുഭവിക്കാന്‍. ഈ പാപങ്ങളൊക്കെ എവിടെ കൊന്‍ട് പോയി കഴുകാന്‍ പറ്റും..

No comments:

Post a Comment