Search This Blog

Sunday, April 10, 2016

പൈവളികെയിലെ നാട്ടക്കല്ല്

ചരിത്രം പേറുന്ന ഈ കല്ലിനുമുണ്ടൊരു കഥ പറയാന്‍, പയ്യറു വംശത്തിലെ ബല്ലാക്കന്‍മാര്‍ ഭരിച്ചിരുന്ന പെെയ്യറു+ആള്‍വികെ എന്ന പൈവളികന്‍ നാട്ടുരാജ്യത്തിന്‍റെ തിരു ശേഷിപ്പുകളായി ഇന്നും പൈവളികെ ടൗണില്‍ അവശേഷിക്കുന്നതാണ് ഈ കല്ല്. പൈവളികെയില്‍ വന്നിട്ടുള്ള പലര്‍ക്കും ഈ കല്ല് കണ്ടിട്ടുണ്ടാവാം, പക്ഷേ ഇതിന്‍റെ കഥ പലര്‍ക്കുമറിയില്ല.. മുമ്പ് ഒരു ഗ്രൂപില്‍ ഞാന്‍ ഈ കല്ലിനെ പറ്റി സുചിപ്പിച്ചിട്ടുണ്ടായിരുന്നു. പലരുടെയും അഭ്യര്‍ത്ഥന മാനിച്ച് ഞാനിവിടെ പൊതുവായി ഒരിക്കല്‍ കൂടി ഈ കല്ലിനെ പരിചയപ്പെടുത്തുന്നു. ഇത് ഒരു മൈല്‍ കല്ലാണ്. വെറും മൈല്‍ കല്ല് അല്ല തലമുറകളുടെ ക്ഷീണവും വിയര്‍പ്പും മാറ്റിയ ഒരു തുണ കല്ല്. വാഹനങ്ങള്‍ ഈ നിരത്തില്‍ ഓടി തുടങ്ങുന്നതിന് മുമ്പ് വലിയ ചുമടുമായി പോകുന്ന യാത്രക്കാര്‍ക്ക് പര സഹായമില്ലാതെ ഭാരങ്ങള്‍ ഇറക്കുവാനും ക്ഷീണം മാറ്റാനും, ക്ഷീണം മാറിയ ശേഷം ചുമക്കുവാനും ഈ കല്ലായിരുന്നു ആശ്രയം. ഈ കല്ലിന്‍ മുകളിലാണ് കെട്ടുകള്‍ ഇറക്കി വെച്ചിരുന്നത്. കാള വണ്ടിക്കാര്‍ വിശ്രമ സമയത്ത് വണ്ടിയെ അഴിച്ച് കാളകളെ ഈ കല്ലില്‍ കെട്ടിയിട്ട് അതിന് ഭക്ഷണം നല്‍കുമായിരുന്നു എന്ന് പഴമക്കാര്‍ പറഞ്ഞിരുന്നു. ഫോട്ടോ കടപ്പാട്ഃ പ്രവീണ്‍ ഏദാര്‍

No comments:

Post a Comment