Search This Blog

Monday, April 11, 2016

ഈശ്വരന്‍റെ പീടികയും മധുര ഓര്‍മ്മകളും

നാട്ടുകാരയ എല്ലാവരെയും ഞാന്‍ കുറേ വര്‍ഷം പിറകോട്ട് കൊന്‍ടു പോകുന്നു.... ഞങ്ങളുടെ കുട്ടികാലത്ത് അത്ഭുതങ്ങളുടെ കലവറയായിരുന്നു ഈശ്വരണ്ണന്‍റെ കട. കുട്ടികളുടെ hyper Market എന്ന് പറയാം. കുട്ടികള്‍ക്ക് വേന്‍ട എല്ലാ സാധനങ്ങളും അവിടെ ലഭിച്ചിരുന്നു. തിരിയാനും മറിയാനും പറ്റാത്ത ആ പഴയ ചെറിയ കടയില്‍ ആ കാലത്ത് കുട്ടികള്‍ക്ക് വേന്‍ട എല്ലാമുന്‍ടായിരുന്നു. സ്കൂള്‍ ആരംഭിക്കുന്നതിന് മുംബും വിട്ട ശേഷവും കുട്ടികളുടെ തിരക്കാണ്, പെരുന്നാള്‍ സമയത്തും ദീപാവലിക്കും പടക്കത്തിന് വേന്‍ടിയും പടക്കമിട്ട പൊട്ടിക്കുന്ന തോക്കിന് വേന്‍ടിയും, മഴക്കാലത്ത് ഗാളം (ചൂന്‍ട) തന്‍ഗീസ് (കെട്ടുന്ന കയര്‍)നും വേന്‍ടിയുള്ള തിരക്ക്. പെന്‍കുട്‌ടികള്‍ക്ക വേന്‍ട വളയും നാടയും മറ്റ് ഫാന്‍സി ഐറ്റമുകളും. അവിടെ കിട്ടും. നബിദിനത്തിനും, indipendens day ക്കും മദ്രസയിലെയും സ്കൂളിലെയും class അലന്‍കരിക്കേന്‍ട എല്ലാ വിധ വര്‍ണ്ണ കടലാസും ലഭിക്കും, വിലക്കുറവില്‍ കുട്ടികള്‍ക്ക വേന്‍ട ഫ്രൂട്സുകളായ ചിത്തുപുളി, സബര്‍ജെല്ലി, ബൊഗരി, നെല്ലിക്ക, മുളകിട്ട കക്കരി , പേരല്, അത് പോലെ ഗോളി സോഡ , അക്രോട്ട്, കറുത്ത പുളി, മിട്ടായി, എന്ന് പറയേന്‍ട കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട എല്ലാം അവിടെയുന്‍ടായിരുന്നു. എന്ത് കുസൃതി ചെയ്താലും ഒരു കുട്ടിയോടും ഇശ്വരണ്ണന്‍ ചൂടാകുന്നത് കന്‍ടിട്ടില്ല. എല്ലാത്തിനും ഈശ്വരന്‍ വേണമെന്ന schoolല്‍ പടിപ്പിക്കുന്നത്. പക്ഷേ കുട്ടികള്‍ക്ക് എല്ലാത്തിനും ഈശ്വരണ്ണന്‍ വേണമായിരുന്നു. അവധി കഴിഞ്ഞാല്‍ നോട്ട്പുസ്തകത്തിനും. പേനയ്ക്കും റീഫിന്ല്‍നും, മഷിപേനയുടെയും, ഹീറോ പെന്നിന്‍റെ മഷി തീര്‍ന്നാലും അങ്ങോട്ട ഓാടും, ആയാള്‍ ഒരു കുട്ടികളെയും പറ്റിച്ചിട്ടില്ല. അന്ന് കാശുള്ളവരുടെ notebook ആയിരുന്നു അടച്ചാല്‍ page side ല്‍ ചുവപ്പ് നിറം കാണുന്ന sangam brand ബുക്കും reynolds പെന്നും, അതവിടെ കിട്ടും. അത് വാങ്ങാന്‍ കാശില്ലാത്തത് കൊന്‍ട് അന്ന് അത് കിട്ടാന്‍ ഒരുപാട് കൊതിച്ചിട്ടുന്‍ട്. ഇന്ന് കാലം മാറി, Genaration മാറി നാടിന്‍റെ മുഖവും മാറി , എന്തിന് ഈശ്വരണ്ണന്‍റെ കടയും മാറി. നമുക്ക ഇതൊക്കെ ഓര്‍മിക്കാനുള്ള ചെറുപ്പ കാലം മാത്രം.....

No comments:

Post a Comment