സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്‍റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Monday, April 11, 2016
മലാമേ ഭാഷ
ഭാഷ പരിചയംഃ മലാമേ (ഒരു മലയാള ഉപഭാഷ)
ദക്ഷിണ കന്നടയില്‍ തുളുവും ബ്യാരി ഭാഷയും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്തുള്ള ഭാഷയാണ് മലാമേ. ഇത് കാസറകോട് ഭാഷശൈലിയോട് സാമ്യമുള്ളവയാണ്.
മലയാളത്തിലേക്ക് ബ്യാരി ഭാഷയും (ഈ ഭാഷയെ നമ്മുടെ നാട്ടില്‍ പറയുന്നത് നക്ക്നിക്ക് ബസെ എന്നാണ്) തുളുവും കന്നടയും, കൊന്‍കണിയും, ഉത്തര കര്‍ണ്ണാടകയിലെ ഭാഷകളായ ലബ്ബയും, നവായത്തും, തമിഴും കൂടികലരുമ്പോളാണ് ഈ ഭാഷ ഉദയം കൊള്ളുന്നത്,
കാസറഗോഡിന്‍റെ കര്‍ണ്ണാടകയ്ക്ക് ഏറ്റവും അടുത്തുള്ള അതിര്‍ത്ഥി ഗ്രാമങ്ങളിലും, ദക്ഷിണ കര്‍ണ്ണാടകയിലെ വിട്ട്ള, പുത്തൂര്‍, ബെള്ളാരെ, കടബ, സുള്ള്യ എന്നിവിടങ്ങളിലെ മുസ്ളിങ്ങളും, ഹിന്ദുമതത്തിലെ ബെള്‍ച്ചപ്പാട, വണിയ ഗണിക പാട്ടാളി വിഭാഗത്തിലെ ചിലരും,
കൊടകിലെ കൊടവ മാപ്പിളാസും ഈ ഭാഷ യിലാണ് ആശയ വിനിമയം നടത്തുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment