Search This Blog

Sunday, April 10, 2016

നളിക്കെദായര്‍ അഥവ കോപാളര്‍

തുളുനാടന്‍ വിവരണങ്ങള്‍ ************************* നളിക്കെദായര്‍ അഥവ കോപാളര്‍ മഞ്ചേശ്വരം, കാസർഗോഡ്, ഹോസ്ദുർഗ് എന്നീ താലൂക്കുകളിൽ കോലം കെട്ടിയാടിവരുന്നവരാണ് കോപ്പാളർ.ഇവരെ തുളുനാട്ടില്‍ നളിക്കദായേര്‍ എന്നാണ് അറിയപ്പെടുന്നത്. ഉഡുപ്പി ഭാഗങ്ങളില്‍ ഇവര്‍ പാണാറ, അജിലെ, പാണ്ട്രൂ,എന്നീ കുലനാമങ്ങളിലും അറിയപ്പെടുന്നൂ കുണ്ടാർചാമുണ്ഡി, കുഞ്ഞാർകുറത്തി, ധൂമാഭഗവതി, ഗുളിയൻ, കല്ലുരൂട്ടി, പടിഞ്ഞാറെച്ചാമുണ്ഡി, പഞ്ചുരുളി, അണ്ണപ്പഞ്ചുരുളി എന്നീ ദേവതകളുടെ തെയ്യങ്ങൾ കോപ്പാളരുടെ തെയ്യങ്ങളിൽ പ്രധാനപ്പെട്ടവയാണ്. ഇവരുടെ തറവാടുകളില്‍ കുല ദേവതയായ പഞ്ചുരുളിക്ക് പ്രത്യേക പൂജാസ്ഥലമുണ്ട്‌ കോപ്പാളർ കോലച്ചമയങ്ങളുടെ അധിപന്മാരാണ്. ആദ്യകാലത്തെ നാടുരാജാക്കന്മാർ കോലം കെട്ടിയാടുന്നതിനും, കുലത്തൊഴിൽ ചെയ്യുന്നതിനുമായി ഗ്രാമങ്ങളിലെ ചിലയിടങ്ങൾ ഇവർക്ക് പതിച്ചുനൽകിയിരുന്നു. തുളുനാട്ടിൽ നിന്നാണ് കോപ്പാളരുടെ ഉത്ഭവം. നളികെ വിഭാഗം കെട്ടുന്ന തെയ്യമാണ് സോണ ജോഗി. കർക്കിടമാസത്തിലെ തെയ്യമാണ് ഗളിഞ്ചൻ അഥവ ആട്ടി ഗളിഞ്ചന്‍. പരമശിവന്റെ കിരാതരൂപ കഥയിലെ അർജ്ജുനനാണ് ഈ തെയ്യത്തിനാധാരം. ഊരുചുറ്റുന്ന ഈ തെയ്യം പഞ്ഞമാസത്തിലെ പട്ടിണിയും കഷ്ടപ്പാടുകളും മാറ്റി ഐശ്വര്യവും സമ്പന്നതയും പ്രദാനം ചെയ്യുമെന്നാണ് പഴമക്കാരുടെ വിശ്വാസം. ഗളിഞ്ചൻ ആടിയൊഴിഞ്ഞാൽ ഭവനത്തിനു ഐശ്വര്യം വന്നു ചേരുന്നതിനു പുറമേ മനസ്സിലെ ഭയം നമ്മെ വിട്ടകലും എന്നും വിശ്വസിച്ചു പോരുന്നു. “നാട്ടിലെ മഹാമാരികൾ ഒഴിപ്പിക്കുന്ന ആൾ” എന്ന അർത്ഥം വരുന്ന “കളഞ്ച” എന്ന തുളുവാക്കിൽ നിന്നാണ് ഗളിഞ്ചൻ എന്ന വാക്കിന്റെ ഉൽഭവമെന്ന് ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആട്ടിഗളിഞ്ചൻ എന്നും അറിയപ്പെടുന്ന ഈ കർക്കിടക തെയ്യം വൃക്ഷങ്ങളും ജലാശയങ്ങളും സംരക്ഷിച്ചു പോരുക എന്ന ധർമ്മം കൂടി നിർവ്വഹിക്കുന്നു. ഭൂനിവാസികളെ ഭയപ്പെടുത്താനായി ശിവഭൂതങ്ങൾ വാരിവിതറിയ വിഷമാരികളെ അകറ്റി ഭൂനിവാസികൾക്ക് ഐശ്വര്യം ഉണ്ടാക്കുന്ന തെയ്യമാണ് ഗളിഞ്ചൻ എന്ന അഭിപ്രായഭേദവും നിലനിൽക്കുന്നു. തുളുവില്‍ നളികെദാര്‍ എന്നാല്‍ നൃത്തക്കാര്‍ എന്നാണ് . നളിക്കെദായ വിഭാക്കാരുടെ നൃത്ത കലരൂപങ്ങളാണ് ചെന്നു നളികെ, കന്യാപു, പിലിപഞ്ച നളികെ, കറുംഗോളു. മായിള. ഇന്ന് നളിക്കദായരുടെ കലാരൂപങ്ങള്‍ അന്യം നിന്ന് പോയി. കോപ്പാളര്‍ പതിനെട്ട് ഇല്ലക്കാരാണ്. അരസണ്ണബരി, ചാലിയബരി, ചെല്ലിയാബരി, കൂര്‍ബരബരി, അമ്മനബണ്ണബരി, ബമങ്കരബരി, ചാലികബരി, സോമനബരി, അങ്കാറബരി, കുണ്ടച്ചബരി, അര്‍ത്തരബരി, നരനണ്ണബരി, കിന്നിയരബരി, കൊങ്കിണിബരി, മാണിന്ധനബരി, പീക്കന്തനംബരി, സാമനിന്തണബരി, നികര്‍ത്തരബരി എന്നിവയാണവ.

No comments:

Post a Comment