Search This Blog

Monday, April 11, 2016

ജാനകി ടീച്ചറും പൊന്നമ്മ ടീച്ചറും

ഗുരുർ ബ്രഹ്മ: ഗുരുർ വിഷ്ണു... ഗുരു ദേവോ മഹേശ്വര: ഗുരു സാക്ഷാൽ പര ബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ: ഇവിടെ ഇത്രയൊക്കേ എഴുതാനുള്ള അക്ഷരങ്ങള്‍ ആദ്യമായി പഠിപ്പിച്ച് തന്ന ജനകി ടീച്ചറിന് ആദ്യമായി പ്രണാമം.എനിക്ക് വിദ്യ പഠിപ്പിച്ച് തന്ന എല്ലാ അധ്യാപകര്‍ക്കും പ്രണാമം അര്‍പ്പിക്കുന്നു.
പൈവളികെ നഗര്‍ സ്ക്കൂളില്‍ല്‍ ഒരു കാലത്ത് മലയാളം മീഡിയം പഠിച്ചവരാരും പൊന്നമ്മ ടീച്ചറെ മറക്കില്ല. നീണ്ട 26 കൊല്ലം ഇവിടെ വിദ്യ പകര്‍ന്ന ടീച്ചറെ മറക്കുവാന്‍ ആര്‍ക്കും കഴിയില്ലാ. കൈ തണ്ടയിലൂം, ചെവിയിലും ടീച്ചര്‍ നുള്ളിയതിന്‍ന്‍റെ ഓര്‍മ്മ മധുര നൊമ്പരമായി ഇന്നും നില്‍‍ക്കുന്നു. ക്ളാസില്‍ പകുതി പാട്ട് പഠിച്ച എനിക്കായിരുന്നു പാട്ട് പഠിക്കത്തവരെക്കാളും അധികം അടി. ടീച്ചര്‍ വന്നാല്‍ എല്ലാവരും പൂച്ചയെ പോലെ ആയിരുന്നു. ഒരു ദിവസം അടിച്ചപ്പോള്‍ മറുത്ത് പറഞ്ഞ എന്നെ ഒരുപാട് തല്ലി. ഏഴാം ക്ളാസിന് class teacher ആയ ടീച്ചറെ പേടിച്ച് ആറാം ക്ളാസില്‍ പഠിപ്പ് നിര്‍ത്തിയ പലരെയും എനിക്കറിയാം. കലാരംഗംങ്ങളില്‍ ഒരുപാട് പ്രോത്സഹനമാണ് ടീച്ചര്‍ നല്‍കിയിരുന്നത്. പെന്‍ഷനായി യത്ര അയക്കുമ്പോള്‍ ടീച്ചര്‍ പറഞ്ഞു കുട്ടികളോട് ഇഷ്ടം കൊണ്ട് കുട്ടികള്‍ നന്നവട്ടെ എന്ന് കരുതി കുട്ടീകളെ ഒരുപാട് തല്ലി, പക്ഷേ കുട്ടികള്‍ എന്നെ വെറുത്തു. അധികം ഇഷ്ടമുള്ളവരെ കഴിവുണ്ടായിട്ടും മടിക്കുന്നവരെ ഞാനധികം അടിച്ചിട്ടുന്‍ട്. അത് പറയുമ്പോള്‍ അറിയാതെ എന്‍റെയും ടീച്ചറിന്‍റെയും കണ്ണില്‍ വെള്ളം നിറഞ്ഞു.

No comments:

Post a Comment