സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്‍റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Monday, April 11, 2016
ഉള്ളാള്ത്തി നേമോത്സവം
എന്‍റെ ഗ്രാമം
ഇത് പൈവളികെ ചിത്താരി അരമനയില്‍ വിശ്വാസ പരമായി കൊട്ടിയാടുന്ന് ഉള്ളാള്ത്തി തെയ്യം,
ഹൈന്ദവ വിശ്വാസപ്രകാരം ഗ്രാമത്തിന്‍റെ കാവല്‍ ദേവി. എല്ലാ വര്‍ഷങ്ങളിലും മെയ് മാസങ്ങളിലാണ് ഇവിടെ ഉത്സവം നടക്കുന്നത്.
പൈവളികെ ജുമാഅത്ത് പള്ളിക്ക് നേരെ എതിര്‍ ഭാഗത്ത് വയലിന് അപ്പുറത്താണ് ഈ അരമനയും ചാവടിയും സ്തിഥി ചെയ്യുന്നത്.
ഈ ഗ്രാമത്തിലെ എല്ലാ ഉത്സവങ്ങള്‍ക്കും ജാതിമത ഭേതമന്യേ എല്ലാവരും പംക് ചേരുന്നു.
1001 പവനിലതികം തൂക്കമുള്ള സ്വര്‍ണ്ണ മുഖവും ആഭരണങ്ങളും ഈ തെയ്യം അണിയുന്നു. മലബാര്‍ ദേവസം ബോര്‍ഡിന്‍റെ കീഴില്‍ അരമനയിലെ പയ്യറു രാജവംശമായ സാമന്ത ബല്ലാക്കന്‍മാരാണ് ഇവിടെ നേതൃത്വം നല്‍കുന്നത്.
മുല്ല പൂവും ഇളനീരുമാണ് മുഖ്യ നേന്ര്‍ച്ചാ വസ്തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment