Search This Blog

Monday, April 11, 2016

കോഴിക്കാലും തൊലിയും മാത്രം

കോഴി വസന്തം(ഒരു കോഴിക്കറിയുടെ ഓര്‍മ്മ...) കുട വയര്‍ നിറച്ചും കൃത്രിമമായി വികസിപ്പിച്ച കോഴിയിറച്ചിയും കഴിച്ച് ആനചപ്പും ചുണ്ണാംബും കുഴച്ച് ചുന്‍ടിനകത്ത് തിരുകി പൂമുഖത്ത് വെറുതെയിരിക്കുംബോള്‍ ഗതകാല സ്‌മരണകള്‍ അയവിറക്കാന്‍ തോന്നി. ചെറുപ്പത്തില്‍ ഞങ്ങളുടെ ഗ്രാമത്തില്‍ ഇറച്ചി കോഴികള്‍ സുലഭമായി ലഭിത്താത് കൊന്‍ട് നാടന്‍ കോഴിയായിരുന്നു ശരണം. വീട്ടിലെ നാടന്‍ കോഴികളുടെ കഴുത്തില്‍ കത്തിവീഴുന്നത് വീട്ടിലെ നേര്‍ച്ച പരിപാടിക്കുംഅടുത്ത ബന്ധുക്കളുടെ വിരുന്ന് വരവിനും മാത്രമായിരുന്നു. വിരുന്ന വരവ് വളരെ അപൂര്‍വമായിരുന്നത് കൊന്‍ട് , അടിക്കടി നടത്തുന്ന നേര്‍ച്ചയ്ക്കെന്‍കിലും കോഴിയിറച്ചി തിന്നാമെന്ന് ആശയുന്‍ടായിരുന്നു. ഇടക്കിടെയുന്‍ടാകുന്ന പരിപാടിയായത് കൊന്‍ട് കോഴിയുടെ തൂക്കം ഒരു കിലലോയ്ക്ക് മേല്‍ കൂടില്ലായിരുന്നു. പകല്‍ കോഴിയറുക്കാന്‍ അടുത്തുള്ള പളളിയിലെ മുക്രിയുടെ അടുത്ത് പോകും. അറുത്ത് തന്നാല്‍ അയാളെയും ഈ പരിപാടിക്ക് വിളിക്കണം. പിന്നെ സ്ഥിരമായി വീട്ടില്‍ ശാപ്പാട് കഴിക്കുന്ന മൊയിലാറും ഉന്‍ടാവും,കൂടാതെ ഉപ്പാന്‍റെ കൂടെ ആരെന്‍കിലും വിരുന്നുകാരായി ഉന്‍ടാവും. ഉമ്മയ്ക്ക് ഇവര്‍ക്കെക്കെ വയര്‍ നിറയെ വിളംബിയിട്ട് വേണം ഞങ്ങള്‍ ആറ് മക്കള്‍ക്കും കുടി വിളംബാന്‍. വന്നവര്‍ തന്നെ അവര്‍ക്ക് വിളംബിയ ചാറില്‍ നിന്നും ഇറച്ചിയെ വലയിട്ട് പിടിച്ച് കഴിക്കുന്നത് കൊന്‍ട് ഞങ്ങള്‍ കുട്ടികള്‍ക്ക് കാലും കഴുത്തിലും മാത്രമാണ് പ്രതീക്ഷ. ഒരു കോഴിക്ക് 2 കാലും 1 കഴുത്തും മാത്രമുള്ളത് കൊന്‍ട് 6 പേരും അത് കിട്ടാന്‍ അടിപിടിയാവും. കിട്ടിയവര്‍ സന്തോശിച്ചും കിട്ടാത്തവരെ ഉമ്മ സമാധനിപ്പിച്ചും അങ്ങനെ അന്നത്തെ കോഴി വസന്തം കഴിയും. വീന്‍ടും പ്രതീക്ഷയോടെ അടുത്ത വസന്തം കാത്തിരിക്കും.

No comments:

Post a Comment