Search This Blog

Monday, April 11, 2016

കുറ്റിച്ചൂലുകള്‍

കവിത
തന്ത്രിയാം പട്ടരുടെ വിട്ടില്‍ നിന്നും കല്യാണിയമ്മ വിലയ്ക്ക് ഓല വാങ്ങി ഇൗര്‍ക്കിലെടുത്തു ചൂലുണ്ടാക്കി പളളി മുക്രിക്കത് വിറ്റു കാശ് വാങ്ങീ.. മുക്രിയതെടുത്ത് ഉള്ള് വൃത്തിയാക്കിയന്നേരം പള്ളി പറഞ്ഞീലാ ഞാന്‍ ചെറുമയുടെ കൈയ്യിലുണ്ടായ ചൂല് കൊണ്ട് ശുദ്ധിയാവില്ലെന്നും ഈര്‍ക്കില്‍ കരഞ്ഞീലാ ഞാന്‍ പട്ടരുടെ വീട്ടിലെ ഓലയെന്നും ഓല വിറ്റ് പട്ടരും ചൂല് വിറ്റ് ചെറുമയും പള്ളി വൃത്തിയാക്കിയ മുക്രിയും കിട്ടിയ കൂലിക്കരി വാങ്ങി കഞ്ഞി വെച്ചു കുഞ്ഞുങ്ങള്‍ക്ക് കൊടുത്തു കഞ്ഞി കുടിച്ചെല്ലില്‍ കുരുങ്ങിയ മക്കളോ തമ്മില്‍ കയര്‍ത്തു നീ സവര്‍ണ്ണനും ഞാന്‍ ദളിതനും അവനോ മാപ്പിളയെന്നും ചൊല്ലിയിങ്ങനെ ശണ്ഠ കൂടിയന്നേരം കണ്ട തെങ്ങോ ചെല്ലി മണ്ടയില്ലാത്തവന്‍ മര്‍ത്ഥ്യനെന്ന്

No comments:

Post a Comment