Search This Blog

Monday, April 11, 2016

തുളുനാടന്‍ കൃഷി ചെല്ലുകള്‍

ഒരുനാടന്‍ ഭാഷാ ചൊല്ല് കവിത
ബയ്യക്കൊര്‍മിച്ചു ഞാനാ പണ്ടത്തെ നാളിനെ പയ്യക്കിലുണ്ടാഞ്ഞാ പൊല്‍സിന്‍റെ നാളിനെ കാര്‍ന്നോമ്മാര്‍ ചെല്ലിയാകൃസിക്കണക്കിനെ ഇന്നൊര്‍മയില്‍ മാത്രമായി പോയാ ചെല്‍ത്തിനേ നെല്ല് കൊടുക്കുമ്പോ ബള്ളത്തില്‍ കൊടുക്കണം സേറില്‍ കൊടുക്കുമ്പോ അരിയായി തീരണം മൂര്‍ന്നരി അളക്കുമ്പോ കളസയിലളക്കണം ഗേണി കൊടുക്കുമ്പോ മൂടക്കണക്കാകണം ബൈത്തരി ബെയ്ക്കുമ്പോ കൈപ്പ ബെര്ന്നങ്കും ആദത്ത് ആക്കിയാല്‍ മൊവുപ്പത് ആയിടും നെല്ലിനെ കുത്തുമ്പോ തവുടിനെ മേങ്ങണം, തവുടു കൊടുത്തെന്നാല്‍ ബോരിയും ദാത്താവും, ബോരീ ദാത്തായാല്‍ കണ്ടവും പൊടിയാവും കവുങ്ങിന്‍ കൊബളിലെയടക്കയെ ചെല്ലുമ്പോ പാരക്കണക്കിന്‍ അടക്കാന്ന് ചെല്ലണം കേംപ്കോയില്‍ കൊണ്ടോയടക്കയെ വിക്കുമ്പോ ത്രാസിലെ കല്ലിന്‍റെ തൂക്കവും നോക്കണം കൊപ്രയെ മില്ലിലാട്ടാന്‍ കൊടുക്കുമ്പോ എണ്ണന്‍റെ കണക്കപ്പോ മുന്നന്നെ കേക്കണം ഓര്‍ക്കുവാന്‍ ചെല്‌ത്തുകളിങ്ങനെ പലതുണ്ട്, ചെല്ല്ത്തുകള്‍ കേട്ട് ചിരിച്ച് കളയല്ലേ.

No comments:

Post a Comment