Search This Blog

Monday, April 11, 2016

പഞ്ചാതിക കട്ടയും, മറിയഞ്ഞാന്‍റെ ബസ്സ്റ്റാണ്ടും

നാട്ടു ചരിത്രത്തിലൂടെ..... പഞ്ചാതിക കട്ടയും, മറിയഞ്ഞാന്‍റെ ബസ്സ്റ്റാണ്ടും
പൈവളികെയുടെ ചരിത്രത്തിന്‍റെ ഒരവശാഷ്ടമായി ഇന്നും നിലനില്‍ക്കുന്ന ഒനാനാണ് വില്ലേജ് ഓഫിസിന്‍റെ മുമ്പില്‍ ഓട്ടോ സ്റ്റാണ്ടിനടുത്ത് നില്‍ക്കുന്ന നാട്ടു പഞ്ചായത്ത് നടന്നിരുന്ന ഗോളി(ആല്‍) മരത്തിന് ചുറ്റുമുള്ള പഞ്ചാതിഗെ കട്ട. ബ്രിട്ടിഷ്കാരുടെ ആഗമനത്തിന് ശേഷം രാജഭരണം ക്ഷയിച്ചപ്പോള്‍ ഗ്രാമാധികാരികളായി പട്ടീലര്‍മാരായി. ആദ്യകാലത്ത് പട്ടീലര്‍മാരായുണ്ടായിരുന്നത് രാജവംശക്കാര്‍ തന്നെയായിരുന്നു. ഇന്നും തുളുനാട്ടില്‍ വില്ലേജ് ഓഫിസര്‍മാരെ പട്ടിലര്‍മാരെന്നും, വില്ലേജ് അസ്സിസ്സ്റ്റന്‍റുമാര്‍ ചേനപ്പര്‍ എന്നുമാണ് അറിയപ്പെടുന്നത്. പട്ടിലര്‍ തര്‍ക്ക പരിഹാരം, ഇന്‍ക്വസ്റ്റ് എന്നിവ പോലുള്ളവള്ള കാര്യങ്ങളിലെ സര്‍വ്വാധികാരായിരുന്നു. ഗ്രാമ പഞ്ചായത്ത് രൂപികരണത്തിന് മുമ്പ് നാട്ടു പഞ്ചായത്ത് ചേര്‍ന്നിരുന്ന സ്ഥലമാണ് ഈ പഞ്ചാതിഗകട്ട, വീതിയുണ്ടായിരുന്ന ഈ കട്ടയുടെ ഏതാനും കല്ലുകള്‍ മാത്രമാണിന്ന് അവശേഷിക്കുന്നത്. ഒരു ബസ്സ്റ്റാന്‍റ് ഒരു സ്ത്രീയുടെ പേരില്‍ അറിയപ്പെട്ടിരുന്നു. പഞ്ചാതിക കട്ടെയുടെ അരികില്‍ നിര്‍മ്മിച്ച ബസ്യാത്രക്കാരുടെ ഷെഡ്ഡ് മറിയഞ്ഞാന്‍റെ ബസ്സ് സ്റ്റാണ്ട് എന്നറിയപ്പെടാന്‍ കാരണം തെക്കില്‍ നിന്നും വന്ന മാനസ്സികാസ്വസ്ത്യമുള്ള മറിയഞ്ഞ എന്ന സ്ത്രി വര്‍ഷങ്ങളോളം അവിടെ താമസിച്ചിരുന്നത് കൊണ്ടാണ്. ഊരറിയാത്ത ആ സ്ത്രി മുപ്പത് വര്‍ഷത്തിലധികം മഴയത്തും വെയിലത്തും അവിടെ താമസിച്ചു. ഈയടുത്ത കാലത്താണ് ആ സ്ത്രി മരണപ്പെട്ടത്.

No comments:

Post a Comment