സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Monday, April 11, 2016
ജലസംരക്ഷണം
ഇന്ന് ലോക ജലസംരക്ഷണ ദിനം,
സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി നാം നമ്മുടെ പ്രകൃതിയെയും ജലശയങ്ങളെയും നശിപ്പിക്കുന്നു. ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന നാം വെറും സ്വാര്‍ത്ഥന്‍മാരാണ്. നമ്മുടെ മുന്‍ഗാമികള്‍ നമുക്കായി മാറ്റി വെച്ചതൊന്നും നാം പിന്‍ഗാമികള്‍ക്കായി ബാക്കി വെക്കുന്നില്ല. എനിക്ക് ശേഷം പ്രളയം എന്ന് നാമൊരോരുത്തരും കരുതുന്നത് കൊണ്ടാവാം നമ്മുടെ പ്രകൃതി സംഭത്തിനെ ഇത്രയ്ക്കും നാം നശിപ്പിക്കുന്നത്.
കുന്നുകള്‍ ഇടിച്ചു, പാടങ്ങളും, ജലാശയങ്ങളും നികത്തി മണിമന്ദിരങ്ങളാക്കി. പുഴയെ പിഴിഞ്ഞ് ഉണക്കിയെടുത്തു, മണലുകളെ വിറ്റ് ആശുപത്രികളില്‍ ചിലവാക്കി, മരങ്ങളെ വെട്ടി കാറ്റിനെയും മഴകളെയും തടഞ്ഞു.
തണുപ്പ് തരുന്ന മരങ്ങളെ വെട്ടി വാതിലുകളാക്കി ആ വാതിലടച്ച് മുറിക്കകത്ത് കൃത്രിമ തണുപ്പുണ്ടാക്ക്.
എന്നിട്ട് പറയുകയാണ് നാട്ടില്‍ ഭയങ്കര ചൂടാണെന്ന്.
''ദൈവത്തിന്‍റെ വരദാനമാണ് ജലം''
സാക്ഷര കേരളം ജലസാക്ഷരതയുടെ കാര്യത്തില്‍ വളരെ പിറകിലാണ്. ജലവിതരണ സംഭരണ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ജലസ്രോതസ്സുകളുടെ സംരക്ഷണം, വിതരണം, ശുചീകരണം തുടങ്ങിയ കാര്യങ്ങളിലൊന്നും നമുക്ക് വേണ്ടത്ര നിഷ്കര്‍ഷയില്ല. ജലം സംഭരിച്ചുവയ്ക്കാനുള്ള സംവിധാനം ഫലപ്രദമായി നടപ്പാക്കാനും നമുക്ക് കഴിയുന്നില്ല. മഴക്കാലത്ത് പെയ്ത് ഒലിച്ചുപോവുന്ന വെള്ളം തടയണകള്‍ കെട്ടിയും കുളങ്ങളും തടാകങ്ങളും ശുദ്ധമാക്കിയും സംഭരിക്കാന്‍ കഴിഞ്ഞാല്‍ ജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാവും.
മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങള്‍ നിലനിര്‍ത്താനുതകുന്ന ഒരു മാര്‍ഗമാണ് മണ്ണ്. അത് എളുപ്പം പണക്കാരാവാനുള്ള ഒരു ഉപകരണമല്ല. മണ്ണ് ജീവനുള്ള ഒരു സമൂഹമാണ്. മണ്ണിനെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുക എന്നത് സംസ്കാരത്തിന്റെ ഭാഗമാണ്. പക്ഷെ, നാം ഇന്ന് മണ്ണിനെ സമീപിക്കുന്നത് ലാഭക്കൊതിയോടെയാണ്. നമ്മുടെ കുന്നുകള്‍ ആരൊക്കെയോ ചേര്‍ന്ന് കുഴിച്ച് കോരിക്കൊണ്ടുപോവുന്നു. പച്ച പടര്‍ന്നു നിന്നിരുന്ന വയലിടങ്ങള്‍ കൂറ്റന്‍ കെട്ടിടങ്ങളായി പൊടുന്നനെ പരിണമിക്കുന്നു. മനുഷ്യനും മണ്ണിന്റെ കാതലായ ഒരംശമാണെന്ന ചിന്ത ഇന്നാര്‍ക്കുമില്ല. പഴയ നാട്ടുമ്പുറങ്ങളിലെ കൃഷീവലന്മാര്‍ മണ്ണിനെ അറിഞ്ഞാദരിച്ചവരായിരുന്നു; അവര്‍ക്ക് മണ്ണ് ജീവിതം തന്നെയായിരുന്നു. മനുഷ്യവംശത്തിന്റെ ശരീരമാണ് ഭൂമി. അത് നമുക്ക് ഭക്ഷണവും അസംസ്കൃത വസ്തുക്കളും തരുന്നു. മനുഷ്യവംശങ്ങളുടെ സ്വഭാവവും ജീവിത രീതികളും വാര്‍ത്തെടുക്കുന്നതില്‍ മണ്ണിന്റെ ഘടനയും, കാലാവസ്ഥയും അതിയായ പങ്ക് വഹിക്കുന്നു. മലനിരകളും കാടുകളും കടലും ഭൂമിയുടെ ജീവിത സ്പന്ദനങ്ങളാണ്. മനുഷ്യന്റെ പ്രവൃത്തികള്‍ ഇന്ന് മരുഭൂമികളും പൊടിനിലങ്ങളും മൊട്ടക്കുന്നുകളും മണ്ണൊലിച്ച ചരിവുകളും തീര്‍ക്കുന്നു. അങ്ങനെ ഊഷരമാവുന്ന ഭൂമിയില്‍ ചുട്ടുനീറുകയാണ് മനുഷ്യന്‍!
നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാന്‍ നാം ആദ്യം നമ്മൂടെ സംസ്ക്കാരത്തെ ബഹുമാനിക്കുക. അവയെ അറിയുക. പഴമക്കാരുടെ പല ആചാരങ്ങളും വിശ്വാസങ്ങളും പ്രകൃതിയെ സംരക്ഷിക്കാനുള്ള, അവയുടെ വരദാനങ്ങളെ ബഹുമാനിക്കാനുള്ള ഒരു മാര്‍ഗ്ഗങ്ങള്‍ മാത്രമായിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment