സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്‍റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Monday, April 11, 2016
ആ കലാലയം ഓര്‍മ്മകളില്‍
കാലം മാറി, സംസ്കാരത്തിനും മാറ്റങ്ങള്‍ വന്നു. എന്കിലും എന്‍റെ ഇഷ്ടങ്ങള്‍കാകകട്ടെ മാറ്റം വന്നില്ല .
ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവിടെ കുറിക്കാന്‍ അക്ഷ രം പഠിപ്പിച്ച് തന്ന മുറ്റത്ത് ഒരാവശ്യത്തിന് പോയി.
ഇന്ന് ഒരുപാട് മാറ്റങ്ങള്‍ കാണുന്നു ഈ കലായത്തിനും മുറ്റത്തിനും,
മുറ്റത്ത് കാല് വയ്ക്കുമ്പോള്‍ എന്‍റെ വയസ്സ് ഒരുപാട് പിന്നോട്ട് പോയി. ഞാനിപ്പോള്‍ ക്ളാസിലെ ഏറ്റവും ചെറുതായി കാണുന്ന കുട്ടിയായാണ് എനിക്ക് അനുഭവപ്പെട്ടത്.
അന്ന് സ്കൂള്‍ ഗ്രൗന്‍ടിനെ മതിലുകള്‍ കൊന്‍ട് വേര്‍ തിരിച്ചിട്ടില്ല. ഗ്രൗന്‍ടും കഴിഞ്ഞ് പഞ്ചായത്ത് സ്റ്റേഡിയത്തന്‍റെ അറ്റം വരെയുള്ള സ്ഥലങ്ങളില്‍ ആണും, പെണ്‍ കുട്ടികളും നീലയും വെള്ളയും യൂണിഫോമും പ്രമിയര്‍, ബൈക്കോഫ്, വി.കെ.സി കംപനികളുടെ റബ്ബര്‍ ചെരുപ്പും ധരിച്ച് വേര്‍ തിരിഞ്ഞ് കളിക്കുന്നു.
പന്‍ചായത്തിലെ ഏക മലായാളം കന്നട ഡിവിഷന്‍ സ്കൂളാണ് ഞങ്ങളുടെത്.
സാധരണക്കാരായ കൃഷിക്കാരുടെയും കൂലിപണിക്കാരുടെയും, ബോംബെയിലും ഗള്‍ഫിലും ചെറിയ ജോലി ചെയ്യുന്നവരുടെ മക്കളാണെല്ലാം, ആ കാലത്ത് വല്യ വിദ്യാഭ്യാസം അവിടെ ആഗ്രഹിക്കുന്നുവോ നല്‍കുന്നുവോ ഇല്ലാ!.വല്ല ബോംബെയോ, ഗള്‍ഫോ ആഗ്രഹിക്കുന്നവര്‍.
കന്നട മീഡിയമിനാണ് ഭൂരിപക്ഷം, മലയാളത്തിന് ഒരു ഡിവിഷന്‍ മാത്രം അതിലും വെറും പത്തോ ഇരുപതോ കുട്ടികള്‍. അതും പഠിപ്പിക്കാന്‍ അധ്യാപകര്‍ വരുന്നത് വാര്‍ഷിക പരീക്ഷ അടുക്കാറാകുംബോള്‍.
കന്നടയ്ക്ക് നാട്ടിലെയും ചുറ്റവട്ടത്തെയും തനി നാടന്‍ അധ്യാപകര്‍.
നല്ല വിദ്യാഭ്യാസം വേണമെന്നുള്ളവര്‍ യൂപി കഴിഞ്ഞാല്‍ ടി.സി എടുത്ത് അടുത്തുള്ള കുരുടപദാവിലോ, കയര്‍ക്കട്ടയിലോ ചേര്‍ക്കും. ഇവിടെ പഠിപ്പിക്കുന്ന ഭൂരിപക്ഷം അധ്യാപകരും മക്കളെ അടുത്തുള്ള നല്ല സ്കൂളില്‍ ചേര്‍ത്ത് നല്ല വിദ്യാഭ്യാസം നല്‍കും.
മലയാളം പടിക്കുന്ന ഞങ്ങള്‍ക്ക് അടുത്ത് മലയാളം സ്കുളില്ലത്തത് കൊന്‍ട് പോകാനിടമില്ല ഉള്ള ഇടമോ തഥൈവ.
വെള്ളം കുടിക്കുന്ന കിണറിന് ആഴം കൂടുതല്‍ കൊന്‍ട് വെള്ളം കോരാന്‍ ബുദ്ദിമുട്ടാണ് , ചില സമയത്ത് ഉപയോഗ യോഗ്യമല്ലാതാകും, കയറും ബക്കറ്റും കിണറില്‍ വീണിട്ടുന്‍ടാകും, ഒരു ബോറ് വെല്ലുന്‍ട് അതിന്‍റെ വെള്ളം കുടിച്ചാല്‍ ഇരുമ്പ് കലക്കി കുടിച്ച രുചിയാണ്. അത് കൊന്‍ട് ഞങ്ങള്‍ അടുത്തുള്ള വീട്ടിലേക്ക് ഓടും വെള്ളം കുടിക്കാന്‍, ഞങ്ങള്‍ വലിയ ശല്യങ്ങളാണെന്ന് അവരുടെ മുഖം കന്‍ടലറിയാം, അവര്‍ മുഖത്ത കൃത്രിമ ചിരി വരുത്തും ഞങ്ങള്‍ ദയനീയതയും.
ഗ്രൗന്‍ടിന്‍റെ അറ്റത്ത് സിമന്‍റ് കൊന്‍ടുന്‍ടാക്കിയ ജാര്‍ വന്‍ടിയുന്‍ട്, അതില്‍ ഇരുന്ന് കളിച്ച് ഞങ്ങളുടെ പേന്‍റിന്‍റെ ചന്തിയുടെ ഭാഗം എന്നും ഓട്ടയാണ്.ഓടി ചാടി കളിക്കാന്‍ പഴയ അംഗന്‍വാടി കെട്ടിടവും. കുരുത്തം കെട്ട പിള്ളരാവട്ടെ അവിടത്തെ റേഷന്‍ ഷോപ്പിന്‍റെ മണ്ണെണ്ണ വീപയ്ക്ക് കല്ലെറിഞ്ഞ് ഉന്നം പിടിക്കും. ചീത്തയോ നിരപരാധിയായ ഞങ്ങള്‍ക്കും.
കോപ്പി എഴുതാത്ത ദിവസങ്ങളില്‍ എല്ലാ കുട്ടികളുടെ കീശയിലും പാറപൂവ് ഉന്‍ടാവും. അടിക്കുന്ന ടീച്ചറിന്‍റെ കൈ വേദനിക്കാന്‍. പുതിയ പുസ്തകം ബല്ലാള്‍ മാഷിന്‍റെ ഡിപ്പോയിന്ന് വാങ്ങാന്‍ ആരുടെ കയ്യിലും കാശുന്‍ടാവറില്ല. തലമുറകള്‍ കൈമാറിയ കീറിയ ടെസ്ററ് പുസ്തകങ്ങളാണ് വാങ്ങാറ്.
ഇന്ന് കാലം മാറി സ്കൂളിന്‍റെ ചരിത്രവും മാറി ഹൈസ്ക്കൂള്‍ ഹയര്‍ സെക്കന്‍ററിയായി. അധ്യാപകരുടെയും പി.ടി.എ യുടെയും ശ്രമഫലമായി ഏറ്റവും മികച്ച സ്ക്കൂളായി. ഇന്ന് കുട്ടികള്‍ക്ക് എല്ലാ സൗകര്യവുമുന്‍ട് അതില്‍ ഞങ്ങള്‍ക്ക് ഒരുപാട് അഭിമാനവുമുന്‍ട്.
എന്‍കിലും പഴയ അസൗകര്യങ്ങള്‍ ഞങ്ങള്‍ക്ക ഇന്ന് മധുരാനുഭവങ്ങളാണ് ....അസീസ് കട്ട.
Subscribe to:
Post Comments (Atom)
No comments:
Post a Comment