സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Sunday, April 10, 2016
തുളുനാടിന്‍ അഭിമാനം ഡോ മൂസക്കുഞ്ഞി
തുളുനാടിന്‍റെ അഭിമാനം ഡോഃ എം.കെ മുസക്കുഞ്ഞി
ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഹൃദയരോഗവിധഗ്ദനും, കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലെ സീനിയര്‍ ഹൃദ്രോഗവിദഗ്ദനും ഹൃദയ ശാസ്ത്രക്രിയ വിഭാഗം തലവനും, അതിനൂതന ബൈപാസ് ഓപ്പറേഷനകളും ഹൃദയവാല്‍വിന്റെ തകരാര്‍ പരിഹരിക്കുന്നതുള്ള സര്‍ജറികളുമടക്കം 15000ത്തോളം ശസ്‌ത്രക്രിയകളും ഇതിനകം നടത്തിയ ഭിഷഗ്വരന്‍ .ഡോ. എം.കെ. മൂസകുഞ്ഞി പൈവളികെ പഞ്ചായത്തിലെ ബള്ളൂര്‍ സ്വദേശിയാണെന്നത് ഞങ്ങള്‍ക്കൊരു അഭിമാനമാണ്.
മഞ്ചേശ്വരം കൊപ്പല്‍ മൂസകുഞ്ഞി എന്ന ഡോ. എം.കെ.മൂസക്കുഞ്ഞി ബായാര്‍ ബള്ളൂര്‍ ഇബ്രാഹിം കുഞ്ഞി ഹാജിയുടെയും (ആദ്ദേഹം മഞ്ചേശ്വരം കൊപ്പല്‍ സ്വദേശിയായിരുന്നു) പൈവളികെ പല്ലക്കുടാല്‍ പുത്തബ്ബ ഹാജിയുടെ മകള്‍ ആയിഷയുടെയും മകനായി ജനിച്ച ഇദ്ദേഹം ജി.എച്ച്.എസ് പൈവളികെയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മംഗലാപുരത്ത ഉപരി പഠനവും അതിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൈദ്യശാസ്ത്ര രംഗത്ത് ബിരുദവും ബിരുദാനന്തര ബിരുദവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും സി.എച്ച്.സി യും നേടി.ചെന്നൈ, ബംഗ്ളൂര്‍, ദുബൈ എന്നിവിടങ്ങളില്‍ ഹൃദയ ശാസ്ത്രക്രിയ രംഗത്ത് സീനിയര്‍ സര്‍ജനായി സേവനമനുഷ്ടിച്ചു. കൂടാതെ ലോകത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ മേഖലയായ ഇന്ത്യന്‍ റെയില്‍വെയുടെ ചെന്നൈയിലെ റെയില്‍വെ ക്വാര്‍ട്ടര്‍സ് ഹോസ്പിറ്റലിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അപൂര്‍വ്വ നേട്ടങ്ങള്‍
********************
അപൂര്‍വ്വ ശസ്‌ത്രക്രിയയിലൂടെ 38 ദിവസം പ്രായമായ കുഞ്ഞിന്റെ ഹൃദയത്തിലെ ദ്വാരമടച്ച് ചരിത്രം കുറിച്ചു.
എഴുന്നൂറ് ഗ്രാംസ് മാത്രം തൂക്കവും അഞ്ച് ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ ഹൃദയ ശാസ്ത്രക്രിചെയ്ത് ലോക ചരിത്രത്തില്‍ ഇടം നേടി. ഇന്ന് പൂര്‍ണ്ണാരോഗ്യത്തോടെ കഴിയുന്ന ആ കുട്ടിക്ക് പന്ത്രണ്ട് വയസ്സായി .
ഇന്ത്യയിലെ best heart surgeon നുള്ള 'Bharat Excellence'' അവാര്‍ഡ് നേടിയ ആദ്യ മലയാളി.
വൈദ്യശാസ്ത്ര രംഗത്തെ ഒരുപാട് പുരസ്ക്കാരങ്ങളും അനുമോധനങ്ങളും അദ്ദേഹത്തെ തേടിയെത്തിട്ടുണ്ട്
നേട്ടത്തിന്‍റെ പുതിയ പാതയില്‍
********************************
''ജീവന്‍റെ തുടിപ്പാണ് ഹൃദയം , ആ ഹൃദയം നിലച്ചാല്‍ മരണമാണ്''. ഇന്ത്യയില്‍ അഞ്ചു കോടിയോളം ജനങ്ങള്‍ ഹൃദ്രോഗികളായി ഉണ്ടെന്നാണ് കണക്ക്. ഒന്നു മുതല്‍ നാലു വരെ സ്‌റ്റേജുകളിലുള്ള രോഗികളില്‍, കേരളത്തില്‍ 50,000 ത്തോളം പേര്‍ ഹൃദയംമാറ്റി വെക്കേണ്ടവരാണ്. ഈ ഘട്ടത്തിലെത്തുന്നവര്‍ക്ക് മരുന്നുപോലും പ്രയോജനം ചെയ്യില്ല. ഈ സാഹചര്യത്തില്‍ ഹൃദയം മാറ്റിവെക്കല്‍ മാത്രമാണ് ഏക പോംവഴി. അവയവദാനം കുറവായ ഇന്ത്യയില്‍ കൃത്രിമഹൃദയം മാറ്റിവെക്കുക എന്നത് പലര്‍ക്കും സ്വപ്‌നംപോലും കാണാന്‍ കഴിയുന്നില്ല. ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും തകരാറിലാകുമ്പോള്‍ പകരം മനുഷ്യഹൃദയം വെക്കാനില്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.
ഇത്തരമൊരു സാഹചര്യത്തില്‍ കൃത്രിമഹൃദയംമാത്രമാണ് ഏകപോംവഴി. അമേരിക്കയിലും ജര്‍മ്മനിയിലും മാത്രമാണ് ഇപ്പോള്‍ കൃത്രിമഹൃദയം നിര്‍മ്മിക്കുന്ന ഫാക്ടറിയുള്ളത്. ഇതിനൊരു പോംവഴിയായി ഒന്നര വര്‍ഷത്തിനകം ഇന്ത്യയില്‍ കൃതൃിമ ഹൃദയം നിര്‍മ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ജര്‍മനിയിലും അമേരിക്കയിലും ഒരു കോടി രൂപ ചിലവ് വരുന്ന കൃത്രിമഹൃദയം കൊച്ചിയില്‍ നിര്‍മ്മിക്കുമ്പോള്‍ അത് 10 ലക്ഷത്തിന് നല്‍കാന്‍ കഴിയുമെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.
അദ്ദേഹം രണ്ടു മാസത്തോളം ജര്‍മ്മനിയിലെ ബെര്‍ലിന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ക്ഷണപ്രകാരം കൃത്രിമഹൃദയം നിര്‍മ്മിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിനായി പോയിരുന്നു.
പ്രാഗ്, ബെര്‍ലിന്‍, ജനീവ എന്നി സ്ഥലങ്ങളിലും പോയി അദ്ദേഹം വിദ്യ പഠിച്ചിട്ടുണ്ട്
ഡോ. മൂസ ഹാര്‍ട്ട് ഫൗണ്ടേഷന്‍.
**********************************
ബൈപ്പാസ് ഓപ്പറേഷനിലെ അഡ്വാന്‍സ് ടെക്‌നോളജി ഇന്ത്യയിലാദ്യമായി പരിചയപ്പെടുത്തിയ പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. മൂസക്കുഞ്ഞി ചെയര്‍മാനായുള്ള മെഡിക്കല്‍ ട്രസ്റ്റാണ് ഡോ. മൂസ ഹാര്‍ട്ട് ഫൗണ്ടേഷന്‍.
കുടുംബം
**********
ഭാര്യ, ജമീല
മക്കള്‍, ഫര്‍സിന്‍, നുജ, രഹന്‍
ഇത്രയും പ്രശസ്തനായ അദ്ദേഹം ഞങ്ങളുടെ നാട്ടുകാരനാണെന്നതില്‍ ഞങ്ങള്‍ക്ക് ഒരുപാട് അഭിമാനമുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment