സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Monday, April 11, 2016
പൈവളികെയുടെ ചരിത്രങ്ങളിലൂടെ
പൈവളികെയുടെ ചരിത്രത്തിലേക്കൊരു തിരിച്ച് യാത്ര
തുളുനാടന്‍ അചാരപ്രകാരം ഇന്നും അറസു(രാജാവ്) ഉള്ള പ്രദേശമാണ് പൈവളികെ, ഇപ്പോഴത്തെ അസുവാണ് ഈയിടെ പട്ടാഭിഷേകം കഴിഞ്ഞ മുന്‍ കാസറഗോഡ് ടെപ്പ്യൂട്ടി തഹസില്‍ദാറായിരുന്ന ശ്രി രംഗത്തറൈ ബല്ലാള്‍. പൈവളികെ ചിത്താരിയിലാണ് അദ്ദേഹത്തിന്‍റെ അരമന, ഇന്ന് ജനാധിപത്യ രാജ്യത്ത് കിരിടവും ചെങ്കോലുമില്ലെങ്കിലും ഉള്ളാള്‍ത്തി ചാവടിയിലെ നെയമത്തിനും (ഉല്‍സവങ്ങള്‍ക്കും), കര്‍മ്മങ്ങള്‍ക്കും അദ്ദേഹം കീരിടധാരിയായ രാജാവാണ്.
ഹിന്ദു എെത്യഹ പ്രകാരം ശ്രി ഉള്ളാള്‍ത്തി അണ്ണതമ്മ സഹോദര ദൈവങ്ങള്‍ കുടി കൊള്ളുന്ന പ്രദേശമാണ് പൈവളികെ.
അണ്ണനെ കളായിലെ മേല്‍കാറിലാണ് കുടിയിരുത്തിയിരിക്കുന്നത് അവിടത്തെ നടത്തിപ്പുകര്‍ ബംട്സുകളായ ഷെട്ടിമാരാണ്. തമ്മനെ്( അനിയന്‍) ബോളംഗള എന്ന സ്ഥലത്താണ് കുടിയിരുത്തിയിരിക്കുന്നത്. അവിടത്തെ നടത്തിപ്പുകാരാകട്ടെ ബ്രഹ്മണരും, ബോളംഗളയിലെ ഉല്‍സവ സമയത്ത് ആ പരിസരത്തേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ല. ഉള്ളാള്‍ത്തിയുടെ ആസ്ഥാനം ഉറുമിപാടി എന്ന സ്ഥലത്താണ്. ഈ മൂവര്‍ ശക്തികളെ ചിത്താരി ചാവടിയില്‍ പ്രതീഷ്ഠിച്ച് നേര്‍ച്ച കൊടുത്തു പോരുന്നു.
കോരിക്കാറിലെയും, ബോളംഗളയിലെയും നേമങ്ങള്‍ക്ക് അരമനയില്‍ നിന്നുമാണ് ഭണ്ഡാരം പുറപ്പെടുന്നത്. ഉള്ളാള്‍ത്തി നെയമത്തിന് തെയ്യം ആയിരം പവനിലധികം വരുന്ന സ്വര്‍ണ്ണമുഖവും, ആഭരണങ്ങളും ധരിക്കുമെന്ന പ്രത്യേകതയുണ്ട്. മുല്ലപ്പൂവും, ഇളനീരുമാണ് മുഖ്യ നേര്‍ച്ചാ വസ്തു.
ഉള്ളാള്‍ത്തിയുടെ ഭണ്ഡാരം വച്ച സ്ഥലമാണ് ഇപ്പോള്‍ ഭണ്ഡാര എന്നറിയപ്പെടുന്ന സ്ഥലം, വള (കാജി) വെച്ച സ്ഥലം കാജിക്കട്ടയായതെന്നും ഇപ്പോളത് കയര്‍ക്കട്ടയായതെന്നും ഐതിഹം.
മേല്‍ക്കറിലെക്കുള്ള ഭണ്ഡാര പുറപ്പാടിനിടയ്ക്ക് ഒരു വിശ്രമ കേന്ദ്രമുണ്ട് അതാണ് പെഗ്ഗ്കകട്ട. പെഗ്ഗ ഷെട്ടിയുടെ സ്ഥലമായിരുന്നത് കൊണ്ടതിന് പെഗ്ഗക്കട്ട എന്ന പേര് വന്നു.
(ഘട്ടം ഘട്ടമായി ഈ ചരിത്രത്താളുകള്‍ ഞാന്‍ പങ്കു വെയ്ക്കാം)
ഭാഗം 2
പയ്യക്കിയെന്ന സൗഹാര്‍ദ്ധ ഭൂമിയിലൂടെ ഓര്‍മ്മകളുടെ ഒരു തിരിച്ച് പോക്ക്
**************************************
മതസൗഹാര്‍ദ്ധത്തിന് പണ്ട് മുതലെ പേര് കേട്ട നാടാണ് പയ്യക്കി. പയ്യക്കി വലിയ ജുമഹത്ത് പള്ളി പണിഞ്ഞത് അരമനയ്‌ക്ക തൊട്ടുത്ത് തന്നെയായിരുന്നു. വയലുകളുടെ അപ്പുറത്തും ഇപ്പുറത്തുമായി. കാലക്രമേണ അതിനിടയ്ക്ക് വീടുകളും തോട്ടങ്ങളും വന്നത് കൊണ്ട് രണ്ടും ഇന്ന് കാണമറയത്തായി.
ജമാഹത്ത് പള്ളിയുടെ കവാടം ഇന്ന് കിഴക്കില്‍ നിന്നാണെന്കില്‍ അന്ന് തെക്കില്‍ നിന്നുമായിരുന്നു. പള്ളി പുതുക്കി പണിയുന്നതിന് മുമ്പ് വരെ തെക്കില്‍ നിന്നും പഴയ ഹൗളും (അംഗശുദ്ധി വരുത്തുന്ന സ്ഥലം) പടികളോടു കൂടിയ കവാടവുമുണ്ടായിരുന്നു. പള്ളിയില്‍ നിന്നും നേരേ ഇറങ്ങുന്നത് പഴയ വാസ്തു ശൈലിയില്‍ നിര്‍മ്മിച്ച മനോഹരമായ പടിപ്പുരയിലേക്കും അവിടെ നിന്നും പടികളിറങ്ങുന്നത് അതിമനോഹരമായ പള്ളിക്കുളത്തിലേക്കുമാണ്.
കുളത്തിന്‍റെയരികിലൂടെയാണ് പാടത്തിന്‍റെ അക്കരയിലേക്കുള്ള വഴി, ഇതിനിടയിലൊരു ചെറിയ തോടുണ്ട് ആ തോട്ടിന്‍റെ ഇടുങ്ങിയ വരമ്പത്ത് കൂടിയാണ് മേല്‍ക്കാറിലെ ഉല്‍സവത്തിന് ചാവടിയില്‍ നിന്നും വയലിലൂടെ ഭണ്ഡാരം കൊണ്ട് പോകുന്നത്.
പള്ളിക്ക് നേരെയെത്തുമ്പോള്‍ ഈ ഭണ്ഡാരം പള്ളിക്ക് അഭിമുകമായി നിന്ന് വണങ്ങിയാണ് പോകാറ്. കാല ക്രമേണ ഈ വഴി ദുര്‍ഗടമായപ്പോള്‍ നേരേ റോഡിലൂടെ പോകമെന്ന് അവിടത്തെ കാര്യക്കാര്‍ ആദ്യം തീരുമാനിച്ചെന്കിലും പ്രശ്നവിധികളില്‍ പഴയ പാതയിലൂടെ പോവണ്ടതായി കാണുകയും ചെയ്തു.
ബായിക്കട്ടയില്‍ നിന്നും ഇത് പോയിക്കൊണ്ടിരുന്ന വഴിയുള്ള സ്ഥലം മുസ്ലിമായ ഒരാള്‍ വീട് വെച്ചെങ്കിലും ഭണ്ഡാരത്തിന് പോകാനുള്ള വഴി അവരെന്നും തുറന്ന് വെച്ചിട്ടുണ്ട്. പക്ഷേ അത് ഇന്ന് പോകുന്നത് പഴയ വഴിയിലൂടെയല്ല തൊട്ടടുത്ത മാര്‍ഗ്ഗത്തിലൂടെയാണ്.
ധര്‍മ്മസ്ഥലയ്ക്കടുത്ത മുടായി മനെ എന്ന സ്ഥലത്ത് നിന്നും വന്ന മൂവര്‍ ശക്തികള്‍ അപ്രത്യക്ഷരായി എന്ന എെതീഹമുള്ള സ്ഥലമായ കുണ്ടത്ത പാറയില്‍ ബോളംഗളയിലേക്കുള്ള ഭണ്ടാര യാത്രയെ തോരണം കെട്ടി സ്വീകരിച്ചിരുന്നത് മുസ്ലിങ്ങളായിരുന്നു.
മേല്‍ക്കാറിലെ ദൈവസ്ഥാനത്തിനും, നാനാ ജാതി മതസ്ഥര്‍ നേര്‍ച്ച നേരുന്ന കളായി ജാറം ദര്‍ഗ്ഗയിക്കിടയിലും ഒരു പുഴയുടെ അന്തരമെയുള്ളു. വിശ്വാസികളുടെ മനസ്സിനിവിടെ അന്തരമില്ല.
വിശ്വകര്‍മ്മജരായ അചാരിമാരുടെ മൂല സ്ഥാനമായിരുന്ന ആചാരിഹിത്തിലു എന്ന സ്ഥലം അവരില്‍ നിന്നും പെരിയപ്പാടി മുസ്ലിം തറവാടുകാരുടെ കയ്യിലെത്തി, ഭൂ പരിഷ്ക്കരണ നിയമം വന്ന കാലത്ത് അത് പോക്കര്‍ച്ചയുടെ കയ്യിലായി (പോക്കര്‍ച്ച എന്നാല്‍ haroon.p.mന്‍റെ യൊക്കെ ഉപ്പുപ്പ) ആചാരിഹിത്തിലു എന്നതിന്‍റെ മലയാളവാക്കായ തട്ടാറ വളപ്പുകാര്‍ എന്നവരറിയപ്പെട്ടു.
അചാരിഹിത്തിലു തറവാടില്‍ നിന്നും കര്‍ണ്ണാടകയിലേക്ക് പോയവര്‍ക്ക് പല പ്രശ്നങ്ങളും വന്നു. അഷ്ടമംഗലം പ്രശ്ന വിധിയില്‍ ആചാരിമാര്‍ പഴയ തറവാടില്‍ വന്ന് താമസിക്കണമെന്നും, അവിടത്തെ തെയ്യങ്ങള്‍ക്ക് കര്‍മ്മങ്ങള്‍ ചെയ്യണമെന്നും വിധിവന്നു.
അവര്‍ വന്ന് തട്ടാരെ വളപ്പ് വീട്ടുകാരോട് ബോധിപ്പിച്ചപ്പോള്‍ എതൊരു എതിര്‍പ്പുമില്ലാതെ അവര്‍ വീടും സ്ഥലവും ആചാരിമ്മാര്‍ക്ക് തന്നെ വിട്ട് കൊടുത്തു.
ഇത് പോലുള്ള പരസ്പര വിശ്വാസവും സൗഹാര്‍ദ്ധവും കൊണ്ട് മതസൗഹാര്‍ദ്ധത്തിന് അന്നും ഇന്നും ഒരു കോട്ടം തട്ടാത്ത പ്രദേശമായിരുന്നു പൈവളികെ. മുസ്ലിം ഭൂരിപക്ഷമായ പൈവളികെ ടൗണിനെ സംരക്ഷിക്കുന്ന ഒരു ലക്ഷമണ രേഖയുണ്ട്. പൈവളികെ ടൗണിനെ ചുറ്റിക്കിടക്കുന്ന ആ രേഖ വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ബെളിച്ചപ്പാടന്‍ എന്നറിയപ്പെടുന്ന തീയന്‍മാരാലും വടക്ക് മദ്ധ്യത്തില്‍ പുര്‍ബുകള്‍ എന്ന് വിളിക്കുന്ന ക്രസ്ത്യനികളാലും, വടക്ക് കിഴക്ക് പഴയ കമ്മ്യൂണിസത്തിന്‍റെ വേരുകുള്ള ബംട്സ് വിഭാഗത്തിലെ ഷെട്ടിമാരാലും, കിഴക്ക് മറാഠികളായ നയക്കന്‍മാരാലും, തെക്ക് കിഴക്ക് ബ്രഹ്മണരായ ഭട്ടര്‍മാരാലും, തെക്ക് മൂല്യന്‍മാരായ കുലാലുകളാലും, തെക്ക് പടിഞ്ഞാര്‍ ഹരിജനങ്ങളായ മൊഗെറാ വിഭാഗക്കാരാലും വലയം ചെയ്ത് കിടക്കുന്നു. വരുടെ ഒത്തൊരുമകള്‍ പൈവളികെക്ക് പുറത്ത് നിന്നും വരുന്ന വര്‍ഗ്ഗീയ ശക്തികളെ ചെറുത്ത് നില്‍ക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment