സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്‍റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Monday, April 11, 2016
കുടുമ്പ പാരമ്പര്യങ്ങള്‍
മറക്കാനാവാത്ത പാരമ്പര്യങ്ങള്‍....
എന്‍റെ ജിവിതത്തിന് രണ്ട് തൊഴിലുമായി മറക്കാനാത്ത ബന്ധമാണുള്ളത്.
നാട്ടുാരയ പഴമക്കരുടെ മുമ്പില്‍ ഞാനിന്നും കടത്തുകാരന്‍റെയും, കാള വണ്ടിക്കാരന്‍റെയും ചെറുമകനാണ്.
അതെ തൊഴിലെടുത്തിരുന്നവരുടെ മകനും മരുമകനുമാണ്.
മണലുകള്‍ കവര്‍ന്നെടുക്കുന്നതിന് മുമ്പ് വരെ വര്‍ഷ കാലത്ത് വീടിന്‍റെ വരാന്ത വരെ കവിഞ്ഞൊഴുകുന്ന കളായി പുഴയുടെ തീരത്തെ ഓട(തോണി)ക്കടവിലെ തറവാട്ടില്‍ ജനിച്ച് പിച്ച വയ്ക്കാന്‍ പഠിച്ചു.
വലിയ തൊഴുത്തും അത് നിറയെ കന്നുകാലികളും, മുറ്റം നിറയെ വൈക്കോലിന്‍ കൂനകളുമുള്ള വീട്ടില്‍ വളര്‍ന്നു.
കന്നടയും, തുളുവും, അറബിയും, ഹിന്ദുസ്ഥാനിയും കലര്‍ന്ന മലയാളത്തില്‍ സംസാരിച്ചു. കര്‍ഷിക സംസ്ക്കരവുമായി വളര്‍ന്നു.
മതിലുകളുടെ വേര്‍ തിരിവില്ലാത്ത (ചിലത് ഓട്ടയായ ടാര്‍പായ കൊന്‍ടൊ കീറിയ കര്‍ട്ടന്‍ കൊന്‍ടൊ വേര്‍ തിരിച്ചിരുന്നു) ക്ളാസില്‍ പഠിച്ച്,
ഗ്രാമത്തിന്‍റെ എല്ലാ സുഖ സൗഭാഗ്യങ്ങളും അനുഭവിച്ച്,
ഉയര്‍ച്ചകളും അതിലെറെ വീഴ്ച്ച കൊണ്ടും ഇന്നിവിടെ വരെ എത്തി പിറകോട്ട് തിരിഞ്ഞ് നോക്കുന്പോള്‍,
പഴയ ഗ്രാമത്തിന് സൗന്ദര്യം നഷ്ടപ്പെട്ടു, സംസ്കക്കാരം ഒരുപാട് മാറി
ജിവിതവുമായി ബന്ധമുണ്ടായിരുന്ന പുഴയെ വിറ്റു പാടങ്ങള്‍ മണി മാളികകളായി, കന്നു കാലികളെയൊക്കെ ചില കശാപ്പുകാര്‍ രാത്രിയുടെ മറവില്‍ കട്ട കൊന്‍ടുപോയി മാംസങ്ങള്‍ തൂക്കി വിറ്റു.
ഞാവലും, പുണാര്‍പുളിയും, കാശുമാവും,ഉണ്ണി മാങ്ങയും, കന്നി പഴവും പറിക്കാന്‍ പോയ കുന്നുകള്‍ ഇടിച്ച് നിരപ്പാക്കി വീടും, റബ്ബര്‍ മരവും പിടിപ്പിച്ചു,
ഇന്ന് പാരംബര്യത്തിന്‍റെയും, കുട്ടിക്കാലത്തിന്‍റെയും ഓര്‍മ്മകള്‍കാകയി ഒന്നുമില്ല.
ഈ മനസ്സല്ലാതെ.........
Subscribe to:
Post Comments (Atom)
No comments:
Post a Comment