സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Sunday, April 10, 2016
ഇതൊരു ഭാഷ മാത്രമല്ല ഇത് ഞങ്ങളുടെ സംസ്ക്കാരം
തുളു വെറുമൊരു ഭാഷ മാത്രമല്ല ഒരു ജനതയുടെ പാരമ്പര്യമായ സംസ്ക്കാരാമാണ്. കാസറഗോഡിലെ ചന്ദ്രഗിരി പുഴമുതല്‍ ഉഡുപ്പി കല്യാണപുര പുഴ വരെ നീണ്ടു കിടക്കുന്ന തുളുനാടിന്‍റെ സംസ്ക്കാരം.
'തുളുനാട്' ഭാഷകളുടെ ഒരു സംഗമസ്ഥാനമാണ്. ഇവിടെ വസിക്കുന്ന എല്ലാ ഭാഷക്കാരും ഈ സംസ്കാരത്തെ ഉള്‍ക്കൊള്ളുന്നു, പിന്തുടരുന്നു.
മാപ്പിളയും തുളുവും കൂടിക്കലര്‍ന്നുണ്ടാകുന്ന ബ്യാരിയും, കൊണ്കണിയും തുളുവും കൂടിക്കലര്‍ന്നുണ്ടാകുന്ന പുര്‍ബുവും, ഉറുദുവും തുളുവും കുടിക്കലര്‍ന്ന സാഹിബറും മാതൃസംസ്ക്കാരമയി മുന്‍ തലമുറകളുടെ സംസ്ക്കാരമായി കരുതി പിന്തുടരുന്നതും ആദിമ ദ്രാവിഡ സംസ്ക്കാരമായ തുളുവിനെ തന്നെയാണ് .
ഭൂതക്കോല എന്നറിയപ്പെടുന്ന തെയ്യവും അതില്‍ പെട്ട ആട്ടിക്കെളഞ്ജവും, ചെന്നുനളികെയും, കമ്പളവും, കോഴിക്കെട്ടും, കെഡ്ഡാസയും, മാര്‍ണ്ണമി ദിനങ്ങളിലെ വേഷങ്ങളും തുളുനാടിന്‍റെ മാത്രം പ്രത്യേകതകളാണ്.
ആര്യന്മാരുടെയും, അറബികളുടെയും, മിഷനറികളുടെയും വരവിന് മുമ്പ് ഒരൊറ്റ സംസ്ക്കാരത്തില്‍ ജീവിച്ചവരുടെ തലമുറകള്‍ ഇന്ന് ആചാരങ്ങളുടെയും, പേരുകളുടെയും, ആരാധന സ്ഥലങ്ങളുടെയും പേരില്‍ വിഭാഗിയമായി ജീവിക്കുന്നു. അടുത്തകാലം വരെ ആ വിഭാഗിയതകള്‍ക്കൊരു അതിര്‍ വരമ്പുകളുണ്ടായിരുന്നു. ഇന്നാകട്ടെ അധികാര വര്‍ഗ്ഗങ്ങളുടെ അത്യാര്‍ത്‌തിമൂലം അവര്‍ ചെന്നായയെ പോലെ തമ്മിലടിപ്പിച്ച് തുളുനാട്ടിന്‍റെ സഹോദരങ്ങളെ പരസ്പരം അകല്‍ച്ചയിലാക്കുന്നു. അധികം വൈകാതെ ഇൗ ക്യാന്‍സറുകളെ തുളുനാടന്‍ ജനത കരിയിച്ച് കളയുമെന്നാണെന്‍റെ പൂര്‍ണ്ണ വിശ്വാസം.
ഇവിടെ അണ്ണാന്‍ കുഞ്ഞിനും തന്നാലാകും വിധം ഞാനെന്‍റെ കര്‍ത്തവ്യത്തിലേക്ക് കടക്കുകയാണ്. അതിമനോഹരമായ നമ്മുടെ സംസ്ക്കാരത്തെ എനിക്കാകും വിധം ഞാന്‍ നിങ്ങള്‍ക്കായി പകര്‍ത്തുകയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment