Search This Blog

Wednesday, April 27, 2016

വടക്കന്‍ ഭാഷ വ്യതിയാനങ്ങളും പൊല്ലാപ്പുകളും

ചില മലയാള പദങ്ങളുടെ അര്‍ത്ഥം ഞങ്ങളുടെ നാട്ടില്‍ മാറും, പലതു തിരിച്ചും, ഉദാഹരണത്തിന് പങ്ക് , പങ്കെടുക്കുക എന്നത് ഇത്തരം അര്‍ത്ഥം മാറിയ ചില അനുഭവക്കഥ പറയാം.
മലയാളം കന്നട മീഡിയം സ്ക്കൂളാണ് ഞങ്ങളുടെത്. മലായളത്തിന് അധ്യാപകരൊക്കേ തെക്കന്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഞാന്‍ പത്താം ക്ളാസില്‍ പഠിക്കുമ്പോള്‍ എനിക്ക് മലയാളം ടീച്ചര്‍ തെക്ക്കാരിയായ ഒരു അദ്ധ്യാപികയായിരുന്നു. ടീച്ചര്‍ ക്ളാസില്‍ പാഠം പഠിപ്പിക്കുകയാണ്. പാഠം വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഭൂമിയുടെ അവകാശികള്‍. ടീച്ചര്‍ പാഠഭാഗം ഉറക്കേ വായിക്കുന്നു ''വായിച്ച് കൊണ്ട് കിടക്കുമ്പോള്‍ അനേകം പൂച്ചികള്‍, വണ്ട്, ചിവീട്, പാറ്റ, മിന്നാമിനുങ്ങുകള്‍ എല്ലാവരും ഈ വീട്ടില്‍ താമസിക്കുന്നവരാണോ...?'' പാഠഭാഗത്തിലെ 'പൂച്ചികള്‍' എന്ന വാക്ക് കേട്ടതോടെ കുട്ടികളൊക്കേ അടക്കി പിടിച്ച് ചിരിക്കാന്‍ തുടങ്ങി. തെക്കന്‍ കേരളത്തിലും തമിഴ്നാട്ടിലും പാറ്റ , കൂറ എന്നിവയെയാണ് പൂച്ചി എന്ന് പറയുന്നത്. നമ്മുടെ നാട്ടിലാകട്ടെ അതിന്‍റെ അര്‍ത്ഥം മാറും. ഇത് കേട്ടാണ് കുട്ടികള്‍ ചിരിച്ചത്. എനിക്ക് ചിരി അടക്കിപിടിക്കാന്‍ കഴിഞ്ഞില്ല. എന്‍റെ ശബ്ദം പുറത്ത് വന്നു. പദത്തിന്‍റെ നാടന്‍ അര്‍ത്ഥം അറിയാത്ത ടീച്ചര്‍ എന്നോട് എഴുന്നേറ്റ് നില്‍ക്കാന്‍ പറഞ്ഞു. എന്നിട്ട് ദേശ്യത്തോടെ ഒരു ചോദ്യം.. അസീസ് ഇത് വര് പൂച്ചി കണ്ടിട്ടില്ലേ? കുട്ടികള്‍ പേടിച്ച് ചിരിനിര്‍ത്തി എന്‍റെ മുഖത്ത് നോക്കി. ടീച്ചര്‍ ചോദ്യം അവര്‍ത്തിച്ചു. അവസാനം പേടിച്ച് പേടിച്ച് ഞാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു. ചെര്‍ദ് കണ്ടിനി ടീച്ചറേ, അതും നേരേ നോക്കീറ്റല. ഇത് കേട്ടതും സഹപാടികളൊക്കെ ഉറക്കെ ചിരിക്കാന്‍ തുടങ്ങി. കുട്ടികളുടെ ചിരിയില്‍ പന്തികേട് തോന്നിയ ടീച്ചര്‍ ചിരിയുടെ കാരണമറിയാന്‍ പറയുകയാ... നിങ്ങളെന്തിനാ ഇങ്ങനെ ചിരിക്കുന്നത് എന്നോട് പറ ഞാന്‍ പങ്കെടുക്കാം....എന്ന് മുതിരയ്ക്ക് തുളുവില്‍ ''കുടു'' എന്നാണ് പറയുക. കാസറഗോഡ് ഭാഗങ്ങളില്‍ കുടുവിന്‍റെ അര്‍ത്ഥവും മാറും. ഞങ്ങളുടെ നാട്ടിലെ മാവേലി സ്റ്റോറിലേക്ക് കാഞ്ഞങ്ങാട് ഭാഗത്തിന്ന് ഒരു ജീവനക്കാരന്‍ വന്നു. ഒരു മലയാളം ശരിക്ക് വഴങ്ങാത്ത തുളുക്കാരി വന്ന് അയാളോട് ചോദിച്ചു. '' നിങ്ങളേലി കുടു ഉണ്ടാ'' ഇത് കേട്ട് അവിടെ കുടുന്ന് പറഞ്ഞാല്‍ മുതിരയാണെന്നറിയാത്ത അയാള്‍ അന്തം വിട്ട് നിന്ന് പോയി. ഇയാള്‍ ഒന്നും പറയതെ നില്‍ക്കുന്നത് കണ്ട അക്ക ദേശ്യത്തോടെ പറഞ്ഞു. '' നിങ്ങളെലി കുടു ഉണ്ടങ്ക് കാണിക്ക്, കയിഞ്ഞ കുറി മുന്നത്തേ ആപ്പിസര്‍ തന്ന കുടു കുത്തം ബന്നിനി''. ഇത് കേട്ട് അവിടെയുള്ള വേറൊരു അക്ക പറയുകയാണ്. ഗവര്‍മെന്‍ടിന്‍റെലി ഉള്ള കുടു എല്ലം കുത്തം ബന്നത്, നല്ല കുടു വേണാങ്ക് ഉപ്പള്‍ത്ത് കൊങ്ങണിയന്‍റെലി ഉണ്ടു.

Sunday, April 24, 2016

ഞാനാദ്യം

ഞാനാദ്യം ********* കബഡി കളിക്കിടെ വീണ് മുട്ടില്‍ നിന്നും ചോര വന്നപ്പോള്‍ കൂട്ടുകാരന്‍ മുറിവില്‍ ഒഴിച്ചു തന്ന കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയാണ് ഞാനാദ്യം കണ്ട വലിയ മരുന്ന് ഉണങ്ങാത്ത മുറിവ് നോക്കി ആവണിക്കയുടെ പാല് കൊണ്ട് വന്ന് ഒഴിച്ച ഉമ്മുമ്മയാണ് ഞാനാദ്യം കണ്ട വലിയ വൈദ്യര്‍. കാലില്‍ കുപ്പിച്ചില്ല് കയറിയപ്പോള്‍ സൂചി കൊണ്ടതെടുത്ത് മുറിവില്‍ വെള്ളം കയറാതിരിക്കാന്‍ കശുവണ്ടിയുടെ തോട് പൊളിച്ച് തീയില്‍ ചുട്ട് അതിന്‍റെ ചൂടു കറ കാലില്‍ ഒഴിച്ച് തന്ന ഉമ്മ ചെയ്ത ചികിത്സയാണ് ഞാനാദ്യം കണ്ട വലിയ ശാസ്ത്രക്രിയ. ആറാം ക്ളാസില്‍ പഠിക്കുമ്പോള്‍ പദ്യം പഠിക്കാത്ത കാരണത്താല്‍ ടീച്ചര്‍ കൊണ്ട് പോയി പെണ്‍കുട്ടികളുടെ ബെഞ്ചില്‍ അവരുടെ ഇടയില്‍ ഇരുത്തിയാതാണ് എനിക്കാദ്യം കിട്ടിയ വല്യശിക്ഷ. ഓട്ടത്തിനിടെ റബ്ബര്‍ ചെരുപ്പിന്‍റെ ചുണ്ട പൊട്ടിയപ്പോള്‍ ഷര്‍ട്ടിന്‍റെ കീഴിലെ അഗ്രം ചെരുപ്പിലെ ദ്വാരത്തിനകത്തിട്ട് ചുണ്ട അതില്‍ കോര്‍ത്ത് വലിച്ച് തന്നും, മഴക്കാലത്ത് റബ്ബര്‍ ചൊരുപ്പിട്ട് നടക്കുമ്പോള്‍ ചെളി തെറിക്കാതിരിക്കാന്‍ ബാറില്‍ റിബണ്‍ കെട്ടിയും തന്ന എന്‍റെ സഹോദരനാണ് ഞാനാദ്യം കണ്ട വലിയ എഞ്ചിനിയര്‍. സൈക്കിളിന്‍റെ മുന്‍ വശത്തെ കമ്പിയില്‍ ഇരുത്തി സവാരി കൊണ്ട് പോയ ഇളയുപ്പയും, നിലത്ത് കാലെത്താത്ത സൈക്കിളില്‍ സീറ്റില്‍ ഇരിക്കാതെ കമ്പിക്കിടയില്‍ കാലിട്ട് ചവിട്ടിയ കൊച്ചു മാമനുമാണ് ഞാനാദ്യം കണ്ട ഹെവി ഡ്രൈവര്‍മാര്‍. അടുക്കളയിലെ അലമാരയില്‍ വച്ച അമുല്‍ സ്പ്രേയുടെ പാല്‍പൊടി ഉമ്മ കാണാതെ എടുത്ത് തിന്നതാണ് ഞാന്‍ ചെയ്ത വലിയ മോഷണം. ബോംബെയില്‍ നിന്നും വരുമ്പോള്‍ അമ്മാവന്‍ കൊണ്ട് വന്നിരുന്ന വലിയ ടബ്ബയ്ക്കകത്തേ പാര്‍ലെജി ബിസ്ക്കറ്റാണ് ഞാനാദ്യം തിന്ന രുചിയേറിയ ബിസ്ക്കറ്റ്. പെരുന്നാളിന്‍റെ തലേരാത്രി അടുത്ത വീട്ടിലെ കൂട്ടുകാരന്‍ അവരുടെ വീട്ടില്‍ പൊട്ടിച്ച ബീഡി പട്ടാക്കിയുടെ ശബ്ദവും മഴ പട്ടാക്കിയുടെ ദൃശ്യവുമാണ് ഞാനാദ്യം കണ്ട വലിയ വെടിക്കെട്ട്. അധ്യാപകനില്ലത്ത സമയത്ത് ക്ളാസില്‍ സംസരിക്കുന്നവരുടെ പേരെഴുതാന്‍ എന്നെ ഏല്‍പിച്ചപ്പോള്‍ പലപ്രാവശ്യം സംസാരിച്ചിട്ടും അവളുടെ പേരെഴുതാതെ വിട്ടതാണ് ഞാന്‍ ഒരു പെണ്ണിന് നല്‍കിയ വലിയ സമ്മാനം. വേറേ കുട്ടിയോട് പെന്‍സില്‍ ചോദിക്കാന്‍ മാത്രം സംസാരിക്കേണ്ടി വന്ന കൂട്ടുകാരന്‍റെ പേരെഴുതി ടീച്ചറിന് നല്‍കി അവനെ അടി കൊള്ളിച്ചതാണ് ഞാനാദ്യം ചെയ്ത ദ്രോഹം വീട്ടിന്‍റെ മുന്നിലെ മാവിന്‍ ചുവട്ടില്‍ വേനലവധിക്കാലത്ത് പറങ്ങട്ടക്ക് (കശുവണ്ടിക്ക് ) പകരം മിഠായിയുടെ സോള്‍ത്തി (നറുക്ക് ) വച്ചതാണ് ഞാനാദ്യം ചെയ്ത വലിയ വ്യാപാരം.

Wednesday, April 20, 2016

തുളുലിപിയും സാഹിത്യവും

തുളു ലിപി-അനന്തപുരം ശാസനത്തില്‍ തുളു ഭാഷയ്ക്ക് സ്വന്തമായൊരു ലിപിയില്ല. തുളു ഭാഷ ബി.സി. 6-ാം നൂറ്റാണ്ടിനുമുമ്പു തന്നെ മൂലദ്രാവിഡഭാഷയില്‍ നിന്ന് വേര്തിാരിഞ്ഞ് ഒരു സ്വതന്ത്രഭാഷയായെന്നാണ് ഭാഷാ പണ്ഡിതന്മാരുടെ അഭിപ്രായം. 19-ാം നൂറ്റാണ്ടിന്റെ മധ്യകാലത്തിനുശേഷം തുളു എഴുതാനും സാഹിത്യകൃതികളുടെ രചനയ്ക്കും കന്നഡ ലിപിയാണ് സ്വീകരിച്ചിരിക്കുന്നത്. അതിനുമുമ്പ് മലയാളത്തോടു സാദൃശ്യമുള്ള ഒരു ലിപിയിലാണ് തുളു എഴുതിയിരുന്നത്. തമിഴ്നാട്ടിലെ ബ്രാഹ്മണരും തുളുനാട്ടിലെ ബ്രാഹ്മണരും ആഗമശാസ്ത്രം, തന്ത്രശാസ്ത്രം, ജ്യോതിഷം, പൗരോഹിത്യം മുതലായ വൈദിക വിഷയങ്ങള്‍ സംസ്കൃതത്തില്‍ എഴുതുന്നതിന് 'ഗ്രന്ഥലിപി' യാണ് ഉപയോഗിച്ചിരുന്നത്. പൂജാദികര്മനങ്ങള്ക്ക്ല കേരളത്തിലെത്തിയ തുളു ബ്രാഹ്മണര്‍ ദേവാലയങ്ങളിലെ പൂജാദി കാര്യങ്ങള്‍ എഴുതിവയ്ക്കുന്നതിന് ഈ ലിപി ഉപയോഗിച്ചു. 15, 16 നൂറ്റാണ്ടുകളില്‍ ഈ ലിപിയില്‍ തുളുഭാഷയില്‍ എഴുതപ്പെട്ട ചില സാഹിത്യ കൃതികളും ശിലാലേഖനങ്ങളും കിട്ടിയിട്ടുണ്ട്. ആ ഗ്രന്ഥലിപി തന്നെ ആര്യലിപിയെന്നും തുളുലിപിയെന്നും തുളു മലയാള ലിപിയെന്നും അറിയപ്പെട്ടിരുന്നു. തുളുഭാഷയില്‍ അ, ആ, ഇ, ഈ, ഉ, ഊ, എ, ഏ, ഒ, ഓ, എന്നീ സ്വരാക്ഷരങ്ങളും, വിവൃത ഉ കാരവും വിവൃത മധ്യ എകാരവും ഐ എന്ന സന്ധ്യക്ഷരവും ഉണ്ട്. ക, ഗ, ച, ജ, ട, ഡ, ത, ദ, പ, ബ, യ, റ, ല, വ, സ, ഹ, ള എന്നീ വ്യഞ്ജനാക്ഷരങ്ങളും, ങ, ഞ, ണ, ന, മ എന്നീ അനുനാസികങ്ങളും ഉണ്ട്. കൂടാതെ ബ്രാഹ്മണരുടെ തുളുവില്‍ ഖ, ഘ, ഛ, ഝ, ഠ, ഢ, ഥ, ധ, ഫ, ഭ, ശ, ഷ എന്നീ അക്ഷരങ്ങളുമുണ്ട്. തുളുവില്‍ വിവിധ നാമപദങ്ങളും പോ(പോവുക), ബല്ല (വരുക), തിന് (തിന്നുക), കൊറു (കൊടുക്കുക), ദെപ്പു (എടുക്കുക) മുതലായ ക്രിയാപദങ്ങളുമുണ്ട്. യാന് (ഞാന്‍), ഈ (നീ), എംക്ളു (ഞങ്ങള്‍), നിക്ളു (നിങ്ങള്‍), ഈറ് (താങ്കള്‍), ആറ് (അദ്ദേഹം), ആയെ (അവന്‍), ആള് (അവള്‍), ആക്ളു (അവര്‍) എന്നിവയാണു സര്വയനാമങ്ങള്‍. കൂടാതെ അത്, അവ എന്നീ രണ്ടര്ഥൊത്തിലും അവു എന്ന പദം ഉപയോഗിക്കുന്നു. ഏറ് (ആര്), ഒവു (ഏത്), ഓളു (എവിടെ), ദായെ (എന്തിന്), ദായിത്ത (എന്താണ്) എന്നിവ പ്രശ്നാര്ഥക പദങ്ങളും. -ലു, -കുലു എന്നിവ ബഹുവചന പ്രത്യയങ്ങളാണ്. തുളുവില്‍ എട്ട് വിഭക്തികളുണ്ട്. പ്രഥമാ വിഭക്തി - പ്രത്യയം ഇല്ല. പ്രതിഗ്രാഹികാവിഭക്തി പ്രത്യയം - ന്, സംയോജികാ വിഭക്തി പ്രത്യയങ്ങള്‍ - ട്ട്, -ഡ്, -ല് ഉദ്ദേശികാ വിഭക്തി പ്രത്യയങ്ങള്‍ - ക്ക്, -ഗ് പ്രയോജികാ വിഭക്തി പ്രത്യയം - ഡ്ദ് സംബന്ധികാ വിഭക്തി പ്രത്യയങ്ങള്‍ - ത, -ത്ത, -ദ, -ന ആധാരികാ വിഭക്തി പ്രത്യയങ്ങള്‍ സംയോജികയുടേതു തന്നെ -ട്ട്, -ഡ്, -ല് സംബോധനാ വിഭക്തി പ്രത്യയം. -ആ (രാമ - രാമാ) തുളുവില്‍ ക്രിയാപദത്തിനുശേഷം പുരുഷപ്രത്യയം ഉണ്ട്. യാന് ബത്തെ - ഞാന്‍ വന്നു എംക്കുളു ബത്തൊ - ഞങ്ങള്‍ വന്നു ഈ ബത്ത - നീ വന്നു നിക്ക്ള് ബത്തര്‍ - നിങ്ങള്‍ വന്നു ആയെ ബത്തെ - അവന്‍ വന്നു ആള്‍ ബത്തള്‍ - അവള്‍ വന്നു ആക്കുളു ബത്തെര്‍ - അവര്‍ വന്നു ആര്‍ ബത്തെര്‍ - അദ്ദേഹം വന്നു ആവു ബത്ത്ണ്ട് - അത് വന്നു ആവു ബത്തൊ - അവ വന്നു. തുളുഭാഷയുടെ കാലപ്രത്യയങ്ങള്‍: ഭൂതകാല പ്രത്യയങ്ങള്‍ : -ത്, -ത്ത്, -ദ്, -യ്. വര്ത്ത മാനകാല പ്രത്യയങ്ങള്‍ : -പ്, -ബ് ഭാവികാല പ്രത്യയം : -വ് നിഷേധാര്ഥ് പദങ്ങളും പ്രത്യയങ്ങളും: ഇദ്ദി / ഇജ്ജി (ഇല്ല), അത്ത് (അല്ല), -ചി, -ജി, -രി, -അ. സംഖ്യാവാചകപദങ്ങള്‍: ഒഞ്ജി (ഒന്ന്), റഡ്ഡ് (രണ്ട്), മൂജി (മൂന്ന്), നാല് (നാല്), എന് (അഞ്ച്), ആജി (ആറ്), ഏള് (ഏഴ്), എണ്മ (എട്ട്), ഒര്മ്ബ് (ഒന്പചത്), പത്ത് (പത്ത്), പത്തൊഞ്ജി (പതിനൊന്ന്), പദ്രാഡ് (പന്ത്രണ്ട്), പദിമൂജി (പതിമൂന്ന്), പദ്നാല് (പതിനാല്), പദിനൈന് (പതിനഞ്ച്), പദ്നാജി (പതിനാറ്), പദ്നേല് (പതിനേഴ്), പദ്നെണ്മ (പതിനെട്ട്), പതിനൊര്മ്ബപ (പത്തൊന്പപത്), ഇറുവ (ഇരുപത്), ഇറുവത്തൊഞ്ജി (ഇരുപത്തൊന്ന്), ഇറുവത്രഡ്ഡ് (ഇരുപത്തിരണ്ട്), .... ഇതുപോലെ നൂറ് വരെ പോകുന്നു. പത്തുകള്‍ ഇങ്ങനെയാണ് : പത്ത് (പത്ത്), ഇറുവ (ഇരുപത്), മുപ്പ (മുപ്പത്), നല്വ (നാല്പത്), എവ (അന്പഇത്), അജിപ്പ (അറുപത്), എള്പ (എഴുപത്), എണ്പന (എണ്പ്ത്), സൊണ്പര (തൊണ്ണൂറ്), നൂദു (നൂറ്), സാറൊ (ആയിരം). തുളുവില്‍ സകര്മതക ക്രിയാപദങ്ങളും ക്രിയാവിശേഷണങ്ങളും നാമവിശേഷണ പദങ്ങളും ഉണ്ട്. നാടന്‍ സാഹിത്യം. തുളു ഭാഷയില്‍ നാടന്‍ സാഹിത്യം സമൃദ്ധമായിട്ടുണ്ട്. ജനങ്ങളുടെ അനുഷ്ഠാനങ്ങളും ആചാരങ്ങളുമൊക്കെ വിവിധ നാടന്‍ സാഹിത്യത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. പാഡ്ദന (പാട്ട്), കബിതഗുളു (കവിത), ഉരെല്‍ (നീണ്ട കവിതകള്‍), കഥകള്‍, കടംകഥകള്‍, പഴഞ്ചൊല്ലുകള്‍, ഐതിഹ്യങ്ങള്‍ ഇങ്ങനെ പലവിധമാണ് നാടന്‍ സാഹിത്യം. അടുത്ത കാലത്ത് ഇവ ശേഖരിച്ച് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പ്രാചീന കാവ്യങ്ങള്‍. തുളുവില്‍ പ്രാചീന കാലത്ത് കാവ്യ രചന നടന്നിട്ടില്ലെന്നാണ് മുമ്പ് ധരിച്ചിരുന്നത്. എന്നാല്‍ സമീപകാലത്ത് രണ്ട് പുരാണകാവ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. തുളുവില്‍ ആദികവിയെന്ന് അറിയപ്പെടുന്ന വിഷ്ണുതുംഗയുടെ ശ്രീഭാഗവതൊ (1695) ആണ് അതില്‍ ഒന്ന്. ഈ കൃതിയുടെ 3 സ്കന്ധങ്ങളേ ലഭ്യമായിട്ടുള്ളൂ. പ്രൌഢശൈലിയിലുള്ള ഈ കൃതി ഒരപൂര്വ്കാവ്യമാണ്. വര്ണഢവൃത്തം സ്വീകരിച്ചു രചിച്ച ഈ കൃതി പഴയ തുളു ശൈലിയിലുള്ളതാണ്. അത്രതന്നെ പഴയ കാവ്യമെന്ന് അറിയപ്പെടുന്ന കൃതിയാണ് കാവേരി. വര്ണതവൃത്തത്തില്ത്തനന്നെ രചിക്കപ്പെട്ട പുരാണ കാവ്യമാണിത്. ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗം വ്യക്തതയോടു കൂടി ലഭിക്കാഞ്ഞതിനാല്‍ കവിയുടെ പേരും കാവ്യത്തിന്റെ ശരിയായ പേരും അറിയാന്‍ സാധിച്ചിട്ടില്ല. സമ്പാദകന്‍ കാവ്യവസ്തു മനസ്സിലാക്കിയാണ് കൃതിക്ക് കാവേരി എന്ന പേരു നല്കിിയിരിക്കുന്നത്. സ്കന്ദപുരാണത്തിലെ കാവേരി മാഹാത്മ്യം എന്ന കഥാഭാഗമാണ് ഈ കൃതിയുടെ കഥാവസ്തു. തെംകില്ലായ എന്ന കവിയാല്‍ രചിക്കപ്പെട്ട മറ്റൊരു കൃതിയാണ് തുളുദേവിമഹാത്മെ. ഗദ്യശൈലിയില്‍ രചിക്കപ്പെട്ട ഈ കൃതിയുടെ കാലം വ്യക്തമല്ല. മാര്ക്കിണ്ഡേയപുരാണാന്തര്ഗപതമായ ദേവീമാഹാത്മ്യത്തിന്റെ കഥയാണ് അതിലടങ്ങിയിരിക്കുന്നത്. ഈ മൂന്ന് കൃതികളും തുളു മലയാള ലിപിയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. കാസര്ഗോളഡുള്ള വെങ്കടരാജ പുണിഞ്ചത്തായ ഇവ സമ്പാദിച്ച് കന്നഡയില്‍ ലിപ്യന്തരപ്പെടുത്തിയിട്ടുണ്ട്. വൈദ്യശാസ്ത്ര സംബന്ധിയായ മനുഷ്യഭാഷാവ്യാഖ്യാ എന്ന മറ്റൊരു കൃതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അതില്‍ മൂലപാഠം സംസ്കൃത ശ്ളോകത്തിലും അതിന്റെ വ്യാഖ്യാനം തുളുവിലു ശ്രീ ഭാഗവതത്തിലെ ഒരു താളിയോല : തുളുഭാഷ മാണ്. ഇത് തുളു മലയാള ലിപിയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. മന്ദാരകേശവഭട്ടന്റെ മന്ദാര രാമായണമാണ് മറ്റൊരു പ്രധാന കൃതി. വാല്മീകിരാമായണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ആ മഹാകാവ്യം രചിച്ചിരിക്കുന്നത്. ഇത് കന്നഡ ലിപിയിലാണുള്ളത്. ആധുനിക സാഹിത്യത്തിന്റെ അരുണോദയം. തുളു സാഹിത്യത്തിന്റെ നൂതനയുഗം ആരംഭിച്ചത് 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലാണ്. ക്രൈസ്തവ മതപ്രചാരണത്തിനായി ജര്മ നിയില്‍ നിന്ന് മംഗലാപുരത്തെത്തിയ ബാസെല്‍ മിഷന്‍ വൈദികരാണ് തുളു സാഹിത്യ രചന ആരംഭിച്ചത്. കന്നഡ ലിപിയിലാണ് തുളു ക്രൈസ്തവ സാഹിത്യം രചിച്ചത്. അവയില്‍ ബഹുഭൂരിഭാഗവും തര്ജു്മകളാണ്. ഈ കൃതികളില്‍ മത്തായെ ബരെത്തിന സുവര്ത്തജമാന (മത്തായി എഴുതിയ സുവാര്ത്ത കള്‍) 1842-ലും തുളു ബൈബിള്‍ 1859ലും പ്രസിദ്ധീകരിക്കപ്പെട്ടു. തുളുഭാഷ പഠിക്കുന്നതിനു വേണ്ടി ചില ഭാഷാ മഞ്ജരികളും (1862-1890) പ്രസിദ്ധീകരിച്ചു. തുളു അധ്യയനത്തിന് വേണ്ടി ജെ.ബ്രിഗെല്‍ തുളു വ്യാകരണം ഇംഗ്ളീഷില്‍ പ്രസിദ്ധീകരിച്ചു (1872). പിന്നീട് എ. മാനര്‍ സമ്പാദകനായി തുളു-ഇംഗ്ളീഷ് നിഘണ്ടു 1886-ലും ഇംഗ്ളീഷ് - തുളു നിഘണ്ടു 1888-ലും പ്രസിദ്ധീകരിക്കപ്പെട്ടു. ബൈബിള്‍ കഥകള്‍, ഭക്തിഗീതികള്‍, പൂജാദികര്മരങ്ങള്ക്കാെവശ്യമായ പുസ്തകങ്ങള്‍ തുടങ്ങി പലതരത്തിലുളള പുസ്തകങ്ങള്‍ രചിക്കപ്പെട്ടു. അതോടൊപ്പം യക്ഷഗാനത്തെ സംബന്ധിച്ച് ബായാര്‍ സങ്കയ്യ ഭാഗവതര്‍ വിട്ട്ള രാജാവിന്റെ അപേക്ഷ മാനിച്ച് പഞ്ചവടി രാമായണം സ്വതന്ത്ര കൃതിയായി 1887-ല്‍ രചിച്ചു. തുളു സാഹിത്യക്രാന്തി. 20-ാം നൂറ്റാണ്ടില്‍ തുളു സാഹിത്യത്തിലെ അനേകം കൃതികള്‍ കന്നഡ ലിപിയില്‍ രചിക്കപ്പെട്ടു. 1919-ല്‍ എം.ആര്‍. സുബ്രഹ്മണ്യ ശാസ്ത്രികള്‍ തുളു കന്യോപദേശ എന്ന കൃതി രചിച്ചു. 88 ശ്ളോകങ്ങള്‍ അടങ്ങിയ ഈ കൃതിയില്‍ പതിഗൃഹത്തിലേക്ക് പുറപ്പെടുന്ന വധുവിനു നല്കുടന്ന ഉപദേശങ്ങളാണുള്ളത്. ദക്ഷിണ കന്നഡ ഭാഗത്ത് സ്വാതന്ത്യ സമരം പ്രബലമായതോടെ തുളുനാട്ടിലും തുളു സാഹിത്യവുമായി ബന്ധപ്പെട്ട പുതിയ പ്രക്ഷോഭം ആരംഭിച്ചു. ഉഡുപ്പി അതിന്റെ കേന്ദ്രബിന്ദുവായി. സ്വാതന്ത്യ സമരനായകനായ ശ്രീനിവാസ ഉപാധ്യായ പണിയാഡി (1897-1959) ആ പ്രക്ഷോഭത്തിന് നേതൃത്വം വഹിച്ചു. അതിന്റെ ഭാഗമായി അദ്ദേഹം 'തുളുവ മഹാസഭെ' എന്നൊരു സംഘടന രൂപീകരിച്ചു. തുടര്ന്ന് തുളുനാട് ബാങ്ക്, തുളുനാട് പ്രിന്റിങ് പ്രസ്സ്, തുളു സാഹിത്യമാലെ എന്നിവയും രൂപീകരിച്ചു. തുളുവിനെ വിവിധ മാധ്യമങ്ങളില്‍ ഉള്ക്കൊചള്ളിക്കുവാനും ശ്രമിച്ചു. അതിന്റെ ഭാഗമായി 1929-ല്‍ തുളുവ മഹാസഭെത്തൊ വാര്ഷി്ക എന്ന കൃതി പ്രസിദ്ധീകരിച്ചു. അതില്‍ കവിത, വിമര്ശകനം, ഗവേഷണം, വിവിധ തരത്തിലുള്ള ഗദ്യലേഖനങ്ങള്‍ മുതലായവ അടങ്ങിയിട്ടുണ്ട്. തുടര്ന്ന് വിവിധ സാഹിത്യകൃതികള്‍ രചിക്കപ്പെട്ടു. അവയില്‍ എസ്.യു. പണിയാഡിയുടെ തുളു വ്യാകരണം (1932) തുളുഭാഷയില്‍ ഉണ്ടായ ആദ്യ വ്യാകരണഗ്രന്ഥവും സതീകമലെ (1936) നോവലും ആണ്. മാധവ തിംഗളായയുടെ ജനമര്ല്ൃ (1933) എന്ന ആദ്യ നാടകം പുറത്തു വന്നു. കൂടാതെ സത്യമിത്ര ബംഗേറയുടെ അളിയ സംതനകട്ട്ദ ഗുട്ട് (1929) എന്ന ഗവേഷണ പ്രബന്ധം, എം.വി. ഹെഗ്ഗഡെയുടെ മദ്മാളത്ത് മദ്മായെ (1933) എന്ന ചെറുകഥാ സമാഹാരം, ശീനപ്പ ഹെഗ്ഗഡെയുടെ മിത്യനാരായണ കതെ (1935) എന്ന നീണ്ടകഥ എന്നിവ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് എം.സി.വി. ശര്മ.യുടെ കന്നഡ കൊ (1930), പര്കയളമാറപ്പഷെട്ടിയുടെ അമല്ദെകപ്പടെ (1929), പൊര്ല കംട്ട് (1930), കെ.ബി. നാരായണഷെട്ടി (എന്‍.എസ്സ്.കില്ലെ) യുടെ കാനികെ (1932), കെ. ഗംഗാധര രാമചന്ദ്രയുടെ തുളുപദ്യമാലികെ, എച്ച്. നാരായണരായയുടെ പതിതോദ്ധരണ എന്നീ കവിതാ സമാഹാരങ്ങള്‍ ഇക്കാലത്തു വെളിച്ചം കണ്ടു. ബഡകബയിലു പരമേശ്വരയ്യരുടെ ഭജഗോവിന്ദൊ, ബി.മോനപ്പതിംഗളായയുടെ തുളുപദ്യാവലി എന്നീ ഭക്തിഗാനങ്ങളും പ്രസിദ്ധീകൃതമായി. തുളുസാഹിത്യത്തിലുണ്ടായ മറ്റൊരു പ്രധാന കൃതിയാണ് മൂല്കി നരസിംഹരായരുടെ തുളുകാവ്യഭഗവദ്ഗീത (1934). ഉഡുപ്പിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന നവയുഗ എന്ന കന്നഡ പത്രികയില്‍ 'തുളു സഞ്ചികെ' എന്നൊരു വിഭാഗം 1936 മുതല്‍ തുടര്ച്ച യായി മൂന്ന് വര്ഷംക പ്രസിദ്ധീകരിച്ചു. 1945-നു ശേഷം കേമത്തൂര്‍ ദൊഡ്ഡണ്ണ ഷെട്ടി, അദ്ദേഹത്തിന്റെ പത്തിലേറെ കൃതികള്‍ ഉഡുപ്പിയിലെ കസ്തൂരി സാഹിത്യമാലെ എന്ന പ്രസിദ്ധീകരണത്തില്‍ ഉള്പ്പെയടുത്തി. ബായാര്ജചത്തി ഈശ്വര ഭാഗവതരുടെ കീര്ത്തലനമാലെ, സീതാനദി ഗണപയ്യഷെട്ടരുടെ തുളുഭജനാവലി, പുണ്ടൂരു ദാമോദറ പുണിഞ്ചത്തായരുടെ സ്തുതിപദ്യലു എന്നിവ കീര്ത്തണന സാഹിത്യത്തെ സമൃദ്ധമാക്കിയ കൃതികളാണ്. സ്വാതന്ത്യസമരത്തിന്റെ ഭാഗമായി രചിക്കപ്പെട്ട കൃതികളാണ് നേതാജി പാഡ്ദന, മദ്യ നിഷേധലാവണി എന്നിവ. സ്വാതന്ത്യനന്തര തുളുസാഹിത്യം. സ്വാതന്ത്യം ലഭിച്ചതോടെ തുളുസാഹിത്യരംഗത്ത് ചെറിയ മങ്ങലുണ്ടായി. ഇത് അധികകാലം തുടര്ന്നി ല്ല. മാതൃഭാഷയില്‍ നമ്മള്‍ വളരണം, നമ്മുടെ സാഹിത്യം വളരണം എന്നൊരു ഉണര്വ്െ തുളു സംസാരിക്കുന്നവരിലുണ്ടായി. അതിനെ തുടര്ന്ന്ണ തുളുക്കട്ട് (1969), തുളുസിരി (1970), തുളുനാഡ്, തുളുവെരെബന്ധു, തുളുരാജ്യ, തുളുവെരെതുടര്‍ എന്നീ പത്രങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അവ തുളുസാഹിത്യ രചനയ്ക്ക് സഹായകങ്ങളായി. അങ്ങനെ തുളുസാഹിത്യ രചന വീണ്ടും സജീവമായി. കവിത, നോവല്‍, നാടകം, ചെറുകഥ മുതലായ സാഹിത്യ വിഭാഗങ്ങള്‍ രചിക്കപ്പെട്ടു. ഇവയില്‍ പ്രധാനം നാടകമാണ്. മുത്തുമാനിഗ, സര്വ്സങ്കലെ, മൂവേറ്മുത്തേസി (ബി.രാമകിരോഡിയന്‍), ഏര്മതല്ത്തിനതപ്പു, യാന്‍ സന്ന്യാസിയാപെ, തമ്മലെ അറുവത്തനകോല (കെ.എന്‍. ട്ടൈലര്‍), രായറാവുതെ, ഗോന്ദൊലു, അമൃതസോമേശ്വര ഇങ്ങനെ അന്പിതിലധികം നാടകരചയിതാക്കള്‍ ആയിരത്തില്പറരം നാടകങ്ങള്‍ രചിച്ചു. അവയില്‍ 200-ല്പധരം നാടകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുളുനാടകം നാട്ടിലും വീട്ടിലും സജീവമായി തിളങ്ങി. അതിലെ ഭാഷാസൗന്ദര്യം അനുവാചകരെ വളരെയധികം ആകര്ഷിിച്ചു. നാടകം കഴിഞ്ഞാല്‍ കൂടുതല്‍ സാഹിത്യരചന നടന്നിട്ടുള്ളത് കാവ്യ മേഖലയിലാണ്. നാടക രചന നടത്തിയവരില്‍ ചിലര്‍ കവിതാരചനയിലും ഉള്പ്പെകട്ടിട്ടുണ്ട്. കെലിംജ. എന്‍. സീതാരാമ ആള്വി തുളു ഹരിശ്ചന്ദ്ര കാവ്യൊ എന്ന കാവ്യത്തെ നാടന്പാ ട്ട് (സാംഗത്യ) ശൈലിയിലാണ് രചിച്ചിട്ടുള്ളത്. എന്നപ്പെ തുളുവപ്പെ (കയ്യാര്‍ കിഞ്ഞണ്ണറൈ), മീസെ ഇത്തി ആണ് ഗുളു (ഗണപതി ദിവാണ), ആലഡെ (വെങ്കിട്ട രാജ പുണിഞ്ചത്തായ), പറബനമോകെ (റസികപുത്തിഗെ), ജോക്ക്ലെ പദക്കുലു, ജീവന പാഡ്ദന (കനരാഡിവാദിരാജഭട്ട), ബയ്യമല്ലിഗെ (പാ.വെം. ആചാര്യ), പച്ചെകുറല്‍, ദുനിപു, (പാല്ത്താ ഡി രാമകൃഷ്ണ ആചാര്‍), പിംഗാറ (പഡാരുമഹാബലേശ്വര ഭട്ട), രത്നകര്മ്മെ (എം. രത്നകുമാര്‍), പിംഗാറ, സംക്രാന്തി (സുനിതാ ശെട്ടി) തുടങ്ങിയ ഒട്ടനേകം കവിതകളും കാവ്യങ്ങളും തുളു സാഹിത്യത്തെ സമ്പന്നമാക്കിയിട്ടുണ്ട്. തുളുവില്‍ ചെറുകഥ, നോവല്‍ എന്നീ പ്രസ്ഥാനങ്ങളും ചെറിയ തോതില്‍ ആവിര്ഭ്വിച്ചിട്ടുണ്ട്. കിന്യകതെക്ളൂ, ബോംട്ടെ, മോകെ (ബാ. സാമംഗ), ഉദിപു (മുദ്ദു മുഡു ബെള്ളെ), തുളുട്ടു പനികതെ (വാമനനന്ദാവറ), ബദ്ക്ക്ദബണ്ടി (മനോഹറപ്രസാദ്), ബാറണെ (പ്രഭാകറ ശിശില) മുതലായവ ചെറുകഥകളാണ്. നാണജ്ജെര്‍ സുദെതിര്ഗാടയെര്‍ (കെ.മഹാലിംഗ), കുദുറുദകേദഗെ (എം. ജാനകി), ബോംബായി ഇല്ല് (കെ.ട്ടി. ഗട്ടി), ലെക്കേസിരി (കുദ്ക്കാഡി വിശ്വനാഥ റൈ) എന്നീ നോവലുകളും ശ്രദ്ധേയമാണ്. തുളുഭാഷയെപ്പറ്റിയും തുളുനാടിനെപ്പറ്റിയും തുളുസാഹിത്യത്തെപ്പറ്റിയും വിവിധ ലേഖകര്‍ തുളു ഭാഷയില്‍ എഴുതിയ അന്പതതോളം ലേഖനങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുളുസാഹിത്യ രംഗത്തെ എഴുത്തുകാരെല്ലാം തുളു മാതൃഭാഷക്കാരല്ല. തുളുവരെക്കൂടാതെ പല ഭാഷ സംസാരിക്കുന്നവരുമുണ്ട്. എന്നാല്‍ എല്ലാവരും കന്നഡ പഠിച്ചവരാണ്. തുളു എഴുത്തുകാരില്‍ കൂടുതലും കന്നഡ സാഹിത്യകാരന്മാരാണ്. തുളു സാഹിത്യ കൃതികളില്‍ തനിമയുണ്ടെങ്കിലും മിക്ക കൃതികളിലും കന്നഡ സാഹിത്യ കൃതികളുടെ പ്രതിച്ഛായ കാണാം. കന്നഡ ഭാഷാകൃതികളിലും ആനുകാലികങ്ങളിലും തുളുനാട്, തുളുഭാഷ, ചരിത്രം, ഫോക്ലോര്‍, ഭൂതാരാധന, തുളു സംസ്കൃതി മുതലായ വിഷയങ്ങളെപ്പറ്റി ധാരാളം എഴുതിയിട്ടുണ്ട്. ഇവയില്‍ പഞ്ജെമംഗേഷരായര്‍ രചിച്ച കോട്ടി-ചെന്നയ, പി. കമലാക്ഷ എഴുതിയ ദക്ഷിണ കന്നഡദ ഹരിജന മത്തുഗിരിജനറ ഇതിഹാസ, അഡ്യ നസ്ക കൃഷ്ണഭട്ട് സമ്പാദനം നിര്വഗഹിച്ച സുദര്ശസന, ഏര്യ ലക്ഷ്മീനാരായണ ആള്വ സമ്പാദനം നിര്വഗഹിച്ച മംഗളതിമര്‍ എന്നിവ എടുത്തു പറയേണ്ടവയാണ്. ഗണപതി റാവ് ഐഗള്‍ പ്രസിദ്ധീകരിച്ച ദക്ഷിണ കന്നഡദ പ്രാചീന ഇതിഹാസ (1923) തുളുനാട്ടിന്റെ ഇതിഹാസത്തെപറ്റിയുള്ള ഒരു പഠനമാണ്. കെ.വി. രമേശ്, ഗുരുരാജഭട്ട്, ബി.എ. വിവേക റൈ, ചിന്നപ്പ ഗൌഡ എന്നിവര്‍ തുളുനാട്, തുളുസംസ്കൃതി, തുളുനാടന്‍ പാട്ട്, ഭൂതാരാധന മുതലായ വിഷയങ്ങളെപ്പറ്റി ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യു.പി. ഉപാധ്യായയും സുശീല ഉപാധ്യായയും ഭൂത വര്ഷിസപ് ഒഫ് ദ തുളുവാസ് (Bhoovta Worship of the Tuluvaas) എന്ന ഗ്രന്ഥം തയ്യാറാക്കി. വിദേശികളും തുളുഭാഷ, ചരിത്രം, തുളു സംസ്കൃതി മുതലായവ പഠിക്കുന്നതില്‍ താത്പര്യം കാണിച്ചിട്ടുണ്ട്. പീറ്റര്‍ ക്ളാസിന്റെ തുളുവ സംസ്കാരത്തെ പറ്റിയുള്ള ഇംഗ്ളീഷ് പ്രബന്ധങ്ങളുടെ സംഗ്രഹത്തെ എ.വി. നാവഡ കന്നഡയില്‍ തര്ജുാമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹൈഡ്രന്‍ ബ്രൂക്നര്‍, മാര്ഥു അസ്ട്ടന്‍, നിക്ട്ടന്‍ മുതലായവരും ഗവേഷണ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവരെ കൂടാതെ സ്വദേശ പണ്ഡിതന്മാരും ഗവേഷകരും തുളുനാട്, സംസ്കൃതി, ഭാഷ, ഭൂതാരാധന, നാടോടിസാഹിത്യം, കല മുതലായവയെ കുറിച്ചുള്ള ഗവേഷണ ലേഖനങ്ങള്‍ വിവിധ കൃതികളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവര്ത്ത ന സാഹിത്യവും തുളുവില്‍ ലഭ്യമാണ്. ഈ മേഖലയില്‍ എടുത്തു പറയേണ്ട ഒരു പേരാണ് കെദംബാഡി ജത്തപ്പറൈയുടേത്. അദ്ദേഹം ശിവരാമകാരന്തിന്റെ ചോമനദുഡി, കെ.വി. പുട്ടപ്പയുടെ യമനസോലു, എം.ആര്‍. ശ്രീനിവാസ മൂര്ത്തിമയുടെ നാഗരിക (പഡില്പംരപെ), ടാഗോറിന്റെ കാബൂളിവാല, നിരഞ്ജനയുടെ ചിരസ്മരണെ (മദപ്പംദിനെംപു) എന്നീ കൃതികള്‍ തുളുവിലേക്ക് പരിഭാഷപ്പെടുത്തി. ഗോവിന്ദ പൈയുടെ ഏകലവ്യ എന്ന നാടകവും മുദണ്ണ കവിയുടെ ശ്രീരാമാശ്വമേധ എന്ന ഗദ്യകൃതിയും തുളുവിലേക്ക് തര്ജുണമ ചെയ്തിട്ടുണ്ട്. ഗിരീഷ് കര്ണാതഡിന്റെ യയാതി എന്ന നാടകത്തെ പ്രേമാനന്ദ കിശോര്‍ ആണ് തുളുവിലേക്ക് പരിഭാഷപ്പെടുത്തിയത്. തുളുവില്‍ ചില യക്ഷഗാന കൃതികളും രചിക്കപ്പെട്ടിട്ടുണ്ട്. കന്നഡയിലെ യക്ഷഗാന പിതാവ് എന്ന് പ്രസിദ്ധനായ പാര്ത്തി സുബ്ബയുടെ പഞ്ചവടി എന്ന യക്ഷഗാന കൃതി ബായാര്സ ങ്കയ ഭാഗവതര്‍ തുളു പഞ്ചവടി എന്ന പേരില്‍ പ്രസിദ്ധീകരിച്ചു(1887). ഇതാണ് തുളുവിലെ ആദ്യത്തെ യക്ഷഗാനകൃതി. തുളുനാട്ടിലെ വീരനായകന്മാരായ കോട്ടിചെന്നയരുടെ യക്ഷഗാന പ്രസംഗവും മറ്റു ചില കൃതികളും പ്രസിദ്ധീകൃതമായിട്ടുണ്ട്. തുളുവില്‍, വ്യാകരണഗ്രന്ഥങ്ങളും തുളുവിനെ പറ്റിയുള്ള ഗവേഷണ പ്രബന്ധങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. റവ. ബ്രീഗെല്‍ ഇംഗ്ളീഷിലും യു.പി. പണിയാഡി കന്നഡയിലും തുളു വ്യാകരണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ആധുനിക കാലത്ത് എല്‍.വി. രാമസ്വാമി അയ്യര്‍, വി.എസ്. സുബ്രഹ്മണ്യം, കുശാലപ്പ ഗൗഡ, മരിയപ്പഭട്ട്, ഹംപാനാഗരാജയ്യ മുതലായവര്‍ തുളുവിനെപ്പറ്റിയുള്ള ഗവേഷണ ലേഖനങ്ങളും ഡോ. ഡി.എന്‍.എസ്. ഭട്ട്, ഡോ. ബി.രാമചന്ദ്രറാവു എന്നിവര്‍ തുളുവിനെപ്പറ്റിയുള്ള കൃതികളും രചിച്ചു. ഡി.എന്‍.എസ്. ഭട്ട്, സൂസലക്ഷമീ നാരായണ ഭട്ട്, രാമകൃഷ്ണ ശെട്ടി, എ.എസ്. ആചാര്യ, ഡോ. കെ.വി. ജലജാക്ഷി, എം. രാമ, മല്ലികാദേവി, പദ്മനാഭകേകുണ്ണായ മുതലായവര്‍ തുളുഭാഷയില്‍ രചിച്ച ഗവേഷണ പ്രബന്ധങ്ങളില്‍ ചിലത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. തുളുവില്‍ നിഘണ്ടുക്കളും നിര്മി ച്ചിട്ടുണ്ട്. റെ.എ.മാനര്‍ തയ്യാറാക്കിയ തുളു-ഇംഗ്ളീഷ് നിഘണ്ടു (1886)വാണ് ആദ്യത്തെ നിഘണ്ടു. കൂടാതെ ഇംഗ്ളീഷ്-തുളു നിഘണ്ടുവും ലഭ്യമാണ്. മാനര്‍ തയ്യാറാക്കിയ നിഘണ്ടുവിനെ മരിയപ്പഭട്ടും ശങ്കരകെദില്ലായയും ചേര്ന്ന് സംഗ്രഹിച്ചത് മദ്രാസ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ചു. ഇന്നത്തെ ആവശ്യങ്ങള്ക്ക്ച ഉപകരിക്കുന്ന രീതിയില്‍ യു.പി. ഉപാധ്യായ സമ്പാദകനായി ഉഡുപ്പി എം.ജി.എം. കോളജ് ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവേഷണ കേന്ദ്രം 6 ഭാഗങ്ങളുള്ള ഒരു തുളു നിഘണ്ടുവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുളുനാടിനേയും സംസ്കൃതിയേയും പറ്റി കന്നഡഭാഷയ്ക്കു പുറമേ മലയാളത്തിലും അടുത്തകാലത്ത് ഒരു കൃതി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സി. രാഘവന്‍ എഴുതി, ഭാഷാ ഇന്സ്റ്റി റ്റ്യൂട്ട് ആണ് അത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. (സി.രാഘവന്‍ മാസ്റ്ററുടെ തുളുഭാഷയും സംസ്ക്കാരവും എന്ന ഗ്രന്ഥത്തില്‍ നിന്നും)

ദൈവത്തിന്‍റെ കൈ- സായിറാം ഭട്ട്

നന്മയുടെ ആള്‍രൂപം, ദൈവത്തിന്‍റെ കൈ , അതാണ് ഞങ്ങളുടെ സായിറാം ഭട്ട്. ജാതിക്കും മതത്തിനപ്പുറം സ്വന്തം സമ്പാദ്യത്തില്‍ നിന്നും 218 ഓളം നിര്‍ദ്ധര കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കിയ ഈ കാരുണ്യ ദീപത്തെ എത്ര നമിച്ചാലാണ് മതിയാകുക. മനുഷ്യത്വം നശിച്ച്, വര്ഗ്ഗീയതയുടെ അന്ധഗാരവും, സ്വാര്‍
ത്തധയും ബാധിച്ച ഈ കാലത്ത് ഇത് പോലെയൊരാള്‍ ജീവിക്കുന്നു എന്നത് അത്ഭുതവും മുജ്ജന്‍മങ്ങളുടെ സുകൃതവുമാണ്.‍

കല്ലെറിയലുകള്‍ പൂമാലയാക്കിയവര്‍

വിമര്‍ശകര്‍ക്ക് കഠിനാദ്ധ്വാനം കൊണ്ട് വിജയ മറുപടി നല്‍കി 3 പേര്‍, ഇവര്‍ സമൂഹത്തിന്‍റെ 3 ദിശകളില്‍ ഉള്ളവര്‍, ഉമ്മന്‍ ചാന്‍ടിഃ സ്വന്തം പാര്‍ട്ടിയിലെ ചിലരില്‍ നിന്നും പ്രതിപക്ഷത്തിന്‍റെയും മറ്റ് എതിര്‍ പാര്‍ട്ടിയില്‍ നിന്നും കൂട്ട അക്രമണവും വിമര്‍ശനങ്ങളും ഏറ്റ് വാങ്ങിയിട്ടി പോലും എതിരാളികളുടെ വിമര്‍ശനങ്ങളെ നാവടക്കി വിജയ കൊടിയുമായി മുന്‍പോട്ട് പോകുന്ന മുഖ്യന്‍, മോഡിഃ വിമര്‍ശകരില്‍ നിന്നും അരാധകരെ സൃഷ്ടിച്ചയാള്‍, മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പിനെപ്പോലും അതിജീവിച്ച് വിജയകൊടി പറപ്പിച്ചു. (ഇദ്ദേഹത്തിന്‍റെ ആശയത്തെയല്ല ഞാന്‍ പുകഴ്ത്തുന്നത്), കാന്തപുരംഃ സ്വ സമുദായത്തില്‍ നിന്ന് ഏറ്റവുമധികം വിമര്‍ശനമുണ്ടായിട്ടും എതിരാളിള്‍ ഒന്നിച്ച് എതിര്‍ത്തട്ടും വിജയകൊടിപാറിച്ചയാള്‍. ശത്‌റുക്കള്‍ കുട്ടമായി വിമര്‍ശിച്ചിട്ടും. എല്ലാ എതിര്‍പ്പുകല്ള്‍ക്കിടയിലും ഇവര്‍ നേടിയ വിജയങ്ങള്‍ എന്നെ വളരെ അത്ഭുതപ്പെടുത്തിയിയിട്ടുന്‍ട്. (NB ; ഈ പോസ്ററ് വായിച്ച് അരും എന്നെ മോഡി ഭക്തനായൊ, കാന്തപുരം ഭക്തനായോ, A group കാരനായോ കരുതേന്‍ട..)

എന്ത്കൊണ്ട് ഞാനൊരു ബ്യാരി ..?

പി വി കെ പനയാല്‍ "തുളുനാട്ടിലെ ബ്യാരികള്‍" എന്ന ഗവേഷണ ഗ്രന്ഥമെഴുതിയ പ്രൊഫ. ബി എം ഇച്ചിലങ്ങോട് ഡിഗ്രിക്ലാസില്‍ പഠിക്കുന്ന കാലത്തെ ഒരനുഭവം ഓര്‍ക്കുന്നുണ്ട്. പ്രൊഫ. ഡി ഗുരുരാജ് ഭട്ട് ഒരിക്കല്‍ ക്ലാസില്‍ അദ്ദേഹത്തോട് ചോദിച്ചു: എന്തുകൊണ്ട് നിങ്ങള്‍ ഒരു ബ്യാരിയാണ്? ബ്യാരി എന്നൊരു സമുദായം യഥാര്‍ഥത്തില്‍ ഉണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് അന്ന് ബി എം ഇച്ചിലങ്ങോടിന് ഉത്തരമില്ലായിരുന്നു. എന്റെ അച്ഛന്‍ ബ്യാരിയാണ്, അതുകൊണ്ട് ഞാനും ബ്യാരിയാണ് എന്ന ലളിതമായ യുക്തികൊണ്ടാണ് അന്ന് അദ്ദേഹം പ്രൊഫസറുടെ ചോദ്യങ്ങളെ നേരിട്ടത്. പക്ഷേ ആ ചോദ്യം ഏറെക്കാലം അദ്ദേഹത്തിന്റെ സ്വാസ്ഥ്യം കെടുത്തി. ഗവേഷണ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയാനുണ്ടായ കാരണം അതാണ്. കര്‍ണാടക ബ്യാരി സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച "ഠവല ആലമൃ്യെ ീള ഠൗഹൗിമറ" എന്ന പുസ്തകം ബ്യാരി ഭാഷയെയും സാഹിത്യത്തെയുംകുറിച്ച് പഠിക്കാന്‍ സഹായിക്കുന്ന അപൂര്‍വം ചില പുസ്തകങ്ങളിലൊന്നാണ്. "ബ്യാര" ചെയ്യുന്നവനാരോ അവനാണ് ബ്യാരി. ബ്യാര എന്നാല്‍ വ്യാപാരി എന്നാണ് അര്‍ഥം. എഴാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍തന്നെ ഇറാന്‍ , ഇറാഖ്, സൗദി അറേബ്യ, സിറിയ തുടങ്ങിയ അറേബ്യന്‍ രാഷ്ട്രങ്ങളില്‍നിന്ന് കച്ചവടത്തിനായി മുസ്ലിങ്ങള്‍ തുളുനാട്ടിലെത്തി. വടക്ക് ഗോകര്‍ണം മുതല്‍ തെക്ക് കാസര്‍ക്കോട്ടെ ചന്ദ്രഗിരിപ്പുഴയുടെ തീരംവരെ നീണ്ടുകിടക്കുന്ന തീരപ്രദേശമായിരുന്നു തുളുനാട്. തുളുനാടന്‍ കടലിലെ ജലപാതകള്‍ നല്‍കിയ സഞ്ചാര സൗകര്യവും ഇവിടത്തെ ജനങ്ങളുടെ ആതിഥ്യമര്യാദയും സുലഭമായിരുന്ന നെല്ലും സുഗന്ധദ്രവ്യങ്ങളുമാണ് അറബികളെ ഇങ്ങോട്ടാകര്‍ഷിച്ചത്. തീര്‍ത്തും കച്ചവട താല്‍പ്പര്യം മാത്രമേ ഇവര്‍ക്കുണ്ടായിരുന്നുള്ളു. വളരെ വേഗംതന്നെ ഇവിടത്തെ ജനങ്ങളും അവരുടെ സംസ്കാരവുമായി ഇണങ്ങിച്ചേരാന്‍ അവര്‍ക്കു കഴിഞ്ഞു. അവര്‍ ഇവിടെ സ്ഥിരതാമസമാക്കി. മലയാളം, അറബിക്, കന്നട, തമിഴ് തുടങ്ങിയ ഭാഷകളുമായി നിരന്തര സമ്പര്‍ക്കത്തില്‍നിന്ന് പുതിയൊരു ഭാഷ പിറവികൊണ്ടു. അതാണ് ബ്യാരി. ഷാഫി വിഭാഗത്തില്‍പ്പെട്ട മുസ്ലിം സമുദായം മാത്രമല്ല ഹിന്ദുക്കളായ ബെളിച്ചട, ബോവി സമുദായത്തില്‍പ്പെട്ടവരും ബ്യാരിഭാഷ സ്വായത്തമാക്കുകയും സംസാരഭാഷയായി സ്വീകരിക്കുയും ചെയ്തു. അധികാരം പിടിച്ചെടുക്കാനോ മതപരിവര്‍ത്തനത്തിനോ വേണ്ടി പില്‍ക്കാലത്തെത്തിയ മുസ്ലിങ്ങളില്‍ (മാപ്പിളമാര്‍) നിന്ന് വ്യത്യസ്തമായ ജീവിത രീതിയും സംസ്കാരവുമാണ് ബ്യാരികള്‍ക്കുള്ളത്. തുളുവിനെപ്പോലെ ബ്യാരിഭാഷക്കും ലിഖിതസാഹിത്യമില്ല. ഡോ. കെ വി രമേഷ്, ഡോ. വെങ്കട രാജപുണിഞ്ചിത്തായ തുടങ്ങിയ ഭാഷാ ഗവേഷകരുടെ ശ്രമഫലമായി തുളു ലിപി കണ്ടെത്തിയിട്ടുണ്ട്. 1980 ഒക്ടോബര്‍ രണ്ടിന് "ഉദയവാണി" പത്രത്തില്‍ അനന്തപുരം ശാസനം പ്രസിദ്ധീകൃതമായി. അനന്തപുരം ക്ഷേത്രത്തില്‍ സ്ഥാപിതമായ തുളുഭാഷാ ശാസനം തുളുലിപിയില്‍ തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടു. പതിനഞ്ചാം നൂറ്റാണ്ടിലേതാണ് ഈ ശാസനം. ബ്യാരിഭാഷക്കും ലിപിയുണ്ടായിരുന്നു എന്ന് അടുത്ത കാലത്ത് കണ്ടെത്തിയിട്ടുണ്ട്. "ബട്ടെ ബരഹ" എന്നാണ് ലിപിയുടെ പേര്. ബട്ടെ എന്നാല്‍ തുണി. തുണിയെഴുത്ത്. മലബാറിലെ ജനങ്ങളുടെ സംസ്കാരമാണ് മാപ്പിളമാരെ സ്വാധീനിച്ചത്. അതും വളരെ ചെറിയ തോതില്‍ . എന്നാല്‍ തുളുനാടന്‍ സംസ്കാരത്തോട് ഇഴുകിച്ചേര്‍ന്നവരാണ് "ബ്യാരി"കള്‍ . ഭൂമിയിലെ ഓരോ ജീവജാലവും പരമകാരുണികനായ ദൈവത്തിന്റെ സൃഷ്ടിയാണെന്നും സമഭാവനയോടുകൂടി മാത്രമേ അന്യോന്യം പെരുമാറാന്‍ പാടുള്ളുവെന്നും ബ്യാരികള്‍ വിശ്വസിച്ചു. അന്യമതക്കാരനെ സ്വന്തം സഹോദരനെപ്പോലെ സ്നേഹിക്കാന്‍ കഴിയാത്തവന് ദൈവം മാപ്പു കൊടുക്കുകയില്ല. കുമ്പളയ്ക്കടുത്ത ആനിക്കാടിയില്‍ ആലിച്ചാമുണ്ഡിയെ കെട്ടിയാടാറുണ്ട്. ആലി എങ്ങനെ ആലിച്ചാമുണ്ഡിയായെന്ന് തുളുതെയ്യത്തോറ്റങ്ങളായ പാഡ്ദണകളില്‍നിന്ന് വായിച്ചെടുക്കാന്‍ കഴിയും. അതുപോലെ ബബ്ബരിയന്‍ തെയ്യത്തിന്റെ തോറ്റത്തില്‍നിന്ന് ബ്യാരികളെക്കുറിച്ച് കൂടുതലറിയാം. സുലിക്കല്ല് മുറവ, ബീട്ടിപാത്തുമ്മ ദമ്പതികള്‍ക്ക് ഏഴു മക്കള്‍ . കായിരി, കലസപ്പ, ഗെണ്ടബൊമ്മയ്യ, സീംകിരി സുവണെ, സുമുണെ അഗന്തെ, സരസപൊളി, സുണ്ണജാനു നായക. ഈ ഏഴുപേരില്‍ ഒരാളാണ് ബബ്ബരിയന്‍ . ബ്യാരി ദമ്പതികള്‍ ഏഴു മക്കളെയും ഏഴുതാനും വായിക്കാനും പഠിപ്പിച്ചു. പിന്നീടവര്‍ കച്ചവടത്തിനായി ഇറങ്ങുന്നു. വളരെ രസകരമായ കഥയാണ് ഈ തെയ്യത്തിന്റെ പാഡ്ദണയില്‍ ഉള്ളത്. ബബ്ബരിയന്‍ ബ്യാരി "ബിറ്മേര്" ദേവനില്‍ ലയിച്ചതായാണ് കഥ. ബൊമ്മയ്യനാണ് ബബ്ബരിയന്‍ ആയതെന്ന് പറയപ്പെടുന്നു. സി രാഘവന്റെ "തുളു: നാടും ഭാഷയും നാട്ടറിവും" എന്ന പുസ്തകത്തില്‍ പാഡ്ദണകളെക്കുറിച്ചുള്ള വിശദപഠനങ്ങളുണ്ട്. മാപ്പിളമാരുടേതില്‍നിന്ന് വ്യത്യസ്തമാണ് ബ്യാരികളുടെ വിവാഹച്ചടങ്ങുകള്‍ . കൂര്‍ഗിലെ കൊടവരുടെ വിവാഹച്ചടങ്ങുകളോടാണ് ഇതിന് സാമ്യം. ബ്യാരികള്‍ക്ക് "ഇല്ല"ങ്ങളുണ്ട്. ഒരേ ഇല്ലങ്ങളില്‍പ്പെടുന്നവര്‍ തമ്മില്‍ വിവാഹം പാടില്ല. അഞ്ചില്ലം, പാട്ടില്ലം, അപ്പാട്ടിഇല്ലം എന്നിങ്ങനെ പത്തോളം ഇല്ലങ്ങളുണ്ട്. അമ്മയുടെ ഇല്ലമാണ് മക്കളുടെയും ഇല്ലം. മംഗലാപുരത്ത് 16 ഫ്യൂഡല്‍ ബ്യാരി കുടുംബങ്ങളുണ്ട്. ഫ്യൂഡല്‍ സമ്പ്രദായം ഇന്നും ഈ വീടുകളില്‍ കാണാം. താഴ്ന്ന ജാതിയില്‍പ്പെട്ടവരെ വീട്ടില്‍ കയറ്റില്ല. അവരെ സ്പര്‍ശിക്കാന്‍ പാടില്ല. ഇത് ഇസ്ലാം രീതിയല്ല. തുളുനാടന്‍ രീതിയാണ്. തുളു സംസ്കാരം എത്രത്തോളം "ബ്യാരി"കളെ സ്വാധീനിച്ചിട്ടുണ്ട് എന്നതിന്റെ തെളിവുകളാണിതൊക്കെ. മലബാറില്‍ മതപ്രചാരണവും മതപഠനവും കൃത്യമായി നടന്നിരുന്നു. എന്നാല്‍ തുളുനാട്ടില്‍ അതുണ്ടായില്ല. അതുകൊണ്ട് മതപഠനത്തിന് ബ്യാരികള്‍ക്ക് മാപ്പിളമാരെ ആശ്രയിക്കേണ്ടിവന്നു. മദ്രസയെയും പള്ളികളെയും നിയന്ത്രിച്ചിരുന്നത് മാപ്പിളമാരായിരുന്നു. അതുകൊണ്ട് ബ്യാരികള്‍ക്ക് രണ്ടാംതരം പൗരന്മാരെപ്പോലെ കഴിയേണ്ടിവന്നു. "ബ്യാരി"യെന്ന് വെളിപ്പെടുത്താന്‍തന്നെ അവര്‍ മടികാണിച്ചു. വീടുകളില്‍മാത്രം ബ്യാരിഭാഷ സംസാരിക്കാന്‍ തുടങ്ങി. ബ്യാരി ഭാഷയുടെയും സാഹിത്യത്തിന്റെയും തകര്‍ച്ചക്ക് ഇത് കാരണമായി. 1997 ല്‍ ബംഗളൂരു നഗരത്തിലെ പാലസ്ഗ്രൗണ്ടില്‍ "ബ്യാരി"കളുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കുകയുണ്ടായി. അയ്യായിരത്തിലധികം ബ്യാരികള്‍ ഈ കൂട്ടായ്മയില്‍ പങ്കെടുത്തു. ബ്യാരിഭാഷയില്‍ അഭിമാനം കൊള്ളണമെന്നും വീട്ടിനകത്തു മാത്രമല്ല പുറത്തും ബ്യാരിഭാഷ ഉപയോഗിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. സാഹിത്യലോകത്തില്‍ ബ്യാരിഭാഷ അംഗീകരിക്കപ്പെടണമെന്നും ബ്യാരി സംസ്കാരവും കലയും ഉയര്‍ത്തിപ്പിടിക്കാന്‍ ഓരോരുത്തരും അഭിമാനബോധത്തോടെ പ്രവര്‍ത്തിക്കണമെന്നും യോഗത്തില്‍ ധാരണയായി. 1998 ല്‍ മംഗലാപുരം ടൗണ്‍ഹാളില്‍ ചേര്‍ന്ന സാഹിത്യ സമ്മേളനമാണ് ബ്യാരി സാഹിത്യ അക്കാദമി രൂപീകരിക്കണമെന്ന ആവശ്യം കര്‍ണാടക സര്‍ക്കാരിന്റെ മുമ്പില്‍വച്ചത്. ബണ്ട്വാളിലും ഉടുപ്പിയിലും ഇതുപോലുള്ള സമ്മേളനങ്ങള്‍ നടന്നു. 2007ല്‍ ചിക്മഗളൂരുവില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അന്നത്തെ മുഖ്യമന്ത്രി കുമാരസ്വാമിയാണ് അക്കാദമി രൂപീകരിക്കുമെന്ന ഉറപ്പ് നല്‍കിയത്. അക്കാദമി യാഥാര്‍ഥ്യമായത് 2009 ല്‍ . എം ബി അബ്ദുള്‍റഹ്മാന്‍ ചെയര്‍മാനായി നിയമിതനായി. 40 ലക്ഷം രൂപയാണ് അക്കാദമിയുടെ നടത്തിപ്പിനുവേണ്ടി നല്‍കുന്ന വാര്‍ഷിക ഗ്രാന്റ്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങള്‍ക്കുള്ളില്‍ പഠനാര്‍ഹമായ കുറേ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അക്കാദമിക്കു കഴിഞ്ഞു. ദഫ്മുട്ട്, ഒപ്പനപ്പാട്ട്, മയിലാഞ്ചിപ്പാട്ട്, വീടുകൂടല്‍പാട്ട്, പുതിയ പെണ്ണുപാട്ട്, മയിലാഞ്ചി മംഗലം, കോല്‍ക്കളി തുടങ്ങിയ ബ്യാരി കലാരൂപങ്ങള്‍ പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കാന്‍ അക്കാദമി മുന്‍കൈയെടുത്തു. യാഥാസ്ഥിതികരുടെ ഭാഗത്തുനിന്ന് എതിര്‍പ്പുകളുണ്ടായെങ്കിലും അതെല്ലാം തരണം ചെയ്യാന്‍ അക്കാദമിക്കു കഴിഞ്ഞു. ഭാഷാസ്നേഹവും രാജ്യസ്നേഹവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യേക പരിപാടികള്‍ സ്കൂള്‍ വിദ്യാര്‍ഥികളെക്കൊണ്ട് പരിശീലിപ്പിച്ച് നാടെങ്ങും പ്രദര്‍ശിപ്പിച്ചു. "ബില്‍ക്കിരി" (വിളക്ക്) എന്ന പേരില്‍ ഒരു ത്രൈമാസികം പ്രസിദ്ധീകരിച്ചു തുടങ്ങിയതോടെ ബ്യാരിഭാഷയിലെഴുതാന്‍ ധാരാളം എഴുത്തുകാര്‍ മുന്നോട്ടുവന്നു. 2010ല്‍ നടന്ന വനിതാ സമ്മേളനത്തില്‍ രണ്ടായിരത്തിലധികം ബുര്‍ക്ക ധരിച്ച സ്ത്രീകള്‍ പങ്കെടുത്തു. എഴുത്തിന്റെയും ജ്ഞാനസമ്പാദനത്തിന്റെയും മേഖലകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനം യോഗം ചര്‍ച്ചചെയ്തു. കൊങ്കിണി, കൊടവ, തുളു അക്കാദമികളുടെ ഭാരവാഹികളെയും കലാകാരന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് 62 കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടത്തി. ഈയിടെ ബ്യാരി സാഹിത്യ അക്കാദമി സ്ഥാനമൊഴിഞ്ഞ എം ബി അബ്ദുള്‍ റഹ്മാനെ കണ്ടപ്പോള്‍ "ബ്യാരി" സിനിമയെക്കുറിച്ച് ചോദിച്ചു. സ്വിച്ച് ഓണ്‍ കര്‍മത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യയൊടൊപ്പം തിയേറ്ററില്‍ പോയി സിനിമ കണ്ടിരുന്നത്രെ. ഒന്നാന്തരം സിനിമയാണെന്ന് അദ്ദേഹം പഞ്ഞു. പക്ഷേ അന്ന് ആകെ തിയേറ്ററിലുണ്ടായിരുന്നത് പന്ത്രണ്ടുപേര്‍ മാത്രം. ഇടത്തരം കുടുംബത്തില്‍ നിന്നുള്ള അല്‍ത്താഫ് ഹുസൈന്‍ വളരെ കഷ്ടപ്പെട്ടാണ് ഈ ചിത്രം നിര്‍മിച്ചത്. വേണ്ടത്ര പ്രോത്സാഹനം അദ്ദേഹത്തിന് ലഭിച്ചില്ല എന്നതില്‍ അതിയായ ദുഃഖമുണ്ട്. അവാര്‍ഡ് കിട്ടിയതുകൊണ്ട് ഒരുപക്ഷേ തിയേറ്ററുകളില്‍ സിനിമയുടെ രണ്ടാംവരവുണ്ടായാല്‍ നല്ല പ്രതികരണമുണ്ടായേക്കും. എന്തുകൊണ്ട് ഞാനൊരു ബ്യാരിയാണ് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുന്ന രീതിയിലേക്ക് സമൂഹത്തിലെ ഓരോ വ്യക്തിയെയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബ്യാരി സാഹിത്യ അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കുറെ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ "ബിഡു ഗഡെ ദാരി" എന്ന കഥാസമാഹാരത്തിന്റെ കര്‍ത്താവുകൂടിയായ എം ബി അബ്ദുള്‍ റഹ്മാന്‍ സംതൃപ്തി പ്രകടിപ്പിക്കുന്നു. ബ്യാരിഭാഷ സ്നേഹത്തിന്റെ ഭാഷയാണ്. ബ്യാരി സംസ്കാരം സൗഹൃദത്തിന്റെ സംസ്കാരമാണ്. വെളിച്ചത്തിലേക്കും നന്മയിലേക്കുമാണ് അതിന്റെ പ്രയാണം. കടപ്പാട് ഃ പി.വി.കെ പനയല്‍

Sunday, April 17, 2016

അറസുതെയ്യവും ആയിരം ജമാഹത്തും

മത സൌഹാർദം വിളിച്ചോതുന്ന ഉത്സവ ചടങ്ങുകൾ മഞ്ചേശ്വരം പരശുരാമൻ വരുണനിൽ നിന്ന് കിട്ടിയ 108 ശിവലിംഗങ്ങളിൽ ഒന്നായ ‘മഞ്ചരീശ്വര’ എന്ന ശിവലിംഗത്തെ ഇവിടെ സ്ഥാപിച്ചത് കൊണ്ട് ആ പ്രദേശം മഞ്ചേശ്വര എന്ന പേരിൽ അറിയപ്പെട്ടുവെന്ന് ). മഞ്ചേശ്വര മാഹാത്മ്യം എന്ന കൃതിയിൽ പറയപ്പെടുന്നു. എന്നാൽ ശിവന്‍ മഞ്ചുനാഥൻ അഥവാ ഈശ്വരൻ എന്നർത്ഥത്തിൽ മഞ്ചുനാഥേശ്വര എന്ന് ഈ സ്ഥലം അറിയപ്പെട്ടു എന്നും, ഇത് ലോപിച്ച് മഞ്ചേശ്വരം എന്നായി എന്നുമാണ് സ്ഥലനാമ ചരിത്രം. മത മൈത്രിയുടെ ഉത്സവം ക്ഷണിക്കാൻ വെളിച്ചപ്പാടുകളും പരിവാരങ്ങളും പള്ളി മുറ്റത്ത്. മുല്ലപ്പൂമാലയണിഞ്ഞ് കൊമ്പുവിളിക്ക് പള്ളി വാള്‍ ഇളക്കി വെളിച്ചപ്പാടുകളും പരിവാരങ്ങളും പള്ളി മുറ്റത്ത് പ്രവേശിച്ചപ്പോൾ വിശ്വാസികൾ ഇരുവശങ്ങളിലേക്കും മാറി നിന്ന് അവരെ സ്വീകരിച്ചു. മഞ്ചേശ്വരം ഉദ്യാവര്‍ ആയിരം ജമാഅത്ത് പള്ളി മുറ്റത്താണ് മതമൈത്രി ചടങ്ങിന് വെദിയാകാറുള്ളത്‌. ഉദ്യാവര്‍ മാട അരസു മഞ്ചേഷ്ണര്‍ ശ്രീ ദൈവങ്ങള്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷണവുമായാണ് ശ്രീദൈവങ്ങളും പരിവാരങ്ങളും പള്ളിയങ്കണത്തിലേക്ക് എത്തിയത്. മാട ക്ഷേത്രത്തിന് സമീപത്തെ സിംഹാസന തറയില്‍ നടന്ന ചടങ്ങിന് ശേഷം വെളിച്ചപ്പാടുകളും, ക്ഷേത്രഭാരവാഹികളും, നാട്ടുകാരും വിളംബര ജാഥയായാണ് പള്ളിമുറ്റത്ത് എത്തും . ക്ഷേത്രോത്സവത്തിന് ക്ഷണിക്കാൻ ശ്രീദൈവങ്ങളും പരിവാരങ്ങളും എത്തുന്ന വിവരം മുൻകൂട്ടി പള്ളിയില്‍ അറിയിക്കും. ജമാഅത്തിൻറ്റെ നേതൃത്വത്തിൽ നല്‍കിയ ഉപചാരപൂർവ്വമുള്ള വരവേൽപ്പ് സ്വീകരിക്കുന്ന വെളിച്ചപ്പാടുകൾ കൊമ്പുവിളിയുടെ ഈണം പകർത്തി അരുളി തുടങ്ങി. 'ഷെയ്ഖന്‍മാരും ഞങ്ങളും എപ്പോഴും കാണുന്നവരാണ്. കൊല്ലത്തിൽ ഒരിക്കലുള്ള നമ്മുടെ ഒത്തുചേരൽ ജനങ്ങൾ അറിയുന്നതാണ്'. രണ്ട് നൂറ്റാണ്ടിലധികമായി ഉദ്യാവാരത്തെ മതമൈത്രിയുടെ മഹോത്സവ രംഗമാക്കി മാറ്റിവരുന്ന ഈ ആചാരത്തിൻറ്റെ പൊരുളുകൾ അരുളപാടുകൾ അരുളി ചെയ്യും. ഞങ്ങളുടെ ഉത്സവചടങ്ങുകൾ ചിട്ടകളും മുറകളും അനുസരിച്ച് ഭംഗിയായി നടത്താൻ വരണം. ഈ ആണ്ടിലെ ഉത്സവത്തിന് എത്താൻ ഏവരേയും ക്ഷണിക്കും, പള്ളിയിലുണ്ടായിരുന്ന എല്ലാവരും തലയാട്ടി ക്ഷണം സ്വീകരിക്കുകയും ചെയ്യുന്നു. ഉടവാള്‍ നെറ്റിയില്‍ ചേര്‍ത്ത് വണങ്ങി വെളിച്ചപ്പാടും സംഘവും പള്ളിമുറ്റത്ത് നിന്ന് യാത്രയാകും. ക്ഷേത്രത്തിൽ നിന്നും ഭാരവാഹികളോടൊപ്പം കാല്‍നടയായി പള്ളിയിൽ എത്തിയ സംഘം അനുമതി ചോദിക്കൽ ചടങ്ങിന് ശേഷം തിരികെ എത്തി ക്ഷേത്രത്തിന് മുന്നിലെ സിംഹാസന കട്ടയില്‍ തിരിഞ്ഞിരിക്കൽ ചടങ്ങും നടത്തും. ഉദ്യാവര്‍ ശ്രീ ദൈവങ്ങള്‍ ക്ഷേത്രവും ജമാഅത്ത് പള്ളിയും തമ്മിലുള്ള ചിരപുരാതന ബന്ധത്തിന് ഒട്ടേറെ സാക്ഷ്യങ്ങള്‍ ഉണ്ട്. പള്ളിയിലെ ഉറൂസിന് ക്ഷേത്രം വക അരി, എണ്ണ, നെയ്യ് തുടങ്ങിയവ കൊടുക്കും. എഴുന്നള്ളിച്ചാണ് അവ എത്തിക്കുന്നത്. ഉദ്യാവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനാവശ്യമുള്ള സാധനങ്ങള്‍ ഒരുക്കുന്നതിന് ആയിരം ജമാഅത്തും സഹകരിക്കാറുണ്ട്. ഉദ്യാവരം മാട ക്ഷേത്രത്തിലെ സിംഹാസന തറ മത സൗഹാർദ്ദ വേദിയാകുന്നത് . മഞ്ചേശ്വരം മാട ശ്രീഅരശു മഹേഷ്ണാര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനു കൊടിയേറണമെങ്കിൽ മഞ്ചേശ്വരം ഉദ്യാവരം ആയിരം ജമാഅത്തില്‍ പോയി ക്ഷണിക്കണം.ജുമുഅ കഴിഞ്ഞ് പുറത്തിറങ്ങുന്ന ഭക്തരെ ക്ഷേത്രകമ്മിറ്റിക്കാരും വെളിച്ചപ്പാടനും കാത്തിരിക്കും. വെളിച്ചപ്പാടന്‍ വാളുമായി ആചാരവേഷത്തിലാണുണ്ടാവുക. ജമാഅത്തുകാരെ ഹാര്‍ദ്ദവമായി ക്ഷണിക്കും. അവര്‍ ക്ഷണം സന്തോഷത്തോടെ സ്വീകരിക്കും. ഇതൊക്കെ ചില ആചാരങ്ങള്‍പോലെ വർ ഷങ്ങളായി കാത്തുസൂക്ഷിക്കുന്നതാണ്. ഇതൊക്കെ തന്നെയല്ലേ നമുടെ പാരമ്പര്യത്തിൻ മഹത്വം Courtesy : vadakkan

ലക്ക്ണാഗ പണോടൂ (എണീക്കുമ്പോള്‍ പറയണം)

ബസ് വൈറ്റിംഗ് ഷെഡ്ഡില്ലാത്ത ഞങ്ങളുടെ ഗ്രാമത്തില്‍ ആളുകള്‍ ബസ്സ് കാത്തിരിക്കുന്നത് പീടിക വരാന്തയിലുള്ള ബെഞ്ചിലാണ്. നാട്ടുകാരനായ ഹസൈനാര്‍ച്ച വിട്ട്ള പോകാനുള്ള ബസ്സ വരാന്‍ കട്ടിലിലിരുന്ന് കാത്തിരിക്കുകയാണ് അപ്പോഴ് നാട്ടുകാരി തന്നെയായ കമല അക്ക ഉപ്പളയ്ക്ക് പോകാനായി അവിടെ വന്നു കട്ടിലിലിരുന്നു. ഹസൈനാര്‍ച്ച ബഞ്ചിന്‍റെ ഒരറ്റത്തേക്ക് നീങ്ങി. ബസ്സ് വന്ന് ഹസൈനാര്‍ച്ച എഴുന്നേറ്റാല്‍ കട്ടില് പൊങ്ങി കമലക്ക തലകുത്തി വീഴാന്‍ സാധ്യതയുള്ളത് മുന്നില്‍ കണ്ട് അക്ക ഹസൈനാര്‍ച്ചയോട് തുളുവില്‍ പറഞ്ഞു. '' ളക്ക്ണാഗ പണോടൂ.... അപ്പോള്‍ ഹസൈനര്‍ച്ച തുളുവില്‍ പറഞ്ഞ മറുപടി '' നിണ്ണണ് തൂണാഗെ ളക്ക്ണ്ട്'' ന്ന്

Saturday, April 16, 2016

പൈവളികെ തങ്ങന്‍മാര്‍

പൈവളികെ സാദാത്ത് കുടുംബവും ആത്മീയ നേതൃത്വവും പ്രവാചക സന്താന പരമ്പരയാണ് അഹ്‌ലുബൈത്ത് എന്ന പേരില്‍ അറിയപ്പെടുന്നത്. പ്രവാചക സന്താനപരമ്പരയില്‍ പെട്ടവര്‍ ഹിജാസില്‍ നിന്നും യമനിലെ ഹളര്‍മൗത്തില്‍ നിന്നും ദീനിപ്രഭോധനത്തിനും മലബാറിന്‍റെ മക്കളെ ദീന്‍ പഠിപ്പിക്കുവാനും എത്തിയവരാണ് കേരളത്തിലെ തങ്ങന്മാര്‍ കേരളത്തില്‍ അഹ്‌ലുബൈത്ത് ഗോത്രങ്ങള്‍ 14 ഗോത്രശാഖകള്‍ വസിക്കുന്നുണ്ടെന്നാണ് അഭിപ്രായപ്പെടുന്നത്. ജിഫ്‌രി, ബാഫഖി, ഐദീദ്, മുനഫര്‍, മഷ്ഹൂര്‍,ഹൈദ്രോസ് സഖാഫ്, ശിഹാബ്, ഷേഖ്അലി, ബാഹസന്‍, മുഷൈഖ്, ഖിര്‍ദ്, അഹ്ദല്‍, ഹാദി, മഖ്ബൂല്‍ ബിന്‍ യഹ്‌യാ, നഹാരി, ഖുദ്‌സി തുടങ്ങിയവയാണിവ. ഒരോ കബീല (ഗോത്രം) അനുസരിച്ച് അവരുടെ പേരിന്‍റെ കൂടെ ഗോത്രപേരുകള്‍ ചേര്‍ക്കാറുണ്ട്. ഹളര്‍മൗത്തില്‍ നിന്നും ദീന്‍ പ്രഭോധനവുമായി വന്ന സാദാത്ത് കുടുംബത്തിലെ പ്രമുഖ കണ്ണിയായിരുന്നു വടക്കന്‍ മലബാറിലെ ആത്മീയ സാംസ്കാരിക മണ്ഡലത്തില്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച സയ്യിദ് അബൂബക്കര്‍ ജലാലുല്‍ ബുഖാരി ഉദ്യാവരം(കാര്‍ത്തോര്‍). അദ്ദേഹത്തിന്‍റെ നാലാം തലമുറയാണ് പൈവളികെയില്‍ അന്ത്‌യവിശ്രമം കൊള്ളുന്നത്. പൈവളികെയുടെ കെടാവിളക്കായാണ് പൈവളികെ സാദാത്തീങ്ങള്‍ അറിയപ്പെടുന്നത്. ഇത് കോയമ്മാര്‍ എന്നാണ് അളുകള്‍ ബഹുമാനത്തേടെ വിളിക്കുന്നത്. വയസ്സിന് എത്ര ഇളയതായാലും ആരും അവരെ ബഹുവചനത്തോടെയല്ലാതെ ഏക വചനത്തോടെ വിളിക്കാറില്ല. പ്രവാചകനോടുള്ള മുസ്ളിം സമുദായത്തിന്‍റെ സ്നേഹം സുവിദമാണല്ലോ, അത് പോലെ തന്നെ അവര്‍ പ്രവാചക കുടുമ്പ പരമ്പരകളെയും സ്നേഹിക്കുന്നു. പൈവളികെയുടെയും ചുറ്റു പ്രദേശങ്ങളുടെയും സാമൂഹിക, സാംസ്ക്കാരിക, ആത്മീയ മണ്ഡലത്തില്‍ ഇവര്‍ ചെലുത്തിയ സ്വാധീനം ചെറുതൊന്നുമല്ല. മതസൗഹാര്‍ദ്ധത്തിന്‍റെ ഉത്തമോദാഹരണമായി ഇന്നും നിലനില്‍ക്കുന്ന പൈവളികെ തങ്ങന്‍മാരുടെ ആഗമന സമയത്ത് ഭരിച്ചിരുന്നത് ബല്ലാക്കന്‍മാരായിരുന്നു. അവരെ സ്വാഗതം ചെയ്ത നാടുവാഴികള്‍ അവര്‍ താമസിക്കുന്ന സ്ഥലത്തിന് ബഹുമാനപൂര്‍വ്വം ''ഗുരുഹിത്തിലു'' (ഗുരുക്കളുടെ വാസസ്ഥലം )എന്ന പേരും നല്‍കി. ഇന്നാ സ്ഥലം ''കോയത്തില'' എന്നാണ് അറിയപ്പെടുന്നത്. നമ്മുടെ നാട്ടിലാകെ വബാ, വസൂരി രോഗങ്ങള്‍ പടര്‍ന്ന ആളുകള്‍ നരകിച്ച് മരണപ്പെട്ട കാലത്താണ് പൈവളികെ വലിയ ജമാഹത്ത് പള്ളിയില്‍ തങ്ങന്‍മാരുടെ നേതൃത്വത്തില്‍ പതാകയുമേന്തി വാര്‍ഷിക റാത്തീബ് നേര്‍ച്ചയാരംഭിച്ചത്. അതൊരു പ്രത്യേകതരം റാത്തീബാണ്. അതിന്‍റെ കിത്താബ് ഇന്നും സൂക്ഷിക്കുന്നത് പൈവളികെയിലേ തങ്ങന്‍മാരുടെ വീട്ടിലാണ്. റാത്തിബിന് തലേദിവസം പള്ളി മുക്രി അവരുടെ അനന്തരവര്‍ സൂക്ഷിച്ച കിത്താബ് വാങ്ങി, റാത്തീബ് കഴിഞ്ഞാല്‍ അവരെ തന്നെ തിരിച്ചേല്‍പിക്കലാണ് പതിവ്. തങ്ങന്‍മാരുടെ ആശീര്‍വാദപ്രകാരം ആരംഭിച്ചതോ, ഏതെങ്കിലും വിധേന അവരുമായി ബന്ധപ്പെട്ട്കിടക്കുന്നതോ, പില്‍ക്കാലത്ത് അവരുടെ നാമധേയത്തില്‍ തുടങ്ങിയതോ അവരിലേക്ക് ചേര്‍ത്തി പറയപ്പെടുന്നതോ ആയ അനവധി നേര്‍ച്ചകളും നാട്ടുമൗലിദുകളുമുണ്ട്. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും ഇവ നിലനില്‍ക്കുന്നു. തങ്ങന്മാര്‍കാരണം ഇസ്‌ലാം മതാശ്‌ളേഷം സാധ്യമായ വിശ്വാസികള്‍ക്ക് എന്നും ഇവ ആത്മീയ സ്രോതസ്സുകളാണ് മണ്‍മറഞ്ഞുപോയ മഹത്തുക്കളുടെ സ്മരണകള്‍ നിലനിര്‍ത്തുന്നതിന് സംഘടിപ്പിക്കപ്പെടുന്ന ചടങ്ങുകളാണ് നേര്‍ച്ചകള്‍. പുണ്യാത്മാക്കളുടെ മഖാമായി ബന്ധപ്പെട്ടും അല്ലാതെയും ഇവ നടത്തപ്പെടുന്നു. ഔലിയാക്കള്‍, ശുഹദാക്കള്‍, സൂഫികള്‍ തുടങ്ങിയവരുടെ പേരിലാണ് ഇവ ഉണ്ടാകുന്നത്. പള്ളികളിലും വീടുകളിലും ഇതിന്റെ ചടങ്ങുകള്‍ നടക്കുന്നു. ഖുര്‍ആന്‍ പാരായണം, മൗലിദ് പാരായണം, ദിക്ര്‍ ഹല്‍ഖ, മതപ്രഭാഷണം, അന്നദാനം തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍. വര്‍ഷങ്ങളിലാണ് സാധാരണയായി നേര്‍ച്ചകള്‍ സംഘടിപ്പിക്കപ്പെടുന്നത്. അതിനാല്‍ ഇവ ആണ്ടുകള്‍ എന്നും ആണ്ടുനേര്‍ച്ചകള്‍ എന്നും വിളിക്കപ്പെടുന്നു. ഇവയുടെ തന്നെ പ്രകടരൂപങ്ങളാണ് ഉറൂസുകള്‍. പള്ളികളും മഖാമുകളുമായി ബന്ധപ്പെട്ടാകുമ്പോള്‍ ഈ പേര് കൂടുതല്‍ പ്രസക്തമാകുന്നു. മണവാളന്‍ എന്നാണ് ഉറൂസ് എന്ന പദത്തിന് അര്‍ത്ഥം. വിരുന്ന് എന്ന അര്‍ത്ഥവും പറയപ്പെടാറുണ്ട്. സുകൃതം ചെയ്ത ആളുകള്‍ അന്ത്യദിനം വരെ ഖബ്‌റില്‍ മണവാളന്മാരെപ്പോലെ സുഖസുന്ദരമായി അന്തിയുറങ്ങുമെന്ന ഇസ് ലാമിക സങ്കല്‍പമാണ് ഇതിനു പിന്നിലുള്ളത്. ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇവ ആത്മീയ വിരുന്നുകള്‍ കൂടിയാണ്. പൈവളികെയില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഇസ്മായില്‍ പൂക്കോയ തങ്ങള്‍ അല്‍-ബുഖാരി, സയ്യിദ് അബൂബക്കര്‍ കോയമ്മ തങ്ങള്‍ അല്‍-ബുഖാരി, സയ്യിദ് ഹുസൈന്‍ ആറ്റമ്മ തങ്ങള്‍ അല്‍-ഹാദി, സയ്യിദ് അഹ്മദ് ആറ്റക്കോയ തങ്ങള്‍ അല്‍-ബുഖാരി മഞ്ചേശ്വരം, സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങള്‍ അല്‍-ബുഖാരി, സയ്യിദ് മുഹമ്മദ് തങ്ങള്‍ അല്‍ ഹാദി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍-ഹൈദ്രോസി അവരുടെയും കുടുംബത്തിന്‍റെയും പേരില്‍ മൂന്ന് വര്‍ഷത്തില്‍ കഴിച്ച് വരാറുള്ള ഉറൂസ് നേര്‍ച്ചയ്ക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. ഉറൂസ് നടത്തിപ്പിന് നേതൃത്വം നല്‍കുന്നത് സയ്യിദ് അബ്ദുല്ല തങ്ങള്‍ പൈവളികെ , സയ്യിദ് പൂക്കോയ തങ്ങള്‍ കയ്യാര്‍ , സയ്യിദ് കോയക്കുട്ടി തങ്ങള്‍ ഉപ്പള, സയ്യിദ് മുസ്തഫ തങ്ങള്‍ മലബാര്‍ എന്നിവരാണ്. എപ്രില്‍ 17 മുതല്‍ 24 വരെ വിവിധ പരിപാടികളോടെ മര്‍ഹൂം ഇസ്മായില്‍ പൂക്കോയ തങ്ങള്‍ നഗറില്‍ നടത്തുന്ന ഉറൂസ് പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു......അസീസ് കട്ട

Wednesday, April 13, 2016

പൈവളികെയുടെ സ്വന്തം കവി

1969 ല്‍ ചന്ദ്രനില്‍ നീൽ ആംസ്ട്രോങും  എഡ്വിൻ ആൽഡ്രിനും കാല്‍കുത്തിയതിന് ശേഷമുള്ള കാലഘട്ടം. പല മതമൗലികവാദികളും ഇതിനെ വിശ്വസിക്കാതിരിക്കുകയും തള്ളിക്കളയുകയും ചെയ്തു. ആ കാലത്ത് വടക്കന്‍ കാസറഗോഡിന്‍റെ പല ഭാഗങ്ങളിലും മാപ്പിളപാട്ടിലെ കൈമുട്ടപാട്ട് അതിന്‍റെ പൂര്‍ണപ്രതാപത്തിലായിരുന്നു. കല്യാണത്തിനും സുന്നത്ത് കല്യാണത്തിനും രാഗങ്ങളോടും താളങ്ങളോടും കൂടിയുള്ള കൈമുട്ടുപാട്ടുകള്‍ മണിക്കൂറുകളോളം മത്സരത്തോടെ പാടുമായിരുന്നു. പുതുമണവാളനെ മണവാട്ടിയുടെ വീട്ടിലേക്ക് കൈമുട്ടും പാട്ടുമായി നാട്ടുകാരും കൂട്ടുകാരും ആനയിക്കും . അവിടെ പാട്ട് ജോറാക്കുക എന്നത് പുതുമണവാളന്‍റെ നാട്ടുകാരുടെ അഭിമാനമായിരുന്നു ആകാലത്ത്.അയതിനാല്‍ അവരുടെ കഴിവ് വേറേ നാട്ടുകാര്‍ക്ക് കാണിക്കാന്‍ മണിക്കുറുകളോളം നിലനില്‍ക്കും. ഒരു വീട്ടിലെ രണ്ട് പെണ്‍കുട്ടികള്‍ക്കാണ് കല്യാണമെങ്കില്‍ രണ്ട് ഭാഗങ്ങളില്‍ നിന്നും വരുന്ന പുതിയാപ്പിളയുടെ നാട്ടുകാര്‍ അവിടെ മല്‍സരിച്ച് പാടും, മറ്റേ നാട്ടുകാരെ്ക്കാളും ഞങ്ങളുടെ പാട്ട് നന്നാവണമെന്ന വാശി പലപ്പോഴും പാട്ട് നിര്‍ത്താത്തതിനാലുഃ മറ്റേ പാര്‍ട്ടിക്ക് അവസരം നല്‍കാത്തത് കൊണ്ടും പലസ്ഥലങ്ങളില്‍ അടിപിടിയില്‍ കലാശിച്ചിട്ടുണ്ട്. അന്ന പൈവളികെ, കൊടിയമ്മ, ഉളുവാര്‍, ബംബ്രാണ, മൊഗ്രാല്‍ എന്നീ ദേശക്കാര്‍ കൈമുട്ട്പാട്ടില്‍ പ്രശസ്തിയാര്‍ജിച്ചവരായിരുന്നു. മാപ്പിളപ്പാട്ടില്‍ എല്ലാ അനുകാലിക വിശയങ്ങളും പ്രതിപാദിക്കുക സാധാരണയാണല്ലോ. മനുശ്യന്‍ ചന്ദ്രനില്‍ കാല്കുത്തിയെന്നത് പൊള്ളായവാദമാണെന്നും അത് വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യമാണെന്നും പ്രതിപാദിക്കുന്ന ഒരുപാട്ട് അക്കാലത്ത് ബംബ്രാണഭാഗങ്ങളില്‍ ഉള്ളവര്‍ കൈമുട്ട് താളത്തോടെ പാടി അത് പ്രശസ്തമായി. പൈവളികെയിലേക്ക് ആ ഭാഗത്ത് നിന്നും ഒരു പുതിയാപ്പിളയെ കൊണ്ട് വന്നു. അവര്‍ തങ്ങളുടെ കൈമുട്ടപാട്ടിലെ കഴിവ് പഴയ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കോളാമ്പി മൈക്കിലൂടെ പാടിതെളീക്കുകയാണ്. അതിനിടയ്ക്ക് അവരുടെ മാസ്റ്റര്‍ പീസായ ചന്ദ്രനില്‍ പോയിട്ടില്ല എന്ന പാട്ടും പാടി. പാട്ട് കേട്ട്കൊണ്ടിരുന്ന ഒരു യുവാവ് ആ പാട്ട് കഴിഞ്ഞയുടനെ മൈക്ക് ഓപറേറ്ററിന്‍റെ സഹായത്തോടെ മൈക്ക് ഓഫ് ചെയ്തു. അവരുടെ പാട്ട് അവസാനിച്ചയുടനെ അദ്ദേഹം ആ പാട്ടിന് മറുപടിയായി ക്ഷണനേരം കൊണ്ട് പാട്ടുരചിച്ച് പാടി. ആ പാട്ടാണ് ''ചന്ദ്രകോളം പാട്ട്''. ആ പാട്ടിന് വരികളിലെ അര്‍ത്ഥം ഇതായിരുന്നു. മനുശ്യന്‍ ചന്ദ്രനില്‍ കാല്കുത്തിയെന്നതൊരു സത്യമാണ്. പ്രവാചകന്‍ തിരുമേനി ഒറ്റ രാത്രികൊണ്ട് മൈലുകള്‍ക്കപ്പുറമുള്ള ബൈത്തുല്‍ മുഖദ്ദിസിലേക്കും അവിടെ നിന്ന് ഏഴാനാകാശത്തിലേക്കും പോയെന്ന് വിശ്വസിക്കുന്ന എന്‍റെ സമുദായം ഇതും വിശ്വസിക്കണം. ശാസ്ത്രം കണ്ടുപിടിക്കുന്നതിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് കേട്ട അതിശയങ്ങളാണ് നാമിന്ന് കാണുന്നത് എന്നുള്ള ശാസ്ത്രത്തെ അംഗീകരിക്കാത്തവര്‍ക്കുള്ള സാമൂഹ്യ വിമര്‍ഷനമുള്ള പാട്ടായിരുന്നു. അന്ന് വളരെ അര്‍ത്ഥവത്തായ ആ പാട്ട് രചിച്ച യുവാവാണ് പൈവളികെ പള്ളിക്കുട്ടി ഹാജിയുടെ മകനായ എ.പി.മുഹമ്മദ് മൗലവി. അതിന് ശേഷം അദ്ദേഹം ഒരുപാട് മാപ്പിളപാട്ടുശാഖകളായ മാലപ്പാട്ട്, കിസ്സപാട്ട്, കത്ത് പാട്ട്,എന്നിവ രചിച്ചു. അദ്ദേഹത്തിന്‍റെ പിതാവും നല്ലൊരു പാട്ടുകാരനായിരുന്നു. തന്‍റെ ബാല്യകാലം അദ്ദേഹം ചിലവഴിച്ചത് തന്‍റെ മാതാവിന്‍റെ തറവാടായ കുമ്പോലിലായാരുന്നു. ജീവിതത്തില്‍ ഒരുപാട് വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന് മാപ്പിളപ്പാട്ട് രചനയൊരു ഹരമായിരുന്നു. ബോംബെയില്‍ എത്തിയ ശേഷം അദ്ദേഹം തന്‍റെ വലിയ മകള്‍ക്കെഴുതിയ കത്ത് പാട്ട് വളരെ പ്രശസ്താമാണ്. മാപ്പിളപാട്‌ ചരിത്രവും ഗവേഷണവും എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയ മാപ്പിളപ്പാട്ട് ശാഖയായ മങ്ങലപ്പാട്ട് (കദീജ ബീവിയുടെ മങ്ങലം ) എന്ന രചന വളരെ പ്രശസ്തമാണ്. അടുത്ത കാലത്ത് അദ്ദേഹത്തിന്‍റെ ദുബൈ യാത്രയില്‍ അദ്ദേഹത്തോട് ഏതോ തിരക്ക് മൂലം വാക്ക്പാലിക്കാനാവത്ത സുഹൃത്തോട് വാട്സപ്പിലൂടെയുള്ള അദ്ദേഹത്തിന്‍റെ സങ്കടം പറച്ചിലായുള്ള പാട്ട് വാട്സപ്പിലാകെ വയറലായിരുന്നു. പക്ഷേ നാട്ടുകാര് പോലും അദ്ദേഹത്തിന്‍റെ കഴിവറിയാതെ പോയി. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്‍റെ കൂട്ടുകാരനായ പത്രപ്രവര്‍ത്തകന്‍ അനിസ് ഉപ്പളയുടെ സഹായത്തോടെ അദ്ദേഹത്തേക്കുറിച്ചുള്ള ഒരു ചെറിയ ലേഖനം മാധ്യമം പതത്തില്‍,നല്‍കിയിരുന്നു. ഈയിടെ ആ ന്യൂസ് വാട്സപ്പിലൂടെ ഷെയര്‍ ചെയ്തപ്പോളാണ് അദ്ദേഹത്തിന്‍റെ കഴിവുകള്‍ തൊട്ടടുത്തുള്ള പലരും മനസ്സിലാക്കിയതെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതവും സങ്കടവും തോന്നി. വളരെ നല്ലകഴിവുള്ള ഇത്തരക്കാരെ ഇനി ആരും അറിയാതെ പോകരുത്. എന്‍റെ ഗുരുവന്ദ്യനായ മൗലവിക്ക് ദീര്‍ഘായുസ്സും ആരോഗ്യവും നേര്‍ന്ന്കൊണ്ട് പ്രാര്‍ത്ഥനയോടെ

ബിസു പര്‍ബ

പൊലിക പൊലിക ദൈവമേ തന്‍ നെല്‍ പൊലിക ..... മലയാളക്കരയുടെ കാര്‍ഷികവര്‍ഷാരംഭമാണ്‌ വിഷു. കൊല്ലം രാജ്യതലസ്ഥാനമായിരുന്ന സമയത്ത് അതുവരെ ഉണ്ടായിരുന്ന ചന്ദ്രമാസപഞ്ചാംഗത്തെ മാറ്റി സൌരമാസത്തെ അടിസ്ഥാനപ്പെടുത്തി വേണാട്ടിലെ രാജാവായിരുന്ന ഉദയ മാർ‌ത്താണ്ഡ വർമ്മയാണ് കൊല്ലവർഷം തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നത്. കൊല്ലവര്‍ഷാരംഭമായി കണക്കാക്കുന്നത് മേടം 1നെയാണ്‌. സമൃദ്ധിയുടെ വിഷുക്കണികണ്ട്‌ മലയാളി പുതുവര്‍ഷത്തെ വരവേല്‍ക്കുന്നു. കണിക്കൊന്ന ,വെള്ളരിക്ക ,നെല്ല് ,ഉണക്കല്ലരി ,വാല്‍ക്കണ്ണാടി ,വസ്ത്രം ,ചെമ്പക ,വെറ്റില ,അടയ്ക്ക ,പൂകുല ,ചക്ക , മാങ്ങാ ,നാളികേരം ,അരി, നെല്ല്,ദീപം ,നവധാന്യം തുടങ്ങിയവ അടക്കി വെച്ച് സൂര്യോദയത്തിനു മുന്‍പ് കാണുനതാണ് കണി . കണി കണ്ടാല്‍ അതിന്റെ സദ്ഫലം അടുത്ത വര്ഷം മുഴുവന്‍ ലഭിക്കും എന്നാണു വിശ്വാസം ആദിമ ദ്രാവിഡ കര്‍ഷകാഘോഷങ്ങളില്‍ പെട്ട വിഷു തുളു നാട്ടില്‍ അറിയപ്പെടുന്നത് ബിസു എന്ന പേരിലാണ്. തുളുമാസമായ 'പഗ്ഗു' വിലെ ആദ്യദിവസമാണ് ബിസു പര്‍ബ കൊണ്ടാടുന്നത്. സുഗ്ഗി മാസം അവസാനദിനം അഥവ സംക്രാന്തിക്ക് കണി വെയ്ക്കും, ബിസു ഒരു പ്രകൃതിയുമായി ബന്ധമുള്ള ആഘോഷമാണ്, തൊടിയില്‍ ചക്കയും മാങ്ങയും നിറഞ്ഞ് നില്‍ക്കുന്ന കാലം, വര്‍ഷകാലം ആരംഭിക്കാറായി, കര്‍ഷകര്‍ കൃഷിക്ക് തയ്യാറായി സൂചിപ്പിക്കുന്ന ആഘോഷം. തുളുനാട്ടിലെ വിഷുക്കണിയെന്നാല്‍ കുടുംബത്തിലെ കാരണവര്‍ അതിരാവിലെ സൂര്യോദയത്തിന് മുമ്പ് എഴുന്നേറ്റ് കുളിച്ച് തറവാടിലെ ചാവടിയില്‍ ഇരിക്കാനുപയോഗിക്കുന്ന പലക വെച്ച് അതിന് മുകളില്‍ വാഴയില വെച്ച് വീട്ടിലെഓരോ വിളകളുടെ കൂടെ അരിയോ, നെല്ലോ വച്ച് അതിന് മുകളില്‍ കണ്ണാടിയും വെച്ച് കാണി സമര്‍പ്പിക്കും. വിഷുക്കണിക്ക് ശേഷം കുടുംബംഗങ്ങള്‍ മൊത്തം ചൊക്കിപൂവോ, ചെണ്ടിപൂവോ കയ്യില്‍ പിടിച്ച് പുതിയ വര്‍ഷത്തില്‍ എെശ്വര്യം വരണമെന്ന് പ്രാര്‍ത്തിക്കും. അതിന് ശേഷമുള്ള ചടങ്ങാണ് കാള് പത്തുനി അഥവ കാല്‍ പിടിക്കല്‍. ഇളയവര്‍ കാരണവന്‍മാരില്‍ നിന്നും, അച്ഛനമ്മാരില്‍ നിന്നും ആശിര്‍വാദം വാങ്ങുന്ന ചടങ്ങ്. അന്നേരം മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് കൈനീട്ടം നല്‍കും. ബിസു ദിവസം കാളകളെ കുളിപ്പിച്ച് കൊമ്പില്‍ പൂവ് കെട്ടി പാടത്ത് കൊണ്ട് പോയി ഉഴുതും , കഴുകി പൂവ് ചൂടിയ കൈകൊട്ട് കൊണ്ട് കൃഷി സ്ഥലങ്ങളില്‍ കിളയ്ക്കും . അങ്ങനെ ചെയ്താല്‍ ആ വര്‍ഷം നല്ല വിളകളുണ്ടാകുമെന്നാണ് വിശ്വാസം. എല്ലാവര്‍ക്കും വിഷു ആശംസകള്‍

Tuesday, April 12, 2016

അചൃചായന്‍റെ മുസ്ലിം പവര്‍ എക്സ്ട്ര

ദുബായില്‍ കൂടെ ജോലി ചെയ്ത ബംഗാളിക്ക കല്യാണം കഴിഞ്ഞ് കൂറേ കാലം കഴിഞ്ഞും കുട്ടികളുന്‍ടായില്ല. പുള്ളി അതിനായുള്ള ശ്രമത്തിനായി നാട്ടില്‍ പോവാനുള്ള ഒരുക്കത്തിലാണ്. പുള്ളി കുറേ മരുന്നൊക്കെ പരീക്ഷിച്ചതാണ്, അവസാനം നിങ്ങള്‍ക്ക് വല്ല മരുന്നും അറിയാവോ എന്ന് ചോദച്ചു ഞങ്ങള്‍ മലയാളികളുടെ അടുത്ത് വന്നു. ഞങ്ങള്‍ മലയാളികള്‍ പലതും തട്ടിവട്ടു. അമക്കുരുവും, ചെറുതേനും, പുളിന്കുരുവടക്കമുള്ള പൊടിക്കൈകള്‍. പുള്ളിക്ക് വിശ്വാസം പോര. അങ്ങനെയാണ് ഞങ്ങളില്‍ പ്രായ കൂടുതലുള്ള രജേട്ടനോട് അഭിപ്രായം ചോദിച്ചത്, ''രാജന്‍ ഭായി ഭഹുത്ത് മുസ്ക്കില്‍ ഹേ, ദൊവ മൊംഗ്ത്താഹെ, ട്ടക്ക കൊത്ത ഹോയെഗാത്തു ഹം ദേഗ.(ബംഗാളി ഹിന്ദി പറഞ്ഞാല്‍ ബാംഗ്ളയും കലരും). പുള്ളിക്ക ഈ കാര്യത്തില്‍ വല്യ പിടിപാടില്ല. എന്‍കിലും ബംഗാളിയെ നിരാശപ്പെടുത്തേന്‍ട എന്ന് കരുതി ഒരു മരുന്ന് ഉപദേശിച്ചു. ആ കാലത്തെ പരസ്യങ്ങളില്‍ താരമായിരുന്ന Musli power extra. സഫേദ് മുസ്ലിയില്‍ നിന്നും നിര്‍മ്മിക്കുന്നത് കൊന്‍ട് ഫലം ഉറപ്പാണെന്നും തട്ടിവിട്ടു. അങ്ങനെ ബംഗാളി അടുത്തുള്ള മെഡിക്കല്‍ ഷോപ്പുകളില്‍ അന്വേഷിച്ച് കിട്ടിയില്ല. ഇത് കിട്ടാനുള്ള വഴിയാരഞ്ഞപ്പോള്‍ രാജേട്ടന്‍ തന്നെയാ വഴി പറഞ്ഞ് കൊടുത്തത്, നമ്മുടെ കൂടെ ജോലി ചെയ്യുന്ന ഒരു അച്ചായന്‍ നാട്ടില്‍ പോയിട്ടുന്‍ട്, ഒരാഴ്ച്ച കഴിഞ്ഞ് പുള്ളി തിരിച്ച് വരും, പുള്ളിയോട് വിളിച്ച് പറഞ്ഞാല്‍ മതി. നാട്ടില്‍ നിന്നും വരുമ്പോ കൊന്‍ട് വരും. അങ്ങനെ ബംഗാളി അച്ചായാനോട് കാര്യം പറഞ്ഞു. നമ്മുടെ അച്ചായന് ഈ പേര് മുമ്പ് കേട്ടിട്ടില്ല. പുള്ളി പരസ്യവും കന്‍ടട്ടില്ല. അത് കൊന്‍ട് പുള്ളിക്ക് കേട്ട പേരും ഇത്തിരി മാറി പോയി. പുള്ളി നാട്ടിലെ മെഡിക്കല്‍ ഷോപ്പില്‍ പോയി ചോദിച്ചു '' ഇവിടെ മുസ്ളിം പവര്‍ ഉന്‍ടോ''? ഷോപ്പ് കാരന്‍ തമാശ രൂപേണ പറഞ്ഞു. '' ഇവിടെ മുസ്ളിം പവറുമില്ല, ഹിന്ദു പവറുമില്ല'' ചോദിച്ചതില്‍ എന്തോ അബദ്ധം പിണഞ്ഞെന്ന് മനസ്സിലായ അച്ചായന്‍ ഒരു പവറുമില്ലതെ ദുബായില്‍ല്‍ തിരിച്ചെത്തി ബംഗാളിയെ ചീത്ത വിളിച്ചു. '' തുംക്കോ ബച്ചാ ബനാനേക്കേലിയെ ഗാവുമേ മേര ഹിസ്സത്ത് കറാബ് ഹോഗയാ'

മലബാറിലെ മാപ്പിള തെയ്യങ്ങള്‍

മലബാറിലെ മാപ്പിള തെയ്യങ്ങള്‍ ******************************* ഓരോ തെയ്യത്തിനും തനതായ പുരാവൃത്തമുണ്ട്. ഇത്തരം പുരാവൃത്തങ്ങളില്‍ മാപ്പിളകഥാപാത്രങ്ങളും ഉണ്ടായിരുന്നുവെന്നത് വളരെ അത്ഭുതകരമായി തോന്നാം. ആലിച്ചാമുണ്ഡി, ആര്യപ്പൂങ്കന്നി എന്നീ തെയ്യങ്ങള്‍ മാപ്പിള സമുദായക്കാരാണത്രെ. കരിഞ്ചാമുണ്ഡി തെയ്യത്തിന്റെ പുരാവൃത്തത്തിലും മാപ്പിള കഥാപാത്രങ്ങളെ കാണാം. ഉഗ്രമാന്ത്രികനായിരുന്ന ആലിയെ നാട്ടുകാര്‍ ചതിച്ചു കൊന്നുവെന്നും, അതിനുശേഷം നാട്ടില്‍ ദുര്‍ന്നിമിത്തങ്ങള്‍ കണ്ടുതുടങ്ങിയെന്നും, അതേതുടര്‍ന്ന മാന്ത്രികനായ ആലിക്ക് കോലം കല്‍പ്പിച്ച് കെട്ടിയാടിച്ചുവെന്നുമാണ് വിശ്വസിച്ചു വരുന്നത്. ആര്യപ്പൂങ്കന്നി ഭഗവതി മരക്കലത്തില്‍ വന്ന മുസ്ലീം കന്യകയാണെന്നാണ് വിശ്വസിക്കുന്നത്. ഈ തെയ്യത്തിന്റെ പുറപ്പാട് പര്‍ദ്ദപോലെയുള്ള തുണി ധരിച്ചാണ്. ഭഗവതിയെ കൊണ്ടുവന്ന കപ്പിത്താനാണ് ബപ്പൂരാന്‍. ബപ്പൂരാനും മാപ്പിള സമുദായത്തില്‍ പെട്ടയാളത്രെ. അണ്ടലൂര്‍ കാവിലെ ബപ്പൂരാനല്ല, ആ ബപ്പുരാന്‍ ഹനുമാന്‍ ആണെന്നാണ് വിശ്വാസം. ചില തെയ്യക്കോലങ്ങളുടെ ഒപ്പം മാപ്പിളപൊറാട്ടും പതിവുള്ളതാണ് കരിഞ്ചാമുണ്ഡി തെയ്യത്തിന്റെ ഇതിവൃത്തവും ഒരു മാപ്പിളകുടുംബവുമായി ബന്ധപ്പെട്ടതാണ്. പായ്യത്തുമലയില്‍ താമസിച്ചിരുന്ന ഒരു മാപ്പിളയുടെ ഭാര്യക്ക് പേറ്റുനോവുണ്ടാവുകയും, പോറ്റിച്ചിയെ തേടി പോയപ്പോള്‍ കാട്ടില്‍ വെച്ച് കണ്ടു മുട്ടിയ സുന്ദരി പേറെടുക്കാന്‍ തയ്യാറായി കൂടെ വരികയും ചെയ്തു. എന്നാല്‍ സമയമേറെ കഴിഞ്ഞിട്ടും ഈറ്റില്ലത്തില്‍ നിന്നും യാതൊരു ശബ്ദവും കേള്‍ക്കാത്തതിനാല്‍ അകത്തു ചെന്നു നോക്കിയപ്പോള്‍ ചോരവാര്‍ന്നു മരിച്ചുകിടക്കുന്ന പ്രിയതമയെയാണ്. ഉടന്‍ കയ്യില്‍ കിട്ടിയ ഉലക്കയുമായി പോറ്റിച്ചിയെ തേടി കാട്ടില്‍ പോവുകയപ്പോള്‍ വള്ളിയിലിരുന്നാടുന്ന സുന്ദരിയെയാണ്. തന്റെ കോപം തീര്‍ക്കാന്‍ ഉലക്കകൊണ്ട് ആഞ്ഞടിച്ചപ്പോള്‍ നടുവൊടിയുകയും ആ സുന്ദരി ഭയങ്കര രൂപം പ്രാപിച്ച് മാപ്പിളയെ കൊല്ലുകയും ചെയ്തുവെന്നാണ് ഐതിഹ്യം. ആ കാട്ടുമൂര്‍ത്തിയാണ് കരിഞ്ചാമുണ്ഡി. പണ്ടുകാലത്ത് ഈ തെയ്യം മാപ്പിളമാരും, സ്ത്രീകളും കാണാറില്ലായിരുന്നു. തെയ്യങ്ങള്‍ ഓരോരോ സമുദായക്കാരെയും അഭിസംബോധന ചെയ്യുന്നത് പ്രത്യേക നാമത്തിലാണ്. ഉയര്‍ന്ന സമുദായക്കാരായ നായന്മാര്‍ അകമ്പടികളാണെങ്കില്‍, തീയ്യര്‍ എട്ടില്ലം കരുമനയും, മാപ്പിളമാര്‍ മാടായി നഗരവുമാണ്. ഇപ്പോഴും തെയ്യം കാണാന്‍ വരുന്ന മാപ്പിളമാരോട് ഉരിയാടുന്നത് ഇപ്രകാരമത്രെ. “ചേരമാന്‍ പെരുമാള് കൊടുങ്ങല്ലൂര്‍ത്തുറമുഖത്തു നിന്ന് ഗൂഢമായി കപ്പല്‍ കയറി. കൊയിലാണ്ടിക്കൊല്ലത്തെ തൂക്കില്‍ ഒരു ദിവസം പാര്‍ത്തു. പിറ്റേ ദിവസം ധര്‍മ്മപട്ടണത്തെത്തി. ധര്‍മ്മപട്ടണത്തു കോവിലകം രക്ഷിപ്പാന്‍ സാമൂതിരിയെ ഏല്‍പ്പിച്ചു. കൊടുങ്ങല്ലൂരില്‍ നിന്ന് കപ്പല്‍ക്കാരും മറ്റും പോയി പെരുമാള്‍ കയറിയ കപ്പല്‍ക്കാരുമായി വളരെ യുദ്ധമുണ്ടാക്കി. വീടുകൂടാതെ സഹര്‍ മുക്കല്‍ ഹയാബന്തറില്‍ ചെന്നിറങ്ങുകയും ചെയ്തു. അപ്പോള്‍ മുഹമ്മദ്നബി ജിദ്ദയെന്ന നാട്ടില്‍ പാര്‍ത്തു വരുന്നു. അവിടെ ചെന്നു കണ്ട് മാര്‍ഗ്ഗം വിശ്വസിച്ചു. താജുദീന്‍ എന്നു പേരായി മാലിക്കഹബിയാറെ എന്ന അറബിയില്‍ രാജാവിന്റെ പെങ്ങളായ റീജിയത്ത് എന്നവളെ കെട്ടി അഞ്ചുവര്‍ഷം പാര്‍ത്തു. താജുദീന്‍ കഴിഞ്ഞ് മലയാളത്തില്‍ വന്ന് ദീന്‍ നടത്തേണ്ടുന്നതിനു യാത്ര ഒരുങ്ങിയിരിക്കുമ്പോള്‍ ദീനം പിടിച്ചു കഴിഞ്ഞു. താനുണ്ടാക്കിയതായ പള്ളിയില്‍ത്തന്നെ മറയുകയും ചെയ്തു. അപ്പോള്‍ പെരുമാളുടെ എഴുത്തും മുദ്രയും പുറപ്പെടുവിച്ചു. രണ്ട് കപ്പലിലായിക്കയറി അവിടുന്ന് പതിനൊന്ന് തങ്ങമ്മാര് കൊടുങ്ങല്ലൂര്‍ വന്നു. രാജസമ്മതത്താലെ ഒരു പള്ളിയുണ്ടാക്കി. മാടായിപ്പള്ളി, അബ്ദുറഹിമാന്‍ പള്ളി, മുട്ടത്തുപ്പള്ളി, പന്തലായിനിപള്ളി, സെയിനുദ്ദീന്‍ ഖാദി.. ഇങ്ങനെ പതിനൊന്നു കരിങ്കല്ലുകൊണ്ടു വന്ന് പതിനൊന്നു പള്ളികളുണ്ടാക്കി. അപ്രകാരമല്ലെ എന്റെ മാടായി നഗരേ??“ ഏകദൈവ വിശ്വാസികളായ മാപ്പിളമാര്‍ തെയ്യങ്ങളെ ആരാധിക്കാറില്ലെങ്കിലും, ഗ്രാമോത്സവമായ കളിയാട്ടങ്ങളില്‍ സജീവമായി പങ്കെടുത്തു പോന്നിരുന്നു. മുന്‍‌കാലങ്ങളില്‍ നില നിന്നിരുന്ന ജാതി മതങ്ങള്‍ക്കതീതമായ വിശ്വാസങ്ങളുടെയും, കൂട്ടായ്മയുടെയും ഉത്തമോദാഹരണമായി ഇതിനെ കാണാം. റഫ: കളിയാട്ടം, സി.എം.എസ്.ചന്തേര

റൂവിയിലെ നാട്ടുകൂട്ടം

പ്രവാസ ജീവിതത്തിലെ അപൂര്‍വ്വമായി കിട്ടുന്ന ഒഴിവുദിവസങ്ങളില്‍ നേരംപോക്കിന് ആദ്യം ഓടിപോകുന്നത് നാട്ടുകാരുടെ അടുത്തേക്കാണ്. അവിടെ ഒത്തു കൂടി നാട്ടുവിശേഷം പറയാന്‍ വല്ലാത്തൊരു സുഖം തന്നെ. ഇന്നലെ കിട്ടിയ അവധിക്ക് നേരേ വെച്ച് പിടിച്ചത് റൂവിയിലെ യൂസുഫ്ച്ചാന്‍റെ കഫ്ത്തീരിയയിലേക്കാണ്. കലത്തപ്പവും, കരിമ്പ് ജൂസും, ഇളനീരും വടപാവും വില്‍ക്കുന്ന യൂസുഫ്ച്ചന്‍റെ കടയുടെ മുമ്പില്‍ ഇരുന്നപ്പോള്‍ നാട്ടിലെ ഹസൈനാറിന്‍റെ ബന്ധേ നവാസ് ഹോട്ടലിന്‍റെ മുമ്പിലെത്തിയ പ്രതീതീ. സേക്കാല്‍ച്ചയും, ശരീഫും, അമ്മിച്ചയും, യൂസുഫ്ച്ചയും കൂടെയുള്ള നാട്ടിലെ പഞ്ചാതിഗെ. എല്ലാമറിയാനുള്ള ഷരീഫിന്‍റെ ആകാംക്ഷ , ഒരു ദിവസം മുമ്പ് നാട്ടില്‍ നിന്നും തിരിച്ചെത്തിയ അമ്മിച്ചയുടെ നാട്ടു വാര്‍ത്ത, ഇടക്കീടക്ക് ഞാനി നാട്ടുകാരനേയല്ല എന്ന മട്ടിലുള്ള ഈച്ചുച്ചയുടെ തമാശ, നാട്ടിലെ പഴയ കാര്യം പറയുമ്പോള്‍ അന്ന് ഞാനാ നാട്ടുകാരനായിരുന്നു എന്ന് പറയുന്ന സേക്കാല്‍ച്ച അങ്ങനെ എല്ലാവരും ഒത്തു കൂടിയ സുന്ദര മുഹൂര്‍ത്ഥങ്ങള്‍. അങ്ങനെ അടുത്ത അവധിക്ക് കൂടാമെന്ന് പറഞ്ഞ് യാത്രയായി.

പ്രിയപ്പെട്ട കൂട്ടുകാരന്‍

ഇത് നാരയണ ഏദാര്‍, എന്‍റെ ആത്മാര്‍ത്ഥ സുഹൃത്ത്, സഹോദര തുല്യന്‍ രാഷ്ട്രീയ ഗുരു, റോള്‍ മോഡല്‍ എന്ന് മാത്രമല്ല എന്‍റെ എല്ല നന്മയുടെ വഴികളില്‍ പ്രചോദനമായും പ്രോത്സാഹനമായും,സഹായിയായും ഇദ്ദേഹമുണ്ടായിരുന്നു. എനിക്ക് അദ്ദേഹത്തെ ഇഷ്ടപ്പെടാനും കൂട്ടുകൂടാനും കാരണം അദ്ദേഹത്തിന്‍റെ സൗമ്യസ്വഭാവവും സത്യസന്ധതയുമായിരുന്നു. എല്ലാവരെയും ബഹുമാനിക്കുന്ന എന്നും തമാശ പറയുന്ന നാരയണനെ കുട്ടികള്‍ക്ക് പോലും വല്യ ഇഷ്ടമാണ്. കുട്ടികളോടൊത്ത് കുസൃതിയോടെ അവരിലൊരാളായി കളിച്ച് ചിരിച്ച് നടക്കുന്ന അദ്ദേഹത്തേ കാണുമ്പോള്‍ പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. മതങ്ങള്‍ക്കപ്പുറമുള്ള മനുശ്യ നന്മയെയും , സംസ്ക്കാരത്തെയും എനിക്ക് കാണിച്ചും പടിപ്പിച്ചും തന്ന ഇദ്ദേഹത്തോടെനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടാണ് ഉള്ളത്. ഇല്ലായ്മയുടെ കാലത്ത് ആ കൈയ്യില്‍ നിന്നും ഒരുപാട് വാങ്ങി ചെലവഴിച്ചിട്ടും കഴിച്ചിട്ടുമുണ്ടെങ്കിലും ഉള്ള സമയത്ത് തിരിച്ച് നല്‍കിയിട്ടും, വാങ്ങാന്‍ നിര്‍ബന്ധിച്ചിട്ടും തിരിച്ച് വാങ്ങിയിട്ടില്ല. ഞങ്ങളുടെ വാര്‍ഡ് മെമ്പറായിരുന്ന ഇദ്ദേഹം അഴിമതിയുടെ കറപുളരാത്ത ഒരു നേതാവായിരുന്നു. നിശ്കളങ്കനും എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന ഇദ്ദേഹത്തെ പലരും പറ്റിക്കുന്നത് കാണുമ്പോള്‍ പലപ്പോഴും ഇടപെടെണ്ടി വന്നിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അടിയുറച്ച് വിശ്വസിക്കുന്ന അദ്ദേഹത്തിന് പാര്‍ട്ടിയൊരു ജീവവായു പോലെയാണ്. പാര്‍ട്ടി നേതാക്കള്‍ ഒരാവേശവുമാണ്. വര്‍ഷങ്ങളായി സാമൂഹിക പ്രവര്‍ത്തന രംഗത്തും, കായിക-കലാ രംഗത്തും നിറസാനിധ്യമായ നാരയണനോട് ജാതി മത വിത്യാസമില്ലാതെ നാട്ടുകാര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. പൈവളികെയില്‍ ഇത്രയും ജനപ്രിയനും, സാധാരണക്കാരില്‍ സാധരണക്കാരനുമായ വേറൊരു നേതാവുണ്ടോ എന്നത് സംശയമാണ്. ഞങ്ങളുടെ വാര്‍ഡില്‍ വികസന വിപ്ളവം തീര്‍ത്ത പ്രിയ നേതാവിന് അഭിവാദ്യങ്ങള്‍.

സേല്‍സ്മാന്‍ അഥവ,ഇരിക്കാന്‍ മറന്നവര്‍

പ്രയാസം മറക്കുന്ന പ്രവാസി... ******** ************ ******** ഇരിക്കാനും നിക്കാനും സമരം ചെയ്തിരുന്ന നാട്ടില്‍ നിന്നും, പിടിച്ച് നില്‍ക്കാന്‍ പാടുപെടുന്ന ചുട്ടു പൊള്ളുന്ന നാട്ടിലെത്തിയപ്പോള്‍, നാട്ടില്‍ ഇരുന്നു കൊന്‍ടുള്ള ജോലി, ഇരിപ്പിന്‍റെ മടുപ്പകറ്റാന്‍ വൈകുന്നേരങ്ങളില്‍ ഒഴിഞ്ഞ പാടങ്ങളിലെ കളികള്‍. കുടുംബങ്ങളിലെ ദുഃഖങ്ങളിലും സന്തോഷങ്ങളിലും പന്ക് ചേരല്‍, ആഘോഷങ്ങളിലെ സാനിദ്ധ്യം, എന്നും ഉത്സവമായിരുന്ന ജീവിതത്തില്‍ നിന്നുമാണ് വീന്‍ടും പ്രവസത്തിലെക്ക പലരെയും പോലെ എന്നെയും പറിച്ച് നട്ടത്. പറയാന്‍ തക്ക ഒരു വെള്ളക്കോളര്‍ ജോലിതന്നെയായിരുന്നു, സെയില്‍സ്മാന്‍. ഗള്‍ഫില്‍ വന്ന ശേഷം തോന്നിയ ഒരു സംശയം, ഇവിടെ ഇരിക്കാര്ന്‍ പറ്റാത്ത ജോലിക്കാരെ പറയുന്ന പേരാണോ സെയില്‍സ്മാന്‍, കാരണം ഇവിടെ ഇന്‍ഡോര്‍ സെയില്‍സ്മാന്‍മാരില്‍ മിക്കവര്‍ക്കും ഇരിക്കാന്‍ അവകാശമില്ല, അല്ലെന്‍കില്‍ കിട്ടുന്നില്ല, അതിന് സൗകര്യവുമില്ല. ആളൊഴിഞ്ഞ് ഇരിക്കാമെന്ന് കരുതുകയാണെന്‍കില്‍ ഇവിടെയെന്നും പെരുന്നാളായത് കൊന്‍ട് പൂട്ടി താക്കോല്‍ വയ്ക്കും വരെ ആളൊഴിയാറില്ല. ആദ്യമാദ്യം ദിവസം പത്തോ പന്ത്രന്‍ടോ മണിക്കുറുകളുള്ള നില്‍പുകള്‍ ബുദ്ധിമുട്ടായി. എല്ലാവരെയും പോലെ പിന്നെയതൊരു ശീലമായി. ഇരിക്കണമെന്‍കില്‍ ജോലി കഴിഞ്ഞ് താമസ സ്ഥലത്തെത്തണം. അതിലാരും ഇവിടെ പരിഭവിച്ചത് കന്‍ടിട്ടില്ല. നമ്മളെക്കാള്‍ എത്രയെ വിശമം പിടിച്ച് കൊടും ചൂടത്ത് തലയിലെ വിയര്‍പ്പ് കാലിലെ ഷൂവില്‍ നിറച്ചു് പണിയെടുക്കുന്ന കെട്ടിട ജോലിക്കരെയും, ഔട്ട് ഫാനുകള്‍ പോലും ശരിക്കും വര്‍ക്ക് ചെയ്യാത്ത കിച്ചനുകളില്‍ തുച്ഛമായ ശമ്പളത്തിന് ജീവിതം തള്ളി നീക്കുന്ന ഹോട്ടല്‍ ജീവനക്കാരെയും, മുടികള്‍ കരിഞ്ഞ് പോകുന്ന ചൂടില്‍ സൈക്കളിലും, ചുമന്നും വെള്ളം കൊന്‍ട് പോകുന്ന ടെലിവറി ബോയ്കളുമായ പ്രവാസി സഹോദരങ്ങളെ കാണുമ്പോള്‍ നമുക്കെന്ത് പരിഭവം, കിട്ടിയ അനുഗ്രഹത്തിന് നന്ദിയല്ലാതെ.

ബാലകൃഷ്ണന്‍റെ തുളുനാടന്‍ യാത്ര

മാതൃഭൂമിയിലെ യാത്രയില്‍ കെ. ബാലകൃഷ്ണന്‍റെ തുളുനാടന്‍ വിവരണം ഭാഷകളുടെ, സംസ്‌കാരങ്ങളുടെ, രുചികളുടെ വൈവിധ്യമാണ് കാസര്‍കോടിന്റെ സവിശേഷത. കേരള-കൊങ്കണപാതയിലെ ഏറ്റവും വലിയ പാലങ്ങളിലൊന്നായ നേത്രാവതിപാലം കടന്ന,് മഞ്ചേശ്വരവും ഉപ്പളയും കുമ്പളയും ഹൊസ്സങ്കടിയുമെല്ലാം കടന്ന് കാസര്‍കോട്ടെത്തുമ്പോഴേക്കും കണ്ണും കാതും നിറയും. വൈവിധ്യത്തിന്റെയും പാരസ്പര്യത്തിന്റെയും നിറവുകള്‍. കന്നടയും തുളുവും ഉറുദുവും ഹിന്ദിയും തെലുഗും മറാത്തിയും മലയാളവും മൊഴികള്‍ ഏറിയും കുറഞ്ഞും കാതില്‍ പതിയും. ജൈനരും ബുദ്ധമതക്കാരും ബ്രാഹ്മണരും മാത്രമല്ല മധ്യേഷ്യക്കാരുമെല്ലാം കടന്നുവന്നത് നേത്രാവതി തീരത്തുകൂടി, അഥവാ നേത്രാവതിയിലൂടെയാവണം. ചന്ദ്രഗുപ്തമൗര്യന്‍ ഭദ്രബാഹുവിനോടും അനവധി അനുയായികളോടുമൊപ്പം ജൈനമത പ്രചാരണത്തിനായി തെക്കോട്ടു സഞ്ചരിച്ച് എത്തിയത് സൗത്ത് കനറാമേഖലയിലാണ്. മഞ്ചേശ്വരത്തുനിന്നും ജൈനര്‍ മഹാഭൂരിപക്ഷവും കര്‍ണാടകത്തിലേക്ക് കുടിയേറിയെങ്കിലും നൂറ്റാണ്ടുകള്‍ പഴക്കമുള്ള രണ്ട് ജൈനബസതികള്‍ - പത്മാവതിയെയും വര്‍ധമാന മഹാവീരനെയും പ്രതിഷ്ഠിച്ച ചതുര്‍മുഖ ജൈനബസതി ഉള്‍പ്പെടെ - മഞ്ചേശ്വരത്തുണ്ട്. ഏതാനും ജൈനകുടുംബങ്ങളും. ഉദ്യാവരയിലെ തമ്മദൈവഗലുവിന്റെയും അണ്ണദൈവഗലുവിന്റെയും ക്ഷേത്രം മതസൗഹാര്‍ദ്ദത്തിന്റെ ഉദാത്തതയെ വിളംബരം ചെയ്തു നില്‍ക്കുന്നു. അവിടുത്തെ ദൈവംകെട്ടിന് മുസ്ലീങ്ങളെ ഉദ്യാവരപള്ളിയില്‍ ചെന്ന് ക്ഷണിക്കണം. പഞ്ചാരക്കലവുമായി മുസ്ലീങ്ങള്‍ സ്വീകരിക്കും. ദൈവഗലുവിനെ കാണാന്‍ വിശിഷ്ടമായ ഇരിപ്പിടത്തില്‍ 'സിംഹാസനകട്ട'യില്‍ത്തന്നെ സ്ഥാനവും കിട്ടും. ഉദ്യാവര ജമാ അത്ത് പള്ളിയിലെ ചടങ്ങുകള്‍ക്ക് തിരിച്ചും ക്ഷണവും ആതിഥ്യവും... ബങ്കര മഞ്ചേശ്വരത്തെ കമ്പളക്കൂട്ടം ഇരു സംസ്ഥാനത്തെയും ആയിരങ്ങളെ ആകര്‍ഷിക്കുന്നു. ഒന്നാം വിളവെടുപ്പിനും രണ്ടാം വിള ഇറക്കലിനും ഇടയിലാണ് മഞ്ചേശ്വരത്തിന്റെ കാര്‍ഷിക ഉത്സവം- പോത്തോട്ടം.... പിന്നെ അനന്തപുരത്തെ അനന്തപത്മനാഭ ക്ഷേത്രം. കുമ്പളയില്‍ നിന്നും നായ്ക്കാപ്പിലെത്തിയാല്‍പ്പിന്നെ അനന്തേശ്വരത്തെത്താന്‍ അധികം ദൂരമില്ല. തടാകത്തിനു നടുവില്‍ ഒരു ക്ഷേത്രം. തടാകവുമായി ചേര്‍ന്ന് ഒരു ഗുഹ. ആ ഗുഹയിലൂടെയാണ് പണ്ട് ഉണ്ണിക്കണ്ണന്‍ രക്ഷപ്പെട്ടത്. തപസ്സനുഷ്ഠിച്ചുകൊണ്ടിരുന്ന വില്വമംഗലം സ്വാമിയാര്‍ വഴക്ക് പറഞ്ഞപ്പോള്‍ അന്തര്‍ധാനം ചെയ്ത ആ പയ്യനത്രേ തെക്ക് ദേശത്ത് കൊടുംകാട്ടില്‍ പ്രത്യക്ഷനായത്. അതോടെ കാട് അനന്തന്‍കാടും പിന്നെ തിരുവനന്തപുരവുമായി എന്ന് ഐതിഹ്യം. തെക്ക് ശ്രീ പത്മനാഭസ്വാമി ക്ഷേത്രംപോലെ വടക്കനതിര്‍ത്തിയില്‍ അനന്തപത്മനാഭ ക്ഷേത്രം. കുമ്പളയില്‍ നിന്ന് ബന്ദിയോട് വഴി നയാ ബസാറിലും അവിടെനിന്ന് കൈക്കമ്പ, ബേക്കൂര്‍ വഴി ജോഡ്ക്കല്ലിലുമെത്താം. അവിടെയാണ് നരസണ്ണന്മാര്‍, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എങ്ങുനിന്നോ എത്തിയ 'പ്രവാചക'ന്മാര്‍. ജോഡ്കല്‍ കോളനിയില്‍ കഴിയുന്ന നരസണ്ണന്മാര്‍ വ്യത്യസ്ത ഭാഷക്കാരാണ്. മറാത്തിയും തെലുഗും തുളുവും കന്നടയും കൊങ്കിണിയും മലയാളവും... വ്യത്യസ്ത ഭാഷക്കാരാണെങ്കിലും അവര്‍ക്കിപ്പോള്‍ കല്ലുരുട്ടിയും പഞ്ചുരുളിയും ഗുളികനും ഭൈരവനുമെല്ലാം ദൈവങ്ങളായുണ്ട്. ദൈവംകെട്ടുമുണ്ട്. വീടുകള്‍തോറും നടന്ന് ഫലപ്രവചനം നടത്തുന്നവര്‍... ദക്ഷിണ കാനറയിലെ പ്രധാന ആദിവാസിഗോത്രമായിരുന്ന കൊറഗരുടെ കോളനികള്‍ ബദിയഡുക്കയിലാണ്. അത്യന്തം ദയനീയമായ ജീവിത സാഹചര്യങ്ങളില്‍ കഴിയുന്ന മണ്ണിന്റെ മക്കള്‍.... എല്ലാം പിന്നിട്ട് കാസര്‍ക്കോട്ടെത്തുമ്പോള്‍ മാലിക് ദിനാര്‍ പള്ളിയാണ് പ്രധാന ആകര്‍ഷണം. മക്കത്ത്‌പോയ പെരുമാള്‍ അയച്ച ഇസ്ലാമിക് മിഷന്‍. മാലിക് ദിനാര്‍ കൊടുങ്ങല്ലൂരില്‍ പള്ളി പണിതശേഷം എത്തിയത് കാസര്‍കോട്ടാണ്. അവിടെവെച്ചുതന്നെ അന്ത്യവും സംഭവിച്ചു. പള്ളിയോടനുബന്ധിച്ച് മാലിക് ദിനാറിന്റെ മഖാം.നൂറ്റാണ്ടുകള്‍പ്പുറത്തെ മണ്‍മറഞ്ഞുപോയവരുടെ കുഴിമാടങ്ങള്‍; അവയ്ക്കുമേല്‍ മീസാന്‍ കല്ലുകള്‍.... പിന്നെ ഉരുവിന്റെയും (മഞ്ചു) 'ബ്ലേക്കി'ന്റെയും മാപ്പിളത്തൊപ്പിയുടെയും സ്മൃതിയലകളുയരുന്ന മനോഹരിയായ ചന്ദ്രഗിരിപ്പുഴ.... കോട്ടകളും കോട്ടയോന്മാരും കോട്ടച്ചേരികളും.... കാസര്‍കോട് ഒരു കവാടമാണ്. കടന്നുവരവിന്റെ കവാടം; കടന്നുപോക്കിന്റെ കവാടമല്ല. കടന്നുവന്നവരും അവരുടെ സംസ്‌കാരവും ഏറെക്കുറെ അവിടെത്തന്നെ സ്ഥായി നേടിയ നാട്. വിജയനഗരസാമ്രാജ്യം, ഇക്കേരി നായ്ക്കന്മാര്‍, ബേഡന്നൂര്‍ നായ്ക്കന്മാര്‍, ഹൈദരാലി- ടിപ്പുസുല്‍ത്താന്‍-ഇവരുടെ പടയോട്ടങ്ങളും അധിനിവേശവുമാണ് കന്നട, തുളു, മലയാളം, ഭാഷകള്‍ക്ക് പുറമെയുള്ള ഭാഷകളെ ഇവിടെ കൊണ്ടുവന്നതും ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമിയാക്കിയതും. തെയ്യങ്ങള്‍ കടന്നുവന്നതും ഈ കവാടത്തിലൂടെ തന്നെ. തുളുനാട് പണ്ട് ബോംബെ പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന സൗത്ത്കാനറാ ജില്ലയിലെ ബേക്കലം താലൂക്കായിരുന്നു. ബേക്കല്‍ എന്ന തുളുനാടന്‍ റവന്യൂ മേഖലയിലെ ഒരു ഗ്രാമമത്രേ കാഞ്ഞിര എന്ന കാസര്‍ക്കോട്. 1972ല്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുമായി ശ്രീരംഗപട്ടണം ഉടമ്പടിയുണ്ടാക്കിയപ്പോഴും മൈസൂര്‍ സുല്‍ത്താന്‍ തുളുനാട് കൈവിട്ടില്ല. 1799ല്‍ ടിപ്പു മരിച്ചശേഷം മാത്രമാണ് തുളുനാട് കമ്പനിക്ക് അധീനമായത്. കോലത്തിരികള്‍, കുമ്പള രാജവംശം എന്നിവരുടെ ഭരണം, വിജയനഗര-ഇക്കേരി-ബേഡന്നൂര്‍, മൈസൂര്‍ സുല്‍ത്താന്മാര്‍, ഈസ്റ്റിന്ത്യാ കമ്പനി എന്നിവരുടെ അധിനിവേശം - ഈ കുടിയേറ്റങ്ങളും പടയോട്ടങ്ങളുമാണ് തുളുനാടിനെ സംസ്‌ക്കാര സങ്കരഭൂമിയായി മാറ്റിയത്. മഞ്ചേശ്വരത്തുനിന്ന് കാസര്‍കോട്ടേക്കുള്ള വഴിയില്‍ ഉപ്പളയിലെത്തിയാല്‍ ഹനഫികളെ കാണാം. ടിപ്പുവിന്റെ പടക്കൊപ്പം എത്തിയവരാണ് ഹനഫികള്‍ അഥവാ തുല്‍ക്കന്മാര്‍. ലോകത്തെവിടെ ഒരു ഉരു മുങ്ങിയാലും ഉപ്പള നടുങ്ങും. ഏതെങ്കിലും ഉപ്പളക്കാരന്‍ ആ ഉരുവില്‍ പണിക്കാരനായി ഉണ്ടായേക്കാം. ഉരുവില്‍ അല്ലെങ്കില്‍ കപ്പലില്‍ പണി. പേരുകേട്ട തുഴച്ചില്‍ക്കാരുമാണവര്‍. ഹിന്ദുസ്ഥാനി മുസ്ലീങ്ങളായ അവര്‍ എസ്.എസ്.എല്‍.സി. തോറ്റ സര്‍ട്ടിഫിക്കറ്റുംകൊണ്ട് മുംെബെക്ക് കടക്കും. എളുപ്പം ജോലി സമ്പാദിക്കും. ഉപ്പളയിലെ ചെറുപ്പക്കാരില്‍ അധികവും ആ തൊഴിലിലായിരുന്നു മുമ്പ്.

സുന്നത്ത് മങ്ങാലം

ഇന്ന് വീട്ടിലേക്ക് വിളിച്ചപ്പോഴാണ് ഭാര്യ വീണ്ടും ആ കാര്യം ഓര്‍മ്മിപ്പിച്ചത്, മോന് ബയസ്സ് നാലായി സുന്നത്ത് ഇരുത്തണ്ടേ...? ഹും പതിവ് പോലെ ഞാന് മൂളി ഫോണ്‍ കട്ട് ചെയ്തു. മസ്ക്കറ്റിലെ താമസ മുറിയുടെ വെളിയിലെ വരാന്തയിലിരുന്ന് പലതും ഞാന്‍ ഓര്‍ത്തു . ഇവിടെ ഒറ്റയ്ക്കിരുന്നാല്‍ ഞാന്‍ പഴയകാര്യങ്ങള്‍ പലതും ഓര്‍ക്കും എന്തെങ്കിലും കുത്തിക്കുറിക്കും. എന്‍റെ ഈ അസുഖമറിയാവുന്നത് കൊണ്ട് കൂട്ടുകാരാരും ശല്യം ചെയ്യാന്‍ വരില്ല. പണി കഴിഞ്ഞ് വന്നാല്‍ ഈ കസേര എനിക്കായി ഒഴിഞ്ഞ് കിടക്കും. എന്‍റെ ഓര്‍മ്മകള്‍ ഇരുപത് വര്‍ഷം പിന്നിലോട്ട് പോയി. നാളെയാണെന്നെയും രണ്ട് അനിയന്‍മാരെയും സുന്നത്ത ചെയ്യുന്നത്. അടുത്ത ബന്ധുക്കള്‍ തലേദിവസം തന്നെ വീട്ടിലെത്തിയിട്ടുണ്ട്. ഇനി കുറേ ദിവസം കിടന്നവിടെ നിന്ന് എഴുനേല്‍ക്കാന്‍ പറ്റില്ല. അത് കൊണ്ട് ഞങ്ങളോടി കളിക്കൂകയാണ്. 'ഇന്ന് കളിച്ചോ, നാളെ നിന്‍റെ കൊക്കിഞ്ഞി മുറിച്ചാല്‍ കളിക്കോനി കയ്യാല'' അപ്പുറത്ത് വീട്ടിലെ പെണ്ണുങ്ങള്‍ വിളിച്ച് പറഞ്ഞു. എനിക്ക് നാണമായി. എന്‍റെ കൂട്ടുകാരായ അമ്മായിന്‍റെ മക്കളുടെ സുന്നത്ത് ആദ്യമേ ചെയ്തിരുന്നു. വേദനയെപറ്റിയറിയാന്‍ അവരോട് ഞാന്‍ ചോദിച്ചു, കൊറേ നൊമ്പലാന്നാ.?. ആസത്രേല്‍ അത്ര അറീന്നില്ല പൊരേല്‍ ഇര്ത്തിയങ്ക് കൊറച്ച നൊമ്പലം അറീന്ന് അവര് പറഞ്ഞു. എന്നേ ആശുപത്രിയില്‍ ചെയ്താല്‍ മതിയായിരുന്നു ഞാന്‍ വേദനയോടെയോര്‍ത്തു. രാത്രിയെനിക്ക് ഉറക്കം വന്നില്ല. രാവിലെ അയല്‍വാസികളക്കേ വീട്ടിലെത്തി. ഞങ്ങളോട് കുളിച്ച് വരാന്‍ പറഞ്ഞു. കുളിച്ച് കൈലിയുടുത്ത് വെളിയില്‍ വന്നു. വെളിയില്‍ ആളുകള്‍ക്ക് നടുവില്‍ പരിചയമില്ലാത്ത ഒരാള്‍ ഇരുന്നിട്ടുണ്ട്. അയാളാണ് വസാവ് എന്ന് ആരോ എന്‍റെ കാതില്‍ പറഞ്ഞു. അറുക്കാന്‍ കൊണ്ട് പോകുന്ന പോത്തുകള്‍ അറവുകാരനേ നോക്കുന്നത് പോലെ ഞാന്‍ ദയനീയതയോടെ അയാളുടെ മുഖത്ത് നോക്കി. ഞാനിതെത്ര കണ്ടതാ എന്ന ഭാവത്തോടെ അയാളെന്‍റെ മുഖത്ത് നോക്കി ചിരിച്ചു. സമയമായല്ലേ തുടങ്ങാം അയാളുടെ പറച്ചില്‍ കേട്ട് എന്‍റെ ഉള്ള് നടുങ്ങി . വീട്ടിനടുത്തുള്ള അബ്ബച്ച എന്നയാളും അയാളുമെന്‍റെ അടുത്ത് വന്നു. എന്നും ചിരിച്ച് വരുന്ന അബ്ബച്ച ഒരു ദാക്ഷ്യണ്യയവുമില്ലാതെ എന്‍റെ കൈലി ഊരി. രണ്ട് തുടകള്‍ളെയും ബലമായി അകത്തിപിടിച്ചു. എന്നിട്ടെന്നേ നോക്കി ചിരിച്ചു. അതൊരു കൊലചിരിയായി എനിക്ക് തോന്നി. വസാവു ഒരു കട്ടര്‍ എടുത്ത് എന്‍റെ കൊക്കിഞ്ഞിയെ പിടിച്ചു. ഇപ്പോളെനിക്ക് കൊക്കിഞ്ഞി കാണാന്‍ വയ്യ എന്‍റെ തലയും ഉയര്‍ത്തിപിടിച്ചിട്ടുണ്ട്. വേദന കൊണ്ട് ഞാന്‍ പുളഞ്ഞു. അബ്ബച്ചയുടെ പിടിയും മുറുകി. എല്ലാം കഴിഞ്ഞ് ഞാന്‍ നോക്കുമ്പോള്‍ എന്‍റെ കൊക്കിഞ്ഞിക്ക് വെള്ളതുണി ചുറ്റിയിട്ടുണ്ട്. അതില്‍ ചോരയുടെ പാടും കാണാം. നിലത്ത് പിരിച്ച ഓലപായയില്‍ നടുഭാഗം അരക്കയര്‍ കൊണ്ട് പക്കാസില്‍ (കഴുക്കോലില്‍) വലിച്ച് കെട്ടിയ പുതപ്പിനടിയില്‍ എന്നെ കിടത്തി. കൂടെ തൊട്ടപ്പുറത്ത് അനുജന്‍മാരെയും. പലരും വന്ന് സമ്മാനങ്ങള്‍ ഞങ്ങള്‍ക്ക് തന്നു. പലരും കൊണ്ട് വന്ന പലഹാരങ്ങള്‍ വീട്ടില്‍ കുന്നുകൂടി. കാണാന്‍ വന്ന പലരും ഞങ്ങളുടെ പുതപ്പ് പൊക്കി നോക്കി എനിക്ക് വേദനയുടെ കൂടെ നാണവുമായി. കാല് അനക്കാന്‍ പാടില്ല എന്ന് പലരും ആജ്ഞാപിച്ചു. കാല് അനക്കിയാല്‍ ചോര പൊട്ടുമെന്ന് പറഞ്ഞ് പേടിപ്പിച്ചു. മൂന്ന് ദിവസം അനങ്ങാതെ കിടക്കണമെന്ന ഉപദേശവും. രാത്രി ഞങ്ങള്‍ ഉറക്കത്തില്‍ അനങ്ങാതിരിക്കാന്‍ കാക്കയും നെരഗരെ(അയല്‍)ക്കാരനും കാവല്‍ നിന്നു. ഇനിയാര്‍ക്കും കൊക്കി കാണിക്കില്ല എന്ന് വിചാരിച്ചു. അപ്പോഴുണ്ട് അടുത്ത വീട്ടിലെ പെണ്ണുങ്ങള്‍ ലഡുവുമായി വരുന്നു. പുള്ളിക്കാരത്തിക്കും കാണണം. ഞാന്‍ നാണത്തോടെ പറഞ്ഞു പറ്റില്ല. അപ്പോളവര് പറയുകയാണ് '' ആയി പുത്തുകട്ടെ ഒരിക്കോ പെമ്മിഞ്ഞി കാണിച്ചിറ്'', എനിക്കാണെങ്കില്‍ ദേശ്യവും വന്നു. അവര് എന്‍റെ എതിര്‍പ്പിനെ വകവെക്കാതെ പുതപ്പ് പൊക്കി നോക്കി. അവിടെയുള്ളവരൊക്കേ ചിരിച്ചു. അവര് പറഞ്ഞു ''പുണ്ണ് ഒണങ്ങോളം തേങ്ങയിട്ട കറി കൊട്ക്കണ്ട, മൊളവുച്ചാര്‍ കൊടുത്തങ്ക് മതി. മൂന്നാം ദിവസം പുണ്ണ് കഴുകാന്‍ തുടങ്ങും, അണുനാശിനി പൊടിയിട്ട വെള്ളത്തില്‍ കഴുകി കെട്ടഴിച്ചു. ധാരധാരയായി വെള്ളമൊഴിച്ച് തുണിയഴിക്കുമ്പോഴും നല്ല വേദന തോന്നി. പിന്നെ ഞങ്ങളുടെ നടത്തം കൈലിയുടെ തുമ്പ് കഴുത്തില്‍ കെട്ടി കൊക്കിഞ്ഞിക്ക് തുണി മുട്ടാതിരിക്കാന്‍ കാലും അകഴിത്തി പിടിച്ചാണ്. ഏഴാം നാള്‍ രാത്രി കുറച്ച് പേര് വീട്ടില്‍ വന്നു കൈമുട്ടും പാട്ടും പാടി ഭക്ഷണവും കഴിച്ച് പോയി. സുന്നത്തിരുത്തിയ സമയത്താണ് പല കുട്ടികളും തടി വയ്ക്കുന്നത്. വീട്ടിലും ബന്ധു വീടുകളിലെയും കൂട്ടിലെ കോഴികളൊക്കേ ഞങ്ങള്‍ക്ക് കറിയായി വന്നിട്ടും ഞങ്ങള്‍ തടി വച്ചില്ല. വന്നവര്‍ പറഞ്ഞു ഈ പുള്ളര്‍ ദാത്താന്നില്ല. അങ്ങന്നെയുണ്ട്. അങ്ങനെ ഞങ്ങളുടെ കല്യാണ നാള്‍ തീരുമാനിച്ചു. പല സ്ഥലങ്ങളിലും സുന്നത്ത് കല്യാണം എന്ന് പറയുന്നത് സുന്നത്തിരുത്തുന്ന ദിവസത്തേയാണ്. അന്ന് വിഭവ സമൃദമായ സദ്യനല്‍കും. ഞങ്ങള്‍ കാസറഗോഡ്കാര്‍ അങ്ങനെയല്ല . കുളിപ്പിക്കാനും, പള്ളിയിലും കൊണ്ട് പോകുന്ന ദിവസത്തേയാണ് സുന്നത്ത് കല്യാണം എന്ന് പറയുന്നത്. അത് ആഘോഷത്തോടെ കൊണ്ടാടും. വീട്ടില്‍ കവുങ്ങും മുളയും കെട്ടി ഓലപന്തലൊരുങ്ങി. നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ചു. തലേന്ന് രാത്രി വീട്ടില്‍ പെട്രോമാക്സ് വെളിച്ചത്തില്‍ ഞങ്ങളുടെ കൈയ്യില്‍ മൈലാഞ്ചി വച്ചു. ചുറ്റുമിരുന്ന് കൈമുട്ടും പാട്ടും തുടങ്ങി മാണിക്ക മാണിമുത്തു മുഹമ്മദിനേയാ..... കൂടെയുള്ളവര്‍ ഏറ്റുപാടി, താളം മുറുകി. പഴയ പാട്ടുകാര്‍ അവരുടെ കഴിവുകള്‍ പുറത്തെടുത്തു. പാതിരാത്രി വരെ പാട്ട് നീണ്ടു. ഞങ്ങളുടെ കണ്ണില്‍ ഉറക്കം വന്നു. അത് കണ്ട് ഒരു കാരണവര്‍ പറഞ്ഞു കിടാക്കോ ഒര്‍ക്ക് തൂങ്ങ്ന്ന് എനി ബാക്കി നാളെ. അങ്ങനെ അന്നത്തെ ബഹളം കഴിഞ്ഞു. സഭയെല്ലാം നവരോടും സകലരനുവാദം തരൂവീന് സഭാ വീട്ടിലേ പുതുമാരന്‍ കുളിക്കാന്‍ പോന്നേ... കൈകൊട്ടി പാട്ടുകാര്‍ പാട്ട് പാടുന്നു. കൂടെയുള്ളവര്‍ ഏറ്റ് പാടുന്നു. മഞ്ഞവെളളവും തേച്ച് കൈലിയും ബനിയനും ധരിച്ച് പുതിയാപ്പളമ്മാരായ ഞങ്ങളെ കുളിക്കാന്‍ കൊണ്ട് പോകുകയാണ്. അടുത്തുള്ള പൊതു കിണറിന്‍റെയോ ബന്ധു വീട്ടിലെ കിണറിന്‍റെയോ അരികിലാണ് കൊണ്ട് പോകുന്നത് . ഞങ്ങളെ കൊണ്ട് പോയത് പൈവളികെ ബജാറിലെ സര്‍ക്കാര്‍ കിണറ്റിനടുത്താണ്. കൂടെ വരുന്നവരുടെ കൈയ്യില്‍ കുളിച്ച് കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് ധരിക്കാനുള്ള പുതിയ വെള്ള തുണിയും, ബനിയനും തൊപ്പിയുമുണ്ട്. കുളിപ്പിച്ച് കഴിഞ്ഞ് പുതിയ തുണിയുടുത്ത് പാട്ടിന്‍റെ അകമ്പടിയോടെ ഞങ്ങള്‍ തിരിച്ച് യാത്രയായി. കുളിച്ച് കഴിഞ്ഞപ്പോള്‍ തന്നെ കിണറിനടുത്ത് ഗരീബ് നവാസ് ഹോട്ടലുള്ള ഖാദര്‍ച്ച ഞങ്ങള്‍ മൂന്നുപേര്‍ക്കും ഓരോരോ ഗ്ളാസ് പാല്‍ നല്‍കി. തിരിച്ച് യാത്ര അല്‍ ബുഷ്റ എന്ന വീടിന്‍റെ മുമ്പിലെത്തിയപ്പോള്‍ എല്ലാവര്‍ക്കും അവരുടെ വകയായി കുടിക്കാന്‍ സര്‍ബത്തും ലഭിച്ചു. വീട്ടിലെത്തിയപ്പോള്‍ ചുറ്റും കസേരകള്‍ വച്ച് അതിന് നടുവിലിരുത്തീ . ആ ചമയ്ക്കാന്‍ തൊട്ങ്ങാല്ലേ ആരോ വിളിച്ച് ചോദിച്ചു. ഞങ്ങള്‍ക്ക് വാങ്ങിയ പുതു വസ്ത്രങ്ങള്‍ അണീച്ചു. ചുറ്റുമിരുന്നവര്‍ കൈമുട്ടും പാട്ടും കൊഴുപ്പിച്ചു. ഇതിനിടെ പലരും ഞങ്ങളുടെ കഴുത്തില്‍ നോട്ട്മാലയിട്ടു. മറ്റു പലരും നോട്ട് വെച്ച് പേരെഴുതിയ കവറുകള്‍ ഞങ്ങളുടെ പോക്കറ്റില്‍ തിരുകി.അങ്ങിനെ ആ സുധിനം അവസാനിച്ചു. അതിന് ശേഷം പുതിയാപ്പിളന്‍മാരായ ഞങ്ങളെ പല കുടുംബവീട്ടുകാരും വിളിച്ചു വിരുന്നു നല്‍കി. ഇന്ന് വളരെ അപൂര്‍വമായാണ് ഇത്തരം സുന്നത്ത് കല്യാണങ്ങള്‍ നടത്തുന്നത്. ഇന്ന് ഓസനില്ല. ആശുപത്രിയില്‍ കൊണ്ട് പോയി ഓപറേഷന്‍ ചെയ്യും. എങ്കിലും പലരും ഇന്നും പാരമ്പര്യമായ ശൈലി കൊണ്ട് വരാന്‍ സുന്നത്ത് കല്യാണത്തിന്,കൈകൊട്ടിപ്പാട്ടുകാരെ വിളിക്കുന്നു.

മനസ്സില്‍ വിഷം കലര്‍ത്തിയ മംഗലാപുത്തേ ചിലര്‍

അടുത്ത കാലം മുതല്‍ മംഗലാപുരത്ത് ആരംഭിച്ച മതം നോക്കി അടുത്തറിയാവുന്നവരോട് പോലും സംസരിക്കാനോ പുഞ്ചിരിക്കാനോ പറ്റുന്ന സംസ്ക്കാരം വളരെ പരിതാപകരമാണ്. കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ മംഗലാപുരത്തുകാരനായ കൂട്ടുകാരന്‍ അവന്‍റെ അവന്‍റെ വീട്ടിലേക്ക് അത്യവശ്യമുള്ള സാധങ്ങള്‍ വാങ്ങി തന്നു അവന്‍റെ വീട് എനിക്ക് അറിയില്ലെന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ സ്ത്രീകള്‍ മാത്രമേ ഉള്ളു മംഗലാപുരത്ത് എവിടെ ചെന്ന് വിളിച്ചാലും അവര്‍ വന്ന് പാര്‍സല്‍ വാങ്ങുമെന്ന് പറഞ്ഞു. മംഗലാപുരത്തെ അവസ്ഥ അറിയാമായിരുന്നത് കൊന്‍ട് മാനഹാനി ഭയന്ന് വ്യസനം പൂര്‍വ്വം അവന്‍റെ പാര്‍സല്‍ എനിക്ക് ഉപേക്ഷിക്കേന്‍ടി വന്നു. കുറച്ച് കലം മുമ്പ് നാട്ടില്‍ പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന കാലത്ത്‌ രാത്രി എനിക്ക് അടുത്തറിയാവുന്ന ഒരു പെണ്‍ കുട്ടിയുടെ ഫോണ്‍ കോള്‍ വന്നു. അവളുടെ അപ്പന്‍ ഹോസ്പിറ്റലിലാണെന്നും നാളെ ഓപറേഷന്‍ ആയത് കൊന്‍ട് അത്യവശ്യമായി കുറേ രക്തം ആവശ്യമുന്‍ടെന്നും പറഞ്ഞ്. അയാള്‍ക്ക് ആറ് പെണ്‍കുട്ടികള്‍ മാത്രമാണുള്ളത്, ഇത് വരെ കുറേ രക്തം നല്‍കി കഴിഞ്ഞു.അത് ബന്ധുക്കളും പരിചയക്കാരും നല്‍കിയതാണ്. പെണ്‍ കുട്ടികളായത് കൊന്‍ട് ഇനിയെന്ത് ചെയ്യണമെന്നറിയില്ല അത് കൊന്‍ടാണ് വിളിച്ചതെന്ന് പറഞ്ഞു. അങ്ങനെ നാല് കൂട്ടുകാരെ വിളിച്ച് കാര്യഗൗരവം മനസ്സിലാക്കി രാവിലെ തന്നെ ബസ്സിനുള്ള കാശും നല്‍കി മംഗലാപുരത്തേക്കയച്ചു. ആ പെണ്‍കുട്ടി ഹോസ്പിറ്റലിനടുത്ത് കാത്ത് നില്‍കാമെന്നും പറഞ്ഞു. കൂട്ടുകാര്‍ അവിടെ എത്തി പെണ്‍കുട്ടികളോട് കാര്യത്തെ പറ്റി സംസാരിക്കുമ്പോള്‍ തന്നെ സാദാചാര കമ്മിറ്റിക്കാര്‍ ആ കുട്ടികളുടെ പിറകെ വട്ടമിട്ടു. കാര്യം പന്തിയല്ലെന്ന് തോന്നിയ കൂട്ടൂകാര്‍ രക്തം പോലും നല്‍കാതെ അവിടെന്ന് രക്ഷപ്പെട്ടു. പിന്നെ വേറേ കൂട്ടുകാരെ സംഘടിപ്പിക്കുമ്പോഴെക്കും രാക്തത്തിനും, ഓപറേഷനും കാത്ത് നില്‍ക്കാതെ ആ പിതാവ് യാത്ര ചെയ്തിരുന്നു.

ബ്യാരി ലിപിയില്ലാത്ത ഭാഷ (രവീന്ദ്രന്‍ രാവണേശ്വരം)

പത്രപ്രവര്‍ത്തകനും,ഗ്രന്ദകര്‍ത്താവുമായ രാവിന്ദ്രന്‍ രാവണേശ്വരത്തിന്‍റെ ബ്യാരി ലിപിയില്ലാത്ത ജീവിതങ്ങള്‍ എന്ന ലേഖനത്തില്‍ നിന്നും നല്ല മലയാളത്തില്‍ (നല്ല മലയാളം എന്ന് ഔദ്യോഗിക മലയാളം അവകാശപ്പെടുന്നത് എന്ന് പറഞ്ഞാല്‍ കൂടുതല്‍ ശരി) ‘എവിടെ’ എന്ന് പറയുന്നത് കാസര്‍കോട് എത്തിയാല്‍ ‘ഏട’ എന്നായിരിക്കും. ഇത് കാസര്‍കോട് പിന്നിട്ടാല്‍ ‘യോടെ’, ‘ഓടേ’ എന്ന് പരിണമിക്കും. എവിടെ പോകുന്നു എന്നത് യോടേ പോന്നേ എന്നാകും. മംഗലാപുരത്തേക്ക് എന്ന മലയാളം മൈക്കാല്‍ത്തേക്ക് എന്നാകും. മംഗലാപുരത്തിന്റെ മംഗലാപുരം ഭാഷ മംഗ്ലൂരു എന്നാണ്. എവിടെ എന്നത് യോടെയില്‍ എത്തുമ്പോള്‍ മലയാളം വഷളായി ഒടിഞ്ഞുകുത്തി വീഴുന്നതല്ല. മറ്റൊരു ഭാഷ ജനിക്കുകയാണ് ചെയ്യുന്നത്. ഒരു ഭാഷയില്‍നിന്നും മറ്റൊരുഭാഷയിലേക്ക് ഇത്രയേ മാറ്റമുള്ള എന്ന് തോന്നാം. ഇതിനെ ബ്യാരി ഭാഷയെന്നാണ് പറയുന്നത്. കാസര്‍കോട് നിന്നും വടക്കോട്ടേക്കുള്ള യാത്രയില്‍ നിങ്ങളുടെ കൂടെയാത്ര ചെയ്യുന്നവര്‍ സംസാരിക്കുന്നത് മലയാളമല്ല എന്ന് മനസിലാക്കുക. അത് കേട്ട് മലയാളത്തെ കുറ്റപ്പെടുത്തരുത്. കാസര്‍കോട് ഇലയില്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ “ഇലയും കൊണ്ട് ചാടണം’ എന്നാണ് ആക്ഷേപം. ‘ഇല സ്വയമെടുത്ത് കളയണം’ എന്നതിനെയാണ് ഈ രീതിയില്‍ പരിഹസിക്കപ്പെടുന്നത്. ബ്യാരി ഒരു ഭാഷയാണോ എന്ന തര്‍ക്കം ഏറെ വര്‍ഷങ്ങളായി ഭാഷാശാസ്ത്രത്തെ അലട്ടുകയാണ്. എങ്കില്‍ ‘മൊകണ്ടാ എടപെട്വണ്ണ’ എന്നതും മലയാളമാണല്ലോ എന്നാണ് പറയുന്നത്. ഇത് ഭാഷയുടെ പ്രാദേശിക വഴക്കമാണ് എന്നും ‘യോടേ പോന്നേ’ എന്നത് മലയാളമല്ല എന്നുമാണ് ബ്യാരി വാദികള്‍ വാദിക്കുന്നത്. ഹിന്ദിയുള്‍പ്പടെയുള്ള വലിയ ഭാഷകള്‍പോലും അപഭ്രംശഭാഷയുടെ പട്ടികയിലാണ്പെടുന്നത്. അതുപോലെ എന്തുകൊണ്ട് ബ്യാരിയെയും ഉള്‍പ്പെടുത്തികൂടാ എന്ന വാദമാണ് ബ്യാരികള്‍ നിരത്തുന്നത്. കന്നടഭാഷയിലും പ്രാദേശിക വകഭേദങ്ങള്‍ ഉണ്ട്. മംഗലാപുരത്തെ കന്നടയല്ല ബാംഗ്ലൂരുവില്‍ സംസാരിക്കുന്നത്. ബ്യാരി ഭാഷ സംസാരിക്കുന്ന ഒരു സമൂഹം തന്നെ തുളനാടിലുണ്ട്. അവരുടെ ജീവിതത്തിന്റെ ഭാഗമായ ജീവല്‍ഭാഷയാണ് ബ്യാരി. ഉഡുപ്പിമുതല്‍ കാസര്‍കോട് വരെയുള്ള തുളുനാട് മേഖലയില്‍ ചില ഗ്രാമങ്ങളില്‍ ജനങ്ങള്‍ സംസാരിക്കുന്നത് ഈ ഭാഷയാണ്. ബ്യാരി ഒരു മതമോ മതഭാഷയോ അല്ല. ഒരു സമൂഹം തന്നെയാണ്. അതിന് ചരിത്രപരമായ പശ്ചാത്തലമുണ്ട്. 2012ലെ മികച്ച ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ‘ബ്യാരി’ എന്ന സിനിമയിലെ പ്രമേയം ഈ ഭാഷയും അത് സംസാരിക്കുന്ന സമൂഹത്തിന്റെ ജീവിതവുമാണ് ആലേഖനം ചെയ്യുന്നത്. ഈ ചിത്രം ദേശീയ മുഖ്യധാരയില്‍ എത്തിപ്പെട്ടതോടെയാണ് ബ്യാരി ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്.അതിനു മുമ്പ് നീണ്ട മുറവിളിക്കും പ്രക്ഷോഭത്തിനും ശേഷം ബ്യാരിക്ക് ഒരു സാഹിത്യ അക്കാദമി കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയപ്പോള്‍ കര്‍ണാടകത്തില്‍ ബ്യാരിയോട് ഗൌരവത്തിലുള്ള സമീപനമുണ്ടായി. അതിനു മുമ്പ് അറബികള്‍ കച്ചവടത്തിന് വന്ന് കൊങ്ങിണി സ്ത്രീകളെ കല്യാണം കഴിച്ച് പ്രസവിച്ച ഭാഷയാണ് ബ്യാരി എന്ന അപഖ്യാതിയാണ് ബ്യാരിക്കുണ്ടായിരുന്നത്. അറബികള്‍ കച്ചവടത്തിന് വന്ന ദക്ഷിണകാനറ തീരദേശത്ത് താമസിച്ച് മലയാളം,കൊങ്ങിണി, കന്നട ഭാഷയില്‍പെട്ടവരെ കല്യാണം കഴിച്ച്ജീവിച്ചപ്പോള്‍ അവരുടെ അടുക്കളയില്‍ പിറന്ന ഭാഷയാണ് ബ്യാരി എന്ന് അപവാദം. ഈ അപവാദങ്ങള്‍ക്ക് മറുപടി പറഞ്ഞത് അക്കാദമിയും ബ്യാരി സിനിമയുമാണ്. ഡോ. സുശീല ഉപാധ്യായ, ബി. എം. ഇച്ചിലംകോട് എന്നിവര്‍ ബ്യാരിയുടെ ചരിത്രം പരിശോധിച്ച് ഗ്രന്ഥങ്ങള്‍ പ്രസിദ്ധപ്പെടുത്തിയതോടെ ബ്യാരി സമൂഹത്തില്‍ തല ഉയര്‍ത്തിനിന്നു, ലിപിയുടെ ഇരിപ്പിടമില്ലാതെ. ബ്യാരി ആര്, എന്ത് ബ്യാരി ഒരു സമൂഹവും ഭാഷയും സാഹിത്യവും ആയി വളര്‍ന്നത് എങ്ങനെയാണ്? ബ്യാരി എന്ന വാക്കിന്റെ അര്‍ഥം തുളു ഭാഷയില്‍ വ്യാപാരി എന്നാണ്. അറബിയില്‍ ബഹാരി എന്നാണ് വ്യാപാരിക്ക് പറയുന്ന വാക്ക്. തുളു, അറബി ബന്ധം വാക്കില്‍ തന്നെ പ്രകടമാണ്. ദക്ഷിണകാനറ മേഖലക്ക് നൂറ്റാണ്ടുകള്‍ മുമ്പ്തന്നെ അറബി നാടുകളുമായുണ്ടായ വ്യപാര ബന്ധമാണ് ബ്യാരികളുടെ ഉത്ഭവത്തിന് കാരണമെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നുണ്ട്. അറബികള്‍ മുസ്ലിംകളാണ്. മുസ്ലിം വ്യാപാരികള്‍ ഇവിടെ കച്ചവടം നടത്തുകയും ദക്ഷിണ കാനറ മേഖല വലിയ വ്യാപാര കേന്ദ്രമാകുകയും ചെയ്തു. നാടിന്റെ മുക്കിലും മൂലയിലും വളര്‍ന്ന കച്ചവട ബന്ധങ്ങള്‍ പുതിയ ഭാഷയുടെ വികാസത്തിന് തുടക്കമിട്ടു. ദക്ഷിണ കന്നട എന്നത് നിരവധി ഭാഷകളുടെ വിളഭൂമിയും ഇരിപ്പിടവുമാണ്. കന്നട, കൊങ്ങിണി, ഉറുദു, മലയാളം, കൊടവ, തമിഴ് എന്നിങ്ങനെ പോകുന്നു പട്ടിക. ചെറു ചെറു ഗ്രാമങ്ങള്‍ അതാത് ഭാഷകളുടെ ദേശീയ രാഷ്ട്രങ്ങളായിരുന്നു. പരസ്പരം ബന്ധങ്ങള്‍ കുറവായിരുന്നു ഈ ഭാഷാ സമൂഹങ്ങളെ വ്യാപാരം കൊണ്ട് ബന്ധപ്പെടുത്തിയത് അറബി ബ്യാരികളായിരുന്നു. കച്ചവട വസ്തുക്കള്‍ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നതിനിടയില്‍ അറിയാതെ കൊടുക്കുകയും വാങ്ങുകയും ചെയ്ത് വികസിച്ച ഭാഷയാണ് ബ്യാരി. 1200വര്‍ഷം പഴക്കമുണ്ടെന്നു പറയുന്ന ബ്യാരിഭാഷ വികാസം കൊള്ളുമ്പോള്‍ തുളുനാടിലെ വ്യാപാര സമൂഹത്തിന്റെ സ്ഥിതിവിവര കണക്ക് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.1891ലെ സെന്‍സസ് പ്രകാരം കാനറ ജില്ലയില്‍ 95000വ്യാപാരികള്‍ ഉണ്ടായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ 90345പേര്‍ മാപ്പിളമാരായിരുന്നു. അതായത് ബ്യാരികള്‍. ഇതില്‍നിന്നും ഈ മേഖലയിലെ വ്യാപാര കുത്തക മുസ്ലിംങ്ങള്‍ക്കായിരുന്നുവെന്ന് വ്യക്തം. അറബ് വ്യാപാര ബന്ധമാണ് മുസ്ലിംങ്ങളെ വ്യാപാര തല്‍പരരാക്കിയത്. വ്യാപാരവുമായി കാനറയില്‍ എത്തിയ അറബികള്‍ കാനറയില്‍ വലിയ കുടുംബ സാമൂഹിക ബന്ധങ്ങള്‍ സൃഷ്ടിച്ചു. ഇവര്‍ തദ്ദേശീയരുമായി വിവാഹ ബന്ധങ്ങളും സൃഷ്ടിച്ചു. വ്യാപാര ബന്ധങ്ങള്‍വഴി ബ്യാരി വളരാന്‍ ഇത്തരം ബന്ധങ്ങളും സഹായിച്ചു. അറബിയും തുളുവും കന്നടയും കൊങ്ങിണിയും എല്ലാം ഇടകലരാന്‍ പരസ്പര ബന്ധങ്ങള്‍ സഹായിച്ചു. കാനറയുടെ അഥവാ തുളുനാടിന്റെ മറ്റൊരു പ്രത്യേകത ജലപാതകളാണ്. പുഴകളുടെ കേന്ദ്രമാണ് തുളുനാട്. വ്യാപരാത്തിന് വാഹന സൌകര്യമില്ലാതിരുന്ന കാലത്ത് പുഴകള്‍ തന്നെയാണ് പാതകളായി വര്‍ത്തിച്ചത്. തോണി തുഴയല്‍ മുസ്ലിംങ്ങളുടെ തൊഴിലായിരുന്നതായി പ്രൊഫ. ബി.എം. ഇച്ചിലംകോടിന്റെ പഠനത്തില്‍ പറയുന്നുല്‍്. ഈ രീതിയിലെല്ലാം വ്യാപാരം മുസ്ലിംങ്ങളുടെ കുത്തകയായിരുന്നു തുളുനാട്ടില്‍. ഇങ്ങനെ തുളു ഭാഷയിലെ ബ്യാരി എന്ന പദം വ്യാപാരികളായ മുസ്ലിംങ്ങളെ അഭിസംബോധന ചെയ്യാനുള്ളതായി മാറി. ഇവര്‍ ബ്യാരി സമൂഹം എന്ന നിലയിലേക്ക് ഉയര്‍ന്നുവന്നു. ബ്യാരികള്‍ മാപ്പിളമാരല്ല. അവര്‍ ബ്യാരികള്‍ തന്നെയാണെന്ന് അവര്‍ അവകാപ്പെടുന്നു. അതായത് മാപ്പിളമാരില്‍ നിന്നും സ്വന്തമായ വംശീയ വ്യക്തിത്വം തങ്ങള്‍ കാത്തുസൂക്ഷിക്കുന്നുവെന്നാണ് ബ്യാരികള്‍ അവകാശപ്പെടുന്നത്. ബ്യാരി ഭാഷ തുളുനാടിന്റെ ഭാഷയാണ്. എന്നാല്‍ തുളുനാടിന്റെ ഏതാനും ഭാഗം മലബാറിനോട് കൂട്ടിച്ചേര്‍ത്തതുകൊണ്ട് ബ്യാരി മാപ്പിള മലയാളവുമായി ഇടകലര്‍ന്ന് വ്യക്തിത്വം നഷ്ടപ്പെടുത്തി. സംസ്കാരം ദക്ഷിണകാനറയിലെ മുസ്ലിംങ്ങളില്‍ 80ശതമാനവും ബ്യാരികളാണ്. ഈ 80ശതമാനം ബ്യാരികളില്‍ 90ശതമാനവും വ്യാപാരം തൊഴിലാക്കിയവരാണെന്ന് ബി.എം.ഇച്ചിലങ്കോടിന്റെ ‘ബ്യാരി ഓഫ് തുളുനാട’ എന്ന എന്ന ഗ്രന്ഥത്തില്‍ പ്രദിപാദിച്ചിട്ടുല്‍്. ഈ സ്വാധീനത്തിന്റെ ഫലമായി സ്വന്തം പേരിനൊപ്പം ജാതിപേര് പോലെ ബ്യാരി എന്ന പദം കൊണ്ടുനടന്നു എന്നാണ് മനസിലാക്കേണ്ടത്. ഉദ: റഹ്മാന്‍ ബ്യാരി. പ്രദേശിക ഹിന്ദു വിഭാഗത്തില്‍ ജാതി പേരുകള്‍ സ്വീകരിക്കുംപോലെയാണിത്. ഷെട്ടി, മയ്യ, ഭട്ട്, എന്നിങ്ങനെ ഒരു ഉപവിഭാഗമായി ബ്യാരി മാറി, ബ്യാരി ഒരു തൊഴില്‍പരമായ സമൂഹമായി മാറി. ഇസ്ലാമില്‍ മക്കത്തായമാണ് സ്ഥിതി ചെയ്യുന്നത്. പ്രദേശിക സ്വാധീനം കൊണ്ടാവാം ബ്യാരികളില്‍ മരുമക്കാത്തായമാണുള്ളത്. മലബാറില്‍ പൊതുവെ ഈ വ്യവസ്ഥയാണുള്ളത്. ബ്യാരികള്‍ക്ക് സ്വന്തമായ ആഭരണ രീതികളും അതിന് അതിന്റേതായയ ഭാഷയുമുണ്ട്. കൈക്ക് ധരിക്കുന്നവയില്‍ ബളെ, എലബളെ, സുര്‍ഗിപിരി,തട്ടുബളെ എന്നിങ്ങനെ പോകുന്നു. കാതില്‍ ധരിക്കുന്നവ അലിക്കത്ത്,കൈയിലം, കോപ്പു,കുടുക്ക,അരുളി, മാലകളില്‍ താലിമാലെ, ഗെജ്ജാതികെ,ചവട,ഉറുകുപീസ്, മിസ്രി മാലെ എന്നിങ്ങനെ പോകുന്നു. ബ്യാരികള്‍ തനത് സംസ്കാരം ഉള്ളവരാണ്. മുസ്ലിം മതവിശ്വാസമാണ് ബ്യാരികള്‍ക്ക് ഉള്ളത്. എന്നാല്‍ ബ്യാരി ഭാഷ മുസ്ലിം ഭാഷയാണ് എന്ന് തീര്‍ത്ത് പറയാന്‍ നമുക്ക് ആവില്ല. ഹിന്ദുക്കളിലെ ചില വിഭാഗങ്ങളും ബ്യാരി മേഖലയില്‍ ബ്യാരി ഭാഷ സംസാരിക്കുന്നു.

പൈവളികെയുടെ വിവരണം, ഒരു ബ്ളോഗെഴുത്തുകാരിയുടെ വിവരണം

ഹേനയുടെ കര്‍ണ്ണാടകന്‍ വിശേഷങ്ങള്‍ എന്ന ബ്ളോഗെഴുത്തില്‍ നിന്നും പൈവളികെ... *************** തലക്കെട്ട് കണ്ട് കാസര്‍കോഡുകാരല്ലാത്ത ഒരു മാതിരി എല്ലാരും ഇതെന്തപ്പാ കുന്തം എന്ന് മിഴിച്ചു കാണും.. അധികം മിഴിച്ച് ബുദ്ധിമുട്ടണ്ട, ഇത് കാസര്‍കോഡ് ജില്ലയിലെ ഒരു ഗ്രാമമാണ്.. ഞാനെന്തിനാ കര്‍ണാടകവിശേഷങ്ങളില്‍ കേരളത്തിലെ ഗ്രാമത്തെക്കുറിച്ചെഴുതുന്നേ എന്നാണോ സംശയം? സംശയിക്കണ്ട.. എനിക്കീ‍ സ്ഥലം കര്‍ണാടകത്തിലാണ്..എന്നുവച്ചാല്‍ അവിടെ എന്റെ നാത്തൂന്റെ വീടുണ്ട്.. ഏട്ടന്റെ രണ്ടാമത്തെ ചേച്ചിയുടെ വീട്..(അഞ്ചാമത്തെ ചേച്ചി എന്നു പറഞ്ഞാലും തെറ്റില്ല..കാരണം ഏട്ടന്റെ അച്ഛന്‍ ആദ്യം വിവാഹം കഴിച്ച അമ്മയില്‍ മൂന്ന് പെണ്ണും ഒരാണുമായി നാലു മക്കള്‍ വേറെയുമുണ്ട്.. അവരുടെ മരണ ശേഷമാണ് ഏട്ടന്റെ അമ്മയെ വിവാഹം കഴിക്കുന്നത്. 39 വയസോ മറ്റോ പ്രായവ്യത്യാസമുണ്ട് അമ്മയും അച്ഛനും തമ്മില്‍.. മാത്രവുമല്ല, അമ്മയേക്കാള്‍ പ്രായം കൂടിയവരായിരുന്നു ആ നാലു മക്കളില്‍ പലരും..) എന്തായാലും ഏട്ടന്റെ ഒരു ചേച്ചി കാസര്‍കോഡുണ്ടെന്ന് മനസിലായല്ലോ.. പേര് മഹോദരി എന്നായിരുന്നു..മോദുരി എന്ന് വിളിക്കും... വിവാഹശേഷം ഭര്‍തൃവീട്ടുകാര്‍ക്ക് ആ പേര് ഇഷ്ടമാവാത്തതിനാല്‍ മധുര എന്നാക്കി മാറ്റി...( ഇതവടത്തെ സ്ഥിരം കലാപരിപാടി ആണെന്ന് തോന്നുന്നു.. എന്റെ പേരും മാറ്റി.. നയന എന്നാണ് അവിടത്തെ ശാസ്ത്രീയനാമം..) മധുര ചേച്ചിയുടേത് കൂട്ടുകുടുംബമാണ്..വളരെ യോജിപ്പില്‍ തന്നെ ഇന്നും കഴിയുന്ന കുടുംബം.. കേരളത്തിലാണ് താമസമെങ്കിലും മലയാളികളായല്ല, കന്നഡികരായാണ് അവര്‍ ജീവിക്കുന്നത്. മലയാളവും വശമില്ല.. ചേച്ചിയുടെ ഭര്‍ത്താവ് കഷ്ടപ്പെട്ട് ഒന്നു രണ്ടു തവണ എന്നോട് മലയാളത്തില്‍ സംസാ‍രിക്കാന്‍ ശ്രമിച്ചു.. കന്നഡ മതിയെന്ന് പറഞ്ഞ് സമാധാനിപ്പിക്കേണ്ടി വന്നു... പറയാന്‍ വന്നത് അവരുടെ വീടിനെക്കുറിച്ചാണ്..പൈവളികെ എന്ന മനോഹരമായ ഗ്രാമത്തില്‍ (സാധാരണ രീതിയിലുള്ള മനോഹാരിത തന്നെയേ ഉള്ളൂട്ടോ. ഞാനൊരു കാവ്യഭംഗിക്ക് വേണ്ടി പറഞ്ഞതല്ലേ) മൂന്നാലു കുന്നുകള്‍ക്കിടയിലാണ് ഇവരുടെ വീട്.. പഴയ തറവാടാണ്.. നാലുകെട്ടൊന്നുമല്ല ട്ടോ...കര്‍ണാടക സ്റ്റൈല്‍ വീട് തന്നെ... ഞാന്‍ കല്യാണത്തിനു ശേഷം ആദ്യമായി അവിടെ പോയത് രാത്രിയിലായിരുന്നു..ഇവിടെ നിന്ന് ബസ് മാറിക്കേറി മാറിക്കേറിയാണ് പോയത്.. അതും ഒരു തെറ്റില്ലാത്ത അനുഭവം..എന്തായാലും എത്തിയപ്പോ രാത്രി ഏതാണ്ട് 9.30.... ഓ.. ഇതാണോ ഇത്ര വലിയ രാത്രി എന്നു ചോദിക്കാന്‍ വരട്ടെ.. ആ വീട്ടിലേക്കുള്ള വഴി കണ്ടിട്ടാവാം ചോദ്യം.. ഉപ്പളയില്‍ നിന്ന് ജീപ്പിലാണ് പോയത് എന്നാണോര്‍മ.. കാരണം ബസിന്റെ സമയം ഒക്കെ കഴിഞ്ഞിരുന്നു.. പൈവളികെ എന്ന് സ്ഥലത്തിറങ്ങി.. ഒരു കുന്നിന്റെ മുകളിലാണ് ഇറങ്ങിയത്.. കുറച്ച് പാറകളും ചെറിയ കുറ്റിച്ചെടികളും ഒക്കെ കണ്ടു.. കുന്നാണെന്ന് പിന്നീടാണ് മനസിലായേ ട്ടോ...എങ്ങോട്ടോ ചൂണ്ടി ഏട്ടന്‍ പറഞ്ഞു ‘ആ വഴിയേ പോണം’ ന്ന്.. വഴിയൊന്നും ഞാന്‍ കണ്ടില്ല.. നല്ല ഇരുട്ട്.. ടോര്‍ച്ചൊന്നും ഇല്ല.. അന്നത്തെ കാലമായോണ്ട് മൊബൈലും ഇല്ല.. ഒരൂഹം വച്ച് അങ്ങ് നടക്കുക തന്നെ..കുറച്ചു ദൂരം മണ്ണിലൂടെത്തന്നെയാണ് നടന്നത്... പിന്നെ അങ്ങു താഴെ ചെറിയ ഒരു മൂട്ടവിളക്ക് ചൂണ്ടിക്കാണിച്ച് പറഞ്ഞു,’ അതാ ചേച്ചീടെ വീട്’.. പിന്നെ കുന്നിറക്കം.. വഴി എന്നത് വെറും സങ്കല്പം.. ചരല്‍ നിറഞ്ഞ വഴി.. കല്യാണം പ്രമാണിച്ച് എന്റെ സ്ഥിരം പാരഗണ്‍ ഹവായ്ക്ക് അവധി കൊടുത്ത് വാങ്ങിയ ഗ്രിപ്പില്ല്ലാത്ത സുന്ദരിച്ചപ്പല്‍ ‘ഞാനിപ്പോ വീഴും ഞാനിപ്പോ വീഴും ‘ എന്ന് പേടിപ്പിക്കുന്നു..പോരാത്തേന് സാരിയും.. ഇന്ന് പോലും നേരാം വണ്ണം സാരിയുടുക്കാന്‍ എനിക്കറിഞ്ഞൂടാ.. എന്നിട്ടാണ് അന്ന്.. കൂനിന്മേല്‍ പഴുപഴുത്ത കുരുവായി വലിയ ഒരു ബാഗും... സ്കിഡ് ചെയ്താണ് ചില സ്ഥലങ്ങള്‍ ഒക്കെ ഇറങ്ങിയത്.. പെട്ടെന്ന് എത്തിയേക്കും എന്ന് തോന്നിയിരുന്നു പലപ്പോഴും.. വഴില്ലാ വഴിയിലൂടെ നിരങ്ങിയും വഴുതിയും എങ്ങനെയോക്കെയോ എത്തി.. ആ വീടടക്കം മൂന്നോ നാലോ വീടുകളേ അവിടെ ഉള്ളൂ.. എന്ന് വച്ചാല്‍ ആ കുന്നിന്‍ ചോട്ടില്‍ എന്നര്‍ഥം... വീടിനു പിന്നിലും കുന്നാണ്.. സൈഡിലും... മൂന്നു നാലു കുന്നുകള്‍ക്കിടയില്‍ കുറച്ച് വീടുകള്‍... ഈ വീട്ടിലേക്ക് വെള്ളം വരുന്ന രീതിയാണ് മനോഹരം.. മുറ്റത്തുള്ള രണ്ട് കുഴികളില്‍ നിന്നാണ് വീട്ടിലേക്കുള്ള വെള്ളം എടുക്കുന്നത് എന്നത് ആദ്യം തന്നെ ശ്രദ്ധിച്ചു.. ആ വെള്ളത്തിന്റെ ഉറവിടം കാണാനായി ഞങ്ങള്‍ ബാക്കിലുള്ള കുന്നു കയറിപ്പോയി.. കുന്നിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗമെത്തിയപ്പോ ഉള്ളിലേക്ക് ഒരു ചാല്.. അതിലൂടെ നടന്നു.. ഉള്ളില്‍ നല്ല തണുപ്പ്.. കുന്നു തുരന്നുണ്ടാക്കിയ പോലെ ഒരു സ്ഥലം..വീതിയില്ല.. പക്ഷേ രണ്ടു മൂന്നാള്‍ക്ക് നില്‍ക്കാം.. അവിടെ ഉറവയുണ്ട്... നല്ല കണ്ണീരുപോലത്തെ വെള്ളം.. അത് ചാലിലൂടെ അല്പം ഒഴുകുന്നു.. അത് ഇത്തിരി കെട്ടി നിര്‍ത്തി വീട്ടിലേക്കെത്തിക്കുന്നു.. അതും വളരെ നാച്വറല്‍ ആയിട്ട്... കമുക് എന്ന അടക്കാമരം ഇല്ലേ, അത് നീളത്തില്‍ പകുതിയാക്കി വെട്ടി അല്പം തുരന്ന് വെള്ളം പോകാനുള്ള കുഴലാക്കും.. അത് കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ വക്കും...ഇതിലൂടെ വെള്ളം ഒഴുകി വരും .. ഒരു കമുകിന്‍ പൈപ്പ് അവസാനിക്കുമ്പോ മറ്റൊന്ന് അതിനടിയില്‍... അങ്ങനെ താഴെ വരെ... കണക്റ്റ് ചെയ്ത് കണക്റ്റ് ചെയ്ത്... ഈ വെള്ളം വീട്ടുമുറ്റത്ത് കുഴിയില്‍ ശേഖരിക്കും... 24അവേഴ്സ് വീട്ടില്‍ നല്ല ശുദ്ധജലം.. വീട്ടില്‍ എത്തുമ്പോഴേക്കും അതിന് തണുപ്പൊക്കെ പോയിക്കാണും.. എന്നാലും നല്ല വെള്ളം...അടുക്കളയിലേക്കുള്ളത് പ്രത്യേകം ശേഖരിക്കും.. പാത്രം കഴുകാനും അലക്കാനും ഒക്കെ ഒരു കുഴിയിലെ വെള്ളം തന്നെ.. എല്ലാത്തിനും ഈ കുഴിക്കടുത്തു തന്നെ സൌകര്യം ചെയ്തിട്ടുണ്ട്.. ഇപ്പൊ വീട്ടില്‍ ടാങ്കോ മറ്റോ വച്ച് ഒന്നു രണ്ട് പൈപ്പ്കണ്‍ക്ഷന്‍ എടുത്തിട്ടുണ്ട്.. എന്നാലും വെള്ളം ആ പനിനീരുറവയില്‍ നിന്നു തന്നെ.... അവരോട് എനിക്ക് വല്ലാത്ത ബഹുമാനം തോന്നിയത് കരിമുല്ല കൃഷി തുടങ്ങിയപ്പോഴാ.. ഈ കുഴിയില്‍ നിന്നും വെള്ളം പിടിച്ച് ദൈനംദിന പരിപാടികള്‍ നടത്തുന്നതേ എനിക്ക് ആദരവു തോന്നിച്ച സംഭവമാ.. ഈ ദൈനംദിനത്തില്‍ വീട്ടിലെ കലാപരിപാടികള്‍ കൂടാതെ തൊഴുത്തും നാലഞ്ചു പശുക്കളും എരുമയും ഒക്കെ ഉണ്ട് ട്ടോ.. ഇതൊന്നും പോരാതെ കരിമുല്ല കൃഷി.. അതിനും വെള്ളം ഇതില്‍ നിന്ന് തന്നെ .. കുഴിയില്‍ നിന്ന് എടുത്ത് അരക്കിലോമീറ്ററോളം മുകളില്‍ കയറി മുല്ലക്ക് വെള്ളം ഒഴിക്കണം...ഒന്ന് രണ്ട് ദിവസം സഹായിച്ചതോടെ ബഹുമാനം പത്തിരട്ടിയായി.. ഇപ്പോ ആ മുല്ലയില്‍നിന്ന് വരുമാനം കിട്ടിത്തുടങ്ങി.. നേരത്തേ പറഞ്ഞ ടാങ്കിന്റെ സഹായത്തോടെ സ്പ്രിംഗ്ലര്‍ വച്ചിട്ടുണ്ട് ഇപ്പോ... ഭര്‍തൃബന്ധുക്കളില്‍ ഞാന്‍ ഏറ്റവും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന, നിസ്വാര്‍ത്ഥതയുടെ പര്യായമോ മൂര്‍ത്തീഭാവമോ ഒക്കെ ആയ, മധുരച്ചേച്ചിക്ക് ഈ പോസ്റ്റ്.

ബെളിച്ചപ്പാട (തീയര്‍)

തീയ്യര്‍ എന്ന ജാതിയും തെയ്യം എന്ന അനുഷ്ഠാനപരമായ നാടന്‍കലയും അത്യുത്തര കേരളവുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു. കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളും വയനാട്ടിലെ മാനന്തവാടി താലൂക്ക്, വടകര, കൊയിലാണ്ടി തുടങ്ങിയ കോഴിക്കോട് ജില്ലയിലെ താലൂക്കുകളും കര്‍ണ്ണാടകയിലെ കുടക്, തുളുനാട് എന്നിവയും കൂടി ചേര്‍ന്ന പഴയ കോലത്ത് നാട്ടിലാണ് തെയ്യങ്ങള്‍ കെട്ടിയാടിക്കുന്നത്. മലബാര്‍ എന്ന പദത്തിന്റെ അര്‍ത്ഥം മലകളുടെ നാട് എന്നാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് മലബാര്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വടക്കെ മലബാറിന്റെ അനുഷ്ഠാനപരമായ തനതു കലാരൂപമാണ്‌ തെയ്യം. .ആര്യ ബ്രാഹ്മണ സംസ്ക്കാരത്തില്‍ നിന്ന് ഭിന്നമായി ദ്രാവിഡ സംസ്ക്കാരത്തിലധിഷ്ടിതമായ അനുഷ്ഠാന ചര്യകളോടെ ദൈവപ്രീതിക്ക്‌ വേണ്ടി സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് ബോധപൂര്‍വ്വം ബ്രാഹ്മണര്‍ മാറ്റി നിര്‍ത്തിയ അധസ്ഥിത സമുദായക്കാര്‍ കെട്ടിയാടുന്ന കലാരൂപമാണ് തെയ്യം. ദൈവം എന്നതിന്റെ വാങ്ങ് മൊഴി രൂപമാണ് തെയ്യം എന്ന് പറയാം. അതി സങ്കീര്‍ണ്ണവും എന്നാല്‍ അതി മനോഹരവുമായ മുഖത്തെഴുത്തും അത് പോലെ കുരുത്തോലകളും പൂക്കളും മറ്റും ഉപയോഗിച്ചുള്ള രക്തനിറത്തിലുള്ള ആടയാഭരണങ്ങള്‍ അണിഞ്ഞ് കൊണ്ട് ചെണ്ട, ചേങ്ങില, ഇലത്താളം,തകില്‍, കറും കുഴല്‍ തുടങ്ങിയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ലാസ്യ താണ്ഡവ നൃത്തം ചെയ്യുന്ന കലാരൂപമാണ്‌ തെയ്യം. . തെയ്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ ആദ്യം തീയ്യരെക്കുറിച്ച് പറയേണ്ടി വരും. “തീയ്യരില്ലാത്ത ഒരു തെയ്യമോ?” എന്ന ചോദ്യത്തില്‍ തന്നെ എല്ലാം അടങ്ങിയിരിക്കുന്നു. അത് പോലെ “ഏതു കാവിലെ തെയ്യമായാലും കലശം വെക്കാന്‍ തീയ്യന്‍ തന്നെ വേണം” എന്ന വാക്കിലും എല്ലാമുള്‍ക്കൊള്ളുന്നുണ്ട്. എന്നാല്‍ തീയ്യരെക്കാള്‍ ചില താഴ്ന്ന ജാതിക്കാര്‍ നടത്തുന്ന തെയ്യങ്ങളുടെ കലശം തീയ്യര്‍ വെക്കാറില്ല എന്നും അഭിപ്രായമുണ്ട്. തീയ്യര്‍ എന്ന് വടക്കെ മലബാറില്‍ (കോഴിക്കോട് വരെ) അറിയപ്പെടുന്ന ജാതി തെക്കേ മലബാറില്‍ ഈഴവനെന്നും തണ്ടാനെന്നും തിരുവിതാംകൂറിലും കൊച്ചിയിലും ഈഴവരെന്നും ചോവന്‍ എന്നും തമിഴ് സംസാരിക്കുന്ന തിരുനെല്‍വേലിയില്‍ ചാന്നാര്‍ എന്നും ദക്ഷിണ കാനറ ജില്ലയില്‍ ബില്ലവര്‍ എന്നും വടക്കന്‍ കാനറയില്‍ ഹാലെവൈക് എന്നും അറിയപ്പെടുന്നു. മറ്റ് ചിലയിടങ്ങളില്‍ ഇവര്‍ വേലന്‍ എന്നും ഉരുളി എന്ന് കൂടി അറിയപ്പെടുന്നു. എന്നാല്‍ ഇത് അപ്പടി അംഗീകരിക്കാന്‍ ചിലരൊന്നും തയ്യാറല്ല, കാരണം ഈഴവര്‍ എന്നത് പ്രത്യേകം ഒരു ജാതിയാണെന്നും അതില്‍ തീയ്യരും ചോവരും ചാന്നാരും ഒക്കെ ഉപജാതികളാണ് എന്നും ഇവര്‍ കരുതുന്നു. അതെന്തായാലും എല്ലാവരും അങ്ങിനെ കരുതുന്നില്ല. പ്രത്യേകിച്ച് മലബാറിലെ തീയ്യര്‍ ഇത് അംഗീകരിക്കുന്നേയില്ല. അവരെ സംബന്ധിച്ചിടത്തോളം തീയ്യര്‍ ഒരു പ്രത്യേക വിഭാഗം തന്നെയാണ്. ഉത്തരേന്ത്യയില്‍ നിന്ന് ക്രിസ്താബ്ദം ഒന്നാം നൂറ്റാണ്ടു മുതല്‍ എട്ടാം നൂറ്റാണ്ടു വരെ തെക്കേ ഇന്ത്യയിലേക്ക് അധിനിവേശം നടത്തിയ ആര്യ ബ്രാഹ്മണരെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടവരായ തദ്ദേശീയവാസികളില്‍പ്പെട്ടവരാണ് ബുദ്ധമത വിശ്വാസികളായ തീയ്യര്‍ എന്നാണു കരുതപ്പെടുന്നത്. അക്കാലത്ത് ബുദ്ധമതക്കാരായ നാട്ടുകാരുടെ അമ്പലങ്ങളും മറ്റും ആര്യ ബ്രാഹ്മണര്‍ നശിപ്പിക്കുകയും തങ്ങളുടെതാക്കുകയും ചെയ്തു. ബുദ്ധമതക്കാരായ ഈഴവര്‍ തങ്ങളുടെ വിശ്വാസാചാരങ്ങള്‍ അടിയറ വെക്കാന്‍ തയ്യാറാവാത്തതിനാല്‍ ബ്രാഹ്മണര്‍ നടപ്പാക്കിയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ അവര്‍ ശൂദ്ര ജാതിയായ നായരിലും താഴെ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായ മറ്റു ജാതികളുടെ കൂട്ടത്തില്‍ ഈഴവരെയും കണക്കാക്കിപ്പോന്നു. അക്കാലത്ത് ബ്രാഹ്മണാധിപത്യം നില നിന്നതിനാല്‍ ഈഴവര്‍ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു. പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ ഉദ്ദേശം പതിനേഴാം നൂറ്റാണ്ടു വരെ ഇതായിരുന്നു ഈഴവരുടെ അവസ്ഥ. മലബാറില്‍ മാത്രമായിരുന്നു തീയ്യരുടെ ഈ അവസ്ഥയില്‍ ഒരു മാറ്റമുണ്ടായിരുന്നത്. കൊച്ചിയിലും തിരുവിതാകൂറിലും ഇവരുടെ അവസ്ഥ ദയനീയമായിരുന്നു. തിരുവിതാംകൂറില്‍ ഇവര്‍ ഉയിര്ത്തെഴുന്നേറ്റത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്തും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തുമായിരുന്നു. അതിനു നേതൃത്വം നല്‍കിയത് ശ്രീ നാരായണ ഗുരുവായിരുന്നു. അന്ന് ആരംഭിച്ച നവോത്ഥാന പ്രസ്ഥാനം ക്ഷേത്ര പ്രവേശനത്തിനു വേണ്ടിയുള്ള സമരവും കര്‍ഷക സമരവും സ്വാതന്ത്ര്യ സമരവുമൊക്കെയായി രൂപാന്തരം പ്രാപിച്ചു. ആ സമയത്താണ് ഈഴവര്‍ക്ക് അത് വരെ നിഷേധിച്ചിരുന്ന സര്‍ക്കാര്‍ ഉദ്യോഗമെല്ലാം കിട്ടി തുടങ്ങിയത്. എന്നാല്‍ മലബാറില്‍ തീയ്യര്‍ക്ക് ഇത്രകണ്ട് ദുര്യോഗമുണ്ടായില്ല. അവര്‍ നേരിട്ട് ബ്രിട്ടീഷ് കാരുടെ ഭരണത്തിന്‍ കീഴില്‍ മദ്രാസ് സംസ്ഥാനത്തിലായിരുന്നു. അത് കൊണ്ട് തന്നെ നല്ല വിദ്യാഭ്യാസവും ഉയര്‍ന്ന ഉദ്യോഗവും എല്ലാം അവര്‍ക്ക് ലഭിച്ചിരുന്നു. ഏ.ഡി. ആറാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയില്‍ ഇന്നത്തെ കണ്ണൂര്‍ കാസര്‍ഗോഡ്‌ ജില്ലകളിലായി വാപിച്ചു കിടന്ന ഒരു തീയ്യ രാജവംശമാണ് ഇഴത്ത് മന്നനാര്‍ (IZATH MANNANAR). മൂത്തേടത്ത് അരമനക്കല്‍ കുടുംബത്തിന്റെ പേരാണ് മന്നനാര്‍ എന്നത്. ബുദ്ധമതമാണ്‌ ഇവര്‍ പിന്തുടര്‍ന്നിരുന്നത്. സ്ത്രീകള്‍ അമ്മച്ചിയാര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കടപ്പാട്-വടക്കന്‍റെ തെയ്യങ്ങള്‍

കമ്പളം (സി.രാഘവന്‍ മാസ്റ്റര്‍)

തുളുനാടന്‍ സംസ്ക്കാരത്തിലൂടെ...... കമ്പളം Part-1 *************** തുളുനാടൻ ഗ്രാമത്തിലെ മഹോത്‌സവങ്ങളിൽ ഒന്നാണ്‌ കമ്പളമെന്ന പോത്തോട്ട മത്‌സരം. ഗ്രാമീണവിനോദങ്ങളിൽ അത്യന്തം ജനപ്രിയം. ക്രീഡാംശം ഏറിയ തോതിലുളള ഒരു ഉർവലതാനുഷ്‌ഠാനം. വടക്ക്‌ കല്യാണപുരം നദി മുതൽ തെക്ക്‌ ചന്ദ്രഗിരിപ്പുഴവരെയുളള തുളുനാട്ടിലെ വയലേലകളിൽ വർഷംതോറും മുന്നൂറിൽപ്പരം കമ്പളങ്ങൾ അരങ്ങേറുന്നു. മഞ്ചേശവരം ഭാഗങ്ങളിൽ കമ്പളക്കണ്ടങ്ങൾ അടുത്ത കാലം വരെ സജീവമായിരുന്നു. ദീപാവലി മുതൽ ശിവരാത്രിവരെയാണ്‌ കമ്പളക്കാലം. തുളുവിൽ കമ്പുല, കമ്പുളക്ക കമ്പള എന്നെല്ലാം പറയുന്നു. ഏതാണ്‌ ശരി? ജനപദ വിജ്ഞാനീയത്തിൽ പാഠങ്ങളില്ല; പാഠഭേദങ്ങളേ ഉളളൂ. കമ്പളത്തിലെ കേന്ദ്രകഥാപാത്രം ബലിഷ്‌ഠവും ചുറുചുറുക്കാർന്നതുമായ പോത്ത്‌ തന്നെ. പൗരുഷത്തിന്റെ പ്രതീകം. അടിക്ക്‌ അന്തകനും പേടിക്കുമെന്ന്‌ പഴമക്കാർ പറയും. എന്നാൽ ഈ അന്തകവാഹനത്തിന്റെ നിഘണ്ടുവിൽ ഭയമെന്ന ശബ്‌ദമില്ല. സാധാരണ അടിയൊന്നും ഏശുകയുമില്ല. ആക്രമിക്കാൻ പ്രത്യേകിച്ച്‌ പ്രകോപനമൊന്നും ആവശ്യമില്ലാത്ത ഈ ജന്തു മുക്രയിട്ടുകൊണ്ട്‌ ആഞ്ഞടുക്കുമ്പോൾ അന്തകനും പേടിച്ചുപോവും. കാല്‌ നിലത്തടിച്ചുകൊണ്ടുളള രോഷപ്രകടനം ആരെയും ഒന്ന്‌ വിറപ്പിക്കും. ഭീമമായ ആകാരവും ഭീകര ഭാവവുമുളള മഹിഷത്തെയാണ്‌ തുളുവൻ കമ്പളക്കണ്ടമെന്ന അങ്കത്തട്ടിൽ ഇറക്കുന്നത്‌. ചേറിലിറങ്ങി പണിയുന്ന പോത്തിനേയും ചിലപ്പോൾ മത്‌സരത്തിന്‌ ഇറക്കുമെങ്കിലും തറവാടിന്റെ അഭിമാനം കമ്പളക്കണ്ടത്തിലെ ചേറിൽ ആഴ്‌ന്നുപോകാതിരിക്കാൻ കമ്പളപ്പോത്തിനെ പ്രത്യേകം തീറ്റിപ്പോറ്റുന്നു. നിത്യവും മൂന്ന്‌ കിലോ മുതിര വേവിച്ച്‌ തവിടിൽ കലർത്തി കൊടുക്കുന്നു. തേങ്ങ, തേങ്ങയെണ്ണ, മുസുമ്പി, ബീറ്റ്‌റൂട്ട്‌, ചാരായം ഇവയൊക്കെയാണ്‌ മെനു. വൈക്കോൽ അധികം കൊടുക്കില്ല. നിത്യവും രണ്ട്‌ കുളി. ഒരു നാഴിക നടത്തം. അരമണിക്കൂർ നീന്തൽ. സാധാരണ ഗതിയിൽ ഉഴാൻ ഉപയോഗിക്കില്ല. രണ്ടുപരിചാരകർ. ആല തീർത്തും സ്വച്ഛമായിരിക്കും. ചില ആലകളിൽ വൈദ്യുത ഫാൻവരെ കാണും. കമ്പളച്ചാലിലെ വിജയശില്‌പി പോത്തോട്ടക്കാരനാണ്‌. ഒരു സീസണിൽ ഒന്നരലക്ഷം വരെ പ്രതിഫലം പറ്റുന്നവനാണ്‌ ഈ വിദഗ്‌ദ്ധൻ. പോത്തിന്റെ നിരക്കും ഇന്ന്‌ ലക്ഷങ്ങളിൽ വ്യവഹരിക്കുന്നു. പോത്തോട്ടക്കാരന്റെ വടിക്ക്‌പോലും നൂറ്റമ്പത്‌ രൂപ വിലയുണ്ട്‌. കമ്പളച്ചാലിൽ ഇറങ്ങുന്ന പോത്തും പോത്തോട്ടക്കാരനും ഒത്തുപിടിച്ച്‌ മുന്നേറുന്നു. പുതുമണവാളനെപ്പോലെ സർവാലങ്കാര വിഭൂഷിതമായി ചാലിലിറങ്ങുന്ന പോത്തും പരിശീലകനുമാണ്‌ ശ്രദ്ധാകേന്ദ്രം. മുന്നൊരുക്കം - കമ്പളം മിക്കവാറും പടിത്തരമായി നടത്തുന്നു. സ്ഥലവും കാലവും സുവിദിതവും സുനിശ്ചിതവും ആണെങ്കിൽപ്പോലും ‘നിശ്ചയിപ്പ്‌’ എന്നൊരു ചടങ്ങ്‌ കൂടിയേതിരൂ. സ്ഥലകാലങ്ങളിൽ മാറ്റമുളളപ്പോൾ നിശ്ചയിപ്പ്‌ അനിവാര്യവുമാണല്ലോ. കമ്പളം നിശ്ചയിച്ചതിനുശേഷം യജമാനൻ കമ്പളം കഴിയുന്നതുവരെ മധുമാംസം തൊട്ടുപോകരുത്‌. യജമാനൻ ഒട്ടുമിക്കവാറും കമ്പളക്കണ്ടത്തിന്റെ ഉടമ തന്നെയായിരിക്കും. മംഗലാപുരം കദിരി ഈശുരകമ്പളം തുളുവരുടെ ജുർദ്ദെമാസം (വൃശ്ചികം) പൗർണമി നാളിലാണ്‌. കുന്താപുരത്തെ വണ്ടാർ രാജകമ്പളം ധനു സംക്രമനാളിൽ നടത്തുന്നു. ത്‌സരം ഃ മത്‌സരം പ്രധാനമായും നാല്‌ വിധം. പലക കെട്ടിയ മത്‌സരം രണ്ടു വിധംഃ ‘കണപലായി’യും ‘അഡ്‌ഡപലായി’യും. പലക കെട്ടാത്ത ഇനവും രണ്ടു വിധം ഃ നേഗിലോട്ടവും ബളള്‌തവും. നേഗിലോട്ടത്തിൽ നിലമുഴുന്ന കരിയാണ്‌ ബന്ധിക്കുന്നത്‌. ബളള്‌താവിൽ കയറ്‌ മാത്രം. ഒന്നാം വിള കഴിഞ്ഞ കണ്ടങ്ങളിൽ പുഞ്ചയ്‌ക്ക്‌ മുമ്പ്‌ ഈ വിനോദം അരങ്ങേറുന്നു. കണ്ടങ്ങളിൽ നീണ്ട ചാലുകൾ കീറുന്നു. അഞ്ഞൂറുമുതൽ ആയിരം അടിവരെ ദൈർഘ്യം കാണും. ഇരുപതു മുതൽ അമ്പതടിവരെ വീതിയും. ആഴം ഏറെയുണ്ടാവില്ല. മുട്ടിന്‌ താഴെ. കമ്പള നടത്തിപ്പ്‌ ചില തറവാട്ടുകാരുടെ പാരമ്പര്യാവകാശമാണ്‌. അവർക്ക്‌ സ്ഥിരമായ കമ്പളച്ചാലും ഉണ്ടായിരിക്കും. കമ്പളച്ചാലിന്റെ മധ്യത്തിലായി 25-30 അടി ഉയരത്തിൽ ഒരു വെളുത്ത ബാനർ കെട്ടുന്നു. ഈ ബാനറിൽ വെളളം തട്ടിത്തെറിപ്പിക്കുന്ന പോത്ത്‌ വിജയിച്ചതായി പ്രഖ്യാപിക്കുന്നു. മേല്‌പോട്ട്‌ വെളളം തെറിപ്പിക്കുന്നതിന്‌ പകരം സമയം നോക്കി വിജയം നിശ്ചയിക്കുന്ന രീതിയും നടപ്പുണ്ട്‌. ചിലപ്പോൾ രണ്ടുജോഡികളെ ഒന്നിച്ചിറക്കി മത്‌സരിപ്പിക്കുന്നു. ഇതാണ്‌ ജോഡികമ്പളം. ജയ വിജയകമ്പളം, ലവകുശകമ്പളം എന്നെല്ലാം വിളിക്കുന്ന ഇരട്ടക്കമ്പളം. 1. ബളള്‌തവു ഃ കയർ കെട്ടിയുളള മത്‌സരം എന്നർത്ഥം. നുകംവെച്ചു കെട്ടിയശേഷം അതിൽ കയർ ബന്ധിക്കുന്നു. പോത്തോട്ടക്കാരൻ ഈ കയറിൽ പിടിച്ച്‌ ഓടുന്നു. പോത്തുകൾക്ക്‌ ഇങ്ങനെ അതിവേഗം ഓടാൻ കഴിയും. അതുകൊണ്ട്‌ ഈ മത്‌സരത്തിൽ പോത്തോട്ടക്കാരനും നല്ല ഓട്ടക്കാരനായിരിക്കണം. 2. നേഗിലോട്ട ഃ വടക്കൻ മലയാളത്തിൽ ഞേങ്ങല്‌ എന്നു പറയുന്ന കരി, നുകത്തോട്‌ ബന്ധിച്ച്‌, ഉഴുന്നതിനെന്നപോലെ നിർത്തി ഓടിക്കുന്നതാണ്‌ നേഗിലോട്ട. വിപൽസാധ്യത ഏറെയുളള ഒരു മത്‌സര ഇനം. കരിയുടെ മുന അബദ്ധവശാൽ പോത്തുകളുടെ കാലിൽ തട്ടിയാൽ മുടന്തുവരെ സംഭവിക്കാം. 3. അഡ്‌ഡപലായി ഃ നിരപ്പാക്കൽ പലക കെട്ടിയുളള ഓട്ടം എന്നർത്ഥം. പലകപ്പുറത്ത്‌ നിൽക്കുന്ന ഓട്ടക്കാരൻ ഒരു കൈയിൽ പോത്തിന്റെ വാലും മറുകൈയിൽ വടിയും പിടിച്ച്‌ സന്തുലനം പാലിച്ചുകൊണ്ട്‌ ഓടുന്നു. അല്‌പം തെറ്റിയാൽ ഓട്ടക്കാരൻ തെറിച്ചുവീഴും. 4. കണെപലായി ഃ നിരപ്പാക്കൽ പലകയെ അല്‌പമൊന്ന്‌ പരിഷ്‌കരിച്ചാൽ ‘കണപ്പലക’യായി. കണപ്പലകയിൽ ഒരു പ്രത്യേകസ്ഥാനത്ത്‌ ഒരു ദ്വാരമിടുന്നു. പലക, ചാലിൽ അമരുമ്പോൾ ഒരു ജലധാര ഉയർന്നു പൊങ്ങുന്നു. കമ്പളമത്‌സരങ്ങളിൽ അത്യന്തം ജനപ്രിയമായ മത്‌സരദൃശ്യം കണെപലായിതന്നെ. നുകത്തോട്‌ ബന്ധിച്ച പലകയിൽ ഓട്ടക്കാരൻ കയറി നില്‌ക്കുന്നു. ഒരു കൈയിൽ വാലും മറുകൈയിൽ വടിയുമായി അല്‌പം ചെരിഞ്ഞു നിൽക്കുന്ന ഓട്ടക്കാരൻ ഒരു കാൽകൊണ്ട്‌ പലകയെ നിലത്ത്‌ അമർത്തിപ്പിടിക്കുന്നു. ജലധാരയുടെ ശക്തി പോത്തുകളുടെ വേഗതയേയും അയാളുടെ വൈദഗ്‌ദ്ധ്യത്തേയും ആശ്രയിച്ചിരിക്കുന്നു. അതിശീഘ്രം ഓടിവരുന്ന പോത്തുകൾ മഞ്ചൊട്ടിയിൽ കയറി നിൽക്കുന്നു. തല്ലി ചോരവരുന്ന അവസരവുമുണ്ട്‌. ഇങ്ങനെ പൊട്ടിയേടത്ത്‌ ചെറുനാരങ്ങനീര്‌ പിഴിഞ്ഞൊഴിക്കുന്നു. കമ്പളത്തിന്റെ ഭാഗമായി കാണികൾ വാതുവെക്കുന്നു. പത്ത്‌ മുതൽ അഞ്ഞൂറ്‌ ഉറുപ്പികവരെയുളള പന്തയം വ്യാപകമാണെങ്കിലും രഹസ്യമായാണ്‌ നടക്കുന്നത്‌. മത്‌സരം നടന്നു കഴിഞ്ഞാൽ മുഹൂർത്തമഹിഷത്തെ വേദിയിലേക്ക്‌ ആനയിക്കുന്നു. ജയിച്ച പോത്തിന്റെ ഉടമയെ ഇളനീർ നൽകി ആദരിക്കുന്നു. അടുത്ത കാലത്തായി സ്വർണമെഡലും മറ്റും നൽകിത്തുടങ്ങിയിരിക്കുന്നു. പൂക്കരസ്‌തംഭം ഃ മത്‌സരമഹിഷങ്ങൾ തിരിച്ചുപോയശേഷം കമ്പളക്കണ്ടത്തിന്റെ നടുവിൽ ഒരു കുഴികുത്തി ഒരു തൂണ്‌ നാട്ടുന്നു. ഇതാണ്‌ പൂക്കരസ്‌തംഭം. നാട്ടുമ്പോൾ യജമാനൻ തൂണിൽ തൊട്ടുകൊണ്ടിരിക്കണം. കൊറഗരുടെ ചെറുചെണ്ട മുഴങ്ങണം. ഇത്‌ നാട്ടിയതിനുശേഷം ആ കണ്ടത്തിൽ പോത്ത്‌ ഇറങ്ങുകയില്ല. പാരമ്പര്യവിധിയനുസരിച്ച്‌ നിർമ്മിക്കാൻ അവകാശപ്പെട്ട ആശാരിയാണ്‌ പന്തമരം ഉപയോഗിച്ച്‌ സ്‌തംഭം ഉണ്ടാക്കുന്നത്‌. ഇരുപത്‌ ഇരുപത്തഞ്ചടി ഉയരം കാണും. മാവിലയും മഞ്ഞപ്പൂക്കളും കൊണ്ട്‌ ഇതിനെ അലങ്കരിക്കുന്നു. മുകളറ്റം തുണികൊണ്ട്‌ കലശാകൃതിയിൽ മൂടുന്നു. നാട്ടുപ്രമാണിമാർ പൂക്കരസ്‌തംഭത്തിന്‌ ചുറ്റും സമ്മേളിച്ച്‌ പാലഭിഷേകം നടത്തി, പൂവരിചാർത്തി പ്രാർത്ഥിക്കുന്നു. കമ്പളത്തായ തെയ്യത്തിനും കുലപരദേവതമാർക്കും നേർച്ചകൾ പറയുന്നു. കുല ദൈവം വെളിച്ചപ്പാടൻമാരിലൂടെ ദർശനപ്പെട്ട്‌ അഭയം അരുളുന്നു. പൂക്കരസ്‌തംഭം ഉറപ്പിച്ചശേഷം നാട്ടുകാർ പിരിയുന്നു. അടുത്ത ദിവസം ഗ്രാമവാസികൾ മുഴുവൻ ചേർന്ന്‌ കമ്പളക്കണ്ടത്തിൽ ഞാറ്‌ നടുന്നു. ഒരൊറ്റ ദിവസംകൊണ്ട്‌ നടീൽ അവസാനിക്കണമെന്നാണ്‌ ചട്ടം. തീണ്ടാരിയായവരോ വാലായ്‌മയോ പുലയോ ഉളളവരോ കണ്ടത്തിലിറങ്ങാൻ പാടില്ല. ഇങ്ങനെ ഞാറുനട്ട്‌ കയറുമ്പോൾ കമ്പളത്തിന്‌ തിരശ്ശീല വീണു എന്നു പറയാം. നിഷ്‌പത്തി ഃ ചേറും ചെളിയും നിറഞ്ഞ പ്രദേശം എന്നർത്ഥമുളള ‘കമ്പ’യും കളിസ്ഥലമെന്നർത്ഥമുളള ‘കള’വും ചേർന്ന്‌ കമ്പളമായി എന്നാണ്‌ അമൃത്‌സോമേശ്വറിന്റെ അഭിപ്രായം. ഡോ. വിവേകറൈ ഈ അഭിപ്രായത്തോട്‌ യോജിക്കുന്നു. കമ്പളത്തെക്കുറിച്ച്‌ പുസ്‌തകം രചിച്ച ചിത്തരഞ്ജൻ ദാസ്‌ ഷെട്ടി ‘കമ്പ’ ശബ്‌ദത്തിന്‌ സ്‌തംഭം എന്ന അർത്ഥം കല്‌പിക്കുകയും പൂക്കരസ്‌തംഭത്തിൽനിന്ന്‌ നിഷ്‌പത്തി കണ്ടെത്തുകയും ചെയ്യുന്നു. മറ്റു ചിലർ മുഹൂർത്ത മഹിഷത്തെ കെട്ടുന്ന ‘ദരിഗുംട’ എന്ന തൂണിൽ നിന്നാണ്‌ നിഷ്‌പത്തി കണ്ടെത്തുന്നത്‌. ഈ മേഖലയിൽ ശാസ്‌ത്രീയഗവേഷണം നടത്തിയ ഡോ. പുരുഷോത്തമ ബിളിമലയുടെ അഭിപ്രായത്തിൽ കമ്പ + പുല (പൊല= ഹൊല= കണ്ടം)യാണ്‌ കമ്പുള(ല). കമ്പുലമെന്നാൽ ചെളിക്കണ്ടം എന്ന്‌ അർത്ഥം പറയാൻ പ്രാചീന കന്നഡത്തിലെ ‘പുല’ ശബ്‌ദത്തെ കൂട്ടുപിടിച്ചിരിക്കയാണ്‌. എന്നിട്ടും കണ്ടം മാത്രമെ കിട്ടുന്നുളളൂ. അതുപോര. കണ്ടം കലക്കണം. അതാണ്‌ കമ്പളം. ‘അളംക്‌ ’ എന്ന തുളുശബ്‌ദത്തിന്‌ തുളുമ്പിത്തെറിക്കുക, കലക്കുക എന്നെല്ലാം അർത്ഥമുണ്ട്‌. ചേറും ചെളിയും നിറഞ്ഞ ‘കമ്പ’യെ ‘അളംകു’കയാണ്‌ ‘കമ്പളം’ ചെയ്യുന്നത്‌
**************** കമ്പളവുമായി തുളു നാട്ടിലെ ആദിവാസി വര്‍ഗ്ഗ മായ കൊറഗര്‍ ക്കും തുളുനാട്ടിലെ ബംട്സ് തറവാടുകളായ ഗുത്തു വീടുകള്‍ക്കും, തുളുനാട്ടിലെ ആദി ഭൂത്തമായ (തെയ്യം) ബെര്‍മെര്‍ (നാഗ-ബെര്‍മ) ക്കും ബന്ധമുണ്ട്, കൊറഗരും കമ്പളവും- കദിരിയിലെ ഈശ്വരകമ്പളവുമായുളള കൊറഗരുടെ ബന്ധം അഭേദ്യമാണ്‌. കമ്പളത്തലേന്ന്‌ രാവിലെ മുതൽ വാദ്വഘോഷം മുഴക്കി ഗ്രാമീണരെ ക്ഷണിക്കുന്ന കൊറഗർ കമ്പളപ്പോത്തുകൾ തിരിച്ചുപോയി, പൂക്കരസ്‌തംഭം നാട്ടുന്നതുവരെ ചെണ്ടമുട്ടിക്കൊണ്ടിരിക്കുന്നു. ചെണ്ടയുടെ ആവശ്യമെന്താണ്‌? അകലെനിന്ന്‌ വരുന്നവർക്ക്‌ സ്ഥലം കണ്ടുപിടിക്കാൻ എളുപ്പമാവുമല്ലൊ എന്നാണ്‌ ഗ്രാമീണരുടെ മറുപടി. ഇന്ന്‌ നോട്ടീസച്ചടിച്ചിറക്കുകയും മൈക്ക്‌ ഒച്ചവെക്കുകയും ചെയ്യുമ്പോൾ ചെണ്ടയ്‌ക്ക്‌ പ്രസക്തിയുണ്ടോ ? ചെണ്ട അനുഷ്‌ഠാനത്തിന്റെ നിറം പകരുന്നു. ചെണ്ടയുടെ ശബ്‌ദം സ്ഥലകാലങ്ങളെ വേർതിരിച്ചു നിർത്തുന്നു. പ്രകൃതി അവ്യവസ്ഥിതമാണെന്നാണല്ലൊ മനുഷ്യധാരണ. സ്ഥലകാലങ്ങളിൽ അതിനെ വ്യവസ്ഥപ്പെടുത്താൻ ചെണ്ട ഉപയോഗിക്കുന്നു. കമ്പളക്കണ്ടത്തിലെ ലൈംഗിക ക്രിയകൾക്ക്‌ വിശദീകരണം ആവശ്യമില്ല. വിത്തിടുന്നതിനും ഞാറുനടുന്നതിനും മുമ്പ്‌ സംഭോഗം ഒരനുഷ്‌ഠാനമായി തുളുനാട്ടിനു പുറത്തും നടക്കാറുണ്ട്‌. അതിന്‌ കൊറഗർ തന്നെ വേണോ എന്നൊരു ചോദ്യമുണ്ട്‌. കൊറഗരും ഭൂമിയും തമ്മിലുളള ബന്ധത്തിൽ നിന്നും സാമാന്യം തൃപ്‌തികരമായൊരു സമാധാനം കണ്ടെത്താം. കാർഷികവൃത്തിയുമായി നേരിട്ട്‌ ഇടപെടുന്നവർ കൊറഗരാണ്‌. അവരുടെ ഉല്പാദനശേഷിയാണ്‌ കണ്ടത്തിൽ കതിരിടേണ്ടത്‌. വടക്കൻ മലയാളത്തിൽ ജൻമക്കാർ എന്നുപറയും. ജന്‌മാവകാശം ഉളളവരെന്നർത്ഥം. കമ്പളദിവസം പ്രഭാതത്തിൽ കൊറഗർ കമ്പളമത്‌സരം അനുകരിക്കുന്നു. ഈ അനുകരണ കമ്പളം ശുദ്ധപൊറാട്ട്‌ ആണെന്നാണല്ലൊ പൊതുവെ ധരിച്ചിരിക്കുന്നത്‌. യഥാർത്ഥത്തിൽ ഇത്‌ കണ്ണേറ്‌ നീക്കുന്നതിനുളള ക്രിയയാണത്രെ. ദുഷ്‌ടബാധകളിൽ നിന്ന്‌ കമ്പളക്കണ്ടത്തെ സുരക്ഷിതമാക്കിയ ശേഷമേ മുഹൂർത്ത മഹിഷത്തെ ചാലിൽ ഇറക്കാനൊക്കുകയുളളൂ. കുട്ടിക്ക്‌ അസുഖങ്ങൾ പിടിപെട്ടാൽ കുട്ടിയെ കൊറഗന്റെ കൈയ്യിൽ കൊടുത്ത്‌ തിരിച്ചുവാങ്ങുന്ന ഒരു പതിവ്‌ തുളുനാട്ടിലുണ്ട്‌. ഒരു തുളുവനായ വീരപ്പമൊയ്‌ലി (മുൻ കർണ്ണാടക മുഖ്യമന്ത്രി) ഇതു സംബന്ധമായ സ്വാനുഭവം ‘കൊട്ട’യെന്ന കൃതിയിൽ അനുസ്‌മരിച്ചതായി കാണാം. കദിക്കമ്പളത്തോടനുബന്ധിച്ച്‌ കൊറഗർ പങ്കെടുക്കുന്ന ചടങ്ങുകൾ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. കമ്പളത്തലേന്ന്‌ പ്രഭാതം മുതൽ കൊറഗർ പ്രവർത്തനനിരതരാവുന്നു. നേരത്തെ എഴുന്നേറ്റ്‌ കുളിച്ച്‌ ശുദ്ധിവരുത്തി കുലദൈവമായ കൊറഗതനിയനെ പ്രണമിച്ച്‌ സംഘം ദോല്‌ എന്നറിയപ്പെടുന്ന ചെറുചെണ്ട അടിച്ചുകൊണ്ട്‌ ഗ്രാമം ചുറ്റുന്നു. ഓരോ ഭവനത്തിലും ചെന്ന്‌ ക്ഷണിക്കുകയാണ്‌. യജമാനന്റെ കുടുംബക്കാർക്ക്‌ പ്രാഥമ്യമുണ്ട്‌. സന്ധ്യയോടെ സംഘം തിരിച്ചെത്തുന്നു; കമ്പളക്കണ്ടത്തിനും യജമാന ഗൃഹത്തിനും മദ്ധ്യേ സ്ഥാനം പിടിക്കുന്നു. ചെറുചെണ്ട വീണ്ടും മുഴങ്ങുമ്പോൾ കമ്പളക്കണ്ടം നൃത്തവേദിയായി മാറുന്നു. നാല്‌പതോളം പേരുടെ സംഘനൃത്തം. നൃത്തം മുകാരിയുടെ (സംഘം നേതാവ്‌) പൂർണ നിയന്ത്രണത്തിലായിരിക്കും. ഒരു വശത്ത്‌ ആവേശകരമായ നൃത്തം നടക്കുമ്പോൾ കുറെ പേർ കന്തേലപ്പം തിന്നുകൊണ്ട്‌ കളള്‌ കുടിക്കുകയായിരിക്കും. കമ്പളക്കൊറഗർക്കു വേണ്ടി ഉണ്ടാക്കുന്ന വിശേഷപ്പെട്ട പലഹാരമാണ്‌ കന്തേലപ്പം. നന്നായി അരച്ച അരിമാവിൽ കളെളാഴിച്ച്‌വെച്ച്‌ ഒരു ദിവസം പുളിപ്പിക്കുന്നു. പുളിപ്പിച്ച മാവ്‌ മൺകലം നിറയെ ഒഴിച്ച്‌ തീക്കുണ്‌ഡത്തിൽവെച്ച്‌ വേവിക്കുന്നു. വെന്തുകഴിഞ്ഞാൽ കലം ഉടച്ച്‌ അപ്പം പുറത്തെടുക്കുന്നു. ഇതാണ്‌ കന്തേലപ്പം. കമ്പളത്തോടനുബന്ധിച്ചു മാത്രം ഉണ്ടാക്കുന്ന വിശേഷ പലഹാരം. കമ്പളക്കണ്ടം നിറയെ ചെളിയും വെളളവും. തണുപ്പ്‌ കോരിയൊഴിച്ചുകൊണ്ട്‌ പാതിരാവെത്തുന്നു. ചെണ്ടമേളം ഉയർന്നുയരുന്നു. യുവാക്കളുടെ അനിയന്ത്രതമായ ആവേശം കണ്ടം നിറഞ്ഞു വഴിയുന്നു. ചുവടുവയ്‌പ്പിനോടൊപ്പം അവർ പരസ്‌പരം കെട്ടിപ്പിടിക്കുന്നു. ഉമ്മവെക്കുന്നു. നൃത്തം ചെയ്യുന്നതിനെക്കാൾ അന്യന്റെ ഉടുതുണി ഉരിയുന്നതിലാവും ഓരോ ആളുടെയും ശ്രദ്ധ. പലർക്കും കോണകം മാത്രമേ കാണൂ. ഒരു സ്‌ത്രീവേഷവും സംഘ നൃത്തത്തിൽ പങ്കെടുക്കുന്നു. എല്ലാവരും ‘ഇവളു’ടെ മുകളിൽ കയറുന്നു. സംഭോഗത്തിന്റെ പൊറാട്ടുനാടകം. ചില യുവാക്കൾ സലിംഗരതിയിൽ മുഴുകുന്നു. മറ്റു ചിലർ മുഷ്‌ടിമൈഥുനം നടത്തുന്നു. സ്‌ഖലനം സംഭവിച്ചാൽ തുടുച്ചു കളയുകയോ കമ്പളക്കണ്ടത്തിലെ വെളളത്തിൽ കഴുകുകയോ ചെയ്യുന്നു. സംഘം ഇടയ്‌ക്കിടെ ആർത്തുവിളിച്ചുകൊണ്ട്‌ ചലനക്രമം മാറ്റുന്നു. “മുല്‌പ പോട്ടുവറോ” (ഇവിടെ പണ്ണുകയാണേ); “പൂരാ ഉളായി പോണ്ടോ” (മുഴുവൻ അകത്ത്‌ കടന്നോ);“ തുടങ്ങിയ വാക്കുകൾ ഗ്രാമനിശീഥിനിയെ തുളച്ചുകയറുന്നുണ്ടാവും. ഈ മൂർദ്ധന്യദശയിൽ മുകാരി, കമ്പളം നടത്തുന്ന തറവാട്ടുവീടിന്‌ നേരെ തിരിഞ്ഞുനിന്ന്‌ ‘ഉരാല്‌ ’ (സ്‌തുതിഗീതം) ചൊല്ലുന്നു. പ്രദോഷം മുതൽ പ്രഭാതം വരെ അനുസ്യൂതമായി നടക്കുന്ന ഈ സംഘനൃത്തത്തിന്‌ പ്രേക്ഷകരായി ആരും ഉണ്ടാവില്ല. പരോക്ഷ പ്രേക്ഷകരുണ്ടെന്നാണ്‌ ഡോ.ബിളിമല പറയുന്നത്‌. ഗ്രാമീണ ഭവനങ്ങളിൽ ചെണ്ടമുട്ടും ആർപ്പുവിളിയും കേൾക്കുമ്പോൾ വീട്ടുകാർ പറയും ഃ ”കൊറഗേർന്നവു സുറുവാണ്ട്‌ “ (ഓഹോ.... തുടങ്ങിയല്ലോ കൊറഗറുടേത്‌!). കാലത്ത്‌ എല്ലാം കഴിയുമ്പോൾ യജമാനൻ കൊറഗർക്ക്‌ അവരുടെ ‘അവകാശം’ നൽകി ആദരിക്കുന്നു. പിന്നെ വരമ്പത്ത്‌ അല്‌പം വിശ്രമം. സൂര്യോദയത്തോടെ കുളിച്ചു വരുന്ന കൊറഗർ മൂന്നുപേർ വീതമുളള സംഘങ്ങളായി വീണ്ടും കണ്ടത്തിലിറങ്ങുന്നു. രണ്ടു പോത്തുകളെ ഒരുത്തൻ ഓടിക്കുന്നതിന്റെ ഹാസ്യാനുകരണം അരങ്ങേറുന്നു. ഓടുന്നവർ ശുദ്ധപോത്തുകളെപ്പോലെ ഓടിക്കുന്നവന്റെ അടികൊളളുകയും അമറുകയും ചെയ്യുന്നു. ഈ പൊറാട്ടുകമ്പളം അവസാനിക്കുമ്പോൾ കമ്പളക്കണ്ടത്തിന്റെ അതിരുകൾ ചേടി മണ്ണുകൊണ്ട്‌ ത്രിശൂലം വരച്ച്‌ അടയാളപ്പെടുത്തുന്നു. കണ്ടത്തിൽ നിലം മുങ്ങുവാൻ മാത്രമുളള വെളളം നിർത്തുന്നു. കമ്പളം എന്നുണ്ടായി എന്ന ചോദ്യത്തിന്‌ സൂക്ഷ്‌മമായി ഉത്തരം നൽകുക അസാദ്ധ്യം. ഉണ്ടായതെവിടെ എന്നു ചോദിച്ചാൽ കണ്ടത്തിലെന്ന്‌ കൃത്യമായിപ്പറയാം. കണ്ടത്തിൽ പണിക്കിറങ്ങുന്ന ഉഴവുകാരനും അവന്റെ പോത്തുകളും ഉഴുതുകഴിഞ്ഞാൽ ഒരു ആഹ്‌ളാദപ്രകടനമുണ്ട്‌. പണിതീർന്നു, ഇനി കളിക്കാം എന്ന പ്രഖ്യാപനമെന്നോണം അവർ ചെളിനിറഞ്ഞ കണ്ടത്തെ കളിക്കളമാക്കിമാറ്റുന്നു; കണ്ടം നിറയെ ഓടുന്നു. ഉഴവുകാരനും പോത്തും ജോലിയുടെ ക്ഷീണം മുഴുവൻ മറന്നുകൊണ്ട്‌ കളികഴിഞ്ഞു വരുന്ന ഉത്‌സാഹത്തോടെയാണ്‌ കണ്ടത്തിൽ നിന്ന്‌ കയറുന്നത്‌. ഇന്നിനി വിശ്രമമാണെന്നും വേല നാളെയാണെന്നും സഹപ്രവർത്തകരായ മഹിഷങ്ങളെ അറിയിക്കുന്നതിനുളള അറിയിപ്പു കൂടിയാണ്‌ ഈ ഓട്ടം. ഉഴവുകാരനും ഉഴവുമൃഗങ്ങളും തമ്മിലുളള ഭാവബന്ധുരമായ ബാന്ധവ്യം ഊട്ടിയുറപ്പിക്കുന്ന ഓട്ടം. ഈ ഓട്ടം കാലക്രമത്തിൽ സുവ്യവസ്ഥിതമായൊരു മത്‌സരമായി രൂപാന്തരം പ്രാപിച്ചു. തുളുനാട്ടിലെ കൃഷികേന്ദ്രിത ജനപദത്തിനെ ആശ്‌ളേഷിക്കുന്ന ഒരു ക്രീഡയായി വളർന്നു. തുളുനാടൻ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ഇതിനെ ആവരണം ചെയ്‌തു. നാഗാരാധനയും തെയ്യോപാസനയും കോഴിയങ്കവും ശീർഷകങ്ങളായ സമഭുജത്രികോണത്തിന്റെ കേന്ദ്രബിന്ദുവാണ്‌ കമ്പളം. തുളുനാടിന്റെ ആരാധനാമൂർത്തികളിൽ സർവപ്രാഥമ്യം സർപ്പത്തിനു തന്നെ. ‘നാഗബിർമ്മേറ്‌ ’ (നാഗബ്രഹ്‌മൻ) ആണ്‌ തുളുവന്റെ ആദിദൈവം. കമ്പളത്തിന്‌ മുഹൂർത്ത മഹിഷത്തെ എഴുന്നളളിക്കുന്നതിന്‌ മുമ്പ്‌ യജമാനൻ നാഗക്കാവിൽ ചെന്ന്‌ പ്രാർത്ഥിക്കുന്നു. കാവിൽ ‘അരിത്രാവൽ’ നടത്തുന്നു. നാഗപൂജയുടെ പ്രസാദമായി കൊണ്ടുവരുന്ന കവുങ്ങിൻ പൂക്കുലയിൽ നിന്ന്‌ ചില അല്ലികൾ മഹിഷത്തിന്റെ നെറ്റിയിൽ വെച്ചു കെട്ടുന്നു. കമ്പളനാളിൽ വാലായ്‌മയോ പുലയോ (പ്രസവം, മരണം ഇവകൊണ്ട്‌ ഉണ്ടാവുന്ന അശുദ്ധി) ഉണ്ടെങ്കിൽ അന്ന്‌ തറവാട്ടിൽ നാഗം പ്രത്യക്ഷപ്പെടും. അല്ലെങ്കിൽ കമ്പളക്കണ്ടത്തിന്റെ വരമ്പിൽ വന്നു നിൽക്കും. ഇതാണ്‌ തുളുവന്റെ വിശ്വാസം. ഉർവരതാ പൂജതന്നെ -വണ്ടാർ രാജകമ്പളവുമായി ബന്ധപ്പെട്ട്‌ ഒരു ആചാരമുണ്ട്‌. കമ്പളത്തിന്‌ മുൻപ്‌ വിവാഹിതരായ ദമ്പതികൾ ധനുസംക്രമണ നാളിൽ വണ്ടാർ കമ്പളം കഴിഞ്ഞശേഷം മാത്രമെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവൂ. ലൈംഗികക്രിയയും കമ്പളവും തമ്മിൽ ആദികാലം മുതൽക്കുതന്നെ ബന്ധമുണ്ടെന്ന്‌ സാരം. വരിയുടച്ച പോത്തുകളെ സാമാന്യേന കമ്പളക്കണ്ടത്തിൽ ഇറക്കുകയില്ല. വിത്തുപോത്താണ്‌ കമ്പളച്ചാലിലെ പ്രമാണി. യജമാനൻ കമ്പളക്കണ്ടത്തിന്റെ നടുവിൽ നാട്ടുന്ന പൂക്കരസ്‌തംഭം ഉർവരതാപൂജയുടെ ഭാഗമാണെന്ന്‌ വ്യാഖ്യാനിക്കുന്നു. ഇത്‌ നാഗത്തിന്റെ പ്രതികമാണെന്ന്‌ വാമനനന്ദാവർ അഭിപ്രായപ്പെടുന്നു. നാഗപൂജയിൽ നിന്നാരംഭിക്കുന്ന കമ്പളത്തിന്‌ ഉർവരതയെ ഒഴിചു നിർത്തി ഒരു വ്യാഖ്യാനം നൽകാനാവില്ല. കൊറഗരുടെ ലൈംഗികക്രിയകളും സംഭോഗാനുകരണങ്ങളും അക്ഷരാർത്ഥത്തിൽ ഉർവരതാപൂജയാണല്ലോ. ബണ്ടൻ ഃ തുളുനായരാണ്‌ ബണ്ടൻ. ജന്‌മി, പ്രമാണി, നാട്ടുമൂപ്പൻ, യജമാനൻ. കമ്പളം നടത്താൻ ജനപദമാകെ ബാധ്യസ്ഥമാണെങ്കിലും ബണ്ടന്‌ അത്‌ അനിവാര്യമായൊരു ബാധ്യതയാണ്‌. ഗുത്തു എന്നറിയപ്പെടുന്ന ജന്‌മിത്തറവാട്ടുകാർ മുൻനിന്ന്‌ നടത്തേണ്ട അനുഷ്‌ഠാനം. മുൽക്കി രാജകമ്പളത്തിന്‌ ആ മാഗണ (റവന്യൂ ഡിവിഷൻ)യിലെ 64 ഗുത്തുവീട്ടുകാരും ഹാജരുണ്ടായിരിക്കും. മംഗലാപുരം കദിരിയിലേത്‌ ഈശ്വര കമ്പളമാണ്‌. പഴയകാലത്ത്‌ കുലശേഖര ആലാപ രാജാക്കന്‌മാരുടെ അധീനതയിലായിരുന്ന പ്രദേശം. ഇവിടുത്തെ കമ്പളത്തിന്‌ അത്താവരം, ഇനോളി, കുത്താറ്‌, കൊഡിയാലഗുത്ത്‌, ഗുഡ്‌ഡെ ഗുത്ത്‌, ബഡില ഗുത്ത്‌, മുന്നൂറ ഗുത്ത്‌, ഉളളാളം ഗുത്ത്‌, അമുണിഞ്ച ഗുത്ത്‌, ഹരേക്കളഗുത്ത്‌, അഡ്യാറ്‌ ഗുത്ത്‌ എന്നീ ബണ്ടത്തറവാട്ടുകാർ ഇന്നും പങ്കെടുക്കുന്നു. കമ്പളച്ചാലിൽ പോത്തും ബണ്ടനും രണ്ടല്ല. ഇരുമെയ്യായി കാണുന്ന ഏകവും അഭിന്നവുമായ ഒരു നൂതനസൃഷ്‌ടി. മത്‌സരസമയത്ത്‌ വിളിച്ചു പറയുന്നത്‌ ഉടമസ്ഥരുടെ പേരായിരിക്കും. അകലെനിന്നു കേൾക്കുന്നവർ രണ്ടു ബണ്ടന്മാർ മത്‌സരിക്കയാണെന്നേ ധരിക്കൂ. ഡോ. ബിളിമലയുടെ അഭിപ്രായത്തിൽ ഇതുപോലൊരു സാത്‌മീകരണം മറ്റെങ്ങും കാണില്ല. കമ്പളപ്പോത്തിനെ കണ്ടാൽ അവൻ എത്രനേരമെങ്കിലും നോക്കിനിൽക്കും. ജീവിതത്തിൽ ഏറെ നേരവും മഹിഷത്തിന്റെ സഹവാസത്തിൽ കഴിയുന്നു. ബണ്ടന്റെ ഈ മാനസികാവസ്ഥയെക്കുറിച്ച്‌ മരുമക്കത്തായികളല്ലാത്ത കർണാടകക്കാരുടെ വ്യാഖ്യാനം കൗതുകകരമാണ്‌. ബണ്ടന്മാരും ബില്ലവരും മരുമക്കത്താവികളായ കാരണം അവർക്ക്‌ തറവാട്ടിനകത്ത്‌ അധികാരമൊന്നുമില്ല. അവകാശം മുഴുവൻ സ്‌ത്രീകൾക്കാണല്ലൊ. പെണ്ണ്‌ ഭർത്തൃഗൃഹത്തിൽ ചെല്ലുന്നതിന്‌ പകരം പുരുഷൻ അങ്ങോട്ടു ചെല്ലുകയല്ലേ? മരുമക്കത്തായക്കാരനായ പുരുഷന്‌ വീട്ടിനകത്ത്‌ അധികാരസ്ഥാപനസന്ദർഭം അവൻ കമ്പളക്കണ്ടത്തിൽ നികത്തിയെടുക്കുന്നു. കോഴിയങ്കവും ഇതിന്‌ പ്രയോജനപ്പെടുന്നു. പൗരഷത്തിന്റെ പര്യായമായ മഹിഷത്തിന്റെ മത്‌സരപ്രകടനത്തിലൂടെ അവൻ സ്വന്തം അഹങ്കാരത്തെ സംതൃപ്‌തമാക്കുന്നു. ജനപദസമക്ഷം പൗരുഷം സാക്ഷാത്‌കരിക്കാനുളള അസുലഭ മുഹൂർത്തമത്രെ കമ്പളം. കുതിരപ്പന്തയമല്ല ഃ കമ്പളമെന്നാൽ കുതിരപ്പന്തയം പോലൊരു ഓട്ടമത്‌സരമാണെന്നേ തുളുനാടിന്‌ വെളിയിലുളളവർ ധരിക്കൂ. അതിലും വിശേഷിച്ച്‌ നഗരവാസികൾ. തുളുവനായ മുൻ കർണാടക മുഖ്യമന്ത്രി എം. വീരപ്പമൊയിലി ഈ തെറ്റിദ്ധാരണയെക്കുറിച്ച്‌ പറയവെ കമ്പളം വിനോദത്തിലുപരി മറ്റെന്തോ ആണെന്ന്‌ ചൂണ്ടിക്കാട്ടുന്നു. കദിരിയിലും മറ്റും ഇത്‌ ഈശ്വരകമ്പളമാണെന്ന വസ്‌തുത മൊയ്‌ലി അനുസ്‌മരിക്കുന്നു. കമ്പളവുമായി ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഗ്രാമീണ വിശ്വാസങ്ങൾ ഏറെ. കമ്പളക്കണ്ടത്തിന്‌ ചുറ്റും അരി വിതറിയാൽ മനുഷ്യനും മൃഗത്തിനും പകർച്ചവ്യാധി പിടിപെടില്ലെന്ന വിശ്വാസം നിലനിൽക്കുന്നു. പോത്തുകൾക്ക്‌ അസുഖം വരുമ്പോൾ അവയെ കമ്പളത്തിനിറക്കാമെന്ന്‌ നേർച്ച നേരുന്നു. കണ്ടത്തിലെ വിളവിനെ കമ്പളത്തായ എന്ന തെയ്യം കാത്തുരക്ഷിക്കുന്നു. കമ്പളത്തിന്റെ വേരുകൾ തുളുനാടൻ ജനപദജീവിതത്തിൽ എത്രമാത്രം ആണ്ടിറങ്ങിയിരിക്കുന്നുവെന്നറിയാൻ ചില ഭാഷാപ്രയോഗങ്ങൾ സഹായകമാവും. തുളുവിൽ ‘മഞ്ചോട്ടി കയറി’ എന്നൊരു ശൈലിയുണ്ട്‌. വിജയശ്രീലാളിതനായി എന്നർത്ഥം. ഭീമഫലൻ എന്നർത്ഥത്തിൽ ‘കമ്പളപ്പോത്തുകളെ പിടിച്ചുനിർത്തുന്നവൻ’ എന്നു പറയും. ‘കമ്പളപ്പോത്തുകളെ പോറ്റുമ്പോലെ പോറ്റുന്നു’ എന്ന തുളുശൈലിക്ക്‌ വളരെ നന്നായി പരിപാലിക്കുന്നുവെന്നർത്ഥം. കമ്പളത്തെ കേന്ദ്രീകരിച്ച്‌ തുളുജനപദങ്ങളിൽ അനേകം ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്‌. ‘മഞ്ചൊട്ടിഗോണ’ എന്നത്‌ ഒരു പോത്തോട്ടക്കാരന്റേ ദുരന്തം ചിത്രണം ചെയ്യുന്ന ഐതിഹ്യമാണ്‌. അഗോളി മഞ്ചണ്ണനെന്ന ഒരു വീരനായകനാണ്‌ മുൽക്കി രാജകമ്പളക്കണ്ടം നേരെയാക്കിയതെന്ന്‌ മറ്റൊരു ഐതിഹ്യം. കാന്തഭാറബൂദബാറ എന്ന ഇരട്ടകൾ പഡുബെദിര മഞ്ചൊട്ടി ചവിട്ടി വളച്ചു കളഞ്ഞു എന്ന്‌ കഥ. ഇവർ ഇന്ന്‌ തെയ്യങ്ങളാണ്‌. തുളുനാടൻ ജനപദജീവിതത്തെ ഊതിയുണർത്തുന്ന പ്രാണവായു കമ്പള മഹിഷത്തിന്റേതാണ്‌. കടപ്പാട്ഃ സി. രാഘവന്‍ മാസ്റ്റര്‍