കൈജുഞ്ഞാക്ക് മുണ്ടും മുണ്ടാട്ടവും ഇല്ലാ...ഏങ്കര്‍ക്കം മാത്രം ബലിക്ക്ന്ന്.
ഇതറിഞ്ഞ് മക്കളും പുള്ളിയോളും ചള്ളിയോളം എല്ലം പൊരേലി കൂടീനി.
എന്താന്ന് ഉമ്മാ,....ഉമ്മാമ്മ...അമ്മായി അങ്ങനെ ചുറ്റുഭാഗത്ത്ന്നും കേട്ടോണ്ട് ഉണ്ടു.
അപ്പളാണ് മുക്രിക്ക ആ പൊരക്ക് ബന്നത്. അയിമാനെ കണ്തും അയാള്‍ ബിദിച്ചു
ഇത് സക്കറാത്തിന്‍റെ ബലിയന്നേ..!
തണ്ണിം കൊട്ത്തോളീ, കലിമാവും ചെല്ലി കൊട്ത്തോളീന്ന്.
ആരോ അപ്പര്‍ത്തേ ഹാജാര്‍ച്ചാന്‍റെ പൊരക്ക് പാഞ്ഞി സംസം തണ്ണി കൊണ്ട് ബന്ന്, തേനും കലക്കി കൊടുക്കാന്‍ തൊടങ്ങി.
മക്കളും, മരുമക്കളും, പുള്ളിയോളും അവറെ പേരിലും, നാട്ടിലില്ലാത്തോറേ പേരിലും തണ്ണിം ബായിക്ക ബീത്തിക്കോണ്ടിരുന്നു.
ചുറ്റും ഉള്ള എല്ലാരും ഓതിക്കോണ്ടും, കലിമ ചെല്ലിക്കോണ്ടും , കൈജുഞ്ഞാട് ഓരോന്ന് കേട്ടോണ്ടും ഉണ്ട്. കുടുംബം ബെല്‍ദായത് കൊണ്ട് തണ്ണീം ഓരോന്നാളും ബീത്തിക്കോണ്ടേ ഉണ്ടു.
കൈജുഞ്ഞ ആള്‍ക്കാരെ മീട്ടക്ക് നോക്കുന്നതും ശ്വാസം ബലിക്കുന്നതും അല്ലാതെ ബേറെയൊരു അനക്കം ഇല്ല.
അങ്ങിനെയിരിക്കുമ്പോളാണ് ഇഞ്ഞാന്‍റെ കൊങ്കാട്ടത്തിന്‍റെ പുള്ളി ആമദ് ഫോണ്‍ അബുദാബീന്ന് ബിളിച്ചത്. ഫോണെട്ത്ത ആള്‍ ചെല്ലി ആമദിന് ഉമ്മാമ്മാന്‍റെ കൂറ്റു കേക്കണാലാന്ന്.
ആരോ ഫോണും കൊണ്ട് ബന്ന് ആ ഇഞ്ഞ കെട്ന്ന കട്ടില്‍ ബെച്ചി.
ആമദിന്‍റെ പെങ്ങോ റിസീവര്‍ കൈജുഞ്ഞാന്‍റെ ചെയ്ന്‍റെ അട്ത്ത് ബെച്ച്. തണ്ണീം കൊട്ക്കുന്നോര്‍ അത് നിപ്പിച്ചി.
ഉമ്മാമ ഇതാരെ ഫോണ്ന്ന് നോക്കീ. ഇത് നിങ്ങളെ പിരിസത്തിന്‍റെ പുള്ളിന്‍റെ, ഒരിക്കോ മുണ്ടീറീം ഉമ്മാമ. അവന്‍ നിങ്ങളെ സക്കറാത്തിന്‍റെ കൂറ്റു കേട്ട്ര്‍ട്ട. അവള്‍ ചെല്ലി
അപ്പര്‍ത്ത്ന്ന് ആമദ് കേക്ക്ന്ന, ''എന്തായി ഉമ്മാമ ഒരിക്കോ ചെല്ലീന്ന്..?''
കൈജുഞ്ഞ ബായി തൊര്‍ന്ന് ,ഫോണ്‍ നോക്കി ഒറ്റ ബിളി.
''യാ മോനേ...! എണക്ക് ഒര്പ്പടി ദമ്മ് കെട്ടിപ്പോയി, ഇതാ ഓറെല്ലാം കൂടീറ്റി എന്നെ തണ്ണിം ബീത്തീറ്റി കൊല്ല്ന്ന മോനേ., ഓറോട് ഒരിക്കോ ചെല്ലീറ്, ഇങ്ങനെ തണ്ണീം ബീത്തണ്ടാന്ന്.''
എപ്പോ ബിളി കൊട്ക്കോനി തൊട്ങ്ങണന്ന് നിരീച്ച് കാത്തിരിന്നോറെല്ലം ചിരിച്ച്റ്റി പട്ച്ചായിപ്പോയി...😜😜
....... അസീസ് കട്ട.........
No comments:
Post a Comment