കുറച്ച് ദിവസം മുമ്പ് ഞങ്ങളുടെ പൈവളികെ വയലിനാരോ തീയിട്ടു. തരിശായി കാട് പിടിച്ച സ്ഥലങ്ങളൊക്കെ കത്തുന്നു. ഞാനണയ്ക്കാന്‍ മുതിര്‍ന്നില്ല , മെനെക്കെടുന്നതെന്തിന് നമ്മളെ പറമ്പിലേക്ക് വരില്ല അതിന് മുമ്പണയും എന്ന് തോന്നി.
തീകത്തി പുകയുയരുമ്പോള്‍ അതിനകത്ത് തമ്പടിച്ചിരുന്ന കഴിഞ്ഞ കൃഷിക്കാലത്ത് എന്നെ കുറച്ച് ബുദ്ധിമുട്ടിച്ച ചെറിയൊരു ശത്രുക്കളായ പന്നിക്കുഞ്ഞുങ്ങളും മയില്‍ക്കൂട്ടങ്ങളും നെട്ടോട്ടമോടുന്നത് കണ്ട് ഞാന്‍ സന്തോഷത്തോടെ നോക്കിനിന്നു.
ഓാടട്ടെ എന്നെ കുറച്ച് ബുദ്ധിമുട്ടിച്ചവരല്ലേ.... എന്ന്
അതിനിടയ്ക്ക ഫയര്‍ഫോഴ്സിനാരോ ഫോണ്‍ ചെയ്തു. (എല്ലായ്പ്പോഴും തീയണഞ്ഞ ശേഷമോ അല്ലെങ്കില്‍ ആ നാട് തന്നെ കത്തിതീര്‍ന്ന ശേഷമോ ആണ് അവരെത്താറ്).
നട്ട ഉച്ചയിലെ പൊരിവെയിലിന്‍റെയും കാറ്റിന്‍റെയും കാഠിന്യത്തില്‍ അതൊരു ഗോളമായി , പിന്നെയെന്ത് ചെയ്തിട്ടെന്താ അത് അണയല്‍ പോയിട്ട് അതിന്‍റെ അടുത്തെത്താന്‍ പറ്റുന്നില്ല, അതിനുണ്ടോ എന്‍റെയും നിന്‍റെയും അതിര് . ഞങ്ങളുടെ പറമ്പിന് കഷ്ടപ്പെട്ട് പണിത ജൈവവേലിയും, അതിനകത്തുള്ള തെങ്ങിന്‍ തൈകളും, തീറ്റപുല്‍ കൃഷിയടക്കം പകുതിയും പോയി, അതിനെ പ്രതിരോധിക്കാന്‍ ഒരിഞ്ച് പൈപ് കൊണ്ട് വെള്ളമൊഴിച്ചപ്പോള്‍ നട്ടാ ഉച്ചയ്ക്ക് കടല്‍ കരയിലെ ചൂടുമണലില്‍ മൂത്രമൊഴിച്ച പോലെയായി. കത്തലൊക്കെ കഴിഞ്ഞ് ബാക്കിയായ പുകയണയ്ക്കാനും ചാരത്തില്‍ വെള്ളമൊഴിക്കാനും ഫയര്‍ഫോഴ്സും വന്നു.
രണ്ട് ദിവസം കഴിഞ്ഞ് അങ്ങേ തലയ്ക്കല്‍നിന്നും വീണ്ടുമാരോ തീയിട്ടു.
കഴിഞ്ഞ തവണയില്‍ നിന്നും പാഠമുള്‍ക്കൊണ്ടിരുന്ന ഞാന്‍ ഈ പ്രാവശ്യം മുമ്പോ പ്രതിരോധം തീര്‍ത്തു. അപ്പുറമിപ്പുറം വീടുകളില്‍ പൈപ്പ് വലിച്ച് കൊണ്ട് വന്ന് കൂട്ടുകാരെയൊക്കേ കൂട്ടി തീ വരാനിടമുള്ള സ്ഥലമൊക്കെ നനച്ച് പ്രതിരോധം തീര്‍ത്തു, അത് കൊണ്ട് ഈ പ്രാവശ്യം എന്‍റെ പറമ്പിലെത്തുന്നതിനും ഒരുപാട് മുമ്പേ തീ അണഞ്ഞു ബാക്കിയുള്ളത് നശിക്കാതെ രക്ഷപ്പെട്ടു.
ഞാന്‍ ഈ കാര്യം ഇവിടെ സൂചിപ്പിക്കാന്‍ കാരണം എം.എം അക്ബറിന്‍റെ കാര്യത്തില്‍ അവരുടെ സംഘടനയുടെ പല എതിര്‍ ഗ്രൂപുകാരുടെയും മെസ്സേജും, പോസ്റ്റും കണ്ടു, അയാളയല്ലെ പിടിച്ചത് അയാള്‍ നമ്മളെയാളല്ലല്ലോ, ഉപ്പ്, വെള്ളം...എന്നൊക്കേ.
എനിക്കവരോട് വീണ്ടും ഒന്നേ പറയാനുള്ള ഫാസിസം ഞാന്‍ അന്ന് കണ്ട തീ പോലെയാണ്. അതിന് എന്‍റെയും നിന്‍റെയും അതിരുകളില്ല അതി കത്തി ചമ്പലാക്കിക്കൊണ്ട് വരും , അതിനെ പ്രതരോധിക്കാതെ നോക്കിയിരുന്നാല്‍ എനിക്കാദ്യം പറ്റിയബദ്ധം പറ്റും
No comments:
Post a Comment