സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Thursday, July 28, 2016
ബിഡ്ഡും ഗുഡുഗുഡുവും
''ഇന്ന് ഓപ്പണ്‍ എത്രേ, ക്ളോസ് ബന്നാ'' ഗ്രാമത്തിലെ കവലകളില്‍ ഇരുന്ന് ആളുകള്‍ തമ്മില്‍ അടക്കം പറയുന്നത് കേട്ടപ്പോള്‍ ആ ഗ്രാമത്തിലേക്ക് പുതുതായി വന്ന ഒരു കെഎസ്ഇബി ജീവനക്കാരന്‍ കണ്ണ് മിഴിച്ച് നോക്കി. അപ്പോള്‍ ബസ്സിലെ ചെക്കറെ പോലെ ഒരാള്‍ കൈയ്യിലൊരു കടലാസ് പട്ടിയുമായി വന്നു അവരോട് പറഞ്ഞു.
''ഓപ്പണ്‍ സീറോ ആരെങ്കിലും ക്ളോസ് കളിക്കുന്നാ, ഇനി പത്ത് മിനിറ്റ് ഉള്ളത് ക്ളോസ് വരാന്‍'' പറഞ്ഞതും ആളുകള്‍ ഓരോരുത്തരായി സീറോ മുതല്‍ ഒമ്പത് നമ്പര് പറഞ്ഞു പത്തും ഇരുപതും കൊടുക്കാന്‍ തുടങ്ങി.
സംഭവം മനസ്സിലാവാതെ പുള്ളിഎന്നോട് ചോദിച്ചു ഇതെന്താ പരിപാടി . ഞാന്‍ പറഞ്ഞു ഇതാണ് ബിഡ്ഡ് കളി, ബിഡ്ഡ് കളിയോ..? പുള്ളിക്ക് വീണ്ടും സംശയം. അതേ ബിഡ്ഡ് എന്നാല്‍ മഡ്ക്ക.
മഡ്ക്ക എന്നാല്‍ ....? പുള്ളി വിടുന്ന മട്ടില്ല , മഡ്ക്കാന്ന് ഹിന്ദിയില്‍ പറഞ്ഞാല്‍ കുടം. മഡ്ക്ക കളിയെ എന്നിന്‍റെ ഈ തെക്കര്‍ ചെല്ല്ന്നേ എനിക്കും അറിയില്ല. Google എടുത്ത് ''മഡ്ക്ക കളി'' എന്ന് സെര്‍ച്ച് ചെയ്തു. ജില്ലയുടെ ഓരോ ഭാഗങ്ങളില്‍ നിന്നുമായി പോലീസ് പിടിച്ച ആളുകളുടെ ന്യൂസുകള്‍ മാത്രം ഗൂഗിളില്‍ തെളിയുന്നു. മഡ്ക്ക, ബിഡ്ഡ് വേറെ പേരെനിക്കറിയില്ല. ഞാന്‍ ഒഴിയാന്‍ നോക്കി.
ഈ കളി എങ്ങിനെയാണെന്ന് പറഞ്ഞ് തരോ ... വീണ്ടും അയാളുടെ ചോദ്യം, ഞാനീ കളിയുടെ കോച്ചറല്ല ചേട്ടാ, പോരാത്തതിന് ജീവിതത്തിലിത് വരെ ഈ കളി കളിച്ചിട്ടുമില്ല, ഞാനൊഴിയാന്‍ നോക്കി. പക്ഷേ ആ ബാധയുണ്ടടോ എന്നെ വിടൂന്നു. അങ്ങിനെ ആ കളിയെകുറിച്ച് ഞാന്‍ വിവരിച്ചു.
ഈ മേഖലയിലെ കൂലിപണിക്കാരന്‍റെയും, പാവപ്പെട്ടവന്‍റെയും ചൂതാട്ടമാണ് ബിഡ്ഡ്, ഒരു തരത്തില്‍ പറഞ്ഞാല്‍ അനധികൃത ദിവസ ലോട്ടറി, ദിവസം രണ്ട് നേരം നറുക്കെടുപ്പ , 00 മുതല്‍ 99 വരെയുള്ള നമ്പരുകളില്‍ ഏതെങ്കിലും നമ്പരില്‍ ആളുകള്‍ക്ക് ഭാഗ്യം പരീക്ഷിക്കാം, അതേ നമ്പരാണ് നറുക്കെടുക്കുന്നതെങ്കില്‍ ഒരു രൂപയ്ക്ക് എഴുപത് മുതല്‍ എഴുപത്തി ഏഴ്രൂപ വരെ ലഭിക്കും. എല്ലാ ഗ്രാമങ്ങളിലും ഇതിന് നമ്പറുകള്‍ കലക്ട് ചെയ്യുന്ന കമ്മീഷന്‍ ഏജന്‍റുമ്മാര്‍ ഉണ്ടെങ്കിലും നറുക്കെടുപ്പ നടക്കുന്നത് ടൗണുകളിലാണ്. സീറോ മുതല്‍ ഒമ്പത് വരെയുള്ള സംഖ്യകള്‍ രേഖപ്പെടുത്തിയ പന്തുകള്‍ കുടത്തിലിട്ട് കറക്കി അതില്‍ നിന്നും ഒന്നെടുക്കും, ഓപ്പണ്‍ നമ്പര്‍ റെഡി , അര മണിക്കൂറിന് ശേഷം രണ്ടാമതും ഇങ്ങനെ എടുക്കും ക്ളോസും റെഡി. കുടം അഥവ മട്ക്കയില്‍ നിന്നും ഭാഗ്യവാന്‍മാരെ തിരഞ്ഞെടുക്കുന്നത് കൊണ്ടാവാം ഇതിന് മഡ്ക്ക എന്ന പേര് വന്നത്. ബിഡ്ഡ് എന്ന പേര് വരാനുള്ള പേരെനിക്കറിയില്ലാ. ഒാപ്പണിലെയോ ക്ളോസിലെയോ ഒറ്റ സംഖ്യയില്‍ മാത്രം ഭാഗ്യം പരീക്ഷിക്കുകയാണെങ്കില്‍ ഒന്നിന് ഏഴ് മാത്രമേ ലഭിക്കൂ. ഇവിടത്തേ സാദാരണക്കാര്‍ക്കിടയില്‍ ചൂതാട്ടം നടത്തി ഏജന്‍റുമ്മാരും മുതലാളിയും വീര്‍ത്തു. ഭാഗ്യാന്വേശികളില്‍ ചിലര്‍ നല്‍കുന്ന നമ്പരിനും പ്രത്യേകതയുണ്ടാകു. രാവിലെ നാല്‍ക്കാലിയെയാണ് കണി കാണുന്നതെങ്കില്‍ നാല് എന്ന സംഖ്യ അവര്‍ തിരഞ്ഞെടുക്കുന്ന നമ്പരില്‍ ഉണ്ടാകും.
ഉദാഹരണത്തിന് ഒരു പശുവിന്‍റെ പുറത്ത് ഒരു കാക്കയെ കണ്ടാല്‍ നാലും, രണ്ടും നാല്‍പത്തി രണ്ടാവും സംഖ്യ. അങ്ങിനെ അവര്‍ക്കെന്തൊക്കേ പ്രത്യേകതകള്‍ കണുന്നു അതിനനുസരിച്ചാകും പരീക്ഷണം, എന്തിനേറേ പറയണം ദിവസത്തിന്‍റെ പ്രത്യേകതയ്ക്കനുസരിച്ചു, അന്ന് ക്രിക്കറ്റ് മത്സരമുണ്ടെങ്കില്‍ ഇഷ്ട താരത്തിന്‍റെ സ്ക്കോറിനനുസരിച്ചും ജേഴ്‌സി നമ്പരിനനുസരിച്ചും വരെ സംഖ്യ കണ്ട് പിടിച്ച് നമ്പര്‍ പരീക്ഷിക്കും.
ഇങ്ങിനെ ഒരുപാട് ചൂതാട്ടങ്ങള്‍ ഉണ്ട് വല്യ കളികളായ ജുഗാരിയില്‍പെട്ട ഉളായിപിതായി (അന്തര്‍ ബാര്‍) ഉത്സവ പറമ്പിലേയും കളിസ്ഥലങ്ങളിലെയും ചൂതാട്ടമായ ഗുഡു-ഗുഡു ( flower dice-rolling) അങ്ങിനെ ഒരുപാട് ഇനങ്ങളുണ്ട്. പലരും ഉല്‍സവ പറമ്പിലും, കളി സ്ഥലങ്ങളിലും വരുന്നത് വരെ ഇത്തരം ചൂതാട്ടങ്ങള്‍ക്കായിരിക്കും. നിരോധിച്ച ഇത്തരം ചൂതാട്ടങ്ങള്‍ ക്രിമിനല്‍ സംഘങ്ങളുടെ കാവലിലും നേതൃത്വത്തിലും മതിലുകളുടെയും ഇരുട്ടിന്‍റെയും മറവില്‍ സജീവമാണ്.
അങ്ങിനെ അതിനെ പറ്റി പറഞ്ഞ് നിര്‍ത്തി അയാളുടെ കയ്യിലുള്ള സായഹ്ന പത്രം ടോര്‍ച്ച് വെളിച്ചത്തിലൂടെ വായിക്കുമ്പോള്‍ എവിടെയോ മഡ്ക്കകളിയിലേര്‍പ്പെട്ടവരെ പോലീസ് പിടിച്ച വാര്‍ത്ത ആപത്രത്തിലുണ്ടായിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment