Search This Blog

Thursday, March 15, 2018

ഒരു കുറിയ മനുശ്യന്‍റെ എളിയ ചിന്ത


ഉയരം അതെന്നില്‍ വന്നണഞ്ഞില്ല
എന്‍ ശരീരത്തിലും ജീവിതത്തിലും

കുള്ളനെന്നും കള്ളനെന്നും എന്നെ വിളിച്ചവരുണ്ട്.....

രണ്ടും ഞാന്‍ ചെയ്യാത്ത തെറ്റിന്

ആദ്യത്തേ വിളി കേട്ട് ഞാനെന്‍റെ ജന്‍മത്തേയും, രണ്ടായത്തേ വിളി കേട്ട് ഞാന്‍റെ കൂട്ട് കെട്ടിനേയും  ഒരുപാട്  ശപിച്ചിട്ടുണ്ട്.

കപ്പലിലെ കള്ളനെ കിട്ടിയപ്പോള്‍ എന്‍റെ രണ്ടാമത്തെ പേരിന് മാറ്റം വന്നു.

ഉയര്‍ച്ചയിലെത്തിയാല്‍ വന്നവഴി മറക്കുമെന്ന് പലരുടെ മൊഴിയും കേട്ട്

എന്‍റെ ഉയരമില്ലായ്മയൊരു അനുഗ്രഹമായി ഞാന്‍ സ്വയം സമാധാനിച്ചു...

Friday, March 9, 2018

ഇന്ന് നീ നാളെ ഞാന്‍

കുറച്ച് ദിവസം മുമ്പ് ഞങ്ങളുടെ പൈവളികെ വയലിനാരോ തീയിട്ടു.  തരിശായി കാട് പിടിച്ച സ്ഥലങ്ങളൊക്കെ കത്തുന്നു. ഞാനണയ്ക്കാന്‍ മുതിര്‍ന്നില്ല , മെനെക്കെടുന്നതെന്തിന് നമ്മളെ പറമ്പിലേക്ക് വരില്ല  അതിന് മുമ്പണയും എന്ന് തോന്നി.
         തീകത്തി പുകയുയരുമ്പോള്‍ അതിനകത്ത് തമ്പടിച്ചിരുന്ന കഴിഞ്ഞ കൃഷിക്കാലത്ത് എന്നെ കുറച്ച് ബുദ്ധിമുട്ടിച്ച ചെറിയൊരു ശത്രുക്കളായ പന്നിക്കുഞ്ഞുങ്ങളും മയില്‍ക്കൂട്ടങ്ങളും നെട്ടോട്ടമോടുന്നത് കണ്ട് ഞാന്‍ സന്തോഷത്തോടെ നോക്കിനിന്നു. 
     ഓാടട്ടെ എന്നെ കുറച്ച് ബുദ്ധിമുട്ടിച്ചവരല്ലേ.... എന്ന്
     അതിനിടയ്ക്ക ഫയര്‍ഫോഴ്സിനാരോ ഫോണ്‍ ചെയ്തു.   (എല്ലായ്പ്പോഴും തീയണഞ്ഞ ശേഷമോ അല്ലെങ്കില്‍ ആ നാട് തന്നെ കത്തിതീര്‍ന്ന ശേഷമോ ആണ് അവരെത്താറ്).
        നട്ട ഉച്ചയിലെ പൊരിവെയിലിന്‍റെയും കാറ്റിന്‍റെയും കാഠിന്യത്തില്‍ അതൊരു ഗോളമായി , പിന്നെയെന്ത് ചെയ്തിട്ടെന്താ അത് അണയല്‍ പോയിട്ട് അതിന്‍റെ അടുത്തെത്താന്‍ പറ്റുന്നില്ല, അതിനുണ്ടോ എന്‍റെയും നിന്‍റെയും അതിര് .  ഞങ്ങളുടെ പറമ്പിന്  കഷ്ടപ്പെട്ട് പണിത ജൈവവേലിയും, അതിനകത്തുള്ള തെങ്ങിന്‍ തൈകളും, തീറ്റപുല്‍ കൃഷിയടക്കം പകുതിയും പോയി,  അതിനെ പ്രതിരോധിക്കാന്‍ ഒരിഞ്ച് പൈപ് കൊണ്ട് വെള്ളമൊഴിച്ചപ്പോള്‍ നട്ടാ ഉച്ചയ്ക്ക് കടല്‍ കരയിലെ ചൂടുമണലില്‍ മൂത്രമൊഴിച്ച പോലെയായി. കത്തലൊക്കെ കഴിഞ്ഞ് ബാക്കിയായ പുകയണയ്ക്കാനും ചാരത്തില്‍ വെള്ളമൊഴിക്കാനും ഫയര്‍ഫോഴ്സും വന്നു.
               രണ്ട് ദിവസം കഴിഞ്ഞ് അങ്ങേ തലയ്ക്കല്‍നിന്നും വീണ്ടുമാരോ തീയിട്ടു.
കഴിഞ്ഞ തവണയില്‍ നിന്നും പാഠമുള്‍ക്കൊണ്ടിരുന്ന ഞാന്‍ ഈ പ്രാവശ്യം മുമ്പോ പ്രതിരോധം തീര്‍ത്തു.  അപ്പുറമിപ്പുറം വീടുകളില്‍ പൈപ്പ് വലിച്ച് കൊണ്ട് വന്ന് കൂട്ടുകാരെയൊക്കേ കൂട്ടി തീ വരാനിടമുള്ള സ്ഥലമൊക്കെ നനച്ച് പ്രതിരോധം തീര്‍ത്തു, അത് കൊണ്ട് ഈ പ്രാവശ്യം എന്‍റെ പറമ്പിലെത്തുന്നതിനും ഒരുപാട് മുമ്പേ തീ അണഞ്ഞു ബാക്കിയുള്ളത് നശിക്കാതെ രക്ഷപ്പെട്ടു.
      ഞാന്‍ ഈ കാര്യം ഇവിടെ സൂചിപ്പിക്കാന്‍ കാരണം എം.എം അക്ബറിന്‍റെ കാര്യത്തില്‍ അവരുടെ സംഘടനയുടെ പല എതിര്‍ ഗ്രൂപുകാരുടെയും മെസ്സേജും, പോസ്റ്റും കണ്ടു,   അയാളയല്ലെ പിടിച്ചത് അയാള്‍ നമ്മളെയാളല്ലല്ലോ, ഉപ്പ്, വെള്ളം...എന്നൊക്കേ.
             എനിക്കവരോട് വീണ്ടും ഒന്നേ പറയാനുള്ള ഫാസിസം ഞാന്‍ അന്ന് കണ്ട തീ പോലെയാണ്. അതിന് എന്‍റെയും നിന്‍റെയും അതിരുകളില്ല  അതി കത്തി ചമ്പലാക്കിക്കൊണ്ട് വരും , അതിനെ പ്രതരോധിക്കാതെ നോക്കിയിരുന്നാല്‍ എനിക്കാദ്യം പറ്റിയബദ്ധം പറ്റും

          

Sunday, April 23, 2017

സക്കറാത്തിന്‍റെ ബെലി

കൈജുഞ്ഞാക്ക് മുണ്ടും മുണ്ടാട്ടവും ഇല്ലാ...ഏങ്കര്‍ക്കം മാത്രം ബലിക്ക്ന്ന്.
ഇതറിഞ്ഞ് മക്കളും പുള്ളിയോളും ചള്ളിയോളം എല്ലം പൊരേലി കൂടീനി.
  എന്താന്ന് ഉമ്മാ,....ഉമ്മാമ്മ...അമ്മായി അങ്ങനെ ചുറ്റുഭാഗത്ത്ന്നും കേട്ടോണ്ട് ഉണ്ടു.
   അപ്പളാണ് മുക്രിക്ക ആ പൊരക്ക് ബന്നത്. അയിമാനെ കണ്തും അയാള്‍ ബിദിച്ചു
    ഇത് സക്കറാത്തിന്‍റെ ബലിയന്നേ..!
തണ്ണിം കൊട്ത്തോളീ, കലിമാവും ചെല്ലി കൊട്ത്തോളീന്ന്‌.
           ആരോ അപ്പര്‍ത്തേ ഹാജാര്‍ച്ചാന്‍റെ പൊരക്ക് പാഞ്ഞി സംസം തണ്ണി കൊണ്ട് ബന്ന്, തേനും കലക്കി കൊടുക്കാന്‍ തൊടങ്ങി.
         മക്കളും, മരുമക്കളും, പുള്ളിയോളും അവറെ പേരിലും, നാട്ടിലില്ലാത്തോറേ പേരിലും തണ്ണിം ബായിക്ക ബീത്തിക്കോണ്ടിരുന്നു.
                 ചുറ്റും ഉള്ള എല്ലാരും ഓതിക്കോണ്ടും, കലിമ ചെല്ലിക്കോണ്ടും , കൈജുഞ്ഞാട് ഓരോന്ന് കേട്ടോണ്ടും ഉണ്ട്. കുടുംബം ബെല്‍ദായത് കൊണ്ട് തണ്ണീം ഓരോന്നാളും ബീത്തിക്കോണ്ടേ ഉണ്ടു.
         കൈജുഞ്ഞ ആള്‍ക്കാരെ മീട്ടക്ക് നോക്കുന്നതും ശ്വാസം ബലിക്കുന്നതും അല്ലാതെ ബേറെയൊരു അനക്കം ഇല്ല.

        അങ്ങിനെയിരിക്കുമ്പോളാണ് ഇഞ്ഞാന്‍റെ കൊങ്കാട്ടത്തിന്‍റെ പുള്ളി ആമദ്  ഫോണ്‍ അബുദാബീന്ന് ബിളിച്ചത്.           ഫോണെട്ത്ത ആള്‍ ചെല്ലി ആമദിന് ഉമ്മാമ്മാന്‍റെ കൂറ്റു കേക്കണാലാന്ന്.
          ആരോ ഫോണും കൊണ്ട് ബന്ന് ആ ഇഞ്ഞ കെട്ന്ന കട്ടില്‍ ബെച്ചി.
ആമദിന്‍റെ പെങ്ങോ റിസീവര്‍ കൈജുഞ്ഞാന്‍റെ ചെയ്ന്‍റെ അട്ത്ത് ബെച്ച്. തണ്ണീം കൊട്ക്കുന്നോര്‍ അത് നിപ്പിച്ചി.
           ഉമ്മാമ ഇതാരെ ഫോണ്ന്ന് നോക്കീ. ഇത് നിങ്ങളെ പിരിസത്തിന്‍റെ പുള്ളിന്‍റെ, ഒരിക്കോ മുണ്ടീറീം ഉമ്മാമ. അവന്‍ നിങ്ങളെ സക്കറാത്തിന്‍റെ കൂറ്റു കേട്ട്ര്‍ട്ട. അവള്‍ ചെല്ലി
അപ്പര്‍ത്ത്ന്ന് ആമദ് കേക്ക്ന്ന, ''എന്തായി ഉമ്മാമ ഒരിക്കോ ചെല്ലീന്ന്..?''
          കൈജുഞ്ഞ ബായി തൊര്‍ന്ന് ,ഫോണ്‍ നോക്കി ഒറ്റ ബിളി.
        ''യാ മോനേ...! എണക്ക് ഒര്പ്പടി ദമ്മ് കെട്ടിപ്പോയി,  ഇതാ ഓറെല്ലാം കൂടീറ്റി എന്നെ തണ്ണിം ബീത്തീറ്റി കൊല്ല്ന്ന മോനേ., ഓറോട് ഒരിക്കോ ചെല്ലീറ്, ഇങ്ങനെ തണ്ണീം ബീത്തണ്ടാന്ന്.''
            എപ്പോ ബിളി കൊട്ക്കോനി തൊട്ങ്ങണന്ന് നിരീച്ച് കാത്തിരിന്നോറെല്ലം ചിരിച്ച്റ്റി പട്ച്ചായിപ്പോയി...😜😜
.......  അസീസ് കട്ട.........

Thursday, April 6, 2017

കളായി ചരിത്രങ്ങളിലൂടെ

കിഴക്കന്‍ സഹ്യപര്‍വ്വതത്തില്‍ നിന്നും ഉദിച്ച് പടിഞ്ഞാറന്‍ അറബിക്കടലില്‍ അസ്തമിക്കുന്ന ഉപ്പളപുഴയുടെ കളായി തീരത്തേ തോണിക്കടവിനടുത്ത്  ജാറയില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹാനാണ് ഹസ്രത്ത് മമ്മിശഹീദ് വലിയുള്ളഹി(റ).
          നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അധിനിവേശക്കാര്‍ക്കെതിരെ പോരാടി വീരരക്തസാക്ഷ്യത്വം വഹിച്ച മഹാനവര്‍കളെ അധിനിവേശസേന പ്രതികാരം തീര്‍ക്കാന്‍ വെട്ടി  തുണ്ടമാക്കി കരകവിഞ്ഞൊഴുകുന്ന പുഴയിലേക്ക് വലിച്ചെറിഞ്ഞു. ഒഴുകുന്ന പുഴയിലൂടെ ആ ശരീരം വന്നടിഞ്ഞത് കളായിലെ ഓടക്കടവില്‍.
          അന്ന് കടത്തുകാരനായിരുന്നയാള്‍ കടവിലടിഞ്ഞ മയ്യത്തിനെ തോണിതുഴയുന്ന മുള കൊണ്ട് തള്ളി താഴോട്ട് ഒഴുക്കി വിട്ടെങ്കിലും  അത് വീണ്ടും തല്‍സ്ഥാനത്ത് വന്നുതന്നെ വന്നു നിന്നുവത്രേ. എത്ര തന്നെ ഒഴുക്കിലേക്ക് തള്ളിവിട്ടിട്ടും തിരിച്ച് കടവിലേക്ക് വയുന്ന ശരീരത്തേ കണ്ട് കടത്തുകാരന്‍ ഭയവും പിന്നെ അല്‍ഭുതവും തോന്നി.
    പിന്നെ നടത്തിയ അന്വോഷണങ്ങളിലാണ് മനസ്സിലായത് അത് സുഫിമായ മമ്മിശഹീദ് എന്ന മഹാന്‍റെയാണെന്ന്.
          അങ്ങിനെ ആ മയ്യത്തിനെ ബഹുമാനപൂര്‍വ്വം കടവിനത്ത് തന്നെ കബറടക്കി. മാത്രമല്ല അന്ന് മുതല്‍ ആ നാട്ടില്‍ അത്ഭുതങ്ങള്‍ കണ്ട് തുടങ്ങി.
                  മതമൈത്രി വിളിച്ചോതുന്ന ആചാരങ്ങള്‍ക്കപ്പുറം മാനവ സൗഹാര്‍ദ്ധം കാത്ത് സൂക്ഷികക്ുന്ന കളായില്‍ വിത്യസ്ഥ വിഭാഗങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ധവും സാഹോദര്യവും കാത്ത് സൂക്ഷിക്കുന്നു.  അതിനാലാവാം ഏത് വിഷമഘട്ടത്തില്‍ പ്രാര്‍ത്ഥനയ്ക്കായും, നേര്‍ച്ചകള്‍ക്കായും എല്ലാ വിഭാഗം ആളുകളും ജാറം ദര്‍ഗ്ഗയിലെത്തുന്നത്. നേര്‍ച്ചകളായി നല്‍കുന്നണാകട്ടെ  തങ്ങളുടെ കാര്‍ഷിക ഉത്പന്നങ്ങളും. മുഖ്യ നേര്‍ച്ചാവസ്തു ശര്‍ക്കരയിട്ട മധുരക്കഞ്ഞിയായ ചക്കര കഞ്ഞിയും.        ചിലപ്പോള്‍ ആദ്യമായി കളായി ഉറൂസിന് എത്തിയവര്‍ക്ക് അവിടെയൊരു കര്‍ഷികമേളയുടെ പ്രതീത തോന്നിയേക്കാം കാരണം വരണ്ട പുഴയുടെ പഞ്ചാര മണല്‍തരികള്‍ നിറഞ്ഞ തീരത്ത് , കമുങ്ങുകളും തെങ്ങുകളും നിറഞ്ഞ തോട്ടത്തിന്‍ നടുവില്‍ സ്ഥിതി ചെയ്യുന്ന ദര്‍ഗ്ഗാ പരിസരത്ത് നേര്‍ച്ചയായി ലഭിച്ച തൂക്കിയിട്ട അടക്കാ കുലകളും, കൂനയിട്ട തേങ്ങകളും , കയ്യില്‍ തങ്ങളുടെ കര്‍ഷിക ഉല്‍പന്നങ്ങളും , എണ്ണയും ചന്ദനത്തിരിയുമായും കടന്ന് വരുന്ന ഗ്രാമീണരെ കാണുമ്പോഴും,പ്രാര്‍ത്ഥനയ്ക്കായി വിളിച്ച് പറയുന്ന പേരുകള്‍ കേള്‍ക്കുമ്പോഴും അവര്‍ക്കങ്ങിനെ തോന്നിയില്ലങ്കിലെ അത്ഭുതമുള്ളു.
  വര്‍ഷകാലമായാല്‍ പിന്നെയവിടെ വിജാനതയാണ്. കടുത്ത മഴയില്‍ പുഴവെള്ളം ദര്‍ഗ്ഗയെയും മൂടപ്പെടും. പിന്നെ അവിടെ കാണുന്നത് വെള്ളം മാത്രം ചിലപ്പോള്‍ ആ വെള്ളം അടുത്തുള്ള ചെറിയ പള്ളിക്കകം വരെയെത്തും. പക്ഷേ എത്ര വലിയ മലവെള്ള പാച്ചിലിലും  ഇന്നുവരെ അവിടെ പറയപ്പെടുന്ന അപകടങ്ങളൊന്നും നടന്നിട്ടില്ല എന്നതും ഒരല്‍ഭുതമാണ്.
           ★★★★★★★★★★★★
       കളായി എനിക്കൊരു അത്ഭുതവും ആവേശവുമാണ്. കാരണം ഞാന്‍ ജനിച്ചതും കളിച്ച് വളര്‍ന്നതും കളായിപുഴ തീരത്തെ ഉമ്മയുടെ തറവാട് വീടിലാണ്. അത് കൊണ്ടാവണം ആ പ്രദേശവുമായി ഞാന്‍ ഒരാത്മ ബന്ധം സൂക്ഷിക്കുന്നത്.
          തറവാട് സ്ഥലത്ത് തന്നെ സ്ഥിതി ചെയ്യുന്ന പള്ളിയും ദര്‍ഗ്ഗയോടും ഞങ്ങള്‍ക്കൊരു ആത്മബന്ധമുണ്ട്.  തലമുറകളായി എന്‍റെ ഉമ്മയുടെ കുടുംബക്കാരും, അതിന് ശേഷം ഉപ്പുപ്പയുടെ കാലത്ത് അവിടെ ഉറൂസ് നടത്തിയിരുന്നത് അദ്ദേഹമായിരുന്നു. അവരുടെ കാലശേഷം കുറച്ച് കാലം അമ്മാവനും കുടുംബക്കാരും അതിന് നേതൃത്വം നല്‍കുകയും ശേഷം ഒരു കമ്മിറ്റിയുണ്ടാക്കി അതിന്‍റെ മേല്‍നോട്ടം അവര്‍ക്ക് നല്‍കുകയും ചെയ്തു.
         ആ കുടുംബം പരമ്പരാഗതമായി കടത്ത്കാരും കര്‍ഷകരുമായിരുന്നു. അടുത്തകാലത്ത് കള്ളിഗെപാലം വരും വരെ തോണിയെന്നത് വര്‍ഷകാലത്ത് ഞങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു.
         മഴക്കാലത്ത് അക്കരയില്‍ നിന്നും വേനല്‍കാലത്ത് ഇക്കരെയില്‍ നിന്നും എന്നും കൂക്കിവിളികള്‍ കേള്‍ക്കാം. മഴക്കാലത്ത് അക്കരയില്‍ നിന്നും പുഴ കടക്കാനുള്ളവരുടെ  തോണിക്ക് വേണ്ടിയുള്ള വിളിയായിരുന്നെങ്കില്‍ വേനല്‍ കാലത്ത് ഇക്കരെയില്‍ നിന്നുമുള്ള വിളി  മധുരമുള്ള നേര്‍ച്ചക്കഞ്ഞി വെച്ച് അക്കരെയുള്ള ആള്‍ക്കാരെ ക്ഷണിക്കാന്‍ വേണ്ടിയായിരുന്നു.
       എന്‍റെ മുന്ന് തലമുറയ്ക്ക് മുന്നെ ഷേക്കാലി മുഹമ്മദ് എന്നവരുടെ കാലത്ത് ഭൂപ്രഭുക്കന്‍മാരായിരുന്ന മറുവള ഭട്ടര്‍മാരില്‍ നിന്നും കുറച്ച് തുക വായ്പ വാങ്ങി. തിരിച്ച് നല്‍കാത്തത് കാരണം  വീടും,  സ്ഥലവും  ബ്രാഹ്മണരുടെ കയ്യിലായി. (അതേ സ്ഥലത്തായിരുന്നു ദര്‍ഗ്ഗയ സ്ഥിതി ചെയ്തിരുന്നത്). വീടും സ്ഥലവും നഷ്ടപ്പെട്ട ഷേക്കാലിയും കുടുംബവും  പുഴയ്ക്ക് തൊട്ടിപ്പുറത്ത് സ്ഥിതി ചെയ്യുന്ന തന്‍റെ അമ്മാവനും ഭാര്യപിതാവുമായ ഓടക്കടവ് അഹമ്മദ് കുഞ്ഞി എന്നവരുടെ എള്ള്വളപ്പിലെ തറവാട് വീടില്‍ താമസമാക്കി.
          ദര്‍ഗ്ഗയ്ക്കടുത്ത വീട് കൈയ്യിലായെങ്കിലും മറുവളക്കാര്‍ അവിടെ കുടിയിരുത്തിയത് തങ്ങളുടെ ആശ്രിതരായിരുന്ന യൂസുഫ് ബ്യാരിയെയും കുടുംബത്തെയുമാണ്.
         ജാറവും സ്ഥലവും വീടും കൈയ്യിലായെങ്കിലും, അവര്‍ക്കെന്തോ മനസ്സമാധനം നഷ്ടപ്പെട്ടത് പൊലെയൊരു തോന്നല്‍ വന്നു. പല സംഭവങ്ങളും അവിടെയും അവരുടെ  കുടുംബത്തിലും  നടന്നുവെന്ന് പറയപ്പെടുന്നു വിശ്വാസവും, എെതീഹങ്ങളുടെ ശക്തിയുമാകാം അവിടെ മുടങ്ങിപ്പോയ നേര്‍ച്ചയും വിശ്വാസങ്ങളും തുടരാന്‍ ആ സ്ഥലം അതിന്‍റെ അവകാശികള്‍ക്ക് തിരിച്ച് നല്‍കാന്‍ അവര്‍ തീരുമാനിച്ചു. ആ സ്ഥലം തിരിച്ച് നല്‍കുന്നതിന് പകരമായി എള്ള് വളപ്പിലുള്ള വീടും സ്ഥലവും നല്‍കാമെന്ന് ഷേക്കാലി സമ്മതിച്ചു. അങ്ങിനെ കളായി ജാറം ദര്‍ഗ്ഗ സ്ഥിതി ചെയ്യുന്ന സ്ഥലവും അതിനടുത്തുള്ള വീടും തിരികെ ലഭിച്ചു.
        എള്ളുവളപ്പില്‍ തങ്ങള്‍ക്ക് ലഭിച്ച സ്ഥലത്ത് മറുവളക്കാര്‍ യൂസുഫ് ബ്യാരിക്ക് നല്‍കി. ഇന്നവിടെ അവരുടെ തലമുറയാണ് താമസിക്കുന്നത്.
              ★★★★★★★★★★★
പൈവളികെ പഞ്ചായത്തും മീഞ്ച പഞ്ചായത്തും അതിര്‍ത്ഥി പങ്കിടുന്ന സ്ഥലമാണ് കളായി. കളായി എന്നാല്‍ തുളുനാടന്‍ ചൂത്തരരായ ബണ്ടരുമായി ബന്തപ്പെട്ട പദമാണ്. അവരുടെ തറവാട് വീടുകളാണ് ഗുത്തു എങ്കില്‍ അവര്‍ കുടുംബമായി തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍ കളായി എന്ന് അറിയപ്പെട്ടിരുന്നു. തൊട്ടടുത്ത മീഞ്ച എന്നത് പ്രമുഖ ബണ്ട തറവാട് വീടായിരുന്നു. പിന്നീട് മീയപദാവ് ആസ്ഥാനമായി ഒരു പഞ്ചായത്ത് രൂപീകരിച്ചപ്പോള്‍ ആ പഞ്ചായത്തിന് അവിടത്തെ പ്രമുഖ കുടുംബം താമസിച്ചിരുന്ന സ്ഥലപ്പേര് നല്‍കിയതാകാം. കള്ളിഗെ, കളായി മീഞ്ച ,ബാണൊട്ടു തുടങ്ങിയ സ്ഥലങ്ങളില്‍ ആ കുടുംബത്തിലെ തലമുറകള്‍ താമസിക്കുന്നു.
     ബണ്ട തറവാട് വീടുകള്‍ ഗുത്തു എന്നറിയപ്പെടുമ്പോള്‍ ബല്ലാക്കന്മാരുടെത് ''ബൂഡു'' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.  പക്ഷേ കള്ളിഗെയിലെ ബൂഡു ബംട്ടരുടെതാണ്. ബല്ലാക്കന്‍മാര്‍ നല്‍കിയ വീടായത് കൊണ്ടായിരിക്കാം ആ പേര് അങ്ങിനെ നിലനിര്‍ത്തിയത്. ഗ്രാമതെയ്യമായ അണ്ണ അറസുവിന്‍റെ മേല്‍ നോട്ടവും ബംട്ടര്‍ക്കാണ്.
       ഗോവയിലെ  പോര്‍ച്ചുഗീസ് പീഢനം സഹിക്കാതെ നാട് തെക്കിലേക്ക് പാലയനം ചെയ്തവരുടെ പിന്‍ഗാമികളില്‍ പെട്ട കൊങ്കണി സംസാരിക്കുന്ന കൃസ്ത്യന്‍ മത വിശ്വാസികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലമാണ് മരിക്കെ. ഇവര്‍ സോജര്‍ എന്നും പുര്‍ബു എന്നും പ്രാദേശികമായി അറിയപ്പെടാറുണ്ട്. ഇവരുടെ ഇടവകപള്ളി അറിയപ്പെടുന്നത് ഇംഗ്രോജ് (ഇഗര്‍ജി) എന്ന പേരിലാണ്. പൈവളികെയുടെ സാമൂഹിക സാംസ്ക്കാരിക രംഗത്ത് ഇവരും മുഖ്യസ്ഥാനം വഹിക്കുന്നു.
    പൈവളികെ-കളായിയുടെ ഇടയില്‍ കൂട്ടമായി താമസിക്കുന്ന മറ്റൊരു വിഭാഗമാണ് ബെല്‍ച്ചാട എന്നറിയപ്പെടുന്ന തീയ്യര്‍. ഹൈന്ദവരിലെ ബ്രഹ്മണര്‍ കന്നടയും മറ്റു വിഭാഗങ്ങളുടെ ഭാഷ തുളുവുമാണെങ്കില്‍ ഇവയുടെ മാതൃഭാഷ മലയാളം തന്നെയാണ്. കോരിക്കാര്‍ വിഷ്ണുമൂര്‍ത്തി വയനാട്ടുകുലവന്‍ തറവാട് ഇവരുടെ കുലതറവാടാണ്.
അസീസ് കട്ട (പൈവളികെയുടെ ഇന്നലെകളിലൂടെ)
              ★★★★★★★★

Saturday, March 18, 2017

ഗോളിബജെയിലെ ടിടിറ്റി

എന്‍റെ ഹബീബായ ചങ്ങായി യൂസുബിന്‍റെ കെട്ടിയോളെയും പുള്ളറേയും ആസ്പത്രിക്ക് കൊണ്ട് പോയി എന്നാരോ ചെല്ലിയത്  കേട്ട് ഞാന് ഞാനും ആസ്പത്രിക്ക് പോയി.
          ആസ്പത്രയില്‍ പോയി നോക്കുമ്പോ നാട്ട്കാര്‍ കൊറെയാളുണ്ട്. ഓറേ പുള്ളറേയും കൊട്ന്ന് അഡ്മിറ്റാക്കിനല്ലോ. പുള്ളറെല്ലാം കാറ്ന്ന് തൂറ്ന്ന്. ഒക്കെ ചെല ഇഞ്ഞാമ്മാറും.
മെഡിക്കല്‍ ഷോപ്പില്‍ ആള്‍ക്കാര്‍ ക്യൂ നിന്നിറ്റ്  ഗൗജി (ബഹളം ) ആക്ക്ന്ന്.
          ഇതെന്ത് സംഗതി..? എനിക്കൊരു പുടിയും കിട്ടിയില്ല. വല്ല ബെസത്തിന്‍റെ അളാംബും (വിഷക്കൂണ്‍ ) തിന്നിറ്റുണ്ടാവോ..?   എന്നങ്കും എല്ലാരും തിന്നോ ബയ്യക്കും തംസയം.
      വാര്‍ഡിന്‍റെ പുറത്ത് ബയങ്കര ബേജാറില്‍ താടിക്കും കൈവെച്ച് ഈസുബു ഇര്ന്നിട്ടുണ്ട്.
        എന്ത് ഈച്ചു പ്രശ്നം എന്തായേ...? ഞാനി മെല്ലെ കേട്ട് .
     എന്‍റെ കിടാക്കക്ക് ''സീറേ''ന്ന് ചെല്ലിയങ്ക് ബയങ്കര പിരിസം. എടക്കെടക്ക്  ഇബ്രാഹിച്ചാന്‍റെ ചായപീടിയേന്ന് ഞാന്‍ കൊണ്ട് പോയി കൊട്ക്കും.  ആട്ത്തേ സീറേ നല്ല ടേസ്റ്റ് ഉള്ളത് കൊണ്ട് നാട്ടാറെല്ലം പാര്‍സല്‍ മേങ്ങിക്കോണ്ടും പോവും.
        കഴിഞ്ഞ ആഴ്ച്ച രണ്ട്ക്കുറി കൊണ്ട് ബന്ന സീറേലി എറുമ്പ് കാണ്ടിനി. ഞാനത് ഇബ്രാഹിച്ചാട് ചെല്ലി. എനിക്ക് മാത്രമല്ല ബേറേ കൊറേയാള്‍ക്കാര്‍ക്ക് കിട്ടിയ സീറേയിലും എറുമ്പ് കിട്ടിനല്ല.
എറുമ്പിനെ സഹിക്കാന്‍ കയ്യാണ്ട് ആ ബോളപ്പന്‍ സീറേയ്ക്ക് ഡിറ്റിറ്റി പൗഡര്‍ ഇട്ടിനല്ലാ..!   ഈസുബു ബേജാറില്‍ ചെല്ലി.
  യാ..പട്ച്ചോനേ ഞാനി തലക്ക് കൈബെച്ച് പോയി..!
       ഞാന്‍ നേരെ ഇബ്രാഹിച്ചാന്‍റെ ചായപീടിയക്ക് പാഞ്ഞ്.
      എന്ത് പണി ഇച്ചാ നിങ്ങോ കാണിച്ചത് . തിന്നുന്നേല്‍ക്ക് ആരെങ്ക് ഡിട്ടിട്ടി ഇടോ..? ഞാന് കേട്ട്.
      യാ മോനേ കൊറേന്നായി ഞാനി ഉണ്ടാക്കി ബെക്ക്ന്നേ കടിക്കെല്ലം എറുമ്പ് ബെര്ന്നേ, എത്ര മൂടീറ്റും ബന്ദാക്കീറ്റും ബെച്ചങ്ക് അത് ബെര്ന്ന്. അയിനെ സഹിക്കോനി കയ്യാണ്ട് ഞാനി ടിറ്റിറ്റി ഇട്ടേ. കടിക്ക് മാത്രമല്ല കപ്പാട്ടിലേക്ക് തേച്ചും ഇട്ടിനി ,  ഇപ്പോ നോക്ക് എറുമ്പ് മാത്രമല്ല കപ്പാട്ടിലുള്ള ചെതല്‍ അടക്കം പോയിനി. അയാള്‍ എന്തും കൂട്ടാക്കാത്ത പോലെ ചെല്ലി.
      അത് തിന്നോറേ അവസ്ഥ എന്തെല്ലം ആയിനീന്നറിയോ....?  ഞാനും ബിടാതെ കേട്ട്.
         എന്താവാന്‍ , രണ്ട് മുന്ന് നാള്‍ വയറ്റില്‍ക്ക്  ഒരിപ്പടി ബുദ്ധിമുട്ടുണ്ടാവും. തൂറും ചെല്‍പ്പോ കാറും. പിന്നേ ബയറെല്ലാം ക്ളീയര്‍, മിന്നേ ഉണ്ടായ കച്ചറയടക്കം ബയറ്റീന്ന് പോയിറ്റി നല്ല റാഹത്താവും. 
     നോക്ക് ഈടെ ഒരു എറുമ്പുണ്ട. ഞാനി ടിറ്റിറ്റിയും കൊണ്ട് ബെര്ന്നത് മണത്തപ്പളെ കൊറേ എറുമ്പ് പാഞ്ഞീനി, ബാക്കിയുള്ളത് ചത്തിറ്റി കൊട്ടേ.
   എനി ആരും ചെല്ലാനില്ലാലോ എന്‍റെ കടീലി എറുമ്പുണ്ടാഞ്ഞീന്ന്.
ഈ എങ്ങ്ക്ക്സുബ്ബനോട് എന്ത് ചെല്ലണം എന്നറിയാതെ ഞാനും തലക്ക് കൈബെച്ച് ഇരുന്നു പോയി.
NB - നോട്ടിന്‍റെ ബിസ്യയത്തിലും നമ്മുടെ നാട്ടില്‍ ഇബ്രാഹിച്ചാന്‍റെ ഡിറ്റിറ്റി പൗഡര്‍ പോലെ ആയോന്ന് എനിക്കൊരു സംശയം.
.........അസീസ് കട്ട.......

ഉസ്താദിന്‍റെ നമ്പര്‍

ഞങ്ങക്ക് പുതിയതായി ബന്ന ഉസ്താദ്  മലപ്പുറക്കാരന്‍. ഒര്ന്ന എന്നേ ബിളിച്ച് ചെല്ലി
യാ അസ്സി... നീ കടയില്‍ പോയി പത്ത് രൂപക്ക് നമ്പര്‍ വാങ്ങിച്ചോണ്ട് വാ,
നമ്പറാ എനക്ക് മനസ്സിലായില്ല,
ഹാ നമ്പര്‍ ആറാം നമ്പര്‍
ഞാനി എന്ത്ന്ന് അറിയാതെ ഉസ്താദിനെ നോക്കി.
     'നീ കടയില്‍ ചോദിച്ചാല്‍ മതി അവര്‍ തരും', ഞമ്മളെ ബാസെ അറിയാത്ത അയാള്‍ ചെല്ലി.
             ഞാനി നേരെ അബുവക്കര്‍ച്ചാന്‍റെ പീടിയക്ക് പോയി അയാളോട് ചെല്ലി, ' ഇച്ചാ പത്തുര്‍പ്പെന്‍റെ ആറാം നമ്പര്‍.
      അയാള്‍ എന്നോട് ചൂടായിറ്റി ചെല്ലി , നമ്പറാ...?  ഞാനി നമ്പര്‍ എട്കക്ന്ന്ന്ന് നിന്നോടാരി ചെല്ലിയേ..?
''അതാ ഹരിസണ്ണന്‍റെ ഗൂഡിലേക്ക് പോ,   അവന്‍ നമ്പറെട്ക്ക്ന്നേ''
അല്ല ആരി നിന്നേ നമ്പറിനയച്ചേ..?
ഞാന്‍ ചെല്ലി ഉസ്താദ്.
യാ റബ്ബേ മൊയിലാക്കമ്മാറും ഈ കളി കളിക്കോനി തൊട്ങ്ങിയാന്ന് കേട്ട് അയാള്‍ കിറാവോനി തൊട്ങ്ങി.
  ഞാനി നേരേ ഹരീസണ്ണന്‍റെ ഗൂഡ്പീടിയക്ക് പോയി അയാളോട് ചെല്ലി.  പത്തുര്‍പ്പെന്‍റെ ആറാം നമ്പര്‍.
   അയാള്‍ ചെല്ലി 'ഹാ ബേം താ  നമ്പര്‍ പോവോനായി'.
എന്നിറ്റ് എന്‍റെ കൈയ്യ്ന്ന് പൈസ മേങ്ങി ഒരി ബ്റിസ്റ്റോള്‍ സിഗരേറ്റിന്‍റെ പാക്കറ്റ് കട്ടാക്കി അയിലി 06 ന്ന് എവുദി തന്ന്. എന്നിറ്റ് കേട്ട് ആര്ത് മോനേ പൈസന്ന്, ഉസ്താദിന്‍റന്ന് ഞാന്‍ ചെല്ലി. 
ഉസ്താദിന്‍റെയാ...?    അയാള്‍ നമ്പറിനന്നേയാ തന്നിനെ.
ഹാ...നമ്പറിനന്നേ ആര്‍ നമ്പറിന് ഞാനി ഒരി ഒര്‍പ്പിച്ച് ചെല്ലി.
   ഹോ.. അവറും കെട്ടാന്‍ തൊട്ങ്ങിയാ...?  'ആരങ്ക് അറീന്നേനെ കൊണ്ടാവും നിന്‍റെ കൈലി തന്നത്'.
   സംഗതി എന്ത്ന്ന് തിരിയാത്ത ഞാനി ആ കട്ളാസും പുടിച്ചിരുന്ന്.  
   അയാള്‍ ചെല്ലി  യാ മോനേ നീ ഒരി അരമണിക്കൂര്‍ കൈഞ്ഞ് ബാ  അപ്പോ നമ്പര്‍ ബെരും.  ഇത് കേട്ട് ഞാന്‍ ഉസ്താദിന്‍റെ അര്ത്ത് പോയി സംഗതി ചെല്ലി.
     കടയില്‍ സ്റ്റോക്ക് തീര്‍ന്നിട്ടുണ്ടാവും, അരമണിക്കൂര്‍ കഴിഞ്ഞ് വരുന്നുണ്ടാവും. അതാ നിന്നെ അരമണിക്കൂര്‍ കഴിഞ്ഞ് പോകാന്‍ പറഞ്ഞത് അല്ലേ  ഉസ്താദ് എന്നോട് കേട്ട്.
          അരമണിക്കൂര്‍ കൈഞ്ഞ് ഹരിസണ്ണന്‍റെ പീടിയക്ക് പോയപ്പോ   ആടെ  നൊര്‍ച്ചും  ആള്‍.  ഓരോന്നാളെ ഹരീസണ്ണനോട് എന്തോ കേട്ട്പോന്ന്.
   എന്നെ കണ്ടിറ്റാമപോ അയാള്‍ ചെല്ലി.  ''യാ മോനേ ഇന്ന് ആറാം നമ്പറന്നേ ബന്നിനെ. ഇന്നാ 700 ഉര്‍പ്പെ, ഉസ്താദിന്  കൊണ്ടയിറ്റി കൊട്''.
      അയിന്‍റെടേലി അവുടെ ഉള്ള ആളോടെല്ലാം അയാള്‍ ചെല്ല്ന്നേ കേക്ക്ന്ന്,  ഒരി ഉസ്താദ് പസ്റ്റ് ഇന്ന് ബിഡ്ഡിന് പൈസ തന്നത് അയാള്‍ക്കെന്നെ ഇന്ന് കിട്ടിയേ കണ്ടാ..!
    ഇതെന്ത് സംഗതീന്നറിയാതെ ഞാനി മദ്രസന്‍റെ അട്ത്ത് ഞാനി പോമ്പോ അവുടെ കൊറേ ആള്‍ക്കാര്‍ ഉസ്താദിന്‍റെ അട്ത്ത് കൂടിറ്റി ഗൗജിയോട് ഗൗജി.
   നിങ്ങോ ദീന് പടിപ്പിക്കോനി ബന്നതാ...?   അല്ല ബിഡ്ഡ് കളിക്കോനി  ബന്നതാ.  അതും പൊടി കിടാക്കളേലി പൈസ കൊട്ത്ത് കളിക്ക്ന്നല്ലേ..?
        ഉസ്താദിനും സംഗതി അറിഞ്ഞിറ്റ്ലാ.. എണക്കും അറിഞ്ഞിറ്റ്ളാ അയാള്‍ എന്‍റെ മീട് നോക്കുന്നു ഞാനയാളെയും.
     അങ്ങനെ നാട്ടാറെല്ലം കൂടി പഞ്ചാതിഗെയാക്കി. അയിലി ഒരിപ്പടി ദാക്കിണിയം ഉള്ള സെക്രട്ടറി സമധാനത്തില്‍ ഞങ്ങളെ ബിളിച്ച് സംഗതിയെല്ലാം കേട്ട് .
അപ്പോല്ലേ അറിഞ്ഞത്   ഉസ്താദിന്‍റെ നാട്ടിലി ആറാം നമ്പര്‍ന്ന് ചെല്ലിയങ്ക് ചായക്‌ക് കൂട്ടുന്ന പൂവപ്പം(തുക്ക്ടീ)ന്ന്.
       അപ്പോ ഊടെ തെറ്റ്കാരാന്‍ ആരി...?
തുക്ക്ടിക്കയച്ച ഉസ്താദാ...?
ഹരിസണ്ണന്‍റെ അട്ത്തയച്ച അബുവക്കര്‍ച്ചയാ....?
ഹരിസണ്ണന്‍റെലി പൈസ കൊടുത്ത ഞാനാ...?
സംഗതിയറിയാതെ ഉസ്താദിനെ പൊര്‍ത്താക്കാന്‍ നോക്കിയ നാട്ടാറാ...?