സപ്തഭാഷ സംഗമ ഭൂമായായ കാസറഗോഡിന്റെ വടക്കേയറ്റത്ത് തുളുനാടന്‍ ഭുമിയില്‍ താമസിക്കുന്ന ഈ എളിവന്റെ നിരീക്ഷണവും അനുഭവവും നിങ്ങളോട് പങ്ക് വയ്ക്കുകയാണ്. ഒഴിവ് വേളകളില്‍ ഞാന്‍ കുത്തിക്കുറിച്ച എന്റെ അനുഭവങ്ങളും, പഠനങ്ങളും, നിരിക്ഷണങ്ങളും തലമുറകളായി കൈമാറിയ കേട്ടു കേള്വികളും, ഐതിഹങ്ങളും ചരിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
Search This Blog
Thursday, January 5, 2017
ഐസുഞ്ഞാന്‍റെ തക്കാളി
എെസുഞ്ഞാന്‍റെ മോന്‍ അദ്ള ചെര്‍പ്പത്തിലെ നാട് ബിട്ടിനി. കൊറേ കൊല്ലം ഓന്‍ ഓടെ ഉണ്ട്ന്ന് ഒരു സുദ്ധിയും ഇല്ലാഞ്ഞി.
അങ്ങനെ മമ്പുറത്തക്ക് പോയവരാണ് ചെല്ലിയത്. അവര്‍ എെസുഞ്ഞാന്‍റെ മോനേ അവുടെ കണ്ടിനി, അവുടെ ഓന്‍ കാസറ്റിന്‍റെ കച്ചവടം ആക്ക്ന്ന്.
അങ്ങനെ ആ ബിസിയം കേട്ട് എെസുഞ്ഞ അബുവക്കര്‍ച്ചാനെയും കൂട്ടി കാല്‍ത്തത്തേ കോയമ്പുത്തൂര്ക്ക് പോന്ന ബണ്ടീലന്നേ മമ്പുര്‍ത്തേക്ക് പോയി.
അവുടെ അദ്ളാനെ കണ്ടിറ്റാമ്പോയാണ് അറിഞ്ഞത് അവന്‍ ഔട്ന്നന്നേ പെണ്ണ് കെട്ടുനീന്ന്.
എന്തായങ്കും മോനല്ലേ . അൗനെയും തിരിയോളെയും കൂട്ടിക്കോണ്ടന്നെ പൊരക്ക് ബന്ന്.
ബെര്ന്ന ബൈക്കന്നേ അദ്ള തിരിഞ്ഞി തിര്ഞ്ഞീറ്റി മടവൂര്‍ക്കെത്തിയതും അവുട്ന്ന് മമ്പുര്‍ത്തക്ക് പോയതും ഔടെ ഹോട്ടലില്‍ കൊറേ പണിയെട്ത്ത് പിന്നെ കാസറ്റ് പീടിയ ഇട്ടതും പിന്നെ ഔട്ത്തേ മുക്രിക്കാന്‍റെ മോളെന്നെ കെട്ടിയ കഥയും ചെല്ലി. അതല്ലാണ്ട് ഓക്ക് നല്ല അടിഗെ അറീന്ന്ന്നും നല്ല ചോറും കറിയും ബെക്ക്ന്നേ കഥയും ചെല്ലി.
അങ്ങനെ ഒര്ന്ന അബുവക്കര്‍ച്ച അദ്ളാനെയും കൂട്ടി ഉള്ളാള്‍ത്ത് പോയന്ന് എെസുഞ്ഞ പിരിസത്തിന്‍റെ കോയി അര്‍ത്ത്. അപ്പോ മര്മോ ചെല്ലി ഞാനി ഞങ്ങളെ നാടന്‍ സ്റ്റൈ കറിയാക്കാം. നിങ്ങോ ബേണ്ട സാധനെല്ലം തെരീന്ന്.
മരുമോള്‍ ചെല്ലിയ സാധനെല്ലം എെസുഞ്ഞ കൊട്ത്ത് . അവള്‍ ചെല്ലിയ തക്കാളി മാത്രം എന്ത്ന്ന് ആ പയെ മന്‍സത്തിക്ക തിരിഞ്ഞിറ്റ്ലാ.
മരുമോള്‍ ചെല്ലി അതില്ലാങ്ക് കറിയാവാലാന്ന്. അത് എന്ത് സാധനന്ന് എെമ്മ ബയ്യക്കും ബയ്യക്കും കേട്ട്. ഓക്കറിയോ ഞമ്മളെ ബാസെ.
ഓള്‍ ചെല്ലി അത് നിങ്ങോ പച്ചക്കറിന്‍റെ പീടിയേലി കേട്ടങ്കായി ഓര്‍ തരൂന്ന്.
അങ്ങനെ പൊയെയും കടന്ന് രണ്ട് കിലോ മീറ്റര്‍ കുന്നും കേറി എെസുഞ്ഞ ബായിക്കട്ടയിലെ കിട്ടണ്ണന്‍റെ ഗൂടിലെത്തി തക്കാളി കേട്ട്.
ആ ബെല്‍ച്ചപ്പാടന്‍ മലയാളം മുണ്ടുന്നങ്കും അയാള്‍ക്ക് തക്കാളി എന്ത്ന്ന് അറിയാല. പിന്നെ ജയറാമന്‍റെ ഗൂഡിലും കേട്ട് അയാള്‍ക്കും അറിയാല.
അവന്‍ ചെല്ലി ഇഞ്ഞാ അത് ആ മോണിച്ചാന്‍റെ പീടിയേലി ഉണ്ടാന്ന് നോക്കി.
അവുടെ ഹമീച്ച ഉണ്ടാഞ്ഞി. അയാളോട് കേക്കുമ്പോ അയാളോട് ചെല്ലി ..യാ ഇഞ്ഞാ തക്കാളിന്ന് ചെല്ലിയങ്ക് തോമട്ടേന്ന്...!, അത് ഊടെ ഓട്ന്ന് ആ കിട്ടണ്ണന്‍റെ പീടിയേലി ഉണ്ട്ന്ന്..
യാ പട്ച്ചോനെ അപ്പര്‍ത്തെ ഉറീലുണ്ടാഞ്ഞ തോമട്ടെക്കാ ഈ നട്ടാ ഉച്ചക്ക ഞാനി ഈ കുന്ന് കെറീറ്റി ബന്നത്...? എെസുഞ്ഞാന്‍റെ കര്‍ള് കത്തിപ്പോയി
Subscribe to:
Post Comments (Atom)
No comments:
Post a Comment