Search This Blog

Saturday, March 18, 2017

ഗോളിബജെയിലെ ടിടിറ്റി

എന്‍റെ ഹബീബായ ചങ്ങായി യൂസുബിന്‍റെ കെട്ടിയോളെയും പുള്ളറേയും ആസ്പത്രിക്ക് കൊണ്ട് പോയി എന്നാരോ ചെല്ലിയത്  കേട്ട് ഞാന് ഞാനും ആസ്പത്രിക്ക് പോയി.
          ആസ്പത്രയില്‍ പോയി നോക്കുമ്പോ നാട്ട്കാര്‍ കൊറെയാളുണ്ട്. ഓറേ പുള്ളറേയും കൊട്ന്ന് അഡ്മിറ്റാക്കിനല്ലോ. പുള്ളറെല്ലാം കാറ്ന്ന് തൂറ്ന്ന്. ഒക്കെ ചെല ഇഞ്ഞാമ്മാറും.
മെഡിക്കല്‍ ഷോപ്പില്‍ ആള്‍ക്കാര്‍ ക്യൂ നിന്നിറ്റ്  ഗൗജി (ബഹളം ) ആക്ക്ന്ന്.
          ഇതെന്ത് സംഗതി..? എനിക്കൊരു പുടിയും കിട്ടിയില്ല. വല്ല ബെസത്തിന്‍റെ അളാംബും (വിഷക്കൂണ്‍ ) തിന്നിറ്റുണ്ടാവോ..?   എന്നങ്കും എല്ലാരും തിന്നോ ബയ്യക്കും തംസയം.
      വാര്‍ഡിന്‍റെ പുറത്ത് ബയങ്കര ബേജാറില്‍ താടിക്കും കൈവെച്ച് ഈസുബു ഇര്ന്നിട്ടുണ്ട്.
        എന്ത് ഈച്ചു പ്രശ്നം എന്തായേ...? ഞാനി മെല്ലെ കേട്ട് .
     എന്‍റെ കിടാക്കക്ക് ''സീറേ''ന്ന് ചെല്ലിയങ്ക് ബയങ്കര പിരിസം. എടക്കെടക്ക്  ഇബ്രാഹിച്ചാന്‍റെ ചായപീടിയേന്ന് ഞാന്‍ കൊണ്ട് പോയി കൊട്ക്കും.  ആട്ത്തേ സീറേ നല്ല ടേസ്റ്റ് ഉള്ളത് കൊണ്ട് നാട്ടാറെല്ലം പാര്‍സല്‍ മേങ്ങിക്കോണ്ടും പോവും.
        കഴിഞ്ഞ ആഴ്ച്ച രണ്ട്ക്കുറി കൊണ്ട് ബന്ന സീറേലി എറുമ്പ് കാണ്ടിനി. ഞാനത് ഇബ്രാഹിച്ചാട് ചെല്ലി. എനിക്ക് മാത്രമല്ല ബേറേ കൊറേയാള്‍ക്കാര്‍ക്ക് കിട്ടിയ സീറേയിലും എറുമ്പ് കിട്ടിനല്ല.
എറുമ്പിനെ സഹിക്കാന്‍ കയ്യാണ്ട് ആ ബോളപ്പന്‍ സീറേയ്ക്ക് ഡിറ്റിറ്റി പൗഡര്‍ ഇട്ടിനല്ലാ..!   ഈസുബു ബേജാറില്‍ ചെല്ലി.
  യാ..പട്ച്ചോനേ ഞാനി തലക്ക് കൈബെച്ച് പോയി..!
       ഞാന്‍ നേരെ ഇബ്രാഹിച്ചാന്‍റെ ചായപീടിയക്ക് പാഞ്ഞ്.
      എന്ത് പണി ഇച്ചാ നിങ്ങോ കാണിച്ചത് . തിന്നുന്നേല്‍ക്ക് ആരെങ്ക് ഡിട്ടിട്ടി ഇടോ..? ഞാന് കേട്ട്.
      യാ മോനേ കൊറേന്നായി ഞാനി ഉണ്ടാക്കി ബെക്ക്ന്നേ കടിക്കെല്ലം എറുമ്പ് ബെര്ന്നേ, എത്ര മൂടീറ്റും ബന്ദാക്കീറ്റും ബെച്ചങ്ക് അത് ബെര്ന്ന്. അയിനെ സഹിക്കോനി കയ്യാണ്ട് ഞാനി ടിറ്റിറ്റി ഇട്ടേ. കടിക്ക് മാത്രമല്ല കപ്പാട്ടിലേക്ക് തേച്ചും ഇട്ടിനി ,  ഇപ്പോ നോക്ക് എറുമ്പ് മാത്രമല്ല കപ്പാട്ടിലുള്ള ചെതല്‍ അടക്കം പോയിനി. അയാള്‍ എന്തും കൂട്ടാക്കാത്ത പോലെ ചെല്ലി.
      അത് തിന്നോറേ അവസ്ഥ എന്തെല്ലം ആയിനീന്നറിയോ....?  ഞാനും ബിടാതെ കേട്ട്.
         എന്താവാന്‍ , രണ്ട് മുന്ന് നാള്‍ വയറ്റില്‍ക്ക്  ഒരിപ്പടി ബുദ്ധിമുട്ടുണ്ടാവും. തൂറും ചെല്‍പ്പോ കാറും. പിന്നേ ബയറെല്ലാം ക്ളീയര്‍, മിന്നേ ഉണ്ടായ കച്ചറയടക്കം ബയറ്റീന്ന് പോയിറ്റി നല്ല റാഹത്താവും. 
     നോക്ക് ഈടെ ഒരു എറുമ്പുണ്ട. ഞാനി ടിറ്റിറ്റിയും കൊണ്ട് ബെര്ന്നത് മണത്തപ്പളെ കൊറേ എറുമ്പ് പാഞ്ഞീനി, ബാക്കിയുള്ളത് ചത്തിറ്റി കൊട്ടേ.
   എനി ആരും ചെല്ലാനില്ലാലോ എന്‍റെ കടീലി എറുമ്പുണ്ടാഞ്ഞീന്ന്.
ഈ എങ്ങ്ക്ക്സുബ്ബനോട് എന്ത് ചെല്ലണം എന്നറിയാതെ ഞാനും തലക്ക് കൈബെച്ച് ഇരുന്നു പോയി.
NB - നോട്ടിന്‍റെ ബിസ്യയത്തിലും നമ്മുടെ നാട്ടില്‍ ഇബ്രാഹിച്ചാന്‍റെ ഡിറ്റിറ്റി പൗഡര്‍ പോലെ ആയോന്ന് എനിക്കൊരു സംശയം.
.........അസീസ് കട്ട.......

ഉസ്താദിന്‍റെ നമ്പര്‍

ഞങ്ങക്ക് പുതിയതായി ബന്ന ഉസ്താദ്  മലപ്പുറക്കാരന്‍. ഒര്ന്ന എന്നേ ബിളിച്ച് ചെല്ലി
യാ അസ്സി... നീ കടയില്‍ പോയി പത്ത് രൂപക്ക് നമ്പര്‍ വാങ്ങിച്ചോണ്ട് വാ,
നമ്പറാ എനക്ക് മനസ്സിലായില്ല,
ഹാ നമ്പര്‍ ആറാം നമ്പര്‍
ഞാനി എന്ത്ന്ന് അറിയാതെ ഉസ്താദിനെ നോക്കി.
     'നീ കടയില്‍ ചോദിച്ചാല്‍ മതി അവര്‍ തരും', ഞമ്മളെ ബാസെ അറിയാത്ത അയാള്‍ ചെല്ലി.
             ഞാനി നേരെ അബുവക്കര്‍ച്ചാന്‍റെ പീടിയക്ക് പോയി അയാളോട് ചെല്ലി, ' ഇച്ചാ പത്തുര്‍പ്പെന്‍റെ ആറാം നമ്പര്‍.
      അയാള്‍ എന്നോട് ചൂടായിറ്റി ചെല്ലി , നമ്പറാ...?  ഞാനി നമ്പര്‍ എട്കക്ന്ന്ന്ന് നിന്നോടാരി ചെല്ലിയേ..?
''അതാ ഹരിസണ്ണന്‍റെ ഗൂഡിലേക്ക് പോ,   അവന്‍ നമ്പറെട്ക്ക്ന്നേ''
അല്ല ആരി നിന്നേ നമ്പറിനയച്ചേ..?
ഞാന്‍ ചെല്ലി ഉസ്താദ്.
യാ റബ്ബേ മൊയിലാക്കമ്മാറും ഈ കളി കളിക്കോനി തൊട്ങ്ങിയാന്ന് കേട്ട് അയാള്‍ കിറാവോനി തൊട്ങ്ങി.
  ഞാനി നേരേ ഹരീസണ്ണന്‍റെ ഗൂഡ്പീടിയക്ക് പോയി അയാളോട് ചെല്ലി.  പത്തുര്‍പ്പെന്‍റെ ആറാം നമ്പര്‍.
   അയാള്‍ ചെല്ലി 'ഹാ ബേം താ  നമ്പര്‍ പോവോനായി'.
എന്നിറ്റ് എന്‍റെ കൈയ്യ്ന്ന് പൈസ മേങ്ങി ഒരി ബ്റിസ്റ്റോള്‍ സിഗരേറ്റിന്‍റെ പാക്കറ്റ് കട്ടാക്കി അയിലി 06 ന്ന് എവുദി തന്ന്. എന്നിറ്റ് കേട്ട് ആര്ത് മോനേ പൈസന്ന്, ഉസ്താദിന്‍റന്ന് ഞാന്‍ ചെല്ലി. 
ഉസ്താദിന്‍റെയാ...?    അയാള്‍ നമ്പറിനന്നേയാ തന്നിനെ.
ഹാ...നമ്പറിനന്നേ ആര്‍ നമ്പറിന് ഞാനി ഒരി ഒര്‍പ്പിച്ച് ചെല്ലി.
   ഹോ.. അവറും കെട്ടാന്‍ തൊട്ങ്ങിയാ...?  'ആരങ്ക് അറീന്നേനെ കൊണ്ടാവും നിന്‍റെ കൈലി തന്നത്'.
   സംഗതി എന്ത്ന്ന് തിരിയാത്ത ഞാനി ആ കട്ളാസും പുടിച്ചിരുന്ന്.  
   അയാള്‍ ചെല്ലി  യാ മോനേ നീ ഒരി അരമണിക്കൂര്‍ കൈഞ്ഞ് ബാ  അപ്പോ നമ്പര്‍ ബെരും.  ഇത് കേട്ട് ഞാന്‍ ഉസ്താദിന്‍റെ അര്ത്ത് പോയി സംഗതി ചെല്ലി.
     കടയില്‍ സ്റ്റോക്ക് തീര്‍ന്നിട്ടുണ്ടാവും, അരമണിക്കൂര്‍ കഴിഞ്ഞ് വരുന്നുണ്ടാവും. അതാ നിന്നെ അരമണിക്കൂര്‍ കഴിഞ്ഞ് പോകാന്‍ പറഞ്ഞത് അല്ലേ  ഉസ്താദ് എന്നോട് കേട്ട്.
          അരമണിക്കൂര്‍ കൈഞ്ഞ് ഹരിസണ്ണന്‍റെ പീടിയക്ക് പോയപ്പോ   ആടെ  നൊര്‍ച്ചും  ആള്‍.  ഓരോന്നാളെ ഹരീസണ്ണനോട് എന്തോ കേട്ട്പോന്ന്.
   എന്നെ കണ്ടിറ്റാമപോ അയാള്‍ ചെല്ലി.  ''യാ മോനേ ഇന്ന് ആറാം നമ്പറന്നേ ബന്നിനെ. ഇന്നാ 700 ഉര്‍പ്പെ, ഉസ്താദിന്  കൊണ്ടയിറ്റി കൊട്''.
      അയിന്‍റെടേലി അവുടെ ഉള്ള ആളോടെല്ലാം അയാള്‍ ചെല്ല്ന്നേ കേക്ക്ന്ന്,  ഒരി ഉസ്താദ് പസ്റ്റ് ഇന്ന് ബിഡ്ഡിന് പൈസ തന്നത് അയാള്‍ക്കെന്നെ ഇന്ന് കിട്ടിയേ കണ്ടാ..!
    ഇതെന്ത് സംഗതീന്നറിയാതെ ഞാനി മദ്രസന്‍റെ അട്ത്ത് ഞാനി പോമ്പോ അവുടെ കൊറേ ആള്‍ക്കാര്‍ ഉസ്താദിന്‍റെ അട്ത്ത് കൂടിറ്റി ഗൗജിയോട് ഗൗജി.
   നിങ്ങോ ദീന് പടിപ്പിക്കോനി ബന്നതാ...?   അല്ല ബിഡ്ഡ് കളിക്കോനി  ബന്നതാ.  അതും പൊടി കിടാക്കളേലി പൈസ കൊട്ത്ത് കളിക്ക്ന്നല്ലേ..?
        ഉസ്താദിനും സംഗതി അറിഞ്ഞിറ്റ്ലാ.. എണക്കും അറിഞ്ഞിറ്റ്ളാ അയാള്‍ എന്‍റെ മീട് നോക്കുന്നു ഞാനയാളെയും.
     അങ്ങനെ നാട്ടാറെല്ലം കൂടി പഞ്ചാതിഗെയാക്കി. അയിലി ഒരിപ്പടി ദാക്കിണിയം ഉള്ള സെക്രട്ടറി സമധാനത്തില്‍ ഞങ്ങളെ ബിളിച്ച് സംഗതിയെല്ലാം കേട്ട് .
അപ്പോല്ലേ അറിഞ്ഞത്   ഉസ്താദിന്‍റെ നാട്ടിലി ആറാം നമ്പര്‍ന്ന് ചെല്ലിയങ്ക് ചായക്‌ക് കൂട്ടുന്ന പൂവപ്പം(തുക്ക്ടീ)ന്ന്.
       അപ്പോ ഊടെ തെറ്റ്കാരാന്‍ ആരി...?
തുക്ക്ടിക്കയച്ച ഉസ്താദാ...?
ഹരിസണ്ണന്‍റെ അട്ത്തയച്ച അബുവക്കര്‍ച്ചയാ....?
ഹരിസണ്ണന്‍റെലി പൈസ കൊടുത്ത ഞാനാ...?
സംഗതിയറിയാതെ ഉസ്താദിനെ പൊര്‍ത്താക്കാന്‍ നോക്കിയ നാട്ടാറാ...?

Monday, February 27, 2017

പേര് മാറ്റപ്പെടുന്ന തെയ്യങ്ങള്‍

പേര് മാറ്റപ്പെടുന്ന തുളുനാടന്‍ തെയ്യങ്ങള്‍.
ദ്രാവിഡ സംസ്ക്കാരത്തിലെ  ദൈവസങ്കല്‍പങ്ങളായിരുന്ന തെയ്യങ്ങള്‍ തുളുവില്‍ അത് ഭൂത്ത എന്നും കോല എന്നും അറിയപ്പെടുന്നു.
പുതിയ സംസ്ക്കാരങ്ങളുടെ കടന്ന് വരവോടെ, കൈയ്യടക്കലുകളോടെ പഴയ സംസ്ക്കാരത്തിനും, വിശ്വാസങ്ങള്‍ക്കും അധപതനം സംഭവിച്ചെങ്കിലും ദൈവസങ്കല്‍പങ്ങളായ തെയ്യങ്ങളും അതിനനോടനുബന്ധിച്ചുള്ള വിശ്വാസങ്ങളും, ആരാധനകളും  പഴയ പ്രതാപത്തോടെയും ഭക്തിയോടയും നിലനില്‍ക്കുന്നു.
    എങ്കിലും പുതിയ തലമുറകളിലെ ഒരു കൂട്ടര്‍ മുന്‍ തലമൂറ ആരാധനയോടെയും പരിപൂര്‍ണ്ണ വിശുദ്ധിയോടെയും ബാക്കിവെച്ച തെയ്യങ്ങളുടെ എെത്ിഹങ്ങളും വിശ്വാസങ്ങളും മാറ്റപ്പെടുന്നുവോ എന്ന് സംശയമില്ലാതെമില്ല.  അതിലൊന്നാണ് പേരുകള്‍ പോലും മാറ്റപ്പെടുന്നത്.
     ബെമ്മേര്‍ ബ്രഹ്മയായും, ലെക്കേസരി രക്തേശ്വരിയായും, മയിസന്തായ മഹിഷാസുരനും നന്തിഗോണയുമായി മാറ്റപ്പെടുന്നു.
മലരായയെ വരഹമൂര്‍ത്തിയാക്കി. ജുമാദിയെ ധൂമവതിയും, പിലിചാണ്ടി വ്യാഗ്രചാമുണ്ടിയായും, ചാവുണ്ടി ചാമുണ്ടേശ്വരിയും മാറപ്പെടുന്നത് കാണാം.
       

പൈയ്യക്കി ഉസ്താദ്

നാട്ടിലാകെ അരിക്ഷാമം മൂലം ജനം വറുതിയിലായ കാലം. പൈവളികെ പ്രദേശത്തുള്ളവരുടെ ആകെ പ്രതീക്ഷ എക്കര്‍ കണക്കിനോളം പച്ചവിരിച്ച് കിടക്കുന്ന പൈയ്യക്കി വയലിലെ കതിര്‍മണികളിലായിരുന്നു.
         വളരെ അപ്രതിക്ഷിതമായാണ് അത് സംഭവിച്ചത്.  ആ വയലില്‍ പല മുമ്പ് പല തവണയും വിളകളെ മുഴുവനുമായി നശിപ്പിച്ച  വിളയെ ബാധിക്കുന്ന രോഗങ്ങള്‍ പരത്തുന്ന കീടങ്ങളുടെ കൂട്ടായ ആക്രമണമായിരുന്നു അത്.
          കീടങ്ങളെ ചെറുത്ത് വിളകളെ സംരക്ഷിക്കാന്‍ കര്‍ഷകര്‍ പരമ്പരാഗത പ്രതിരോധങ്ങള്‍ പലവിധം പ്രയോഗിച്ചു. പക്ഷേ യാതൊരു പ്രയോജനവുമുണ്ടായില്ല.
കര്‍ഷകര്‍ കൂടുതല്‍ ആശങ്കാകുലരായി. അവരിലധികവും പാട്ടത്തിന് കൃഷി ചെയ്യുന്നവരായിരുന്നു.
                   അങ്ങനെ കര്‍ഷകരുടെ ആവലാധികള്‍ നാട്ടിലെ പൗരപ്രമുഖനായിരുന്ന യൂസുഫ് ഹാജി വൊര്‍ക്കമ്പ് പണ്ഡിത ശ്രേഷ്ഠനും പൈവളികെ പള്ളിയില്‍ മുദരിസ്സുമായിരുന്ന പൈയ്യക്കി ഉസ്താദിനോട് ബോധിപ്പിച്ചു.  എല്ലാം കേട്ട ഉസ്താദ് പൈവളികെ പാടത്തേ കര്‍ഷകര്‍ക്കായി ഒരു നിര്‍ദേശണം നല്‍കി.
              ഈ വര്‍ഷം ഉണ്ടാകുന്ന അരിയില്‍ ചെറിയൊരു ഭാഗം കഞ്ഞിവെച്ച് പാവങ്ങള്‍ക്ക് നല്‍കുക, പടച്ചവന്‍ നിങ്ങളുടെ വിളവിനെ സംരക്ഷിക്കും. അങ്ങിനെ ഉസ്താദിന്‍റെ നിര്‍ദേശണം പോലെ പള്ളിയില്‍ കഞ്ഞി വെച്ച് പാവങ്ങള്‍ക്ക് നല്‍കാമെന്ന് നേര്‍ച്ച നേര്‍ന്നു.
         നേര്‍ച്ച ഫലം കണ്ടു, കീടാക്രമണം കുറഞ്ഞു ആ വര്‍ഷം നല്ല വിളവ് ലഭിച്ചു. പൈയ്യക്കി പള്ളിയിലെ പഠിപ്പുരയില്‍ പാവങ്ങള്‍ക്കായി തേങ്ങയും ഉപ്പും  ചേര്‍ത്ത രുചികരമായ ഉച്ചക്കഞ്ഞി വിളമ്പി. ഒരുപാട് ആളുകളാണ് പാത്രങ്ങളുമായി ഉച്ചക്കഞ്ഞിക്ക് സമീപിച്ചിരുന്നത്.
പൈവളികെ വയലില്‍ സമ്പൂര്‍ണ്ണ നെല്‍കൃഷിയുണ്ടായിരുന്ന കാലത്തോളം ആ പതിവ് തുടര്‍ന്നു. അതിന് ശേഷം അത്തരം കൃഷിനാശം വയലില്‍ ഉണ്ടായിട്ടില്ല എന്ന് പഴയ ആളുകള്‍ ഓര്‍മ്മിക്കുന്നു.
   .............അസീസ് കട്ട.............

(പൈവളികെയുടെ ഇന്നലെകളിലൂടെ)

Tuesday, January 17, 2017

വിശ്വാസങ്ങളും ശാസ്ത്രങ്ങളും

ചെല പയേ നമ്പിഗയും അയിന്‍റെ സാസ്ത്രവും (ചില പഴയ വിശ്വാസങ്ങളും അവയുടെ ശാസ്ത്രീയ വശങ്ങളും)
        പയേ ആള്‍ക്കാര്‍ക്കെടയില്‍ ഉണ്ടാഞ്ഞ എല്ലാത്തിനെയും ഞാനി സപ്പോര്‍ട്ട് ആക്ക്ന്നതല്ല.  അന്ത വിശ്വാസം എന്ന് ചെല്ലീറ്റി നമ്മോ കൂട്ടിക്കാതെ ഇരിക്കുന്ന പല വിശ്വാസത്തിന്‍റെ ബയ്യന്ന് എന്തെങ്കിലും ശാസ്ത്രം ഉണ്ടാവും. അയിനെ അവര്‍ പറഞ്ഞോണ്ടാഞ്ഞത് ബേറേ രീതിയിലായിട്ടൂണ്ടാവും.
       വാസ്തു അടക്കം അങ്ങനെയുള്ള ചില വിശ്വാസത്തിന്‍റെ സത്യം എന്ത്ന്ന് അറിയോനി ഞാന്‍ നോക്കി.  അങ്ങനെ എനക്ക് മനസ്സിലായത് ഞാനി കൊര്‍ച്ച് എഉദാം. നിങ്ങക്ക് അറീന്നത് നിങ്ങളും എഉദീം
        Part 1
        എന്‍റെ ഉമ്മാന്‍റെ തറവാട് പൊരന്‍റട്ത്ത് മുന്നേ ഒരി പുളിന്‍റെ മരം ഉണ്ടാഞ്ഞി. ഞാന്‍ ചെറുപ്പത്തില്‍ അയിന്‍റെ അടിയില്‍ പോയി ഇരിക്കുമ്പോ  അന്ന് പൊരന്‍റര്ത്തുള്ള ഒരി ബായമ്മ എന്നോട് ചെല്ലും '' യാ മോനേ  പുളിന്‍റെ അടിയില്‍ ഒറ്റക്കിരിക്കണ്ട . അയിലി ഉപദ്രം ഉണ്ട് പേടിച്ചിറ്റി കയ്യാതാവും''.  അത് ഒക്കാന്ന് അറിയോനി ഞാനി കൊറേയാളോട് കേട്ട്. എല്ലാറും  ഓരോന്ന് കഥ ചെല്ല്ന്ന്.  ചില ആള്‍ പുളിന്‍റെ മരത്തില്‍ സൈത്താന്‍ ഉണ്ടാന്നത് ജാസ്തി എന്ന് ചെല്ലി.
          എന്‍റെ തംസയം തീരാണ്ട് ഞാന്‍ എനിക്ക് കഥയും, ചരിത്രവും എല്ലാം ചെല്ലിതന്നോണ്ടുണ്ടാഞ്ഞ അദ്രാമുസ്താ  എന്ന അബ്ദുല്‍ റഹ്മാന്‍ ഉസ്താദോട് കേട്ട്. അപ്പോ അയാള്‍ ഒരി മസ്ഹലയിലൂടെ സംഗതി ചെല്ലി തന്ന്.
             പണ്ട് ഒരാള്‍ നാട് വിട്ട് സഫര്‍ പോകാന്‍ തീരുമാനിച്ചു.  അങ്ങനെ അക്കാലത്ത്  സഫര്‍ പോയ പല ആളുകളും  തിരിച്ച് വരാത്തത് കൊണ്ട് അയാളുടെ വീട്ടുകാര്‍ അയാളെ തടഞ്ഞു, നിരുത്സാഹപ്പെടുത്തി. പക്ഷേ അയാളുടെ വാശിക്ക് മുന്നില്‍ പരാചയപ്പെട്ട വീട്ടുകാര്‍ അയാളെ മനസ്സില്ല മനസ്സോടെ യാത്രയ്ക്കായി അനുമതി നല്‍കി.
          ബുദ്ധിമതിയായ അയാളുടെ ഭാര്യ യാത്ര സമയത്ത് അയാള്‍ക്കൊരു ഉപ്ദേശവും നല്‍കി. നിങ്ങളുടെ യാത്രയില്‍ നിങ്ങള്‍ക്ക് വിശ്രമിക്കണമെന്ന് തോന്നിയാല്‍  എതെങ്കിലും പുളിമരചുവട്ടില്‍ വിശ്രമിക്കുക. എപ്പോഴെങ്കിലും നിങ്ങള്‍ക്ക് തിരിച്ച് വരണമെന്ന് തോന്നിയാല്‍ മടക്ക യാത്രയില്‍ നിങ്ങള്‍ ഏതെങ്കിലും വേപ്പിന്‍ ചുവട്ടില്‍ വിശ്രമിക്കുക.അങ്ങനെ അയാള്‍ യാത്രയായി.
      യാത്രയിലുടനീളം അയാള്‍ ഭാര്യപറഞ്ഞത് പോലെ പുളിമരചുവട്ടില്‍ വിശ്രമിച്ചു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അയാള്‍ക്ക് വളരെ ക്ഷീണം അനുഭവപ്പെട്ടു.
അങ്ങിനെ  ഓരോ ദിവസം കഴിയുന്താറും അയാള്‍ക്ക് ക്ഷീണം കൂടിക്കൂടി വന്നു. നാളുകള്‍ കൂടുന്തോറും കൂടുതല്‍ അവശനായ അയാള്‍  വീട്ടിലെത്താന്‍ കൊതിച്ചു. അതോടെ അയാളുടെ സ്വപ്നം ബാക്കിയാക്കി യാത്ര അവസാനിപ്പിച്ച്  വീട്ടിലേക്ക് തിരിച്ചു.
        തിരിച്ചുള്ള യാത്രയില്‍ ഭാര്യയുടെ ആഗ്രഹം പോലെ അയാള്‍ വേപ്പിന്‍ ചുവട്ടില്‍  വിശ്രമിച്ചു.  അതോടെ ആയാള്‍ കൂടുതല്‍ ഉന്മേശവാനായി. അയാള്‍ക്ക് അത്ഭുതം തോന്നി കാരണം അയാളുടെ നഷ്ടപ്പെട്ട ഊര്‍ജ്ജം തിരിച്ചു കിട്ടി. ആ തിരിച്ച് വരവില്‍ അയാളുടെ കുടുംബവും വളരെ സന്തോശിച്ചു.
       അപ്പോള്‍ ഇതില്‍ നിന്ന് നിനക്ക് എന്ത് മനസ്സിലായി..? ഉസ്താദ് എന്നോട് കേട്ട.
       ആളുകള്‍ക്ക് യാത്ര പോകുനെനതിനേക്കാളും തിരിച്ച് വരുമ്പോ ഉന്‍മേശം കൂടും എന്ന് മനസ്സിലായി ഞാന്‍ ഉത്തരവും ചെല്ലി.
          അതല്ല സംഭവിച്ചത്. അതിന്‍റെ പിന്നില്‍ ഒരു ഗുട്ടന്‍സുണ്ട്. ബുദ്ധിമതിയായ അയാളുടെ ഭാര്യയുടെ അറിവ് വെച്ച് അവള്‍ ചെയ്ത തന്ത്രം  ശാസ്ത്രപരമായി പറഞ്ഞാല്‍ പുളിമരം അമ്ളത്വം (അസിഡിറ്റി)യുള്ള മരമാണ്.  അതിന്  ചുവട്ടില്‍ കിടന്നല്‍ അത് നമ്മുടെ ശരീരത്തിന് ആവശ്യമായ റേഡിയേഷനുകളെ തടയുകയും ശരീരത്തില്‍ അമ്ളത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യും ഇത്മൂലം ശരീരത്തിന് തളര്‍ച്ച അനുഭവപ്പെടും.
             വേപ്പ് കൂടുതല്‍ ഓക്സിജന്‍ ഉല്‍പാദിപ്പിക്കുന്ന മരമാണ്. അതിനരികില്‍ ഇരുന്നാല്‍ നല്ല ഓക്സിജന്‍ ലഭിക്കുന്നതോടെ ശരീരത്തിന് ഉന്‍മേശം ഉണ്ടാവും. അത് കൊണ്ടാണ് അയാള്‍ യാത്രയ്ക്കിടെ തളര്‍ന്നതും തിരിച്ച് വരവില്‍ ഉന്‍മേഷവാനായതും.
         അതാവാം പഴയ ആളുകള്‍ പറയുന്നത് വീടീന് തൊട്ടടുത്ത് പുളിമരം പാടില്ലെന്ന്. അതില്‍ നിന്ന് ഉപദ്രവം ഉണ്ടാവുമെന്നും. അതിനെ പലരും പലകഥകാളാല്‍ അവതരിപ്പിച്ചിട്ടുണ്ടാവും അതാണ് നീ കേട്ട ഒരു കഥ.
          അങ്ങനെ പുളി മരത്തിന്‍റടിയിലെ  സൈത്താനെ എനക്ക് മനസ്സിലായി .  ഇപ്പോ നിങ്ങളേല്‍ ഈ കഥ അറിയത്തോര്‍ക്കും.....

Thursday, January 5, 2017

നോട്ട് ബിസ്യയം

എന്‍റെ ഹബീബായ ചങ്ങായി യൂസുബിന്‍റെ കെട്ടിയോളെയും പുള്ളറേയും ആസ്പത്രിക്ക് കൊണ്ട് പോയി എന്നാരോ ചെല്ലിയത്  കേട്ട് ഞാന് ഞാനും ആസ്പത്രിക്ക് പോയി.
          ആസ്പത്രയില്‍ പോയി നോക്കുമ്പോ നാട്ട്കാര്‍ കൊറെയാളുണ്ട്. ഓറേ പുള്ളറേയും കൊട്ന്ന് അഡ്മിറ്റാക്കിനല്ലോ. പുള്ളറെല്ലാം കാറ്ന്ന് തൂറ്ന്ന്. ഒക്കെ ചെല ഇഞ്ഞാമ്മാറും.
 മെഡിക്കല്‍ ഷോപ്പില്‍ ആള്‍ക്കാര്‍ ക്യൂ നിന്നിറ്റ്  ഗൗജി (ബഹളം ) ആക്ക്ന്ന്.
          ഇതെന്ത് സംഗതി..? എനിക്കൊരു പുടിയും കിട്ടിയില്ല. വല്ല ബെസത്തിന്‍റെ അളാംബും (വിഷക്കൂണ്‍ ) തിന്നിറ്റുണ്ടാവോ..?   എന്നങ്കും എല്ലാരും തിന്നോ ബയ്യക്കും തംസയം.
      വാര്‍ഡിന്‍റെ പുറത്ത് ബയങ്കര ബേജാറില്‍ താടിക്കും കൈവെച്ച് ഈസുബു ഇര്ന്നിട്ടുണ്ട്.
        എന്ത് ഈച്ചു പ്രശ്നം എന്തായേ...? ഞാനി മെല്ലെ കേട്ട് .
     എന്‍റെ കിടാക്കക്ക് ''സീറേ''ന്ന് ചെല്ലിയങ്ക് ബയങ്കര പിരിസം. എടക്കെടക്ക്  ഇബ്രാഹിച്ചാന്‍റെ ചായപീടിയേന്ന് ഞാന്‍ കൊണ്ട് പോയി കൊട്ക്കും.  ആട്ത്തേ സീറേ നല്ല ടേസ്റ്റ് ഉള്ളത് കൊണ്ട് നാട്ടാറെല്ലം പാര്‍സല്‍ മേങ്ങിക്കോണ്ടും പോവും.
        കഴിഞ്ഞ ആഴ്ച്ച രണ്ട്ക്കുറി കൊണ്ട് ബന്ന സീറേലി എറുമ്പ് കാണ്ടിനി. ഞാനത് ഇബ്രാഹിച്ചാട് ചെല്ലി. എനിക്ക് മാത്രമല്ല ബേറേ കൊറേയാള്‍ക്കാര്‍ക്ക് കിട്ടിയ സീറേയിലും എറുമ്പ് കിട്ടിനല്ല.
എറുമ്പിനെ സഹിക്കാന്‍ കയ്യാണ്ട് ആ ബോളപ്പന്‍ സീറേയ്ക്ക് ഡിറ്റിറ്റി പൗഡര്‍ ഇട്ടിനല്ലാ..!   ഈസുബു ബേജാറില്‍ ചെല്ലി.
  യാ..പട്ച്ചോനേ ഞാനി തലക്ക് കൈബെച്ച് പോയി..!
       ഞാന്‍ നേരെ ഇബ്രാഹിച്ചാന്‍റെ ചായപീടിയക്ക് പാഞ്ഞ്.
      എന്ത് പണി ഇച്ചാ നിങ്ങോ കാണിച്ചത് . തിന്നുന്നേല്‍ക്ക് ആരെങ്ക് ഡിട്ടിട്ടി ഇടോ..? ഞാന് കേട്ട്.
      യാ മോനേ കൊറേന്നായി ഞാനി ഉണ്ടാക്കി ബെക്ക്ന്നേ കടിക്കെല്ലം എറുമ്പ് ബെര്ന്നേ, എത്ര മൂടീറ്റും ബന്ദാക്കീറ്റും ബെച്ചങ്ക് അത് ബെര്ന്ന്. അയിനെ സഹിക്കോനി കയ്യാണ്ട് ഞാനി ടിറ്റിറ്റി ഇട്ടേ. കടിക്ക് മാത്രമല്ല കപ്പാട്ടിലേക്ക് തേച്ചും ഇട്ടിനി ,  ഇപ്പോ നോക്ക് എറുമ്പ് മാത്രമല്ല കപ്പാട്ടിലുള്ള ചെതല്‍ അടക്കം പോയിനി. അയാള്‍ എന്തും കൂട്ടാക്കാത്ത പോലെ ചെല്ലി.
      അത് തിന്നോറേ അവസ്ഥ എന്തെല്ലം ആയിനീന്നറിയോ....?  ഞാനും ബിടാതെ കേട്ട്.
         എന്താവാന്‍ , രണ്ട് മുന്ന് നാള്‍ വയറ്റില്‍ക്ക്  ഒരിപ്പടി ബുദ്ധിമുട്ടുണ്ടാവും. തൂറും ചെല്‍പ്പോ കാറും. പിന്നേ ബയറെല്ലാം ക്ളീയര്‍, മിന്നേ ഉണ്ടായ കച്ചറയടക്കം ബയറ്റീന്ന് പോയിറ്റി നല്ല റാഹത്താവും.
     നോക്ക് ഈടെ ഒരു എറുമ്പുണ്ട. ഞാനി ടിറ്റിറ്റിയും കൊണ്ട് ബെര്ന്നത് മണത്തപ്പളെ കൊറേ എറുമ്പ് പാഞ്ഞീനി, ബാക്കിയുള്ളത് ചത്തിറ്റി കൊട്ടേ.
   എനി ആരും ചെല്ലാനില്ലാലോ എന്‍റെ കടീലി എറുമ്പുണ്ടാഞ്ഞീന്ന്.
 ഈ എങ്ങ്ക്ക്സുബ്ബനോട് എന്ത് ചെല്ലണം എന്നറിയാതെ ഞാനും തലക്ക് കൈബെച്ച് ഇരുന്നു പോയി.
NB - നോട്ടിന്‍റെ ബിസ്യയത്തിലും നമ്മുടെ നാട്ടില്‍ ഇബ്രാഹിച്ചാന്‍റെ ഡിറ്റിറ്റി പൗഡര്‍ പോലെ ആയോന്ന് എനിക്കൊരു സംശയം.
.........അസീസ് കട്ട.......

ഐസുഞ്ഞാന്‍റെ തക്കാളി

 എെസുഞ്ഞാന്‍റെ മോന്‍ അദ്ള ചെര്‍പ്പത്തിലെ നാട് ബിട്ടിനി. കൊറേ കൊല്ലം ഓന്‍ ഓടെ ഉണ്ട്ന്ന് ഒരു സുദ്ധിയും ഇല്ലാഞ്ഞി. അങ്ങനെ മമ്പുറത്തക്ക് പോയവരാണ് ചെല്ലിയത്. അവര്‍ എെസുഞ്ഞാന്‍റെ മോനേ അവുടെ കണ്ടിനി, അവുടെ ഓന്‍ കാസറ്റിന്‍റെ കച്ചവടം ആക്ക്ന്ന്. അങ്ങനെ ആ ബിസിയം കേട്ട് എെസുഞ്ഞ അബുവക്കര്‍ച്ചാനെയും കൂട്ടി കാല്‍ത്തത്തേ കോയമ്പുത്തൂര്ക്ക് പോന്ന ‍ ബണ്ടീലന്നേ മമ്പുര്‍ത്തേക്ക് പോയി. അവുടെ അദ്ളാനെ കണ്ടിറ്റാമ്പോയാണ് അറിഞ്ഞത് അവന്‍ ഔട്ന്നന്നേ പെണ്ണ് കെട്ടുനീന്ന്. എന്തായങ്കും മോനല്ലേ . അൗനെയും തിരിയോളെയും കൂട്ടിക്കോണ്ടന്നെ പൊരക്ക് ബന്ന്. ബെര്ന്ന ബൈക്കന്നേ അദ്ള തിരിഞ്ഞി തിര്ഞ്ഞീറ്റി മടവൂര്‍ക്കെത്തിയതും അവുട്ന്ന് മമ്പുര്‍ത്തക്ക് പോയതും ഔടെ ഹോട്ടലില്‍ കൊറേ പണിയെട്ത്ത് പിന്നെ കാസറ്റ് പീടിയ ഇട്ടതും പിന്നെ ഔട്ത്തേ മുക്രിക്കാന്‍റെ മോളെന്നെ കെട്ടിയ കഥയും ചെല്ലി. അതല്ലാണ്ട് ഓക്ക് നല്ല അടിഗെ അറീന്ന്ന്നും നല്ല ചോറും കറിയും ബെക്ക്ന്നേ കഥയും ചെല്ലി. അങ്ങനെ ഒര്ന്ന അബുവക്കര്‍ച്ച അദ്ളാനെയും കൂട്ടി ഉള്ളാള്‍ത്ത് പോയന്ന് എെസുഞ്ഞ പിരിസത്തിന്‍റെ കോയി അര്‍ത്ത്. അപ്പോ മര്മോ ചെല്ലി ഞാനി ഞങ്ങളെ നാടന്‍ സ്റ്റൈ കറിയാക്കാം. നിങ്ങോ ബേണ്ട സാധനെല്ലം തെരീന്ന്. മരുമോള്‍ ചെല്ലിയ സാധനെല്ലം എെസുഞ്ഞ കൊട്ത്ത് . അവള്‍ ചെല്ലിയ തക്കാളി മാത്രം എന്ത്ന്ന് ആ പയെ മന്‍സത്തിക്ക തിരിഞ്ഞിറ്റ്ലാ. മരുമോള്‍ ചെല്ലി അതില്ലാങ്ക് കറിയാവാലാന്ന്. അത് എന്ത് സാധനന്ന് എെമ്മ ബയ്യക്കും ബയ്യക്കും കേട്ട്. ഓക്കറിയോ ഞമ്മളെ ബാസെ. ഓള്‍ ചെല്ലി അത് നിങ്ങോ പച്ചക്കറിന്‍റെ പീടിയേലി കേട്ടങ്കായി ഓര്‍ തരൂന്ന്. അങ്ങനെ പൊയെയും കടന്ന് രണ്ട് കിലോ മീറ്റര്‍ കുന്നും കേറി എെസുഞ്ഞ ബായിക്കട്ടയിലെ കിട്ടണ്ണന്‍റെ ഗൂടിലെത്തി തക്കാളി കേട്ട്. ആ ബെല്‍ച്ചപ്പാടന്‍ മലയാളം മുണ്ടുന്നങ്കും അയാള്‍ക്ക് തക്കാളി എന്ത്ന്ന് അറിയാല. പിന്നെ ജയറാമന്‍റെ ഗൂഡിലും കേട്ട് അയാള്‍ക്കും അറിയാല. അവന്‍ ചെല്ലി ഇഞ്ഞാ അത് ആ മോണിച്ചാന്‍റെ പീടിയേലി ഉണ്ടാന്ന് നോക്കി. അവുടെ ഹമീച്ച ഉണ്ടാഞ്ഞി. അയാളോട് കേക്കുമ്പോ അയാളോട് ചെല്ലി ..യാ ഇഞ്ഞാ തക്കാളിന്ന് ചെല്ലിയങ്ക് തോമട്ടേന്ന്...!, അത് ഊടെ ഓട്ന്ന് ആ കിട്ടണ്ണന്‍റെ പീടിയേലി ഉണ്ട്ന്ന്.. യാ പട്ച്ചോനെ അപ്പര്‍ത്തെ ഉറീലുണ്ടാഞ്ഞ തോമട്ടെക്കാ ഈ നട്ടാ ഉച്ചക്ക ഞാനി ഈ കുന്ന് കെറീറ്റി ബന്നത്...? എെസുഞ്ഞാന്‍റെ കര്‍ള് കത്തി
പ്പോയി

Friday, December 9, 2016

നെദളും പാമ്പും

ബയ്യെന്ന് എന്തോ അജനെ കേട്ടാ..! എണക്ക് തംസയം, നേരം മുഡുട്പ്പായിനി ആ ബൈലി ഒറ്റ ഒരി മന്‍സമ്മാറില്ല, അണക്ക് പേടിയായി എന്താക്ക്ന്നേ..? ഉള്ള സൈക്കമ്മാറെ പേര്‍ലെല്ലം ഫാത്തിയാവും, നബിന്‍റെ മേലെ സലാത്തും ചെല്ലി ഞാനി ബീസെ നടന്ന്. പേടിച്ചോണ്ട ബെര്ന്ന എന്നെ കണ്ട് ഉമ്മാമ കേട്ട് , എന്നിനി മോനേ നീ പേടിച്ചേ, ഞാനി ഉമ്മാമാട് ബിസയല്ലം ചെല്ലി. ഉമ്മാമ കേട്ട് നീ എയിലെ മോനേ ബന്നേ..? അത് ആ പോക്കര്‍ച്ചാന്‍റെ ബള്‍പ്പിന്‍റെ ഒര്‍ക്കിലേ, ഞാനി ചെല്ലി യാ റബ്ബേ ആ പുന്‍ചത്തിന്‍റെ അര്ത്തലെയാ...? അത് ഉച്ചു ആയിറ്റിരിക്കും, അയിനി നെദളാഞ്ചിറ്റുണ്ടാവും. യാ ദൈബൂ...ഇത കിടാവു പേടിച്ചിനി, നീ കിടാവുനി കുര്‍ദിന്‍റെ തണ്ണിയാക്കിറ്റി തേക്ക്, ഉമ്മാമ ചെല്ലി. ഉമ്മ മഞ്ഞ കടയം കല്ലിലി അരിച്ചിറ്റി അയിന്‍റെ തണ്ണിക്ക് ബെണ്ണൂറും ഇട്ട് എന്‍റെ മേള്‍ക്ക് കൊട്ന്ന് തേച്ചി.. നെദളാഞ്ചീനെങ്ക് ഉച്ചു ബയ്യന്ന് ബെരും, എനി അരി മന്ത്രിച്ചിടണും ഉമ്മാവും ചെല്ലി. ഉമ്മാമ ഇച്ചാനെ ബിള്‍ച്ചിറ്റി കൊതികക് മന്ത്രിക്ക്ന്നേ മറിയഞ്ഞാനോട് അരി മന്ത്രിച്ചി മേങ്ങി കൊണ്ട് ബേരാന്‍ ചെല്ലി. ഇച്ച പോയി അരിയും മന്ത്രിച്ച് പൊരന്‍റെ ചുറ്റും ഇട്ട്. അത് കടന്നിറ്റി പാമ്പപു ബേരാലാല. അപ്പോ നാലിചൂടി പുല്ലിന് അയിത്തപ്പന് പൊരക്ക ബന്നത്. അയിനി എല്ലാറും ഇരിന്നിറ്റി ഉച്ചുന്‍റെ ഓരോന്നേ കഥ ചെല്ലി. ഞങ്ങക്ക ഉച്ചുനേ കൊല്ലോനേ ആബേല, വാടെങ്ക് അത് ചത്തിറ്റി ഉണ്ടങ്കാ, കൊല്ലുന്നങ്കാ ഞങ്ങോ ആ ബൈക്കേ പോവാലാ. എനി അങ്ങനെ കണ്ടങ്കേ ഞങ്ങക്ക് പരിഹാരം ആക്കോനി പൂജാക്കണം, അയിത്തപ്പന്‍ ചെല്ലി. അപ്പോ നിങ്ങളെ പൊര്ക്ക് പാമ്പു ബന്നങ്ക് നിങ്ങോ എന്താക്ക്ന്നേ അയിത്തപ്പാ...? ഇച്ചാക്ക് തംസയം അത് ഉച്ചുവോട് മൂന്നുക്കുറി പോവാന്‍ ചെല്ലും, നല്ല ഉച്ചുവങ്ക് മൂന്നുക്കുറി ചെല്ലുമ്പേ പോവും, അല്ലാങ്ക് എങ്ങനെയെങ്കും പായിക്കും, പായിക്കോനി ആബെലാ... എന്നങ്കും ഞങ്ങക്ക് ജീമത്തിന്‍റെ ആസെയില്ലേ അയാള്‍ ചെല്ലി. അങ്ങനെ ഉപ്പ ബെരോളം ഓരോന്ന് ബിസയം ചെല്ലി അവര്‍ കാത്തണേലി ഇര്ന്ന്. ******** ഒര്ന്ന ബയോളജി ക്ളാസില്‍ ടീച്ചര്‍ ചെല്ലി. ''പാമ്പിന് കേള്‍ക്കാനുള്ള ശക്തിയില്ല, പക്ഷേ ഭൂമിയിലെ ചെറിയം പ്രകമ്പനം പോലും അറിയനുള്ള ശക്തി അതിനുണ്ട്, ഭൂമിയിലെ നമ്മുടെ കാല് പതിയുമ്പോഴുള്ള അനക്കം മനസ്സിലാക്കിയാണ് അത് ദൂരം ശത്രുവിന്‍റെ അനക്കം തിരിച്ചറിയുന്നതെന്ന്'' അപ്പോ എണക്ക് ബയ്യക്കൊരി തംസയം ''മൂന്നുക്കുറി പോ എന്ന് ചെല്ലീറ്റാമ്പോ പാമ്പു പോന്നേ എങ്ങനേന്ന്...?😉😉

Sunday, September 18, 2016

വിട്ട്ള ചരിത്രം

തുളുനാടന്‍ വിശേഷങ്ങളിലൂടെ വിട്ട്ള അറസുവും അരമനയും ******************************** ദക്ഷിണകന്നടയിലെ
താലൂക്കില്‍ പെട്ട വിട്ട്ള ചരിത്രത്തില്‍ ഇടം നേടിയ നാടാണ്. കാസറഗോഡിന്‍റെ വടക്ക കിഴക്കന്‍ പ്രദേശങ്ങളുമായി അതിര്‍ത്ഥി പങ്കിടുന്ന പ്രദേശം , പത്തൊന്പതാം നൂറ്റാണ്ട് വരെ വിട്ട്ള ഒരു നാട്ടു രാജ്യമായിരുന്നു. തുളുനാട്ടിലെ പെരുമയാര്‍ന്ന നാട്ടുരാജ്യം. ഭൂതാള പണ്ഡ്യ രാജാവ് തന്‍റെ പന്ത്രണ്ട് ഭാര്യമാര്‍ക്കും മക്കള്‍ക്കും രാജ്യം വീതിച്ച് നല്‍കുമ്പോള്‍ എട്ടാമത്തെ ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കിയ രാജ്യമാണ് വിട്ട്ള എന്നൊരു എെതീഹമുണ്ട്. രാജാക്കന്‍മാരുടെ അധിപത്യ പ്രദേശങ്ങള്‍ അന്ന് ''സീമെ'' എന്നും സീമെയില്‍ പെടുന്ന ഗ്രാമങ്ങള്‍ മാഗണെ എന്നുമാണ് അറിയപ്പെട്ടിരുന്നത്. അങ്ങിനെ പത്തൊന്പത് മാഗണെ ഉള്‍പ്പെട്ടിരുന്ന സീമയാണ് വിട്ട്ള . പതിമൂന്നാം നൂറ്റാണ്ട് വരെ ഈ പ്രദേശം ആദ്യകാല ഗിരിജന വര്‍ഗ്ഗമായ മാവിലന്മാരുടെ അതീനതയിലായിരുന്നു എന്നും പറയപ്പെടുന്നു. അതിന് ശേഷം അധികാരം ലഭിച്ച ഡൊംബ ഹെഗ്ഡെ അറസുവാണ് ഈ പ്രദേശത്തിന് ചരിത്രത്തില്‍ സ്ഥാനം നല്‍കിയത്. അത് കൊണ്ടാണ് രാജവംശം ഡൊംബെ അറസു എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. വിട്ളയ്ക്കടുത്തുള്ള കറുവപ്പാടി ഗ്രാമത്തിലെ വഗേനാടു സുബ്രായ ദേവാലയത്തില്‍ ക്രിവ 1257 ല്‍ ഡൊംബ ഹെഗ്ഡെ അളുപെ ശാസനത്തില്‍ കൊത്തിയ ശിലാഫലകമാണ് ഈ നാട്ടുരാജ്യത്തെ പറ്റിയുള്ള ഏറ്റവും പുരാതനമായ രേഖ. വിട്ട്ള പട്ടണത്തിനടുത്ത ബാക്കിമാറു ഗദ്ദെ എന്ന സ്ഥലത്താണ് വിട്ള രാജവംശത്തിന്‍റെ അരമന തറവാട് സ്ഥിതി ചെയ്യുന്നത്. ഏകദേശം ആറു ശതാബ്തങ്ങള്‍ നാടുവാണ എല്ല നാടുവാഴികളുടെയും പേരുകളോ ചരിത്രങ്ങളോ ലഭിച്ചിട്ടില്ലയെങ്കിലും പതിനേഴാം നൂറ്റാണ്ട് മുതല്‍ ഭരിച്ചവരുടെ പേരുകളും ചരിത്രങ്ങളും പോര്‍ച്ചുഗീസുകാരും, ഇംഗ്ളീഷുകാരും രേഖപ്പെടുത്തിയിട്ടുണ്ട്. 1453 ല്‍ രേഖപ്പെടുത്തിയ കിറു ശാസനത്തില്‍ ഇഷ്ടകപുരത്തേ പഞ്ചലിംഗേശ്വര ദേവന് ദൊംബ ഹെഗ്ഡെ കുഞ്ഞശേഖന്‍റെ കാലത്ത് സുവര്‍ണ്ണ കലശം സമര്‍പ്പിച്ചിട്ടുണ്ട് എന്നും രേഖയുണ്ട്. പിന്നീടാണ് ഇഷ്ടകപൂരം എന്ന സ്ഥലനാമം ഇട്ടല്‍ , വിട്ള, വിട്ട്ള എന്നായി പേരായി പരിണമിച്ചു. ഇന്നത്തേ മഞ്ചേശ്വരം താലൂക്കില്‍പെട്ട പൈവളികെ, ചിപ്പാര്‍ , ബായാര്‍ , കുടാല്‍ മേര്‍ക്കള, ബാഡൂര്‍ എന്ന ഗ്രാമങ്ങള്‍ അന്ന് വിട്ള സീമയില്‍ പെട്ട മാഗണെകളായിരുന്നു. ഭൂവുടമകളായ പയ്യറു വംശത്തില്‍ പെട്ട ബല്ലാക്കന്‍മാരെ അറസുവിന്‍റെ മേല്‍ നോട്ടത്തില്‍ ഈ ഗ്രാമങ്ങളുടെ അധിപതികളായി നിയമിച്ചിരുന്നു. ഹൈദരലിയുടെ പടയോട്ട കാലത്ത് വാര്‍ഷിക നികുതി വര്‍ദ്ധിപ്പിക്കണമെന്ന സുല്‍ത്താന്‍റെ ആവശ്യം അറസുവായിരുന്ന അച്ചുത്ത ഹെഗ്ഡെ നിരാകരിച്ചു. എന്ന് മാത്രമല്ല 1765 ലെ ഒന്നാം മൈസൂര്‍ യുദ്ധത്തില്‍ ബ്രിട്ടിഷ്കാരെ സഹായിച്ചു. ആ കാരണത്താല്‍ 1968 ല്‍ മൈസൂര്‍ സുല്‍ത്താന്‍ അച്ചുത്ത ഹെഗ്ഡയെ സ്ഥാനഭ്രഷ്ഠനാക്കി. അധികാരം നഷ്ടപ്പെട്ട അറസുവിനും കുടുംബത്തിനും ബ്രിട്ടീഷ്കാര്‍ തലശ്ശേരിയില്‍ അഭയം നല്‍കി. സ്ഥാന ഭ്രഷ്ടനാക്കപ്പെട്ട അച്ചുത ഹെഗ്ഡെ ഇടക്കിടെ വന്ന് വിട്ളയില്‍ അധികാരം സ്ഥാപിക്കാനുള്ള ശ്രമം നടത്തി. ഇതില്‍ കുപിതനായ ടിപ്പു സുല്‍ത്താന്‍ 1784 ല്‍ വിട്ള അറസുവിനെ വധിച്ച് കൊട്ടാരം ഭസ്മമാക്കി. അതിന്‍റെ അവശിഷ്ടം ഇന്നും വിട്ളയില്‍ കാണാം. ടിപ്പുവിന്‍റെ കാലശേഷം തിരിച്ച് വന്ന അവര്‍ നരസിംഹ രാജയുടെ നേതൃത്വത്തില്‍ അളിക്കെയ്ക്കടുത്ത എറുമ്പുവില്‍ താത്ക്കാലിക അരമന സ്ഥാപിച്ചു താമസിച്ച് പോന്നു. പിന്നീടാണ് പഴയ അരമന സ്ഥിതി ചെയ്തിരുന്ന ബാക്കിമാറു ഗദ്ദെയില്‍ പുതിയ അരമന സ്ഥാപിച്ച് താമസമാക്കിയത്. അത് ഹൊസഅരമനെ എന്ന് അറിയപ്പെടുന്നു. തലശ്ശേരിയില്‍ നിന്നും തിരിച്ച് വന്ന രാജവംശം ഡൊംബെ ഹെഗ്ഡെ എന്ന കുലനാമത്തിന് പകരം ''വര്‍മ്മ'' എന്ന പേര് സ്വീകരിച്ചു. ടിപ്പുവിന് ശേഷം വിട്ള ബ്രിട്ടീഷ്കാരുടെ പരിധിയിലയാപ്പോള്‍ രവി വര്‍മ്മ നറസിംഹറസു അവര്‍ക്കെതിരെ ചെറുത്ത് നില്‍പിന്‍റെ ആദ്യകഹളമൂതി. കോപിഷ്ഠരായ വെള്ളക്കാര്‍ സൈനിക ശക്തിയാല്‍ അടിച്ചമര്‍ത്തി ഹെഗ്ഡയുടെ വ്യക്തികത ആസ്ഥികള്‍ കണ്ടു കെട്ടി. രാജകുടുംബത്തിന് 6019 രൂപ വാര്‍ഷിക രാജധനമായി നല്‍കാന്‍ തീരുമാനിച്ചു. അറസുവിനെ തൂക്കിലേറ്റാന്‍ വിധിച്ചെന്നും പറയപ്പെടുന്നു . അതിന് ശേഷം രണ്ട് പേര്‍ അറസുപട്ടം നേടിയെങ്കിലും അവര്‍ അകാലത്തില്‍ പൊലിഞ്ഞു. ഈ രാജവംശത്തിലെ അവസാനത്തേ അധിപതി 1934 ല്‍ നിയമിതനായ ശ്രീ രവിവര്‍മ്മ കൃഷ്ണരാജാണ്. അദ്ദേഹം പുത്തൂര്‍, വിട്ള പ്രദേശത്തിന്‍റെ ഹോണററി മജിസ്ട്രേറ്റായി പ്രവര്‍ത്തിച്ചു. ഒരുപാട് സാമൂഹിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ചെയ്തു. ഗ്രാമീണ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ പ്രത്യേക ശ്രദ്ധ കേന്ദീകരിച്ച അദ്ദേഹം വിട്ള, കേപു, എറുമ്പു,ഒക്കത്തൂറു, ചിപ്പാര്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ക്ക് സ്ഥലം ദാനം നല്‍കുകയും, കെട്ടിടം നിര്‍മ്മിച്ച് നല്‍കുകയും ചെയ്തു. വിട്ട്ള ഹൈസ്ക്കൂളിന് വേണ്ടി ഏഴേക്കര്‍ സ്ഥലം നല്‍കി.1941 ലെ വെള്ളപൊക്കത്തില്‍ നശിച്ച റോഡുകളുടെ പുനര്‍നിര്‍മ്മാണം മുഴുവനുമായി നടത്തി കൊടുത്തു. വിട്ള സീമെയിലെ പതിനാറ് ക്ഷേത്രങ്ങളുടെ മുക്തേസറായിരുന്നു അദ്ദേഹം. കൂടാതെ പഞ്ചലിംഗേശ്വര ക്ഷേത്രത്തിന്‍റെ പാരമ്പര്യ ട്രസ്റ്റിയുമാണ്. പല ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം നടത്തിയിട്ടുണ്ട്, കൂടാതെ വിട്ളയിലെ മേഗിനപേട്ടേ പള്ളി സ്ഥിതി ചെയ്യുന്നത് രാജവംശം ദാനം ചെയ്ത സ്ഥലത്താണ്. 1974 ലെ കര്‍ണ്ണാടക സര്‍ക്കാരിന്‍റെ ഭൂപരിഷ്ക്കരണ നിയമത്തേ അതി ജീവിക്കാന്‍ കോടതി നടപടികള്‍ക്കൊരുങ്ങാതെ കുടിയാന്‍മാര്‍ക്ക് വിട്ടു കൊടുത്തു. 1988 ജുലൈ 24 ന് അദ്ദേഹം നാടുനീങ്ങി. അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്കായി വിട്ള ബസ്റ്റാണ്ടിന് ''രവിവര്‍മ്മ അറസു വൃത്ത'' എന്ന പേര് വന്നത്. പഴയ കൊട്ടരത്തിലേക്ക് പോകുന്ന റോഡ് ഇന്നും ഔദ്യോധികമായി അറിയപ്പെടുന്നത് അരമന റോഡ് എന്നാണ് . ....... അസീസ് കട്ട

Wednesday, August 31, 2016

കോട്ടി ചെന്നയ്യ

കോട്ടിയും ചെന്നയ്യനും തുളുനാട്ടില്‍ കെട്ടിയാടുന്ന ഇരട്ടതെയ്യമാണ് കോട്ടിയും ചെന്നയ്യനും. 17നും 18നും നൂറ്റാണ്ടില്‍ പദുമല ദേശത്തിന്റെ രാജാവായി പെരുമള ബാല്ലാള്‍ ഉണ്ടായിരുന്ന കാലഘട്ടത്തിലെ കഥയാണ് ഇത്. ബില്ലവ അഥവ തീയ്യ സമുദായത്തിലെ വില്ലാളിവീരന്‍മാരായിരുന്നു. ഇവര്‍ രണ്ടുപേരും. കര്‍ണ്ണാടകയിലെ സുള്ള്യയിലാണ് ജനനം. ദേയി ബൈദതി ജന്മം കൊടുത്ത ഇരട്ട കുട്ടികളായിരുന്നു കോട്ടി-ചെന്നയ്യ. അസുഖം വന്ന പദുമലയിലെ രാജാവായ പെരുമാളിന്റെ ജീവന്‍ രക്ഷിച്ചതിനാല്‍ ദേയി ബൈദതിയുടെ മരണ ശേഷം കുട്ടികളെ സംരക്ഷിക്കികയും പിന്നീട് അമ്മാവനായ സമന്ദ ബൈദ്യനെ ഏല്‍പ്പിക്കുകയും ചെയ്തു. വൈദ്യകുടുംബത്തിനധിഷ്ഠിതമായ വിദ്യാഭ്യാസ രീതികള്‍ അവര്‍ക്ക് അമ്മാവന്‍ പകര്‍ന്ന് നല്‍കി. സയന്ദവൈദ്യന്‍ ആയുര്‍വേദ ചികിത്സയില്‍ അഗ്രഗണ്യനായിരുന്നു. ആയുര്‍വ്വേദ മരുന്നുകളുടെ അന്വേഷണത്തില്‍ സങ്കമലയിലൂടെ യാത്ര ചെയ്യുകയുണ്ടായി. അപ്പോള്‍ പെട്ടെന്ന് ഒരു കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുകയും അങ്ങോട്ട് ചെല്ലുകയും ചെയ്തു. സുവര്‍ണ കെഡഗെ എന്ന പെണ്‍കുഞ്ഞായിരുന്നു അത്. അത് കണ്ടമാത്രെ ഉടന്‍ അവളെ സഹോദരിയായി കണക്കാക്കുകയും വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയും ചെയ്തു. തന്റെ മരിച്ചുപോയ ദേയിയുടെ പേര് അവള്‍ക്ക് നല്‍കുകയും ചെയ്തു. ദേയി പിന്നീട് ദേയി ബദ്രതിയായി. ദേയി ബൈദതി എന്ന സുവര്‍ണ്ണ കെദാഗെ പിന്നീട് കണ്ടാന ബൈദ്യനെ വിവാഹം കഴിക്കുകയും കിന്നിധാരു എന്ന പേരോടുകൂടിയ മകളുണ്ടാവുകയും ചെയ്തിരുന്നു. ദേയി ബൈദതി വളരെ വേഗത്തില്‍ ആയുര്‍വ്വേദ മരുന്നുകളില്‍ പിനുണയായിതീര്‍ന്നു. പക്ഷെ അവരുടെ വൈവാഹികബന്ധം ഉണ്ടായിരുന്നില്ല. മക്കള്‍ക്കുവേണ്ടിയുള്ള അവളുടെ നിരന്തരമായ പ്രാര്‍ത്ഥനയുടെ ഫലമായി കെമ്മകാജെ നാഗ ബ്രഹ്മ ദൈവങ്ങള്‍ അവളെ അനുഗ്രഹിക്കുകയും തടാകത്തില്‍വെച്ച് അവള്‍ ഗര്‍ഭം ധരിക്കുകയും ചെയ്തു. ചെറുപ്പത്തിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട കോട്ടി-ചെന്നയ്യ പെരിമല ബല്ലാളര്‍ എന്ന രാജാവിന്റെ കൊട്ടാരത്തിലാണ് വളര്‍ന്നത്. എന്നാല്‍ മന്ത്രിയായിരുന്ന മല്ലയ്യക്കും അവരുടെ മക്കള്‍ക്കും ഇവരോട് അസൂയായിരുന്നു. മല്ലയ്യ മരണപ്പെടുന്നു. തുടര്‍ന്ന് രണ്ടുപേരും രാജ്യംവിടേണ്ടിവരുന്നു. പഞ്ചനാട്ടിലെ ബെല്ലാളന്റെ രാജ്യത്ത്‌വെച്ച് പിടിക്കപ്പെടുകയും തുറുങ്കില്‍ അടക്കുകയും ചെയ്തു. തുടര്‍ന്ന് കാരാഗ്രഹം തകര്‍ത്ത് രക്ഷപ്പെട്ട് രാജാവിന്റെ ശത്രുവായ എന്‍മൂരിലെ ദേവണ്ണ ബല്ലാളിനെ ആശ്രയിക്കുന്നു. കോട്ടിയും ചെന്നയ്യനും രാജാവിനെ പല രീതിയിലും സഹായിക്കുന്നു. രാജ്യത്ത് വിളവ് നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താന്‍ നിയോഗിച്ച ഇവരുടെ ബാണമേറ്റ് പന്നി ശത്രുരാജ്യമായ പഞ്ചനാട്ടില്‍ വീണുമരിച്ചു. ഇത് ഒരു യുദ്ധത്തിന് കാരണമായി. ദേശത്തെ ദേവണ്ണ ബല്ലാളനും പഞ്ചത്തെ കോമര ബല്ലളാനും തമ്മില്‍ യുദ്ധം പ്രഖ്യാപിച്ചു. ഒരു ദിവസം ഉച്ചസമയത്ത് കോട്ടിയെ വെപ്രാളപ്പെട്ട് കാണുകയുണ്ടായി. സഹോദരനായ ചെന്നയ്യയോട് തലേദിവസം കണ്ട സ്വപ്നത്തെകുറിച്ച് പറഞ്ഞു. പോത്തിന്റെ പുറത്ത് കയറി വടക്ക്ഭാത്തേക്ക് പോകുന്ന പോരാളി. അയാളുടെ തല എണ്ണകൊണ്ടും ശരീരം ചോരകൊണ്ടും മൂടപ്പെട്ടിരുന്നു. കെയ്യില്‍ ആയുധവുമേന്ത്രി ഉറക്കെ അട്ടഹസിച്ചുകൊണ്ട് പോവുകയായിരുന്നു. സ്വപ്നം കേട്ടയുടനെ ചെന്നയ്യ പറഞ്ഞു നിനക്കുപകരമായി സേനയെ ഞാന്‍ നയിക്കാം. പേടിച്ചുരണ്ട കോട്ടി സമ്മതിച്ചില്ല. അവന്‍ സ്വയം സേനയെ നയിക്കാന്‍ തീരുമാനിച്ചു. പെരുമാളിന്റെ ആള്‍ക്കാരുമായുള്ള ഏട്ടുമുട്ടലിനിടയില്‍ വിശ്രമിച്ചുകൊണ്ടിരുന്ന കോട്ടിയെ ശത്രുക്കള്‍ ചതിച്ചുകൊല്ലുന്നു. സഹോദരന്റെ മരണം മുമ്പില്‍ കണ്ട ചെന്നയ്യ അവിടെ ഉണ്ടായിരുന്ന മഞ്ഞകല്ലില്‍ സ്വയം തലയിടിച്ച് മരിച്ചു. കോട്ടി-ചെന്നയ്യമാരുടെ ധാരുണമായ മരണം എല്ലാവരെയും വേദനിപ്പിച്ചു. യുദ്ധത്തില്‍ ജയിച്ച രാജാവ് ഈ രണ്ട് യോദ്ധാക്കള്‍ക്ക്‌വേണ്ടി ബീര്‍മേരില്‍ ഒരു കളരി ഉണ്ടാക്കുകയും അവരെ ദൈവക്കരുവായി കുടിയിരുത്തി തുളുവീരന്‍ തുളുനാടന്‍ കോടി തുടങ്ങിയ പേരിലും ഉത്തരകേരളത്തില്‍ ഇവരെ കുലദൈവമായി ആരാധിക്കുന്നു. കോട്ടി-ചെന്നയ്യമാര്‍ പുനര്‍ജനിച്ചിട്ടില്ലെന്ന് ഒരുവിഭാഗം ആള്‍ക്കാര്‍ വിശ്വസിക്കുന്നു. കോട്ടിചെന്നയ്യമാരെ വിശ്വസിക്കുന്നവരെ സഹായിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.

റാണി അബ്ബക്ക

അഭയറാണി എന്ന അബ്ബക്ക ദേവി രാജ്ഞി (Abbakka Chowta the Rani of Ullal) ______________________________________ ബ്രിട്ടീഷുകാർക്കെതിരെ ധീരമായി പോരാടിയ ഝാൻസിയിലെ റാണിയുടെ ചരിത്രം എല്ലാവർക്കും പരിചിതമാണെങ്കിലും അതിനു മൂന്നു നൂറ്റാണ്ടിനു മുൻപ് പറങ്കികളോട് ദീർഘമായി പോരാടിയ തുളുനാടിന്റെ വീരനായികയായ ഉള്ളാളിലെ അബ്ബക്ക ചൗത്ത റാണിയെ അറിയുന്നവര്‍ നമ്മുക്കിടയിൽ കുറവാണ് അതുകൊണ്ട് ആ മഹതിയുടെ കഥ പറയാം. .ദക്ഷിണകന്നടയിലെ മംഗലാപുരത്തിനടുത്തുള്ള ഒരു തുറമുഖരാജ്യമായിരുന്നു ഉള്ളാൽ .ഇന്ത്യയിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നാണ് ഇത്.കേരളത്തിനും കർണ്ണാടകക്കും ഇടയിലായി മംഗലാപുരത്തിന് ഏതാണ്ട് 10 കിലോമീറ്റര്‍ അകലെയായാണ് ഇതു സ്ഥിതിചെയ്യുന്നത് .തിരുമലരായ ചൗത്തഒന്നാമൻ(1160_1179) സ്ഥാപിച്ച ചൗത്ത രാജവംശക്കാർ ജൈനമതവിശ്വാസികളായിരുന്നുവെങ്കിലും ജനങ്ങളില്‍ ഭൂരിപക്ഷവും ഹിന്ദുക്കളും ബ്യാരികളെന്ന് അറിയപ്പെടുന്ന മുസ്ലീങ്ങളുമായിരുന്നു .മരുമക്കത്തായ സമ്പ്രദായം പിൻതുടർന്നിരുന്ന ചൗത്ത രാജകുടുംബത്തിലെ രാജാവായ തിരുമലരായ തന്റെ മരുമകളായ അബ്ബക്കയെ മംഗലാപുരത്തെ ബൻഗ രാജാവായ ലക്ഷമപ്പ അരസനു വിവാഹം ചെയ്തുകൊടുത്തു .തന്റെ ഭർത്താവ് പോർച്ചുഗീസുകാർക്ക് കപ്പം കൊടുക്കുന്നതിനെ ചൊല്ലി അവർ ഭർത്താവുമായി കലഹിച്ചു തന്റെ രാജ്യത്തേക്കു തിരികെ പോയി .ഉള്ളാളിലെ രാജ്ഞിയായിരുന്ന സഹോദരിയുടെ മരണത്തിനു ശേഷം അധികാരം ഏറ്റെടുത്തു . ഗോവ കൈവശപ്പെടുത്തിയതിനു ശേഷം കേരള കൊങ്കൺ തീരങ്ങളിലെ തുറമുഖങ്ങൾ കൈവശപ്പെടുത്തുവാൻ പറങ്കികൾ ശ്രമം ആരംഭിച്ചിരുന്നു .1525ൽ മംഗലാപുരം തുറമുഖം അവർ ആക്രമിച്ചു നശിപ്പിച്ചു .ഉള്ളാളിനുമേൽ പോർച്ചുഗീസുകാരുടെ ശ്രദ്ധ പതിഞ്ഞു .അപകടം മണത്തറിഞ്ഞ അബ്ബക്ക സമീപത്തെ പ്രധാന നാട്ടുരാജ്യങ്ങളുമായി സംഖ്യത്തിലേർപ്പെട്ടു .കോഴിക്കോട് സാമൂതിരിയും ബിഡനൂരിലെ വെങ്കിടപ്പനായകയും അവരുടെ സംഖ്യരാജ്യങ്ങളായി .അബ്ബക്കയുടെ തന്ത്രങ്ങളിൽ അസ്വസ്ഥരായ പറങ്കികൾ കപ്പം നല്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും അബ്ബക്ക അതിനു തയ്യാറായില്ല .1555ൽ പോർച്ചുഗീസ് സൈന്യം Admiral Dom Alvaro da Silveira യുടെ നേതൃത്വത്തില്‍ ഉള്ളാൽ ആക്രമിച്ചെങ്കിലും പരാജയപ്പെട്ടു. .1557ൽ പറങ്കികൾ മംഗലാപുരം ആക്രമിച്ച് പൂർണ്ണമായും നശിപ്പിച്ചു.1568ൽ പോർച്ചുഗീസ് വീണ്ടും ഉള്ളാളിനെ ആക്രമിച്ചു അബ്ബക്ക ശക്തമായി ചെറുത്തുനിന്നു.പോർച്ചുഗീസ് വൈസ്രോയിയതയിരുന്ന Antonio Noronha ഒരു സൈന്യത്തെ General Joao Peixoto യുടെ നേതൃത്വത്തില്‍ ഉള്ളാൽ കീഴടക്കാനായി അയച്ചു .ആ സൈന്യം ഉള്ളാൽ പിടിച്ചെടുത്തെങ്കിലും അബ്ബക്കയെ പിടികൂടാനായില്ല .പറങ്കി സൈന്യം കൊട്ടാരത്തിലെത്തും മുൻപെ അവര്‍ രക്ഷപ്പെട്ടു ഒരു മുസ്ളിം പള്ളിയിൽ ഒളിച്ചു .അന്നു രാത്രി 200 വിശ്വസ്ത പട്ടാളക്കാരുമായി അവര്‍ തിരിച്ചടിക്കാനെത്തി .തുടർന്നുണ്ടായ യുദ്ധത്തില്‍ General Peixoto യും 70പോർച്ചുഗീസുകാരും കൊല്ലപ്പെട്ടു നിരവധി പറങ്കിപട്ടാളക്കാർ തടവിലാക്കപ്പെട്ടു ..അബ്ബൈക്കയുടെ തുടർ ആക്രമണങ്ങളെ നേരിടാനാവാതെ പറങ്കികൾ കഷ്ടപ്പെട്ടു .Admiral Mascarenhas കൊല്ലപ്പെട്ടതോടെ പോർച്ചുഗീസ് സൈന്യം മംഗലാപുരം കോട്ടയിൽ നിന്നും പിൻവാങ്ങി. 1569ൽ പറങ്കികൾ മംഗലാപുരം കോട്ടയും ബസ്രൂരും പിടിച്ചെടുത്തു .അബ്ബക്കയെ പരാജയപ്പെടുത്തായി അവരുടെ മുൻ ഭർത്താവിന്റെ സഹായം തേടി .1570ൽ അബ്ബൈക്ക സാമൂതിരിയുമായും ബീജപ്പൂർ സുൽത്താനുമായും സൈനിക സഹകരണ കരാറിലേർപ്പെട്ടു .സാമൂതിരിയുടെ സൈന്യാധിപനായിരുന്ന കുട്ടി പോക്കർ മരയ്ക്കാർ അബ്ബക്കവേണ്ടി മംഗലാപുരം കോട്ട ആക്രമിച്ചു നശിപ്പിച്ചെങ്കിലും തിരികെ പോകും വഴി കൊല്ലപ്പെട്ടു .അബ്ബക്കയുടെ യുദ്ധതന്ത്രങ്ങൾ ഭർത്താവിൽ നിന്നും മനസ്സിലാക്കിയ പോർച്ചുഗീസുകാർ ഒടുവിൽ അവരെ പിടികൂടി തടവുകാരിയാക്കി .പിന്നീട് ജയിലിലുണ്ടായ കലാപത്തിനിടെ അവർ കൊല്ലപ്പെട്ടു . ജനകീയ ഭരണാധികാരിയായിരുന്ന അബ്ബക്ക സാധാരണ വേഷം ധരിച്ച് തീരെ ആഡംബരമില്ലാത്ത ജീവിതമാണ് നയിച്ചിരുന്നത് .ജനങ്ങളുടെ പ്രിയപ്പെട്ട രാജ്ഞിയായിരുന്ന അബ്ബക്കയുടെ ജീവിതകഥ മിത്തും സത്യവും ഇടകലർത്തിയാണ് ദക്ഷിണ കർണ്ണാടകത്തിൽ പ്രചരിക്കപ്പെട്ടത് .യക്ഷഗാനത്തിൽ ഇതിവൃത്തമായി ഇവരുടെയും രണ്ടു പെൺമക്കളുടേയും പോരാട്ടകഥ പറയാറുണ്ട് .ചിലയിടങ്ങളിൽ അവരെ ആരാധനമൂർത്തി ആക്കിയിട്ടുണ്ട് .ഉള്ളാൽ ജനതയുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമാണ് റാണി അബ്ബക്കദേവി . കടപ്പാട്ഃ chandran satheeshan shivanandhan

Thursday, July 28, 2016

വടക്കനിലെ അനുഭവക്കുറിപ്പുകള്‍

വടക്കന്‍ കേരളത്തിലെ കര്‍ണ്ണാടകയുടെ ഏറ്റവും അടുത്ത അതിര്‍ത്തി പ്രദേശമായ പൈവളികെ എന്ന സ്ഥലത്താണ് ജനിച്ചതും വളര്‍ന്നതും, ആ പ്രദേശവും തൊട്ടടുത്തുള്ള പ്രദേശങ്ങളും മലയാളത്തിനെക്കാളും തുളു സംസ്ക്കാരവുമായാണ് ചേര്‍ന്ന് നില്‍ക്കുന്നത്. ഞങ്ങളുടെതാകട്ടെ മാപ്പിളയും തുളുവും കലര്‍ന്ന സംസ്ക്കാരം. പരമ്പരാഗതമായി കര്‍ഷകരായിരുന്നു ഞങ്ങളുടെ കാരണവന്‍മാര്‍ പിന്തുടരുന്നതും ആദി ദ്രാവിഡ സംസ്ക്കാരമായ തുളനാടന്‍ സംസ്ക്കാരവും ആചാര അനുഷ്ഠാനങ്ങളുമായിരുന്നു. മാസക്കണക്ക്ക്കുകള്‍ കൂട്ടിയിരുന്നത് അറബിമാസക്കണക്കും കൃഷിയോടനുബന്ധിച്ചാണെങ്കില്‍ തുളുമാസക്കണക്കുമായിരുന്നു. ഇംഗ്ളീഷ് മാസക്കണക്കിനെ അവയാശ്രയിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ ഞങ്ങള്‍ കേട്ടവളര്‍ന്നതും കര്‍ക്കടവും, ചോണവും (ആട്ടിയും, ചിങ്ങവും)പോലുള്ള മാസക്കണക്കുകളും, അമാവസിയും സംക്രാന്തിയും പോലുള്ള ദിവസങ്ങളുടെ പ്രത്യേകതകള്‍ അറിഞ്ഞ് കൊണ്ടായിരുന്നു. ദേവന്‍മാരില്ലാത്ത ഊര് അതായിരുന്നു ഞങ്ങളുടെ നാടിന്‍റെ പ്രത്യേകത, അപ്പോള്‍ നിങ്ങള്‍ ചിലപ്പോള്‍ വിചാരിക്കും ഈ നാട്ടുകാരൊക്കേ നാസ്തികരാണോ എന്ന്. അല്ല ഈ നാട്ടുകാര്‍ ഗ്രാമത്തിന്‍റെ കാവല്‍ക്കാരായി വിശ്വസിച്ച് ആരാധിച്ച പോന്നിരുന്നത് മുന്ന് തെയ്യങ്ങളെയായിരുന്നു. ശ്രീ ഉള്ളള്‍ത്തി തെയ്യവും രണ്ടു സഹോദര തെയ്യങ്ങളുമായിരുന്നു അവര്‍. ദ്രാവിഡതയിലേക്ക് അര്യ സംസ്ക്കാരം കലര്‍ന്നെങ്കിലും ഈ ഗ്രാമത്തില്‍ ദേവപ്രതിഷ്ഠകള്‍ ചെയ്യാതേ വിശ്വാസികള്‍ ദൈവങ്ങളെ മാത്രം കുടിയിരുത്തി. എന്‍റെ കുട്ടിക്കാലത്ത് നാല്മണിക്ക് വിടുന്ന സ്ക്കൂള്‍ എല്ലാ വര്‍ഷത്തിലും ഒരു ദിവസം ഒരു മണിക്കൂര്‍ മുമ്പ് തന്നെ വിടും കാരണം അന്നാണ് ഇളയ സഹോദര തെയ്യത്തിനെ ബോളംഗള എന്ന സ്ഥലത്ത് കോലം കെട്ടിയാടുന്നത്. ആ തെയ്യം കെട്ടിയാടുന്ന സമയത്ത് ആ പരിസരത്തേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം നിശിദ്ധമായിരുന്നു. അത് കൊണ്ട് ആ വഴി കടന്ന് പോകുന്ന പെണ്‍കുട്ടികള്‍ കോലം കെട്ടിയാടുന്നതിന് മുമ്പ് തന്നെ കടന്ന് പോകാനായിരുന്നു പണ്ട് മുതലേ സ്ക്കൂള്‍ ഒരു മണിക്കൂര്‍ മുമ്പ് തന്നെ വിട്ടിരുന്നത്. സ്ക്കൂള്‍ വിട്ടാല്‍ ഞങ്ങള്‍ ഒറ്റ ഓട്ടമാണ് തെയ്യം കാണാനായി. ഗ്രാമത്തിലെ മൂന്ന് തെയ്യക്കോലങ്ങള്‍ ധരിക്കുന്നത് പമ്പദാര്‍ സമുദായക്കരാണ്. തെയ്യത്തോടൊപ്പം അതിന് നേര്‍ച്ചയായി നേരുന്ന തുളുനാടന്‍ സംസ്ക്കാര പോരാട്ടമായ കോഴിക്കെട്ടും ഒരു ഭാഗത്ത് അരങ്ങേറും . കോലത്തിന് കൊട്ടുന്നവരുടെ താളം കൂടുന്നതിനനുസരിച്ച് അങ്ക കോഴികളുടെ ശൗര്യം കൂടും. ഓരോരോ ഭാഗത്തായി വെവ്വേറേ അങ്കത്തട്ടുകളിലായി അവര്‍ തമ്മില്‍ പൊരുതും. കോലം അവസാനിച്ച് താളം നില്‍ക്കുന്നതോടെ അങ്കവും അവസാനിക്കും. മൂന്ന് തെയ്യങ്ങള്‍ക്കും കോലം കെട്ടാനുള്ള നാളുകള്‍ ഒന്നിച്ചായിരുന്നു കുറിച്ചിരുന്നത്. അന്ന് മുതല്‍ ആ ഗ്രാമത്തില്‍ വേട്ട നിശിദ്ധമായിരുന്നു. തുളു സംസ്ക്കാരത്തില്‍ ഭൂമിക്ക് വിശ്രമം നല്‍കി ഭൂമിയെ ആരാധിക്കുന്ന പ്രത്യേക ദിവസമായ ''കെഡ്ഡാസ'' യോടനുബന്ധിച്ചാണ് ഇളയ സഹോദര തെയ്യത്തിന് കോലം കെട്ടിയാടുന്നത്. തെയ്യംകെട്ട് അവസാനിക്കുന്നതോടെ തെയ്യം വേട്ടയ്ക്ക് അരുള്‍പാട് ചെയ്യും. അന്ന് രാത്രി ആ ഗ്രാമത്തിലൂള്ള തുളുവര്‍ വേട്ടയ്ക്കിറങ്ങും. ഇന്ന് സര്‍ക്കാര്‍ കോഴിക്കെട്ടും വേട്ടയും നിരോധിച്ചത് കൊണ്ട് തെയ്യത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ ഓര്‍മ്മകള്‍ മാത്രമായി തീരുന്നു. മുമ്പ് ബല്ലാള രാജക്കന്‍മാരുടെ കീഴിലായിരുന്ന ഈ പ്രദേശം . രാജാക്കന്‍മാരുടെ അരമനയോട് ചേര്‍ന്നാണ് ഉള്ളാള്‍ത്തി തെയ്യം കൊട്ടിയാടുന്നത്. അരമനയ്ക്ക് നെരേ എതിര്‍ഭാഗത്തായാണ് ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഗ്രാമധികാരികളുടെ സഹായത്തോടെയാണ് അവിടെ പള്ളി നിര്‍മ്മിച്ചതും. ആ പള്ളിക്ക് കീഴിലുള്ള മദ്രസയില്‍ പഠിക്കുമ്പോള്‍ ഉള്ളള്ത്തി നെയമദിവസം മദ്രസവിട്ടാല്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പുസ്തക സഞ്ചിയുമായി നേരെ തെയ്യം കെട്ട് സ്ഥലത്തേക്ക് പോകും. മുഖ്യ നേര്‍ച്ച വസ്തു മുല്ലയും ഇളനീരുമായത് കൊണ്ട് മുല്ലപൂവ് വില്‍പനയുമായി ഇക്കാമ്മാര്‍ വഴിയരികില്‍ തന്നെയുണ്ടാവും. ഉള്ളാള്‍ത്തി തെയ്യക്കോലം കാണാന്‍ വളരെ ഭംഗിയാണ് . ആയിരത്തൊന്ന് പവനെക്കാളും കൂടുതല്‍ തൂക്കമുള്ള സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ഉടയാടകളും മുഖവുമണിഞ്ഞ തെയ്യത്തിന്‍റെ പാട്താന കേള്‍ക്കാനും അരുള്‍പാട് കേള്‍ക്കാനും മുമ്പില്‍ തന്നെ നില്‍ക്കും. മദ്രസയിലേക്ക് അണിഞ്ഞ് പോയ തൊപ്പിയും തലയില്‍ വെച്ച് കൂട്ടൂകാരും മുമ്പിലുണ്ടാകും. തെയ്യവും കണ്ട് വീട്ടില്‍ നിന്ന് പറഞ്ഞേല്‍പിച്ച കടലമിഠായിയും വാങ്ങിയാണ് വീട്ടില്‍ പോക്ക്. എന്‍റെ കുടുംബ വീടിന്‍റെ നേര്‍ എതിര്‍ വശത്താണ് അണ്ണന്‍ തെയ്യത്തിന് കോലം കെട്ടിയാടുന്നത്. പുഴയ്ക്കിക്കരെ പള്ളിയും അക്കരെ ദൈവസ്ഥാനവുമായിരുന്നു. വര്‍ഷക്കാലത്ത് രണ്ട് സ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങും. രണ്ട് സ്ഥലങ്ങളും അവിടത്തേയാളുകളും തമ്മില്‍ പ്രത്യേക ബന്ധമുണ്ടായിരുന്നു. ഈ മൂന്ന് തെയ്യങ്ങള്‍ക്ക് പുറമേ ഗ്രാമത്തില്‍ തീയ സമുദായക്കാര്‍ ആരാധിച്ചിരുന്നു വിഷ്ണുമൂര്‍ത്തി വയനാട്ട് കുലവന്‍ തെയ്യത്തിനും മൂന്ന് വര്‍ഷത്തിലൊരിക്കല്‍ കോലം കെട്ടിയാടിയിരുന്നു. മറ്റു തെയ്യങ്ങള്‍ തുളു തെയ്യം എന്നും മലയ സമുദായക്കാര് കെട്ടിയാടുന്ന തെയ്യത്തേ മലയാള തെയ്യം എന്നും അറിയപ്പെട്ടിരുന്നു. ആ ഗ്രാമത്തിലെവിടെയും മാപ്പിള തെയ്യങ്ങള്‍ കെട്ടിയാടിയിരുന്നില്ല എങ്കിലും എല്ലാ ഗ്രാമ തെയ്യോത്സവങ്ങളിലും മാപ്പിളമ്മാരുടെ നിറ സാനിധ്യമുണ്ടായിരുന്നു. അത് കൂടാതെ ഓരോരോ സമുദായക്കാരുടെയും കുടുംബ തെയ്യങ്ങളുമുണ്ടായിരുന്നു. കുടുംബ തെയ്യങ്ങള്‍ കെട്ടിയാടുന്നതാകട്ടെ കോപാളര്‍ എന്ന നളിക്കെ സമുദായക്കാരും. ഇത്തരം ഒരു സംസ്ക്കാരത്തില്‍ വളര്‍ന്നത് കൊണ്ടാവാം അദിദ്രാവിഡ സംസ്ക്കാര വിശ്വാസങ്ങളായ ഓരോരോ തെയ്യങ്ങളെക്കുറിച്ച് അറിയാനും അതിന്‍റെ ആചാരനുഷ്ഠാനങ്ങളെ മനസ്സിലാക്കാനും ശ്രമിച്ച് കൊണ്ടിരിക്കുന്നത്. എന്‍റെ താത്പര്യം മനസ്സിലാക്കി കൂട്ടുകാര്‍ അവരുടെ കുടുംബ തെയ്യകെട്ടലിന് എന്നെ ക്ഷണിക്കും. ആദ്യമാദ്യം തെയ്യത്തിന് മുമ്പുള്ള പാട്തന എനിക്ക് ശരിക്കും മനസ്സിലാവില്ലായിരുന്നു. പിന്നെയത് മനസ്സിലാക്കി. ഇന്ന് വാദ്യാഘോഷങ്ങള്‍ കൂടി തോറ്റം പറച്ചില്‍ കുറഞ്ഞോ എന്നൊരു ചെറിയ സംശയമില്ലാതില്ല. പലരും പറയുന്നത് പൂര്‍ണ്ണമല്ല പറച്ചിലുകള്‍ വാദ്യം കൊണ്ട് മറയ്ക്കുന്നത് പോലെ തോന്നിയിട്ടുണ്ട് --------------------------------------------------------------------------------- അസ്സീസ്, നമ്മുടെ നാട്ടിൻറ്റെ സംസ്കാരത്തെ അന്വേഷിച്ചു ഒരുപാട് കാര്യങ്ങൾ നമുക്ക് മുന്നിലേക്ക് പകർന്ന ഒരു വ്യക്തിത്വം. പലരും പഴമയിലെ തനിമ മറക്കുമ്പോൾ അസീസ് പഴമ അന്വേഷിച്ചു പോകുന്നു... അറ്റു പോകുന്ന ഏടുകൾ കൂട്ടിചേർക്കുന്നു Profile : Asees Katta ©Vadakkante Theyyangal Facebook Page All rights reserved https://www.facebook.com/vadakkantetheyyangal/

ബിഡ്ഡും ഗുഡുഗുഡുവും

''ഇന്ന് ഓപ്പണ്‍ എത്രേ, ക്ളോസ് ബന്നാ'' ഗ്രാമത്തിലെ കവലകളില്‍ ഇരുന്ന് ആളുകള്‍ തമ്മില്‍ അടക്കം പറയുന്നത് കേട്ടപ്പോള്‍ ആ ഗ്രാമത്തിലേക്ക് പുതുതായി വന്ന ഒരു കെഎസ്ഇബി ജീവനക്കാരന്‍ കണ്ണ് മിഴിച്ച് നോക്കി. അപ്പോള്‍ ബസ്സിലെ ചെക്കറെ പോലെ ഒരാള്‍ കൈയ്യിലൊരു കടലാസ് പട്ടിയുമായി വന്നു അവരോട് പറഞ്ഞു. ''ഓപ്പണ്‍ സീറോ ആരെങ്കിലും ക്ളോസ് കളിക്കുന്നാ, ഇനി പത്ത് മിനിറ്റ് ഉള്ളത് ക്ളോസ് വരാന്‍'' പറഞ്ഞതും ആളുകള്‍ ഓരോരുത്തരായി സീറോ മുതല്‍ ഒമ്പത് നമ്പര് പറഞ്ഞു പത്തും ഇരുപതും കൊടുക്കാന്‍ തുടങ്ങി. സംഭവം മനസ്സിലാവാതെ പുള്ളിഎന്നോട് ചോദിച്ചു ഇതെന്താ പരിപാടി . ഞാന്‍ പറഞ്ഞു ഇതാണ് ബിഡ്ഡ് കളി, ബിഡ്ഡ് കളിയോ..? പുള്ളിക്ക് വീണ്ടും സംശയം. അതേ ബിഡ്ഡ് എന്നാല്‍ മഡ്ക്ക. മഡ്ക്ക എന്നാല്‍ ....? പുള്ളി വിടുന്ന മട്ടില്ല , മഡ്ക്കാന്ന് ഹിന്ദിയില്‍ പറഞ്ഞാല്‍ കുടം. മഡ്ക്ക കളിയെ എന്നിന്‍റെ ഈ തെക്കര്‍ ചെല്ല്ന്നേ എനിക്കും അറിയില്ല. Google എടുത്ത് ''മഡ്ക്ക കളി'' എന്ന് സെര്‍ച്ച് ചെയ്തു. ജില്ലയുടെ ഓരോ ഭാഗങ്ങളില്‍ നിന്നുമായി പോലീസ് പിടിച്ച ആളുകളുടെ ന്യൂസുകള്‍ മാത്രം ഗൂഗിളില്‍ തെളിയുന്നു. മഡ്ക്ക, ബിഡ്ഡ് വേറെ പേരെനിക്കറിയില്ല. ഞാന്‍ ഒഴിയാന്‍ നോക്കി. ഈ കളി എങ്ങിനെയാണെന്ന് പറഞ്ഞ് തരോ ... വീണ്ടും അയാളുടെ ചോദ്യം, ഞാനീ കളിയുടെ കോച്ചറല്ല ചേട്ടാ, പോരാത്തതിന് ജീവിതത്തിലിത് വരെ ഈ കളി കളിച്ചിട്ടുമില്ല, ഞാനൊഴിയാന്‍ നോക്കി. പക്ഷേ ആ ബാധയുണ്ടടോ എന്നെ വിടൂന്നു. അങ്ങിനെ ആ കളിയെകുറിച്ച് ഞാന്‍ വിവരിച്ചു. ഈ മേഖലയിലെ കൂലിപണിക്കാരന്‍റെയും, പാവപ്പെട്ടവന്‍റെയും ചൂതാട്ടമാണ് ബിഡ്ഡ്, ഒരു തരത്തില്‍ പറഞ്ഞാല്‍ അനധികൃത ദിവസ ലോട്ടറി, ദിവസം രണ്ട് നേരം നറുക്കെടുപ്പ , 00 മുതല്‍ 99 വരെയുള്ള നമ്പരുകളില്‍ ഏതെങ്കിലും നമ്പരില്‍ ആളുകള്‍ക്ക് ഭാഗ്യം പരീക്ഷിക്കാം, അതേ നമ്പരാണ് നറുക്കെടുക്കുന്നതെങ്കില്‍ ഒരു രൂപയ്ക്ക് എഴുപത് മുതല്‍ എഴുപത്തി ഏഴ്രൂപ വരെ ലഭിക്കും. എല്ലാ ഗ്രാമങ്ങളിലും ഇതിന് നമ്പറുകള്‍ കലക്ട് ചെയ്യുന്ന കമ്മീഷന്‍ ഏജന്‍റുമ്മാര്‍ ഉണ്ടെങ്കിലും നറുക്കെടുപ്പ നടക്കുന്നത് ടൗണുകളിലാണ്. സീറോ മുതല്‍ ഒമ്പത് വരെയുള്ള സംഖ്യകള്‍ രേഖപ്പെടുത്തിയ പന്തുകള്‍ കുടത്തിലിട്ട് കറക്കി അതില്‍ നിന്നും ഒന്നെടുക്കും, ഓപ്പണ്‍ നമ്പര്‍ റെഡി , അര മണിക്കൂറിന് ശേഷം രണ്ടാമതും ഇങ്ങനെ എടുക്കും ക്ളോസും റെഡി. കുടം അഥവ മട്ക്കയില്‍ നിന്നും ഭാഗ്യവാന്‍മാരെ തിരഞ്ഞെടുക്കുന്നത് കൊണ്ടാവാം ഇതിന് മഡ്ക്ക എന്ന പേര് വന്നത്. ബിഡ്ഡ് എന്ന പേര് വരാനുള്ള പേരെനിക്കറിയില്ലാ. ഒാപ്പണിലെയോ ക്ളോസിലെയോ ഒറ്റ സംഖ്യയില്‍ മാത്രം ഭാഗ്യം പരീക്ഷിക്കുകയാണെങ്കില്‍ ഒന്നിന് ഏഴ് മാത്രമേ ലഭിക്കൂ. ഇവിടത്തേ സാദാരണക്കാര്‍ക്കിടയില്‍ ചൂതാട്ടം നടത്തി ഏജന്‍റുമ്മാരും മുതലാളിയും വീര്‍ത്തു. ഭാഗ്യാന്വേശികളില്‍ ചിലര്‍ നല്‍കുന്ന നമ്പരിനും പ്രത്യേകതയുണ്ടാകു. രാവിലെ നാല്‍ക്കാലിയെയാണ് കണി കാണുന്നതെങ്കില്‍ നാല് എന്ന സംഖ്യ അവര്‍ തിരഞ്ഞെടുക്കുന്ന നമ്പരില്‍ ഉണ്ടാകും. ഉദാഹരണത്തിന് ഒരു പശുവിന്‍റെ പുറത്ത് ഒരു കാക്കയെ കണ്ടാല്‍ നാലും, രണ്ടും നാല്‍പത്തി രണ്ടാവും സംഖ്യ. അങ്ങിനെ അവര്‍ക്കെന്തൊക്കേ പ്രത്യേകതകള്‍ കണുന്നു അതിനനുസരിച്ചാകും പരീക്ഷണം, എന്തിനേറേ പറയണം ദിവസത്തിന്‍റെ പ്രത്യേകതയ്ക്കനുസരിച്ചു, അന്ന് ക്രിക്കറ്റ് മത്സരമുണ്ടെങ്കില്‍ ഇഷ്ട താരത്തിന്‍റെ സ്ക്കോറിനനുസരിച്ചും ജേഴ്‌സി നമ്പരിനനുസരിച്ചും വരെ സംഖ്യ കണ്ട് പിടിച്ച് നമ്പര്‍ പരീക്ഷിക്കും. ഇങ്ങിനെ ഒരുപാട് ചൂതാട്ടങ്ങള്‍ ഉണ്ട് വല്യ കളികളായ ജുഗാരിയില്‍പെട്ട ഉളായിപിതായി (അന്തര്‍ ബാര്‍) ഉത്സവ പറമ്പിലേയും കളിസ്ഥലങ്ങളിലെയും ചൂതാട്ടമായ ഗുഡു-ഗുഡു ( flower dice-rolling) അങ്ങിനെ ഒരുപാട് ഇനങ്ങളുണ്ട്. പലരും ഉല്‍സവ പറമ്പിലും, കളി സ്ഥലങ്ങളിലും വരുന്നത് വരെ ഇത്തരം ചൂതാട്ടങ്ങള്‍ക്കായിരിക്കും. നിരോധിച്ച ഇത്തരം ചൂതാട്ടങ്ങള്‍ ക്രിമിനല്‍ സംഘങ്ങളുടെ കാവലിലും നേതൃത്വത്തിലും മതിലുകളുടെയും ഇരുട്ടിന്‍റെയും മറവില്‍ സജീവമാണ്. അങ്ങിനെ അതിനെ പറ്റി പറഞ്ഞ് നിര്‍ത്തി അയാളുടെ കയ്യിലുള്ള സായഹ്ന പത്രം ടോര്‍ച്ച് വെളിച്ചത്തിലൂടെ വായിക്കുമ്പോള്‍ എവിടെയോ മഡ്ക്കകളിയിലേര്‍പ്പെട്ടവരെ പോലീസ് പിടിച്ച വാര്‍ത്ത ആപത്രത്തിലുണ്ടായിരുന്നു.

ഒരു ജിഹാദി പോരാട്ടം

ഈ കാലഘട്ടത്തിന് ആവശ്യമായി എനിക്ക് തോന്നിയ ജിഹാദ്. ***************************************** ദുബായില്‍ കൂടെ ജോലി ചെയ്യുന്ന ബംഗാളികളുടെയും ഹൈദരബാദിയുടെയും ജിഹാദി കഥകള്‍ കേട്ട് അവരുടെ അനുഭവങ്ങള്‍ പ്രേരണയായി പ്രവാസത്തിന് താത്ക്കാലിക വിട ചെല്ലി 2011-12 ആണ്ടില്‍ ഞാനൊരു ജിഹാദിന് പുറപ്പെട്ട് പരാജയപ്പെട്ട കഥ പറയാം . കൂട്ടിന് പോരാളികളെ തേടിയ എനിക്ക് കൂട്ടുകാരായ നല്ല രണ്ട് പോരാളികളെ ലഭിച്ചു. രാധകൃഷ്ണനും, പ്രവീണ്‍ കുമാറും. അവര്‍ക്കും ആ പോരാട്ടത്തിന് നല്ല താല്‍പര്യമായിരുന്നു. രാധയാകട്ടെ ഈ ജിഹാദുമായി ബന്ധപ്പെട്ട ഒരാളായിരുന്നു. അയാളുടെ ആവശ്യ പ്രാകാരം ഞങ്ങള്‍ ഒരാളെയും കൂടി കൂട്ടത്തില്‍ ചേര്‍ത്തു സുന്ദരന്‍ എന്ന ഞങ്ങളുടെ സുഹൃത്തായ സുന്ദരണ്ണന്‍. അയാള്‍ നല്ലൊരു അഭ്യാസിയായിരുന്നു കൂടാതെ പതിനേഴ് പ്രാവശ്യം ശബയിമലയിലേക്ക പോയി പതിനെട്ടാം പ്രാവശ്യം പോകാന്‍ കാത്ത് നില്‍ക്കുന്ന ശുദ്ധ വെജിറ്റേറിയന്‍. ഞങ്ങളുടെ ക്ഷണം സന്തോശത്തോട് സ്വീകരിച്ച് അദ്ദേഹവും ഞങ്ങളുടെ കൂടെ ചേര്‍ന്നു. അങ്ങനെ ഞങ്ങള്‍ തീയുമാനിച്ച ജിഹാദായിരുന്നു വര്‍ഷങ്ങളോളം തരിശായി കിടക്കുന്ന പൈവളികെ പാടത്ത് ആ വര്‍ഷം നെല്‍കൃഷിയിറക്കുക എന്നത്. പലരും ആ ഉദ്യമത്തില്‍ നിന്നും ഞങ്ങളെ പിന്തിരിപ്പിക്കാന്‍ നോക്കി, പലരും നിരുത്സാഹപ്പെടുത്തി. ധന നഷ്ടക്കണക്കുകള്‍ പറഞ്ഞു. പക്ഷെ ഞങ്ങള്‍ മുന്നോട്ട് വെച്ച കാല്‍ പിന്നോട്ട് വെച്ചില്ല. സ്വന്തമായി കുറച്ച് ഭൂമിയുണെടായിരുന്ന ഞങ്ങള്‍ ബാക്കി യുദ്ധ ഭൂമികള്‍ പാട്ടത്തിന്ന വാങ്ങി. രണ്ട് ഏക്കറാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത് പക്ഷേ അവിടെ ജിഹാദ് പരീക്ഷിക്കണമെങ്കില്‍ ചുറ്റുമുള്ള പതിഞ്ചേക്കറോളം സ്ഥലങ്ങളില്‍ വേലി കെട്ടി വിളകളെ നശിപ്പിക്കാന്‍ വരുന്ന ഗോമാതാപിതാക്കളെ പ്രതിരോദിക്കണം. വിശുദ്ധ കൃഷിമാസം വന്നെത്തിയത് കൊണ്ട് എല്ലാത്തിനും സമയം തികയില്ല എന്ന് വേവലാതിപെട്ട ഞങ്ങളെ അന്ന് പഞ്ചായത്ത് മെമ്പറായിരുന്ന നാരയണന്‍ സഹായിക്കാമെന്നേറ്റു. പ്രതിരോധ വേലി തീര്‍ക്കാന്‍ പഞ്ചായത്തിന്‍റെ സഹായത്തോടെ തൊഴിലുറപ്പ് പോരാളികളെ ഇറക്കി. അവരുടെ കൂടെ ചേര്‍ന്ന് വേലി ഞങ്ങള്‍ തീര്‍ത്തു. അടുത്തതായി വേണ്ടത് ആധുനിക യന്തോപകരണമായ ടില്ലര്‍. പടശേഖര സമിതിയുടെ ടില്ലറിനൊഴിവില്ല . അത് വേറെവിടെയോ ജിഹാദിന് ഉപയോഗിക്കുന്നു. അങ്ങിനെ വിഷമിച്ചിരിക്കുന്ന ഞങ്ങളെ അന്നത്തേ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായ മോണപ്പ ഷെട്ടി പരോക്ഷമായി സഹായിക്കാമെന്നേറ്റു. അദ്ദേത്തിന്‍റെ വീട്ട് മുറ്റത്തുണ്ടായിരുന്ന പഴയൊരു യന്ത്രമായ ടില്ലര്‍ അദ്ദേഹം ഞങ്ങളോട് എടുത്ത് കൊള്ളാന്‍ പറഞ്ഞു. പഴയ ബ്രിട്ടിഷ് കാലത്തേ യന്ത്രമായത്കൊണ്ട് അത് ഇടക്കിടെ പണിമുടക്കാന്‍ സാധ്യതയുള്ളതായും അദ്ദേഹം മുന്നറിയിപ്പും തന്നു. പരമ്പരാഗത ആയുധങ്ങള്‍ മാത്രം ഉപയോഗിച്ച് ജിഹാദ് ചെയ്തിരുന്ന ഞങ്ങള്‍ക്ക് ആധുനിക യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ അറിയില്ലായിരുന്നു. ഞങ്ങളുടെ ആവലാതി കേട്ട് ശൗര്യം കണ്ട് ദിനേശണ്ണന്‍ എന്നൊരു സുഹൃത്ത് ഞങ്ങള്‍ക്ക് യന്ത്രം ഉപയോഗിക്കുന്ന രീതി കാണിച്ചും പഠീപ്പിച്ചും തന്നു. ഞങ്ങളുടെ ജിഹാദിനുള്ള താല്‍പര്യവും ശൗര്യവും കണ്ടും ക്ഷണം സ്വീകരിച്ചും തൊട്ടടുത്ത പാടത്ത് ജിഹാദിന് അസീസ് , ഹരീഷ് കുമാര്‍ എന്നീ സുഹൃത്തുക്കള്‍ തയ്യാറായി. ഹരീഷിന് സ്വന്തമായി ഭൂമിയില്ലാത്തത് കൊണ്ട് പാട്ടത്തിനൊരു വേദി ഒപ്പിച്ച് കൊടുത്തു. അങ്ങിനെ വെയിലിനെയും മഴയെയും വക വെക്കാതെ സന്തോഷത്തോടെ അതിലേറേ പ്രതീക്ഷയോടെ പൊരുതി കൊണ്ടിരുന്നു. ഓരോ ദിവസങ്ങളില്‍ ഓരോരുത്തരായി എന്‍റെയും പ്രവീണിന്‍റെയും, ഹരീഷന്‍റെയും വീട്ടില്‍ നിന്ന് വരുന്ന ഭക്ഷണ പൊതികള്‍ മാറിമാറി ക്കഴിച്ചു. കൂടെ ഹരീഷന്‍റെ പിതാവ് പറയുന്ന പഴയ കഥകള്‍ കേട്ടു. ഇടക്കിടെ ഭൂമി പിളര്‍ത്തുന്ന യന്ത്രം പണിമുടക്കിയെങ്കിലും പലരും അത് നന്നാക്കാന്‍ സഹായിച്ചു. കൂടാതെ പൂസ്തകത്തില്‍ ചിലവ്ക്കണക്കുകള്‍ കൂടിക്കൂടി വന്നു. പ്രതീക്ഷയോടെ പരമ്പരാഗത വിശ്വാസവും രീതിയും നില നിര്‍ത്തി വിത്തുകള്‍ മണ്ണിലേക്കെറിഞ്ഞു. പലതും മുളച്ചു പലതും മടിച്ചു. മുളച്ചതൊക്കേ വളര്‍ന്നു. ജിഹാദ് ഇഷ്ടപ്പെടാത്തത് കൊണ്ടാവം കാലാവസ്ഥ ചതിച്ചു. മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന പാടമാണ് പൈവളികെ പാടം . മറ്റ് ജല സ്രോതസുകളൊക്കേ ചില ഭൂര്‍ഷ്വകളുടെ അത്യാഗ്രഹങ്ങള്‍ കൊണ്ട് മൂടപ്പെട്ടിരുന്നു. പതിവ് വര്‍ഷങ്ങളില്‍ നിന്നും പരിമിതമായിരുന്ന ആ വര്‍ഷത്തേ മഴ. വെയിലാകട്ടെ കൂടുതലും . ജിഹാദ് വരണ്ടുണങ്ങറായി. അടുത്തുള്ള വീട്ടുകാരുടെ തുടരെ തുടരെ മോട്ടറില്‍ വെള്ളം ചോദിച്ചു അവരെയും വെറുപ്പിച്ചു. കിട്ടിയ വെള്ളത്തില്‍ മുളക്കാത്തിടങ്ങളിലെ കഷ്ടപ്പെട്ട് കളം പൂര്‍ത്തിയാക്കി. വരണ്ട പാടത്ത് സമൃദമായി വളര്‍ന്ന കള പറിച്ചു മടുത്തു. ഞങ്ങള്‍ പാടത്ത് നിന്ന് പുറത്ത് പോകുന്ന തക്കം നോക്കി ഗോമാതാ പിതാക്കള്‍ വേലി ചാടി. ഞങ്ങളുടെ പ്രതീക്ഷകളെ വായിലാക്കി ചാണകവും പുണ്യഹവും സമ്മാനിച്ചു. എവിടെയെങ്കിലും ഒരു സ്ഥലത്തോ പരിപാടിയിലോ നില്‍ക്കുമ്പോളാവും ചുറ്റുമുള്ള വീടുകളിലെ പെണ്ണുങ്ങളുടെ ഫോണ്‍ വിളി ''അസ്സിയേ ബേം ബന്ന റ് കണ്ടത്തില്‍ നൊര്‍ച്ചും കാലി, നേജി ബാക്കിയില്ല'' അടുത്ത പ്രദേത്താണെങ്കില്‍ ഓടി വരും, ദൂരത്താണെങ്കില്‍ ആരോടെങ്കിലും ഫോണ്‍ ചെയ്ത് പറയും . വെള്ളിയാഴ്ച്ച ഞാന്‍ പള്ളിയില്‍ പോകുന്ന സമയവും അത്യാവശ്യത്ത് പുറത്ത് പോകുന്ന സമയം ഗോമാതാപിതാക്കള്‍ മനസ്സിലാക്കി വെക്കും. ഞാന്‍ പോകുന്ന സമയം നോക്കി ഏത് വിധേന വേലിയും പൊളിച്ച് അവര് ഞങ്ങളെ ജിഹാദിനെ തളര്‍ത്താനുള്ള പടപുറപ്പാട് തന്നെയാണ്. അതിനിടയ്ക്ക് ചിലവ് കൂടി കടമായത്കൊണ്ടും, വരുമാനമില്ലാത്തത് കൊണ്ടും കൂടെയുള്ള പോരാളികളെ അവരവരുടെ പ്രവര്‍ത്തന മേഖലയിലേക്ക് അയച്ചിരുന്നു. എങ്കിലും ഇടവിട്ട ദിവസങ്ങളില്‍ വന്ന് അവര്‍ നിരീക്ഷിച്ച് കൊണ്ടിരുന്നു. അതിനിടയില്‍ അടുത്തുള്ള ചെറിയ ഭൂമി പാട്ടത്തിന് വാങ്ങി ജൈവവളം മാത്രമുപയോഗിച്ച് പച്ചക്കറിയിലും ഒരു ജിഹാദ് പരീക്ഷിച്ചു. അതാകടെട പൂര്‍ണ്ണ വിജയമായിരുന്നു. വളരെ പ്രതീക്ഷയോടെ ഞങ്ങള്‍ ആരംഭിച്ച ജിഹാദിന് മങ്ങലേറ്റുവെങ്കിലും വിള വന്നു. സഹ പോരാളികളുടെ കുടുംബങ്ങളുടെ സഹകരണത്തോടെ വിളവെടുത്തു വൈക്കോല്‍ അവിടെ തന്നെ മറിച്ച് വിറ്റു. തൂടര്‍ നടപടികള്‍ക്ക് ശേഷം നെല്ല് മില്ലില്‍ കൊടുത്തു അരിയാക്കി. പാട്ടക്കാര്‍ക്ക് കൊടുക്കാമെന്നേറ്റ അരിയില്‍ നിന്നും പകുതി മാത്രമേ കൊടുത്തു. വാടിയ മുഖത്തോടെയാണെങ്കിലും അവരത് സ്വീകരിച്ചു. ഇനിയും ജിഹാദിന് ഈ വഴിയില്‍ വരുമല്ലോ അന്ന് കാണിച്ച് തരാമെന്ന ഭാവത്തോടെ. എല്ലാം കഴിഞ്ഞ് കിട്ടിയ മുതലുകള്‍ സമമായി ഓഹരി വെച്ചു. വരവ് ചിലവ് കണക്കുകുട്ടി നോക്കിയപ്പോള്‍ മാര്‍ക്കറ്റില്‍ ഒരുകിലോയ്ക്ക് ഇരുപത്തെട്ട് രൂപയ്ക്ക് കിട്ടുന്ന അരിക്ക് വേണ്ടി ഞങ്ങള്‍ ചിലവഴിച്ചത് തൊണ്ണുറ്റി അഞ്ച്. യുദ്ധത്തില്‍ തോറ്റോടിയെങ്കിലും ജീവന്‍ തിരിച്ച് കിട്ടിയല്ലോ എന്ന അവസ്ഥ. പക്ഷേ ആകെ വിഷമിപ്പിച്ചിരുന്നത് ആളുകളുടെ പരിഹാസ രൂപേണയുള്ള നോട്ടവും ഞങ്ങളാദ്യമേ പറഞ്ഞില്ലേ എന്ന കുത്തുവാക്കുകളും മാത്രമായിരുന്നു. അങ്ങിനെ അടുത്ത വിശുദ്ധ മാസത്തില്‍ ഇതിന് തിരിച്ചടി നല്‍കാമെന്ന ഞാന്‍ സഹപ്രവര്‍ത്തകര്‍ക്ക ആവേശം നല്‍കി. പക്ഷേ അതിന് മുമ്പ് എനിക്ക് സാഹചര്യം വീണ്ടുമെന്നേ പ്രവാസിമാക്കി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിഞ്ഞ് നോക്കുമ്പോള്‍ ഇന്നവിടത്തേ ഭൂമികള്‍ പകുതിയിലതികവും സാമ്രാജ്യത്വ ശക്തികള്‍ കോളനീവല്‍ക്കരിച്ചിരിക്കുന്നു.

Monday, July 18, 2016

ഗുംപെ മഹാത്മ്യം

ഗുംപെ മഹാത്മ്യം...... രണ്ടാം ഭാഗം ഒരു മലയുടെ ചുറ്റിലുമായി രണ്ടായിരത്തിലതികം തെളിനീരൊഴുകുന്ന തുരങ്കങ്ങള്‍, ഒരുപാട് ഗുഹകള്‍, കാന്തിക ശക്തിയുള്ള മലനിരകള്‍, സ്വര്‍ണ്ണ നിറത്തിലുള്ള പുല്‍തട്ടുകള്‍ കേട്ടിട്ട് അല്‍ഭുതം തോന്നുന്നില്ലെ അതാണ് സുവര്‍ണ്ണ നദിയുടെ ഉല്‍ഭവസ്ഥാനമായ പൊസഡി ഗുംപെ. കേരള വിനോദ സഞ്ചാര ഭൂപടത്തില്‍ ഉള്‍പ്പെട്ടിട്ടും, അടിസ്ഥാന സൗകര്യമില്ലാത്തത് കൊണ്ട് മാത്രം ആരുമറിയാതെ പോയ വടക്കന്‍ കേരളത്തിലെ പൊന്‍മുടി.ഒരുപാട് ഓര്‍മ്മളിലൂടെ ഞാന്‍ നിങ്ങളെ ഗുംപെയിലേക്ക് കൊണ്ട് പോകാം. കുട്ടിക്കാലത്ത് രാവിലെ പാടത്ത് നിന്ന്കൊണ്ട് സൂര്യോദയം കാണുമ്പോള്‍ എന്‍റെ വിചാരം സൂര്യന്‍ ഉദിക്കുന്നത് അടുത്തുള്ള ആ മലയില്‍ നിന്നായിരുന്നു എന്നാണ്. സൂര്യന്‍ ഒളിച്ചിരിക്കുന്ന ആ മലനിരകളെ വ്യക്തമായി കാണാനുള്ളാഗ്രഹം കൊണ്ട് ഞാന്‍ വീടിന് മുമ്പിലുള്ള കണ്ണെത്ത ദൂരെത്തോളം പരന്ന് കിടക്കുന്ന കരിമ്പാറയില്‍ കയറി നിന്ന് ആ മലനിരകളെ വീക്ഷിക്കും. പിന്നെയാരോ പറഞ്ഞ് തന്നു ആ മലയുടെ പേരാണ് ''പൊസഡി ഗുമ്പെ'' എന്ന്. അഞ്ചാം ക്ളാസില്‍ പഠിക്കുന്ന കാലത്ത് തൊട്ടടുത്ത കന്നട ക്ളാസും ഞങ്ങളുടെ ക്ളാസും തമ്മില്‍ ചുമരിന്‍റെ വേര്‍തിരിവില്ലാതിരുന്നത് കൊണ്ട് അവിടെ പഠിപ്പിക്കുന്ന പാഠങ്ങള്‍ ഞങ്ങള്‍ക്കും കേള്‍ക്കാമായിരുന്നു. കയ്യാര്‍ കിഞ്ഞണ്ണ റൈയ്യുടെ ''പൊസഡി ഗുംപെ'' എന്ന കവിതയിലൂടെ ഗുംപെയുടെ സൗന്ദര്യം കന്നടാധ്യപകന്‍ വിദ്യാര്‍ത്ഥികളോട് വര്‍ണ്ണിക്കുന്നത് കേട്ട എന്‍റെ മനസ്സിലില്‍ ആഗ്രഹമുദിച്ചു ആ മലമുകളില്‍ പോകണമെന്നും അതിനെ പറ്റി കൂടുതല്‍ അറിയണമെന്നും. എന്‍റെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങള്‍ക്കുത്തരമായി ആ മലയെപറ്റി പലരും പല കഥകള്‍ പറഞ്ഞ് തന്നു. ആ മലയെ ചുറ്റിപറ്റിയുള്ള പല സംഭവങ്ങളും കെട്ട് കഥകളും കേട്ട് അറിയാതെ എന്‍റെ മനസ്സില്‍ ചെറിയ ഭയം കന്ന് കൂടി. ആ മലയ്ക്കടുത്ത് താമസിക്കുന്നത് ഒരു മന്ത്രവാദി മാത്രമാണെന്നും ആ മന്ത്രവാദി മന്ത്രശക്തിയാല്‍ തളച്ച ആത്മാക്കളെ അഴിച്ച് വിടുന്നതും ആ മലമുകളിലേക്കാണെന്നും ആരോ തട്ടിവിട്ടു. ഗുംപെയില്‍ ശാപമെറ്റ രണ്ട് സ്ത്രീകള്‍ വിവസ്ത്രരായി അലഞ്ഞ് തിരിഞ്ഞിരുന്നുവത്രേ. ആ കഥയുടെ പൊരുള്‍ ഒരുപാട് അന്വേശിച്ചിട്ടും എനിക്ക് ഇന്നും പിടികിട്ടിയില്ല. പക്ഷേ പലരും ഇന്നും വിശ്വസിക്കുന്നത് അങ്ങിനെയൊരു സംഭവം ഉണ്ടായിരുന്നു എന്നാണ്. എന്‍റെ നാടായ പൈവളികെയില്‍ നിന്നും എട്ട് കിലോമീറ്റര്‍ മത്രം ദൂരമുണ്ടായിട്ടും ഞാന്‍ ഗുംപെയെ അടുത്ത് നിന്നും ദര്‍ശിച്ചത് ആ മലയ്ക്ക് കീഴില്‍ സ്ഥിതി ചെയ്യുന്ന ധര്‍മ്മത്തട്ക്ക സ്ക്കൂളില്‍ നടന്ന സ്ക്കൂള്‍ യുവജനോല്‍സവത്തിന് പോയപ്പോഴാണ്. അന്ന് ആ മലമുകളില്‍ കയറാന്‍ ഒരുപാട് ആഗ്രഹിച്ചെങ്കിലും എന്‍റെ ശ്രമങ്ങളെ കൂട്ടൂകാര്‍ നിരുത്സാഹപ്പെടുത്തി. അതിന് ശേഷം ആ മലയുടെ പകുതി വരെ കയറാനായത് വിനയന്‍ സംവിധാനം ചെയ്ത ദിലീപ് നായകനായ വാര്‍ ആന്‍റ് ലൗ എന്ന സിനിമ ആ മലയുടെ അടിവാരത്ത് വെച്ച് ഷൂട്ടിംഗ് ചെയ്ത സമയത്താണ്. ആ സിനിമയുടെ ഷൂട്ടിംഗോടെ ഗുംപെയുടെ സൗന്ദര്യം പുറം ലോകമറിഞ്ഞു. പലര്‍ക്കുമത് കാര്‍ഗില്‍ താഴ്വര പോലെ തോന്നിച്ചു. അന്നാണ് എനിക്ക് മനസ്സിലായത് പൊസടി ഗുംപെ എന്നാല്‍ ഒരുമലയല്ല മൂന്ന് മലകളാണെന്ന്. 2002 ല്‍ ഒരു ട്രക്കിംഗിലൂടെയാണ് ഞാനാദ്യം ഗുംപെയുടെ നെറുകയിലെത്തിയത് ചേവാറില്‍ നിന്നും കയറി ധര്‍മ്മത്തട്ക്കയിലിറങ്ങിയ ആ യാത്രയിലാണ് അതിന്‍റെ സൗന്ദര്യം ശരിക്കും ഞിനറിഞ്ഞത്. ഗുംപെയില്‍ എന്നേ വിസ്മയപ്പെടുത്തിയത് രണ്ട് കിണറുകളായിരുന്നു. ആ കിണറുകള്‍ പാണ്ഡവന്‍ കിണര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത് . ഒരു കിണറില്‍ നാമൊരു കല്ലെടുത്തിട്ടാല്‍ കുറച്ച് ദൂരെ സ്ഥിതി ചെയ്യുന്ന മറ്റൊരു കിണറിനകത്തും കല്ല് വീണ ശബ്ദം കേള്‍ക്കാം. അകത്തൂടെ രണ്ട് കിണറിനെയും ബന്ധിപ്പിക്കുന്ന ഒരു തുരംഗമുണ്ടത്രേ അത് കൊണ്ടാണ് രണ്ട് ഒരു കിണറിനകത്തേ ശബ്ദം മറ്റൊരു കിണറിലും പ്രതിഫലിക്കുന്നത്. ഗുംപെയെക്കുറിച്ചുള്ള അന്വേശണത്തില്‍ ഗുംപെയ്ക്ക് കീഴില്‍ സ്തിതി ചെയ്യുന്ന രണ്ട് ഗുഹകളെ പറ്റി കേള്‍ക്കാനിടയായി. അതിനെക്കുറിച്ച് പലരോടും അന്വോശിച്ചപ്പോള്‍ ആര്‍ക്കും വ്യക്തമായ വിവരമോ അറിയില്ല. അങ്ങനെയിരിക്കേ ഒരു ദിവസം എതോ ഒരു അപേക്ഷ നല്‍കുന്നത് സംബന്ധിച്ച് ഗുംപെ നിവാസിയായ ഒരു നയക്കര്‍ എന്‍റെയടുത്ത് വന്നു. അദ്ദേഹത്തോട് ഞാന്‍ ആ ഗുഹയെക്കുറിച്ച് ചോദിച്ചു. അദ്ദേഹമാണ് ആ ഗുഹകളുടെ പേരുകള്‍ പറഞ്ഞ് തന്നത്. ഒന്നാമത്തേത് ''തീര്‍ത്ഥ ഗുഹ'', രണ്ടാമത്തേത് ''വിഭൂതി ഗുഹ''. വിശ്വാസപരമായി വളരെ പ്രത്യേകതയുള്ള ഗുഹയാണതെന്നും , തീര്‍ത്ഥ അമാവാസി ദിനത്തില്‍ അതിരാവിലെ ആ ഗുഹയ്ക്കകത്ത് കയറുന്ന പതിവുണ്ടെന്നും പറഞ്ഞു. അതിനെപറ്റി കൂടുതല്‍ അറിയണമെങ്കിലും കാണണമെങ്കിലും തീര്‍ത്ഥ അമാവാസി ദിവസം ഗുംപെയിലെ കൃഷ്ണ ഭട്ടരുടെ വീട്ടിനടുത്ത് വന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. അങ്ങിനെ കത്തിരിപ്പിനൊടുവില്‍ അടുത്ത തീര്‍ത്ഥ അമാവാസി ദിനത്തില്‍ അതി രാവിലെ ഞാന്‍ സ്ക്കൂട്ടറില്‍ ഗുംപെയിലെ കൃഷ്ണ ഭട്ടറുടെ വീട്ടിനടുത്തെത്തി. ആവള മഠ ക്ഷേത്ര പരിസരത്ത് നിന്നുള്ള ഒരു സംഘവും, പരിസര വാസികളായ ചിലരും അവിടെയുണ്ടായിരുന്നു. നായക്കര്‍ പരിചയപ്പെടുത്തിയ ഭട്ടരുടെ ക്ഷണ പ്രകാരം ആ സംഘങ്ങളുടെ പിറകെ തോട്ടത്തിനുള്ളിലൂടെ ഞാനും നടന്ന് ആ ഗുഹക്ക മുന്നിലെത്തി. ആദ്യമായി ആ സംഘം തീര്‍ത്ഥ ഗുഹയ്ക്കരികിലെത്തി. അതില്‍ എല്ലാവരും സ്നാനം ചെയ്ത തൊട്ടടുത്ത വിഭൂതി ഗുഹയിലേക്ക്. ആ ഗുഹയുടെ ചെറിയ കവാടത്തിലൂടെ ഓരോരുത്തരായി അകത്ത് പോയി അകത്ത് നിന്നും പ്രത്യേകമായ ഒരു മണ്ണ് കൊണ്ട് വരുന്ന. വെള്ള നിറമുള്ള ഭരണി നിര്‍മ്മിക്കുന്നത് പോലുള്ള പ്രത്യേക തരം ഒരു മണ്ണ്. ഇരുട്ടില്‍ അകത്ത് കടന്ന് പോകുന്നവര്‍ക്ക് വിഭൂതി എന്നറിയപ്പെടുന്ന ആ മണ്ണാണ് കിട്ടിയതെങ്കില്‍ ആ വര്‍ഷം ‍ ഭാഗ്യത്തിന്‍റെതാണെന്നും, വെളിയില്‍ കണുന്നത് പോലുള്ള കറുത്ത മണ്ണാണെങ്കില്‍ നിര്‍ഭാഗ്യകരമായ വര്‍ഷമാണെന്നുമാണ് അവരുടെ വിശ്വാസം. അങ്ങനെ ഗുഹയെ കണ്ടും അവയെ അറിഞ്ഞും അവിടെ നിന്നും ഗുംപെയുടെ മുകള്‍ തട്ടിലേക്ക് തിരിച്ചു. മുകളില്‍ നിന്നും കുതിരമുഖം കാണാനും മറ്റ് ദൃശ്യങ്ങള്‍ കാണാനും.

Sunday, June 5, 2016

കമല്‍ ഹൈദറും ശെറൂള്‍ സാഹിബും

കമല്‍ ഹൈദര്‍ ......................... 1958 ല്‍ ഏറ്റവും നല്ല പത്രപ്രവര്‍ത്തകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ പാക്കിസ്താന്‍ ടൈംസിന്‍റെ പത്രാധിപരായിരുന്ന കമല്‍ ഹൈദറിന് കാസറഗോഡുമായി വളരെ അടുത്ത് ബന്ധമാണുണ്ടായിരുന്നത്. ദക്ഷിണ കാനറയിലെ പുത്തൂര്‍ താലൂക്കില്‍ ജനിച്ച് വളര്‍ന്ന് അദ്ദേഹത്തിന്‍റെ ജീവിതം വഴിത്തിരിവിലെത്തിയത് അംഗഡിമുഗറിലേക്കുള്ള വരവിന് ശേഷമാണ് . വിവിധ മേഖലകളിലെ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിച്ച് സാമൂഹ്യ സേവനരംഗത്തേക്ക് സംഭാവന ചെയ്തിരുന്ന അംഗഡിമുഗര്‍ അധിപതികളായിരുന്ന ശെറൂല്‍ കുടംബത്തിലെ ചരിത്രപുരുഷനായി മാറിയ മുഹമ്മദ് ശെറൂള്‍ സാഹിബിന്‍റെ ദീര്‍ഘവീക്ഷണപരമായി ഉയര്‍ന്ന പ്രതിഭകളില്‍ പ്രമുഖനാണ് പില്‍ക്കാലത്ത് ഏഷ്യ മുഴുവനും അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനായി മാറിയ കമല്‍ ഹൈദര്‍. ശെറുല്‍ സാഹിബ് യുവ എഴുത്തുകാരനായ കമല്‍ ഹൈദറിനെ സ്വന്തം തറവാട്ടില്‍ താമസിപ്പിച്ച് മതപഠത്തിനുള്ള സൗകര്യം ചെയ്തുകൊടുത്തു. കൂടാതെ അദ്ദേഹം ഇംഗ്ളീഷ് ഭാഷയിലും നല്ല പാണ്ഡിത്യവും നേടി. മത പ്രബോധനത്തിന് വേണ്ടി ശെറൂള്‍ സാഹിബ് ഹൈദറിന്‍റെ പത്രാധിപത്യത്തില്‍ ''ജ്യോതി '' എന്ന കന്നടമാസിക ആരംഭിച്ചു. മത പരിര്‍ത്തനത്തിന്‍റെ പേരില്‍ അന്ന് നടന്ന കോലാഹലത്തേ ശെറൂള്‍ സാഹിബ് നേരിട്ടത് മൗലാന മുഹമ്മദലിയുടെ ''ഇസ്ലാം ആന്‍റ് അണ്‍ടച്ചബ്ലിറ്റി'' (Islam&untouchability) എന്ന ലഘു കൃതി ഹൈദറിനെക്കൊണ്ട് കന്നടയില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച് സൗജന്യമായി വിതരണം ചെയ്താണ്. ഉഡുപ്പിയില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന അന്തരംഗ എന്ന കന്നട പത്രത്തിന്‍റെയും, ഹ്യൂമണ്‍ എഫയേഴ്സ് എന്ന ഇംഗ്ളീഷ് പത്രത്തിന്‍റെ എഡിറ്ററായും ഹൈദര്‍ സേവനം ചെയ്തു. ആ കാലഘട്ടത്തില്‍ ഉഡുപ്പി സ്വദേശിനിയായ മറിയം വാഹിദയെ വിവാഹം ചെയ്തു. അദ്ദേഹം ഒരുപാട് കൃതികള്‍ രചിച്ചു. ചാന്ദ് ബീവി എന്ന അദ്ദേഹത്തിന്‍റെ കവിത പാടപുസ്തകങ്ങളില്‍ ചേര്‍ക്കപ്പെട്ടിരുന്നു. പിന്നെയദ്ദേഹം തന്‍റെ പ്രവര്‍ത്തന മേഖല കല്‍കത്തയിലേക്ക് മാറ്റി. രാജ്യം വിഭജിക്കപ്പെട്ടതോടെ ജോലിസംബന്ധമായി അദ്ദേഹത്തിന് തന്‍റെ താമസം പാക്കിസ്താനിലേക്ക് മാറ്റി. പാക്കിസ്ഥാന്‍ ടൈംസിന്‍റെ എഡിറ്ററായി സേവനമനുഷ്ടിച്ച അദ്ദേഹം 1974 ല്‍ വിരമിച്ചു. 1974 ല്‍ ബ്രിട്ടീഷ് ടി.വിയില്‍ ടി.വി കറസ്പോണ്‍ഡ് ആയും ശേഷം CBS TV യിലും NBS TV പാക്കിസ്ഥാന്‍ , ജപ്പാന്‍ ടിവിയായ TV N.H.K എന്നിവയിലും സ്പെഷ്യല്‍ ടിവി കറസ്പോണ്ടായും സേവനമനുഷ്ടിച്ചു. തന്‍റെ എഴുപത്തഞ്ചാം വയസ്സിലും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം വീക്ഷിച്ച പാക്കിസ്താന്‍ പ്രസിഡണ്ട് സിയാ ഉ റഹ്മാന്‍ പറഞ്ഞത് ഈ വയസ്സില്‍ ഇത്തരം ആയാസകരമായ പ്രവര്‍ത്തനം ഉന്‍മേഷത്തോടെ ചെയ്യുന്ന കമാല്‍ ഹൈദര്‍ എന്നേ പലപ്പോഴും അല്‍ഭുതപ്പെടുത്തിയിട്ടുണ്ട് എന്നാണ് . ഫോട്ടോഗ്രാഫി ഹരമായിരുന്ന അദ്ദേഹം വ്യത്യസ്തമായ ക്യാമറകള്‍ സൂക്ഷിച്ചിരുന്നു. യൂകെ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്‍റ് എന്നീ രാജ്യങ്ങള്‍ 1958 ല്‍ സന്ദര്‍ശിച്ച അദ്ദേഹം , 1962 ല്‍ യു.എസ്.എയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലും, 1980 ല്‍ യൂ.എന്‍ ജനറല്‍ അസ്സംബ്ളി സെഷനിലും, 1984 ല്‍ ഷിപ്പിംഗ് മാഗ്നറ്റായ sessu hayakawa യിലും 1988 ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന റിവര്‍നഡ് മൂണ്‍ (reverned moon) കണ്‍വെന്‍ഷനിലും ക്ഷണിക്കപ്പെട്ട വിശിഷ്ടാഥിതിയായി പങ്കെടുത്തു. നാല്‍ വര്‍ഷം അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ നശിച്ച് ശയ്യയില്‍ കിടന്ന് 1998 എപ്രില്‍ ഒന്നാം തീയതി അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. നസീം ബാനു , ഷമീം ബാനു എന്ന രണ്ട് പെണ്‍മക്കളും, ഇക്ബാല്‍ , ഖാലിദ് ഹൈദര്‍ എന്ന രണ്ട് ആണ്‍ മക്കളുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ചരിത്ര സംഗ്രഹണം......അസീസ് കട്ട. കടപ്പാട് - പാക്കിസ്താന്‍ ടൈംസ്, ജെനി എച്ച്. എ മുഹമ്മദ് മാസ്റ്റര്‍

ചോട്ടുഭായിന്‍റെ കണ്ണാടി ദൈവം

ചിലപ്പോള്‍ എന്‍റെ മനസ്സ് പതറുമ്പോള്‍ ഞാന്‍ ചോട്ടു ഭായിയെ ഓര്‍ക്കും. എനിക്കറിയാവുന്ന അയാളുടെ ജീവിതത്തിലേക്ക് കണ്ണോടിക്കും. ഇപ്പോള്‍ അയാളെവിടെ എന്നും എങ്ങിനെ ജീവിക്കുന്നു എന്നറിയില്ലെങ്കിലും അയാളെ ഞാനറിഞ്ഞ ആ ചുരുക്കം ദിനങ്ങള്‍ ഇടക്കിടെ എന്‍റെ മനസ്സിലേക്ക് കടന്ന് വരും. ഇടക്കിടെ എന്‍റെ ഓര്‍മകളില്‍ കടന്ന് വരുന്ന ആ കുറിയ മനുഷ്യന്‍ ആരാണെന്നറിയാന്‍ നിങ്ങള്‍ക്കും അകാംക്ഷയുണ്ടാവുമല്ലോ..? എങ്കില്‍ ഞാനയാളെ പരിചയപ്പെടുത്താം. മുംബൈയില്‍ മലബാര്‍ ഹില്ലിലെ സിംല ഹൗസനകത്തുള്ള കമ്‌മ്യൂണിക്കേഷന്‍ സെന്‍ററില്‍ ജോലി ചെയ്യുന്ന സമയത്താണ് അവിടെ നിന്ന് നാട്ടിലേക്ക ഫോണ്‍ ചെയ്യാന്‍ വരുന്ന ബാലന്‍ നായരെ ഞാന്‍ പരിചയപ്പെടുന്നത്. ആ പ്രദേശത്ത് മലയാളികള്‍ വളരെ വിരളമായിരുന്നു. അത് കൊണ്ടാവം ആ ബന്ധം ധൃഡമായത്. ഒരു സിന്ധിയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന തൃശൂര്‍ സ്വദേശിയായ ബാലന്‍ നായരെ സ്നേഹപൂര്‍വ്വം ഞങ്ങള്‍ ചോട്ടുഭായി എന്നാണ് വിളിച്ചിരുന്നത്. എന്‍റെയടുത്ത് നിന്ന് വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നത് കൊണ്ട് അദ്ദേഹത്തിന്‍റെ കുടുംബത്തില്‍ എന്തോ ചില പ്രശ്നങ്ങള്‍ ഉണ്ട് എനിക്ക് മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചിരുന്നു. അയാള്‍ക്കും എനിക്കും ഒഴിവുകിട്ടുമ്പോള്‍ മുകളിലുള്ള കമല നെഹ്രു പാര്‍ക്കിലോ താഴെയുള്ള പ്രിയദര്‍ശിനി പാര്‍ക്കിലോ പോയി ഇരുന്ന് ഓരോ പൊതു കാര്യങ്ങളും ചര്‍ച്ച ചെയ്യും. അയാളുടെ ജീവിതത്തെ കുറിച്ചും അവിടെ എത്തിപ്പെട്ട കഥകളെ കുറിച്ചും ഞാന്‍ ചോദിക്കുമ്പോള്‍ അയാള്‍ മനപ്പൂര്‍വം ഒഴിഞ്ഞ് മാറും. പക്ഷേ നിരന്തരമായ എന്‍റെ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അയാള്‍ മനസ്സില്ല മനസ്സോടെ അയാളുടെ ജീവിത കഥ എന്നോട് പറഞ്ഞു. തന്‍റെ പതിമുന്നാമത്തേ വയസ്സില്‍ ചെയ്യാത്ത തെറ്റിന്‍റെ പേരില്‍ എല്ലാരുടെയും മുമ്പില്‍ കുറ്റവാളിയായി മുദ്രകുത്തപ്പെട്ടപ്പോള്‍ കള്ള വണ്ടീ കയറി. എത്തപ്പെട്ടത് കുര്‍ളയിലെ കസായി വാഡയില്‍. എതോ ഹോട്ടലില്‍ ജോലിക്ക് നിന്നു. ഹോട്ടലുടമയുടെ മര്‍ദ്ദനവും ഭാരിച്ച ജോലിയും മൂലം തിരിച്ച് നാട്ടിലേക്ക് ചെല്ലാമെന്ന് കരുതിയെങ്കിലും തന്നെ വിശ്വസിക്കാത്ത നാട്ടിലേക്ക് ഇനിയില്ല എന്ന് തീരുമാനിച്ചു. അങ്ങനെ പതിയെ ചോട്ടുവും നഗര ജീവിതവുമായി പൊരുത്തപ്പെട്ടു. കുറച്ച് കാലത്തെ ഹോട്ടലിലെ തൊഴിലിന് ശേഷം പലപല ജോലികള്‍ ചെയ്തു. കൂലിയായും, കൈവണ്ടിക്കാരനായും, പഴകച്ചവടക്കാരനായും, ബാറിലെ തൊഴിലാളിയായും, ടാക്സിക്കാരനായും അറിയപ്പെട്ടു. അങ്ങിനെ നാടുമായും കുടുംബവുമായും ഏതൊരു ബന്ധമില്ലാതെ കടന്ന് പോയത് നീണ്ട ഇരുപത്തെട്ട് വര്‍ഷം. ഒരു നാള്‍ നാട്ടിലേക്ക് തിരിച്ച് പോകണമെന്ന് മോഹമുദിച്ചു. നീണ്ട ഇരുപത്തെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കുന്നംകുളത്ത് കാലുകുത്തുമ്പോള്‍ ചാലക്കുടി അങ്ങാടിക്കൊരുപാട് മാറ്റം സംഭവിച്ചിരുന്നു. തങ്ങളുടെ പഴയ വീടൊഴിച്ച് നാടിന്‍റെ മുഖച്ചായ തന്നെ മാറി. വര്‍ഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക കാലുകുത്താന്‍ മടിച്ചു. കോളിംഗ്ബെല്‍ അമര്‍ത്തിയപ്പോള്‍ അകത്ത് നിന്നും വൃദ്ധയായ സ്ത്രി കടന്ന് വന്നു. ആരാ... അവരുടെ ചോദ്യം ഞാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെ കണ്ടു. അമ്മയ്ക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ട്. വാര്‍ദ്ധക്യത്തിലേക്ക് കടന്നു അകെ ക്ഷിണിച്ചു . അവരെ നോക്കി ഒന്നും പറയാതെ നില്‍ക്കുമ്പോള്‍ വീണ്ടുമവരുടെ ചോദ്യം ആരാ മനസ്സിലായില്ല...? സ്വന്തം അമ്മയോട് ഞാനെങ്ങനെ പരിചയപ്പെടുത്തും. എങ്കിലും വിക്കി വിക്കി പറഞ്ഞു അമ്മേ ഇത് ഞാനാ കുട്ടന്‍ നിങ്ങളുടെ ചെറിയമകന്‍ കുട്ടനാമ്മേ. എന്‍റെ അമ്മ ഞെട്ടി . അതിശയത്തോടെ എന്‍റെ മുഖത്ത് നോക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട മകന്‍. ഇനി കാണില്ല എന്ന് വിചാരിച്ച മകന്‍ . അവരെന്നേ കെട്ടി പിടിച്ചു. ഞങ്ങള്‍ ഒരുപാട് കരഞ്ഞു. അവരെന്തൊക്കേയോ ചോദിക്കുകയും പറയുകയും ചെയ്യുന്നുണ്ടായിരുന്നു. പിന്നെ ഓരോരോ കഥകള്‍ ഞങ്ങള്‍ പങ്കുവെച്ചു. ഞാന്‍ പോയി കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പെട്ടന്നൊരു ദിവസം അച്ഛന്‍ വിട്ട് പിരിഞ്ഞ കഥയും. ചേച്ചിക്കും ചേട്ടനും കല്യാണം കഴിഞ്ഞ കഥയും അങ്ങിനെ ഇരുപത്തെട്ട് വര്‍ഷങ്ങള്‍ക്ക് ഇടയിലുള്ള ഓരോ ദിനങ്ങളുടെ കഥകളും. കുറച്ച് ദിവസങ്ങള്‍ വേണ്ടി വന്നു നാടുമായി പൊരുത്തപ്പെടാന്‍. അമ്മയുടെ ആവശ്യം ഞാന്‍ കല്യാണം കഴിക്കുക എന്നതായിരുന്നു. ചേട്ടനും, പെങ്ങളും മാറി താമസിക്കുന്നത് കൊണ്ട് ആ വീട്ടില്‍ അമ്മ ഒറ്റയ്ക്കായിരുന്നു. കൂട്ടിന് അവരുടെ മക്കള്‍ വരും. ഇനി അമ്മയ്ക്ക് കൂട്ടിന് നീയൊരാളേ കൊണ്ട് വരണം അമ്മയുടെ നിര്‍ബന്ധം കാരണം ഞാന്‍ കല്യാണത്തിന് സമ്മതിച്ചു. പക്ഷേ നാല്‍പത്തിയൊന്ന് വയസ്സായ എനിക്കാര് പെണ്ണ് തരാന്‍. കൂടാതെ നാട് വിട്ട് ഓടി പോയവന്‍ എന്ന പേരും. അങ്ങനെ ഒരുപാട് ആലോചനകള്‍ വന്ന് തെറ്റിപോയി. അവസാനം ഒരാലോചന ഒത്ത് വന്നു ഒരു ഡാന്‍സ് ടീച്ചര്‍. part.....2 സിന്ധിയുടെ വിളി വന്നത് കൊണ്ട് പകുതിയില്‍ നിര്‍ത്തിയ ചോട്ടു ഭായിയുടെ ജീവിത കഥയുടെ ബാക്കി കേള്‍ക്കാതെ എനിക്കുറക്കം വന്നില്ല. താമസമുറിയുടെ താഴെയുള്ള ചക്കിയില്‍ പാതിരാത്രിയും ഗോതമ്പ് പൊടിക്കുന്ന ശബ്ദം കേള്‍ക്കാം. സമയത്ത് പൊടിച്ച് കൊടുക്കാത്തത് കൊണ്ട് മറാട്ടിയില്‍ ഒരു സ്ത്രീ ചീത്ത പറയുകയാണ്. ഉറക്കം വരാതെ ഞാന്‍ മുറിയുടെ കിളിവാതില്‍ തുറന്നു. അത് തുറന്നപ്പോള്‍ പുറത്തേ കാഴ്ച്ചകള്‍ എന്നെ തെല്ല് ഭയപ്പെടുത്തി. ദൂരെ നിന്ന് ശാന്തി വനത്തിലെ മരങ്ങളും, പാര്‍സികള്‍ താമസിക്കുന്ന മലബാര്‍ അപ്പാര്‍ട്ട്മെന്‍റും കാണാം. ആ കാടിന്‍റെ അറ്റത്താണ് പാര്‍സികളുടെ ശവസംസ്ക്കാരം നടത്തുന്ന സ്ഥലം. പകല്‍ സമയങ്ങളില്‍ അവിടെ പാറി നടക്കുന്ന ശവംതീനി കഴുകന്‍മാരെ കാണാം. നേപന്‍സി റോഡില്‍ പണിത ഉയരം കൂടിയ കെട്ടിടത്തിന്‍റെ മുകളില്‍ മുറിയെടുക്കാന്‍ പലരും മടിച്ചു. പലരും വാങ്ങിയ മുറികള്‍ ഒഴിഞ്ഞു കാരണം പറഞ്ഞതാവട്ടെ പാര്‍സികളുടെ ശവസംസ്ക്കാര സ്ഥലവും കഴുകന്‍മാര്‍ ശവം തിന്നുന്ന കാഴ്ച്ചകള്‍ അവിടെന്ന് നേരേ കാണാം എന്നതായിരുന്നു. ഇങ്ങനെ ഓരോന്ന് ഓര്‍ത്തൂ ഞാന്‍ കണ്ണടച്ച് കിടന്നു. മയക്കം എപ്പോഴോ എന്‍റെ കണ്ണുകളെ ബാധിച്ചു. പിറ്റെ ദിവസം ഞാനും ചോട്ടൂ ഭായിയും പോയി ഇരുന്നത് യാങ്കി ഗാര്‍ഡന്‍റെ അടിയില്‍ നിന്നും ലീക്കായി ഒഴുകുന്ന വെള്ളം സംഭരണം ചെയ്യുന്ന ചെറിയ കുളത്തിനരികിലാണ്. അവിടെ ഗാട്ടി പെണ്ണുങ്ങള്‍ വസ്ത്രം അലക്കുന്നു അവരുടെ ബഹളം കേള്‍ക്കാം. അവിടെയിരുന്ന് ചോട്ടൂ ഭായി തന്‍റെ ജീവിത കഥ തുടര്‍ന്നു. മനസ്സില്ലാ മനസ്സോടെയാണെങ്കിലും സഹോദരന്‍റെയും സഹോദരിയുടെയും നിര്‍ബന്ധത്തിന് വഴങ്ങി ഞാനും അമ്മയും ആ വിവാഹത്തിന് സമ്മതിച്ചു. അതോടെ എന്‍റെ ജീവിതത്തില്‍ പുതിയൊരു ഏട് തുറന്നു. എന്നേക്കാളും ഒരുപാട് വയസ്സിനിളയ പെണ്ണ്. ദാരിദ്ര്യം കൊണ്ട് അവളെന്‍റെ ഇണയായി. എന്നോടുള്ള നീരസം അവളുടെ സ്വഭാവത്തിലും പ്രകടമായിരുന്നു. വയസ്സ് കാലത്ത് അമ്മയ്ക്ക് തുണയാവട്ടെ എന്ന് വിചാരിച്ച് കല്യാണം കഴിച്ചപ്പോള്‍ അവള്‍ അമ്മയ്ക്കൊരു ബാധ്യതയാകുന്നത് പോലെയായി. ഒരു കുഞ്ഞിക്കാല്‍ കാണണമെന്ന് എന്‍റെ ആഗ്രഹം പോലും സഫലമാക്കുവാന്‍ അവള്‍ വൈമാനസ്യം കാണിച്ചു. അവള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് ഞാനൊരുപാട് സന്തോഷിച്ചു. എന്‍റെ സന്തോഷത്തേ തല്ലിക്കെടുത്തി എന്‍റെ എതിര്‍പ്പിനെ മറികടന്ന് ഗര്‍ഭകാലത്തും അവള്‍ നൃത്തം ചെയ്തു. അതില്‍ നഷ്ടപ്പെട്ടത് എന്‍റെ സ്വപ്നങ്ങളായിരുന്നു. എങ്കിലും ആരോടും പരാതിയോ പരിഭവമോ പറയാതെ ഞാന്‍ അവളെ പോറ്റാന്‍ വീണ്ടും ഈ നഗരത്തിലെത്തി. ഇന്നും ഞാനവളെ വിളിച്ചു. അമ്മയോടും സംസാരിച്ചു. എല്ലാ മാസവും ഡിഡി അയക്കുന്നത് പോലെ ഇന്നും അയച്ചാണ് വരവ്. ഇനി നീ നൃത്തം ചെയ്യാന്‍ പോവണ്ടാ എന്നും നൃത്തം പഠിപ്പിക്കുന്ന കുട്ടികളെ ഒഴിവാക്കണമെന്നും ഞാന്‍ അവളോട് പറഞ്ഞു. അവള്‍ സമ്മതിച്ചടാ അസീ.. അയാളെന്നോട് സന്തോശത്തോടെ പറഞ്ഞു. അടുത്തമാസം എനിക്ക് നാട്ടില്‍ പോകണം . പിടിവിട്ട് പോയ എന്‍റെ ജീവിതം തിരിച്ച് പിടിക്കണം . അയാള്‍ പറഞ്ഞു. ഒരു സിനിമാക്കഥ കേള്‍ക്കുന്നത് പോലെ ഞാനെല്ലാം കേട്ടിരുന്നു. പക്ഷേ അയാളുടെ വാക്ക് വിശ്വസിച്ച ഞാനൊരു ചതിയില്‍ പെടുകയായിരുന്നു. അയാളിങ്ങനെ ചതിക്കുമെന്ന് ഞാന്‍ കരുതിയില്ല... Part-3 ചോട്ടുഭായി ഫോണ്‍ വിളികാശ് എല്ലാ മാസവും ഒന്നാം തീയതി ഒന്നിച്ചാണ് തന്നിരുന്നത്. ആ മാസം നാട്ടില്‍ അയക്കാനെന്ന് പറഞ്ഞു എന്‍റെ കൈയ്യില്‍ നിന്നും ഒന്നാം തീയതി തിരിച്ച് തരാമെന്ന ഉറപ്പിന്‍ മേല്‍ ആയിരം രൂപ അയാള്‍ കടം ചോദിച്ചു. എന്‍റെ കൈയ്യിലില്ലാത്തത് കൊണ്ട് ഫോണ്‍ ബില്ലടയ്ക്കാന്‍ വെച്ച കാശില്‍ നിന്നും ഞാന്‍ മുതലാളിയറിയാതെ കാശെടുത്തു കൊടുത്തു. തീയതി ഒന്നും കഴിഞ്ഞ് രണ്ടുംമുന്നുമായി. ചോട്ടുവിനെ കാണാനില്ല. ആയാള്‍ തരാനുള്ള മൊത്തം തുക ഞാന്‍ കണക്ക കൂട്ടിയപ്പോള്‍ 1600 ആയി. അന്നെനിക്ക് മാസ ശമ്പളം ആയിരത്തിയഞ്ഞൂറെ ഉണ്ടായിരുന്നുള്ളു. അതും രണ്ട് മാസത്തേ ശമ്പളം ഞാന്‍ അഡ്വാന്‍സായി വാങ്ങിച്ചിരുന്നു. അഞ്ചാം തീയതി ബില്ലടച്ചില്ലെങ്കില്‍ ലൈന്‍ കട്ടാവും, മുതലാളിയറിഞ്ഞാല്‍ എന്‍റെ പണി പോയത് തന്നെ. ആരും സഹായിക്കാനില്ലാതെ അയാളെ വിശ്വസിച്ച നേരത്തേയോര്‍ത്ത് ഞാന്‍ ശപിച്ചിരുന്നു. ഒരു വഴിയും കാണാതെ അവസാനം നാഗ്പാഡയില്‍ താമസിക്കുന്ന അമ്മവാന്‍റെയടുത്ത് പോയി കാരഞ്ഞ് കാര്യം പറഞ്ഞു. അവരെന്നേ കടം കൊടുത്തതിന് കുറേ ചീത്തയും പറഞ്ഞ് അവസാനം ഉപദേശത്തോടെ കാശും തന്നു. അത് കൊണ്ട് പോയി ഞാന്‍ കൃത്യസമയത്ത് ബില്ലടച്ചു എന്‍റെ ജോലി നിലനിര്‍ത്തി. ദിവസങ്ങള്‍ പോയിക്കൊണ്ടിരുന്നു. ചോട്ടുഭായിയെ കണ്ട് പിടിച്ച് കാശ് വസൂലാക്കണം എന്ന് എനിക്ക് വാശിയായി. പരിചയമുള്ള പലരോടും അന്വേശിച്ചു.പക്ഷേ അവരെല്ലാം അയാളെ കാണാതെ ദിവസങ്ങളായി. അങ്ങിനെയൊരു ദിവസം അയാളുടെ ഒരു കൂട്ടുകാരനെ കണ്ടു. അയാള്‍ക്കും ഇയാളെവിടെ പോയി എന്ന വിവരമറിയില്ല. അയാളുടെ താമസസ്ഥലം എനിക്ക് പറഞ്ഞ് തന്നു. അങ്ങിനെ ഹൈദറബാദ് എസ്റ്റേറ്റിലെ അയാളുടെ താമസ സ്ഥലം തേടി ഞാന്‍ പോയി. പലരോടും അന്വേശിച്ച് മുറിയുടെ മുന്നിലെത്തി. കോളിംഗ് ബെല്ലടിച്ചപ്പോള്‍ മുറി തുറന്നത് കൂടെ ജോലി ചെയ്യുന്ന ജോര്‍ജാണ്. ഇതാര്..! ഞാന്‍ അങ്ങോട്ട് വരാനിരിക്കുകയായിരുന്നു. അകത്ത് വാ അയാള്‍ എന്നെ ക്ഷണിച്ചു. ചോട്ടുഭായി എവിടെ വാതില്‍ക്കല്‍ നിന്ന് ഞാന്‍ ചോദിച്ചു. ജോര്‍ജ് അകത്തോട്ട നോക്കി വിളിച്ച് പറഞ്ഞു. കുട്ടേട്ടാ...കുട്ടേട്ടനേ അന്വേശിച്ച് അസീസ് വന്നിട്ടുണ്ട് .അവനോട് അകത്തോട്ട് വരാന്‍ പറ. ചോട്ടുഭായിയുടെ ശബ്ദം. ദേശ്യത്തോടെ അകത്ത് പോയ ഞാന്‍ അകത്തേ കാഴ്ച്ച കണ്ട് സ്തംഭിതനായി! .അരയ്ക്ക് മുഴുവന്‍ പ്ളാസ്റ്ററിട്ട് ഒന്ന് എഴുന്നേല്‍ക്കാന്‍ പോലുമാകാതെ അയാള്‍ കട്ടിലില്‍ കിടപ്പാണ്. അയാള്‍ എന്‍റെ മുഖത്ത് നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. എന്‍റെ കാശ് അന്വോഷിച്ച് വന്നതല്ലേ. അങ്ങോട്ട് വന്ന് തരണമെന്ന് എനിക്കുണ്ടായിരുന്നു പക്ഷേ എന്ത് ചെയ്യാം പരസഹായമില്ലാതെ എനിക്ക് എഴുന്നേറ്റിരിക്കാന്‍ പോലും പറ്റുന്നില്ലടാ. എന്തിന് ഞാന്‍ ഇവിടെ കിടന്ന പ്രാഥമിക കൃത്യം പോലും ചെയ്യുന്നത്. ആ ജോറ്ജ് ജോലി കഴിഞ്ഞ് വന്ന് എല്ലാം വൃത്തിയാക്കും . ഒരു യഥാര്‍ത്ത കൂട്ടുകാരന്‍റെ വില ഇപ്പോഴാണെനിക്ക് മനസ്സിലായത്. എന്‍റെ ഭാര്യപോലും ചെയ്യാനറക്കുന്ന കാര്യങ്ങളാണ് വലിയ ആത്‌മ ബന്‌ധം പോലുമില്ലാത്ത അവന്‍ ചെയ്ത് തരുന്നത്. നിനക്ക് കാശ് തരാന്‍ ഞാന്‍ മിനിഞ്ഞാന്നേ ജോര്‍ജിനെ ഏല്‍പിച്ചിട്ടുണ്ട് സോറിടാ അവന് വരാന്‍ പറ്റിയില്ല. ഇതൊക്കേ കണ്ടും കേട്ടും വല്ലാത്തയൊരു അവസ്ഥയില്‍ ഞാന്‍ ഇരുന്ന് പോയി. സമനില വീണ്ടെടുത്ത് ഞാന്‍ ചോദിച്ചു. ചോട്ടുഭായി ഇതെന്താ പറ്റിയത്...? part 4
അവസാന ഭാഗം *************** ചോട്ടൂഭായി എന്നോട് ആ സംഭവം വിവരിച്ചു. ആ ന്യുഇയര്‍ രാത്രി. ഗേറ്റ് ഒാഫ് ഇന്ത്യയില്‍ പോയി പുതുവര്‍ഷം ആഘോഷിക്കാനുള്ള എന്‍റെ ക്ഷണം നിരാകരിച്ച രാത്രി ഞങ്ങളോട് നാളെ കാണാം എന്ന് പറഞ്ഞ് അയാള്‍ നേരേ പോയത് സിംല ജോപ്ട പെട്ടിയിലേക്ക് . മലമുകളില്‍ സ്ഥിതി ചെയ്യുന്ന ജോപ്ടകളിലേക്ക് താഴെ നിന്നും ഇരുപത്തേഴ് നടകളുണ്ട്. നടകയറുമ്പോള്‍ തബ്ലീഗ് മസ്ജിദില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് നടയിറങ്ങി വരുന്ന തബല മാന്ത്രികന്‍ സാക്കീര്‍ ഹുസൈനെയും കാണാനിടയായി.അവര്‍ക്ക് സലാം ചെയ്ത് ഞാന്‍ എന്തോ ചിന്തിച്ച് നട കയറിയതാണ്. മുകളിലെത്തിയപ്പോള്‍ ഞാന്‍ നടയില്‍ തെന്നി താഴെവരെ ഉരുളി വീണു. പിന്നെ എനിക്കൊന്നുമറിയില്ല പിന്നെ ആശുപത്രിയില്‍ വെച്ച് ഓര്‍മ്മ തിരിച്ച് വരുമ്പോള്‍ ഞാനീനിലയിലാണ്. പതിനഞ്ച് ദിവസം അവിടെ കിടന്നു. ഇന്നലെ ഡിസ്ചാര്‍ജായി ഇവിടെ വന്നു. ഇവിടെ ഇങ്ങനെ കിടന്നാല്‍ എങ്ങനെ നാട്ടില്‍ പോകേണ്ടേ....? ഞാന്‍ ചോദിച്ചു. ഇല്ലാ വീട്ടുകാരോട് ഇത് വരെ വിവരം പറഞ്ഞിട്ടില്ല . അയാള്‍ അറിയിച്ചു എനിക്കത്ഭുതമായി ഞാന്‍ മിഴിച്ചിരുന്നത് കണ്ട് അയാള്‍ പറഞ്ഞു. രണ്ട് പ്രാവശ്യം ഞാന്‍ വീട്ടിലേക്ക് ട്രങ്ക് കോള്‍ ചെയ്തു. സേട്ടിന്‍റെ കൂടെ ഗുജറാത്തിലാണെന്നും ഇടക്കിടെ ഫോണ്‍ വിളിക്കാന്‍ പറ്റില്ലെന്നും പറഞ്ഞു. നമ്മുടെ അവസ്ഥയറിയിച്ചു അവരെന്തിന് വിഷമിപ്പിക്കണം. ഒന്നും പറയാനില്ലാതെ ഞാന്‍ അയളോട് നിങ്ങളുടെ അസുഖം മാറാന്‍ പ്രാര്‍ത്ഥിക്കാം എന്നു പറഞ്ഞു അയാളോട് ചോദിച്ചു. നിങ്ങളും പ്രാര്‍ത്ഥിക്ക് എവിടെ നിങ്ങളുടെ ദൈവത്തിന്‍റെ ഫോട്ടോ ഒന്നും കാണുന്നില്ലല്ലോ ...? തന്‍റെ കിടക്കയ്ക്ക് മുകളില്‍ വെച്ച കണ്ണാടി കണിച്ച് അയാളെന്നോട് പറഞ്ഞു ഇതാണ്. എന്‍റെ ക്ഷേത്രം. ഇതില്‍ തെളിയുന്ന എന്‍റെ പ്രതിബിംബമാണെന്‍റെ ദൈവം. കൂടെ ഒരു ചെറിയ ഫോട്ടോ കാണിച്ചെന്നോട് പറഞ്ഞു ഇതാണ് എന്‍റെ ഗുരു. ഞാന്‍ ഫോട്ടോയിലേക്ക് സൂക്ഷിച്ച് നോക്കി, വൈകുണ്ഠസ്വാമികള്‍. മനുഷ്യരുടെ ഉള്ളിലുള്ള ഈശ്വരന്റെ പ്രതിഛായ കാണാ നാണ് കണ്ണാടി പ്രതിഷ്ഠിച്ച വൈകുണ്ഠ സ്വാമി. . ”താനാണ് തന്റെ ദൈവം’. ഈരേഴ് പതിനാല് ലോകങ്ങളും അവന്റെ ശരീരത്തി ലാണ്. അവനിലുള്ള ഈശ്വരനെ കണ്ടെത്തുമ്പോള്‍ ആ പതിന്നാലു ലോകങ്ങളും കണ്ടെത്തുവാന്‍ കഴിയും. എന്ന് കണ്ണാടി പ്രതിഷ്ഠയിലൂടെ ഉന്നയിച്ച സ്വാമിയുടെ ഫോട്ടോ ആയിരുന്നത്. അയാള്‍ തുടര്‍ന്നു. ഈ കണ്ണാടിയിലൂടെ ചിലപ്പോള്‍ ഞാന്‍ നല്ല മനുഷ്യനെയും ചിലപ്പോള്‍ പിശാചിനെയും കാണുന്നു. അയാളുടെ തത്വം എനിക്ക് മനസ്സിലായില്ല എന്ന് മാത്രമല്ല എന്നെ മുശിപ്പിച്ചു. ഞാന്‍ മിഴിച്ചിരുന്നു. എനിക്കൊന്നും മനസ്സിലായില്ല എന്ന് മനസ്സിലാക്കിയയാള്‍ അവിടെയുള്ള വലിയ ജനാല തുറക്കാന്‍ എന്നോടാവശ്യപ്പെട്ടു. ജനാലയ്ക്ക് പുറം തിരിഞ്ഞിരുന്നു ആ വലിയ കണ്ണാടി ഉയര്‍ത്തിപിടിക്കാന്‍ എന്നോടാവശ്യപ്പെട്ടു. ഞാനങ്ങിനെ ചെയ്തപ്പോള്‍ അയാളെന്നോട് ചോദിച്ചു ആ കണ്ണാടിയില്‍ നീയെന്ത് കാണുന്നു. എന്ത് കാണാന്‍ പുറത്ത് കച്ചറ വാരുന്നവരെയും അവരുടെ ടെന്‍റും പിള്ളരെയും കാണുന്നു. ഞാന്‍ നീരസത്തോടെ പറഞ്ഞു. അതാണ് നീ കാണണ്ടേത്. ഇനി നിന്‍റെ മുഖം നോക്കൂ എത്ര ഭാഗ്യവാന്‍ നീ. എത്ര നല്ല ഉടുപ്പ്. എത്ര നല്ല ജോലി. എത്ര നല്ല ഭക്ഷണം അല്ലേ അപ്പോള്‍ നിനക്ക് കിട്ടിയ അനുഗ്രഹത്തില്‍ നീ സന്തോഷിക്കുകയല്ലേ വേണ്ടത് . ഞാനും ജന്മനാ എന്നെക്കാളും ദുരിതമനുഭവിക്കുന്നവര്‍ എത്രയോ പേരുണ്ട് അവരെയോര്‍ത്താല്‍ എന്‍റെ ഈ അവസ്ഥ വെറും നിസാരം. അയാള്‍ തുടര്‍ന്നു. മുപ്പതോളം വര്‍ഷം കൊണ്ട് ഞാന്‍ ജീവിതത്തില്‍ പഠിച്ചതിതാണ്. എനിക്ക് അഹങ്കാരം വരുമ്പോള്‍ ഈ കണ്ണാടിയ്ക്ക് മുമ്പില്‍ ഞാന്‍ നില്‍ക്കും. ഒത്ത ഉയരമോ നിറമോ ഇല്ലാത്ത എന്‍റെ പ്രതിബിംബം കണ്ടാടിയില്‍ കാണുമ്പോള്‍ എന്‍റെ അഹങ്കാരം കെട്ടടങ്ങും. വിഷമം വരുമ്പോള്‍ ഞാനാ ജനല്‍ തുറന്ന് കണ്ണാടി ഉയര്‍ത്തി നോക്കും . അവരെ കാണുമ്പോള്‍ ഞാന്‍ എത്ര സുന്ദരന്‍ ഭാഗ്യവാന്‍ എന്നെനിക്ക് മനസ്സിലാകും. പക്ഷേ ഇപ്പോള്‍ പുറത്തേക്ക് പോയിട്ട് ആ കണ്ണാടിയുയര്‍ത്തി എന്നെതന്നെ നോക്കാന്‍ എനിക്ക് പറ്റുന്നില്ലടാ. അത് പറയുമ്പോള്‍ അയാളുടെ ശബ്ദം ആദ്യമായി ഇടറിയ പോലെ എനിക്ക് തോന്നി. ഇനിയും അവിടെ നിന്നാല്‍ അയാളുടെ കണ്ണില്‍ നിന്നും കണ്ണ്നീറ് പൊടിയുന്നത് കാണേണ്ടി വരുമോ എന്നെനിക്ക് ഭയമായി. ട്യൂട്ടി തുടങ്ങാന്‍ സമയമായി എന്ന കാരണം പറഞ്ഞ് ഞാന്‍ അയാളോട് യാത്ര ചോദിച്ചു. അന്നേരം അയാള്‍ ജോര്‍ജിനെ വിളിച്ച് എന്‍റെ കാശ് പോക്കറ്റില്‍ ഇട്ടു തന്നു. ഞാന്‍ അത് നിരസിച്ചിട്ടും അയാള്‍ അത് നിര്‍ബന്ധപൂര്‍വം വാങ്ങിപ്പിച്ചു. എന്നിട്ടെന്നോട് പറഞ്ഞു. ഞാന്‍ ഇത് വരെ ആര്‍ക്കും ബാധ്യതയായിട്ടില്ല ഈ ജോര്‍ജിനൊഴിച്ച്. തിരികെ നടക്കുമ്പോള്‍ കീശയിലുള്ള നോട്ടുകള്‍ ചുട്ടുപൊള്ളുന്നതായി എനിക്ക് തോന്നി. വിശ്വസ്തനായ ഒരാളെ കാരണമറിയാതെ ശപിച്ചതിലുള്ള സംശയിച്ചതിലുള്ള കുറ്റബോധം ഇന്നുമെന്‍റെ മനസ്സില്‍ വിങ്ങിപെട്ടുന്നു. അങ്ങനെ ഞാന്‍ ബോംബേയോട് വിട ചെല്ലി. ഇന്ന് ലോകത്തിന്‍റെ ഏതെങ്കിലും കോണില്‍ ചോട്ടുഭായി ആ കണ്ണാടിയും പിടിച്ച് സന്തോശത്തോടെ ജീവിക്കുന്നു എന്ന് കരുതാനാണെനിക്കിഷ്ടം.